SignIn
Kerala Kaumudi Online
Thursday, 15 October 2026 8.56 AM IST

ബി. ഉണ്ണിക്കൃഷ്ണന്റെയും നിസാം ബഷീറിന്റെയും ചിത്രങ്ങളിൽ ദിലീപ്

dileep

ക്രിസ്റ്റഫറിനുശേഷം ബി. ഉണ്ണിക്കൃഷ്ണനും റോഷാക്കിനുശേഷം നിസാം ബഷീറും സംവിധാനം ചെയ്യുന്ന ചിത്രങ്ങളിൽ ദിലീപ് നായകൻ. രതീഷ് രഘുനന്ദൻ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിനുശേഷം ദിലീപ് നിസാം ബഷീറിന്റെ ചിത്രത്തിൽ ജോയിൻ ചെയ്യും. ഇതിനുശേഷമാണ് ബി. ഉണ്ണിക്കൃഷ്ണൻ ചിത്രം ആരംഭിക്കുക.

ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്ത കോടതി സമക്ഷം ബാലൻ വക്കീൽ എ ന്ന ചിത്രത്തിൽ ദിലീപ് നായകനായി അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയും ബി.ഉണ്ണിക്കൃഷ്ണനും ഒന്നിക്കുന്ന ക്രിസ്റ്റഫർ ഫെബ്രുവരി 9ന് റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്. ആസിഫ് അലിയുടെ കെട്ട്യോളാണ് എന്റെ മാലാഖ, മമ്മൂട്ടി ചിത്രം റോഷാക്ക് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നിസാം ബഷീർ ആദ്യമായാണ് ദിലീപ് ചിത്രം സംവിധാനം ചെയ്യുന്നത്. പോയവർഷം മികച്ച വിജയം നേടിയ മമ്മൂട്ടി ചിത്രമാണ് റോഷാക്ക.അതേസമയം റാഫി രചനയും സംവിധാനവും നിർവഹിക്കുന്ന വോയിസ് ഒഫ് സത്യനാഥൻ ആണ് റിലീസിന് ഒരുങ്ങുന്ന ദിലീപ് ചിത്രം. വീണ നന്ദകുമാർ ആണ് നായിക. വൻ താരനിരയിലാണ് വോയ്‌സ് ഒഫ് സത്യനാഥൻ ഒരുങ്ങുന്നു. അനുപംഖേർ, ജഗപതി ബാബു, മകരന്ദ് ദേശ് പാണ്ഡെ എന്നിവരുടെ സാന്നിദ്ധ്യമുണ്ട്. അരുൺ ഗോപി സംവിധാനം ചെയ്യുന്ന ബാന്ദ്ര എന്ന ചിത്രത്തിൽ അഭിനയിച്ചുവരികയാണ് ദിലീപ്. തെന്നിന്ത്യൻ താരം തമന്ന ആണ് നായിക. തമന്നയുടെ മലയാള അരങ്ങേറ്റം കൂടിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DILEEP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY