ദിനോ മോറിയയും രാജീവർ അങ്കുർ സിംഗുമാണ് രണ്ടുപേർ
,
ദിലീപിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിൽ ബോളിവുഡിൽനിന്ന് നാലു വില്ലൻമാർ. ദിനോ മോറിയ , രാജീവർ അങ്കുർ സിംഗ് എന്നിവരാണ് രണ്ട് പേർ.
1999ൽ പുറത്തിറങ്ങിയ പ്യാർ മേം കഭി കഭി എന്ന ബോളിവുഡ് ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ദിനോ മോറിയ വിക്രം ഭട്ട് സംവിധാനം ചെയ്ത റാസ് എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകശ്രദ്ധ നേടുന്നത്.
തമിഴ്, കന്നട ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മലയാളം ബൈലിംഗ്യൽ ചിത്രമായ ദുൽഖർ സൽമാന്റെ സോളോയിൽ അഭിനയിച്ചിട്ടുണ്ട്.രാജീവർ അങ്കുർ സിംഗ് മോഡലിംഗ് രംഗത്തുനിന്നാണ് എത്തുന്നത്. തെലുങ്കിൽ മഹേഷ് ബാബുവിനൊപ്പം അഭിനയിച്ചു.
ദിലീപിന്റെ കരിയറിലെ 147-ാമത് ചിത്രമാണ്. രാമലീലക്കുശേഷം ദിലീപും അരുൺ ഗോപിയും ഒരുമിക്കുന്ന ചിത്രത്തിൽ തമന്ന ആണ് നായിക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |