SignIn
Kerala Kaumudi Online
Wednesday, 14 October 2026 3.04 PM IST

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് തെറിച്ചു വീണ് യാത്രക്കാരിക്ക് ദാരുണാന്ത്യം

usha

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് തെറിച്ചുവീണ യാത്രക്കാരി ബസിനടിയിൽപ്പെട്ട് മരിച്ചു. കോഴിക്കോട് നരിക്കുനി ഒടുപാറയിൽ വാടകയ്ക്ക് താമസിക്കുന്ന കൊയിലാണ്ടി സ്വദേശി ഉഷ (52) ആണ് മരിച്ചത്.

ഇന്ന് രാവിലെ ഏഴ് മണിയോടെ നരിക്കുനി എളേറ്റിൽ റോഡിൽ നെല്ലിയേരി താഴെത്തായിരുന്നു അപകടം. താമരശേരിയിൽ നിന്നും കോഴിക്കോട്ടേയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസിൽ നിന്നാണ് ഉഷ റോഡിലേയ്ക്ക് തെറിച്ച് വീണത്. ഗുരുതരമായി പരിക്കേറ്റ ഉഷയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബസിന്റെ വാതിൽ അടയ്ക്കാത്തതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കൊടുവള്ളി പൊലീസ് കേസെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PASSENGER DIES, AFTER FALLING FROM BUS, KOZHIKODE, ACCIDENT, BUS ACCIDENT IN KOZHIKODE, USHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA