SignIn
Kerala Kaumudi Online
Wednesday, 21 October 2026 1.02 PM IST

അയ്യോ കുഞ്ഞിന്റെ ഫോട്ടോ അങ്ങനെ സോഷ്യൽ മീഡിയയിൽ ഇടരുത്, കണ്ണ് കിട്ടുമെന്നൊക്കെയാണ് ബന്ധുക്കളൊക്കെ പറഞ്ഞത്; അവർക്ക് കൊടുത്ത മറുപടിയെക്കുറിച്ച് കൈലാസ് മേനോൻ

കീർത്തി സുരേഷും ടൊവിനോ തോമസും നായികാ- നായകന്മാരായെത്തിയ ചിത്രമാണ് വാശി. സിനിമയിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൈലാസ് മേനോൻ ആണ് വാശിയുടെ സംഗീത സംവിധായകൻ. കൗമുദി ടിവിയിലെ താരപ്പകിട്ടിലൂടെ തന്റെ വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് അദ്ദേഹമിപ്പോൾ.

kailas-menon

' ചിത്രത്തിലെ യാതൊന്നും പറയാതെ എന്ന ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് വിനായക് ശശികുമാർ ആണ്. സിത്താരയും അഭിജിത്തുമാണ് പാടിയിരിക്കുന്നത്. ഗാനത്തിൽ പുതിയൊരു അപ്രോച്ച് നൽകണമെന്നുണ്ടായിരുന്നു. അങ്ങനെ ചെയ്തതാണ്. ഒരു സിനിമയുടെ മാർക്കറ്റിംഗിന് പാട്ടുകളോളം സഹായിക്കുന്ന മറ്റൊന്നുമില്ല. പാട്ടുകളിലൂടെ സിനിമയ്ക്ക് കിട്ടുന്ന റീച്ചും പ്രമോഷനും വളരെയധികമാണ്.


ഇന്നത്തെ ഗായകർക്ക് ഐഡന്റിന്റി ക്രൈസിസ് ഇല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'അന്ന് കുറച്ച് ഗായകർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇന്ന് എന്നുപറയുന്നത് ഒരുപാട് പാട്ടുകളുണ്ട്. ഒരുപാട് ഗായകരുമുണ്ട്. അത്രയധികം പാട്ടുകാരുള്ളതുകൊണ്ട് അവരുടെ ശബ്ദം തിരിച്ചറിയാൻ സമയമെടുക്കും. ഐഡന്റിന്റി ക്രൈസിസ് ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. എന്റെ കാഴ്ചപ്പാടിൽ ഇന്നത്തെ കാലഘട്ടമാണ് നല്ലത്.'- അദ്ദേഹം പറഞ്ഞു.

കുടുംബ വിശേഷങ്ങളും കൈലാസ് പങ്കുവച്ചു. 'മകന് ഇപ്പോൾ രണ്ട് വയസാകാൻ പോകുന്നു. ലോക്ക്ഡൗൺ സമയത്തായിരുന്നു കുഞ്ഞിന്റെ വീഡിയോ ഒക്കെ ഷെയർ ചെയ്യാൻ തുടങ്ങിയത്. ആദ്യത്തെ ഫോട്ടോകളും വീഡിയോകളുമൊക്കെയിട്ടപ്പോൾ ചുറ്റുമുള്ളവരും ബന്ധുക്കളുമൊക്കെ അയ്യോ അങ്ങനെയിടരുത്, കണ്ണ് കിട്ടുമെന്നൊക്കെ പറഞ്ഞു. അപ്പോൾ എനിക്കൊരു വാശിയായിരുന്നു. കാരണം എനിക്ക് അതിലൊന്നും വിശ്വാസമില്ല. കുഞ്ഞിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ കണ്ട് ഇത്രയധികം ആളുകൾക്ക് സന്തോഷം കിട്ടുമെങ്കിൽ നല്ലതല്ലേ എന്നാണ് ഞാൻ പറഞ്ഞത്.'- അദ്ദേഹം വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KAILAS MENON, INTERVIEW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA