
നവാഗതനായ അഭിജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ നായകൻ. നവംബറിൽ കണ്ണൂരിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം പനോരമ സ്റ്റുഡിയോസിന്റെ ബാനറിൽ കുമാർ മംഗത് പഥകും അഭിഷേക് പഥകും ചേർന്നാണ് നിർമ്മാണം. ഗുൽഷൻ കുമാർ - ഭൂഷൺകുമാർ, ടി സീരിസ് ഫിലിംസ് ,പനോരമ സ്റ്റുഡിയോസ് എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ താരനിർണയം പൂർത്തിയായിവരുന്നു.
ജിസ് ജോയ്, ദിൻജിത്ത് അയ്യത്താൻ തുടങ്ങിയവരുടെ ശിഷ്യനായി പ്രവർത്തിച്ച അനുഭവസമ്പത്തുമായാണ്അഭിജിത്ത് ആദ്യ ചിത്രം ഒരുക്കുന്നത്. ഉന്മാദത്തിനുശേഷം ചാക്കോച്ചൽ വീണ്ടും പനോരമ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രത്തിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയുണ്ട്. ടൊവിനോ തോമസ് നായകനായ സിനിമയും പനോരമ സ്റ്റുഡിയോസ് നിർമ്മിക്കുന്നുണ്ട്. വിവേകിന്റെ സംവിധാനത്തിൽ സംഗീത് പ്രതാപ്, അന്ന ബെൻ എന്നിവർ പ്രധാന വേഷം അവതരിപ്പിക്കുന്ന ചിത്രവും പനോരമ സ്റ്റുഡിയോസിന്റെ നർമ്മാണത്തിൽ ചിത്രീകരണം പുരോഗമിക്കുന്നുണ്ട്.
അതേസമയം ഹെയ്ൽ മേരി ആണ് റിലീസിന് ഒരുങ്ങുന്ന കുഞ്ചാക്കോ ബോബൻ ചിത്രം.ഓഫീസർ ഓൺ ഡ്യൂട്ടിക്ക്’ ശേഷം മാർട്ടിൻ പ്രക്കാട്ടും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്ന ചിത്രം നവാഗതനായ വിഷ്ണു രവികുമാർ സംവിധാനം ചെയ്യുന്നു. സുഹാസിനി മണിരത്നം നിർണായക വേഷത്തിൽ എത്തുന്നു. സൂരജ് വെഞ്ഞാറമൂട്, വിനയ് ഫോർട്ട്, ജഗദീഷ്, അനു സിതാര, കാവ്യ രാമചന്ദ്രൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ഗ്രീൻ റൂം പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ജി ആർ ഇന്ദുഗോപന്റെ നോവലിനെ ആസ്പദമാക്കിആണ്. ഡോ. നീരജ് രാജനും മാർട്ടിൻ പ്രക്കാട്ടും ചേർന്നാണ് തിരക്കഥ. റോബി വർഗീസ് രാജ് ക്യാമറ ചലിപ്പിക്കുന്നു. ജേക്സ് ബിജോയ് ആണ് സംഗീതം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |