SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.09 PM IST

'വിദ്യാഭ്യാസ മന്ത്രിയുടെ കൈകൾ ശുദ്ധവും ശക്തവുമാണ്'; ഊഞ്ഞാലിൽ ആടുന്ന വീഡിയോ പങ്കുവച്ച് മന്ത്രി റിയാസ്

Increase Font Size Decrease Font Size Print Page
muhammad-riyas-sivankutty

വിദ്യാഭ്യാസ മന്ത്രിയുടെ കരങ്ങൾ ശുദ്ധവും ശക്തവുമാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഓണാഘോഷവുമായി ബന്ധപ്പെട്ട വീഡിയോ പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം ഫേസ്ബുക്കിൽ കുറിച്ചത്. ഓണം വാരാഘോഷവുമായി ബന്ധപ്പെട്ട ഓഫീസ് ഉദ്ഘാടനം മന്ത്രിമാരായ വി ശിവൻകുട്ടിയും മുഹമ്മദ് റിയാസുമാണ് നിർവഹിച്ചത്. അതിന്റെ ഭാഗമായി ഊഞ്ഞാലിൽ ഇരിക്കുന്ന മന്ത്രി റിയാസിനെ വിദ്യാഭ്യാസ മന്ത്രി സഹായിക്കുന്നതിന്റെ വീഡിയോയാണ് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. ഊഞ്ഞാൽ ആട്ടുന്നതിനായി സംഘാടകർ എത്തിയെങ്കിലും വിദ്യാഭ്യാസ മന്ത്രി സഹായിക്കാനായി മുന്നിട്ടിറങ്ങുകയായിരുന്നു. ശേഷം ഊഞ്ഞാലിൽ ഇരുന്ന മന്ത്രി ശിവൻകുട്ടിയെ റിയാസും സഹായിച്ചു. മിനിട്ടുകൾക്കകം ആയിരക്കണക്കിന് പേരാണ് വീഡിയോ ലൈക്ക് ചെയ്തത്.

അതേസമയം, കൊവിഡ് മൂലം നഷ്ടപ്പെട്ട ഓണാഘോഷം തിരിച്ചുപിടിക്കാൻ വിനോദ സഞ്ചാര വകുപ്പ് വിപുലമായ പരിപാടികളോടെ ഇത്തവണ ഓണം കൊണ്ടാടുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കൊവിഡ് മനുഷ്യരെ വേര്‍പെടുത്തി, എന്നാൽ ഓണം മനുഷ്യരെ ഒന്നിപ്പിക്കാനുള്ളതാണ്. രണ്ട് വര്‍ഷത്തിലേറെയായി നാം കൊവിഡ് ദുരിതം അനുഭവിക്കുന്നു. എന്നാല്‍ ഇത്തവണ അതെല്ലാം മറന്ന് എല്ലായിടത്തും മാതൃകാപരമായി ഓണാഘോഷ പരിപാടികൾ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാരെന്നും മന്ത്രി പറഞ്ഞു. വാരാഘോഷത്തില്‍ മുപ്പത് കേന്ദ്രങ്ങളിലായി പതിനായിരത്തോളം കലാകാരന്മാർ പരിപാടികള്‍ അവതരിപ്പിക്കും. പരിപാടികളുടെ നടത്തിപ്പിനായി എം എല്‍ എമാര്‍ ചെയര്‍മാന്മാരായും വിനോദ സഞ്ചാര വകുപ്പ് ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ കണ്‍വീനര്‍മാരായും ഉള്ള കമ്മിറ്റികള്‍ രൂപീകരിച്ചുവെന്നും മന്ത്രി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

വിദ്യാഭ്യാസ മന്ത്രിയുടെ കരങ്ങൾ

ശുദ്ധവും ശക്തവുമാണ്

#ശിവൻകുട്ടി 2764

TAGS: RIYAS SIVANKUTTY, MUHAMMAD RIYAS, V SIVANKUTTY, ONAM CELEBRATION, MINISTERS, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY