SignIn
Kerala Kaumudi Online
Tuesday, 13 October 2026 11.42 AM IST

'10വർഷം  ഒരുമിച്ച്  അടിച്ചുപൊളിച്ച്  ജീവിച്ചു, ചില കാരണങ്ങൾ കൊണ്ട് രണ്ടുവഴിക്ക്  പോകേണ്ടിവന്നു'; വെളിപ്പെടുത്തി ജീവ

jeeva
ജീവ, അപർണ

മിനിസ്‌ക്രീനിൽ തിളങ്ങിനിൽക്കുന്ന താരങ്ങളാണ് ജീവയും അപർണയും. തമാശകളും കൗണ്ടറുകളും രസകരമായ അവതരണശൈലിയുമൊക്കെയാണ് ഇരുവരെയും മലയാളികൾക്ക് ഏറെ പ്രിയങ്കരമാക്കിയത്. അടുത്തിടെയാണ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത വന്നത്. 11 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് വേർപിരിഞ്ഞുവെന്ന് ഇരുവരും സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. പ്രണയിച്ച് വിവാഹിതരായവരായിരുന്നു ഇരുവരും.

ഇപ്പോഴിതാ വേർപിരിഞ്ഞത്തിനെക്കുറിച്ച് ജീവ ആദ്യമായി സംസാരിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ സഹസ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഫൈസൽ മലബാറുമായുള്ള സൗഹൃദ സംഭാഷണത്തിലാണ് അപർണയെ കുറിച്ച് ജീവ സംസാരിക്കുന്നത്. നിങ്ങൾ പത്ത് വർഷം ഒരുമിച്ച് ജീവിച്ചവരല്ലേ, അതുകൊണ്ട് പെട്ടെന്ന് പിരിയുമ്പോൾ നിങ്ങൾക്ക് പ്രയാസമുണ്ടാവില്ലേ എന്നാണ് ഫൈസൽ ചോദിക്കുന്നു. ഇതിന് മറുപടിയായിയാണ് വേർപിരിയലിനെക്കുറിച്ച് ജീവ സംസാരിക്കുന്നത്.

'തീർച്ചയായും ഉണ്ടാകും. അതുകൊണ്ട് നമ്മൾ ഇപ്പോഴും സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട്. ഇത്രയും വർഷം ഒരുമിച്ച് ജീവിച്ചതുകൊണ്ടല്ല. മുൻപും നമ്മൾ നല്ല സുഹൃത്തുക്കളായിരുന്നു. ഞങ്ങൾ രണ്ടുപേരും ഇതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. 10വർഷം ഒരുമിച്ച് അടിച്ചുപൊളിച്ച് ജീവിച്ചു. അത് കഴിഞ്ഞ് എന്തൊക്കയോ കാരണങ്ങൾ കൊണ്ട് നമ്മൾ രണ്ടുവഴിക്ക് പോകേണ്ടിവന്നു. പക്ഷേ അത് ഞങ്ങളുടെ സൗഹൃദത്തെ ബാധിക്കില്ല. ഞങ്ങൾ എപ്പോഴും നല്ല സുഹൃത്തുക്കൾ ആയിരിക്കും' - ജീവ വ്യക്തമാക്കി.

A post shared by Faisal AK (@faisal_akf)


English Summary

Malayalam television personality Jeeva has opened up about his separation from Aparna during a friendly conversation with Faisal Malabar. Jeeva said the separation was difficult but would not affect their friendship. He explained that they had lived together for around 10 years and enjoyed their life together, but certain reasons led them to go their separate ways.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JEEVA APARNA SEPARATION, JEEVA INTERVIEW, APARNA JEEVA DIVORCE, FAISAL MALABAR, MALAYALAM TELEVISION NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY