SignIn
Kerala Kaumudi Online
Saturday, 10 October 2026 1.40 AM IST

നേഹ ബോറ കേരളകൗമുദിയോട്, 'പൊലീസിനെ പേടിച്ച് സമരം അവസാനിപ്പിക്കില്ല '

e
നേഹ ബോറ

ന്യൂഡൽഹി: 'ഞങ്ങളെ മർദ്ദിക്കുകയും അവകാശങ്ങൾ നിഷേധിക്കുകയും ചെയ്യുന്തോറും പുതിയ വഴികളിലൂടെ പോരാട്ടം തുടരും". മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യെപ്പെട്ടുള്ള വിദ്യാർത്ഥി പ്രക്ഷോഭത്തിൽ മുൻപന്തിയിലുള്ള ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (ഐസ) ദേശീയ അദ്ധ്യക്ഷ നേഹ ബോറ കേരളകൗമുദിയോട് പറഞ്ഞു.

പരീക്ഷാക്രമക്കേടുകൾക്കെതിരെ ജന്തർ മന്ദറിൽ അനുഷ്ഠിച്ച നിരാഹാരസമരത്തിലൂടെ ദേശീയ ശ്രദ്ധനേടിയ നേഹ, ഡൽഹിയിൽ ദിവസങ്ങളായി നടന്നുവരുന്ന പ്രതിഷേധങ്ങളിലും മുന്നിലുണ്ട്. ഗ്യാനേഷ് കുമാർ രാജിവയ്‌ക്കും വരെ പിന്നോട്ടില്ലെന്നും ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിലെ ഗവേഷണ വിദ്യാർത്ഥിയായ നേഹ വ്യക്തമാക്കി.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെടുന്നതെന്തിനാണ്

വോട്ടവകാശം ജനാധിപത്യത്തിന്റെ അടിസ്ഥാനമാണ്. വോട്ടർപ്പട്ടിക പരിഷ്‌കരണത്തിന്റെ പേരിൽ അർഹരായവർക്ക് വോട്ടവകാശം നഷ്ടപ്പെടരുത്. തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യത ഉറപ്പാക്കേണ്ട സ്ഥാപനമാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ. അതിന്റെ പ്രവർത്തനത്തിൽ ചോദ്യങ്ങളുയരുമ്പോൾ ഉത്തരവാദിത്വം ഏറ്റെടുക്കണം.

രാജി ആവശ്യപ്പെട്ടുള്ള സമരമാണോ ഇത്

അല്ല. ജനാധിപത്യത്തെയും വോട്ടവകാശത്തെയും സംരക്ഷിക്കാനുള്ള പോരാട്ടമാണിത്. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ജനത്തിന് വിശ്വാസമുണ്ടാകണം. വോട്ടർപ്പട്ടികയിൽനിന്ന് പേരുകൾ നീക്കുന്ന നടപടികളിൽ സുതാര്യത വേണം.

സമരത്തിന് പൊലീസ് തടയിടുകയാണല്ലോ

തടഞ്ഞും കസ്റ്റഡിയിലെടുത്തും ജനാധിപത്യപരമായ ആവശ്യങ്ങൾ ഇല്ലാതാക്കാനാവില്ല. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം പൗരന്മാർക്കുണ്ട്. ഒരു സ്ഥലത്ത് തടഞ്ഞാൽ മറ്റൊരു വഴിയിലൂടെ ശബ്ദമുയർത്തും. പൊലീസിനെ പേടിച്ച് സമരം അവസാനിപ്പിക്കാനാവില്ല.

മാദ്ധ്യമശ്രദ്ധയെ എങ്ങനെ കാണുന്നു

വ്യക്തിയല്ല, വിഷയമാണ് പ്രധാനം. എന്റെ പേരോ ചിത്രമോ ചർച്ചയാകുന്നതല്ല ലക്ഷ്യം. ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടോ എന്ന ചോദ്യമാണ് സമൂഹം ഉന്നയിക്കേണ്ടത്.

ദീർഘകാല പോരാട്ടത്തിന് തയ്യാറാണോ

ജനാധിപത്യാവകാശങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടം ഒരു ദിവസംകൊണ്ട് അവസാനിക്കില്ല. അവകാശങ്ങൾ നേടിയെടുക്കുംവരെ പോരാട്ടം തുടരും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL, NEHA BORA, INTERVIEW, DELHI PROTEST, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360