SignIn
Kerala Kaumudi Online
Monday, 19 August 2019 5.29 AM IST

വായു എത്തുന്നു: ജാഗ്രതയോടെ ഗുജറാത്ത്

vayu

ഡൽഹി: 'വായു' എന്ന് പേരിട്ട ചുഴലിക്കാറ്റ് വ്യാഴാഴ്ച രാവിലെയോടെ തീവ്രചുഴലിക്കാറ്റായി ഗുജറാത്ത് തീരത്ത് വീശിയടിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. അറബിക്കടലിൽ ലക്ഷദ്വീപിന് സമീപം രൂപം കൊണ്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ചതാണിത്. മണിക്കൂറിൽ 135 കിലോമീറ്റർ വേഗതയിലാകും 'വായു" ഗുജറാത്തിലെത്തുക. ഗുജറാത്തിലെ പോർബന്തർ, മഹുവാ, വെരാവൽ തീരങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ചുഴലിക്കാറ്റ് കടന്നുപോകുന്ന കർണാടക, മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങളിലും കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സൗരാഷ്ട്ര, കച്ച് മേഖലകളിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ കനത്തമഴയും കാറ്റും നാശനഷ്ടം വിതയ്ക്കുമെന്നും മുന്നറിയിപ്പുണ്ട്. കൂടാതെ,​ 4.5 മീറ്റർ ഉയരത്തിൽ തിരമാല അടിക്കാനും സാധ്യതയുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, VAYU
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.