
മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന കാക്ക എന്ന ചിത്രത്തിൽ ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപ്. ശക്തമായ കഥാപാത്രത്തെയാണ് അനുരാഗ് കശ്യപ് അവതരിപ്പിക്കുന്നത്. ഇതാദ്യമായാണ് ഇന്ത്യൻ സിനിമയിലെ രണ്ടു പ്രതിഭാധനന്മാർ ഒരുമിക്കുന്നത് . അനുരാഗ് കശ്യപിന്റേത് വില്ലൻ വേഷം ആയിരിക്കും എന്നാണ് സൂചന. ബോബി കൊല്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ചെമ്മീൻ കയറ്റുമതി കമ്പനിയിൽ സൂപ്പർവൈസറായി ജോലിചെയ്യുന്ന സത്യം എന്ന കഥാപാത്രമാണ് ചിരഞ്ജീവി അവതരിപ്പിക്കുന്നത്. രണ്ടു ഗെറ്റപ്പിൽ ചിരഞ്ജീവി എത്തുന്നു.
മലയാള താരം അനശ്വര രാജൻ മകളുടെ വേഷം അവതരിപ്പിക്കുന്നു. വാൾട്ടർ വീരയ്യയുടെ വൻ വിജയത്തിനുശേഷം ചിരഞ്ജീവിയും ബോബി കൊല്ലിയും ഒരുമിക്കുന്ന ചിത്രത്തിന് എസ്. തമൻ സംഗീതം പകരുന്നു. ജനുവരി 13ന് സംക്രാന്തി റിലീസായി പ്രദർശനത്തിന് എത്തും. കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണ ആണ് നിർമ്മാണം. ഛായാഗ്രഹണം വിജയ് കാർത്തിക് കണ്ണൻ, എഡിറ്റർ ആന്റണി റൂബൻ, പ്രൊഡക്ഷൻ ഡിസൈനർ അവിനാഷ് കൊല്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |