SignIn
Kerala Kaumudi Online
Thursday, 23 July 2026 4.01 AM IST

ശ​രീ​ര​ത്തി​നും മ​ന​സി​നും ക​രു​ത്തേ​കു​ന്ന കർ​ക്കട​കം

ayur

മ​ല​യാ​ളി​ക​ളു​ടെ ജീ​വി​ത​ത്തിൽ കർ​ക്കട​ക​ മാസത്തിന് സ​വി​ശേ​ഷ​മാ​യ സ്ഥാ​ന​മു​ണ്ട്. ഭ​ക്തി​യും ആരോ​ഗ്യ​ സം​ര​ക്ഷ​ണ​വും ജീ​വി​ത​ദർ​ശ​ന​ത്തി​ന്റെ ര​ണ്ട് മു​ഖ​ങ്ങ​ളാ​യി ഈ മാ​സം മാ​റു​ന്നു. കർ​ക്ക​ട​കം ഭ​ക്തി​യു​ടെ മാ​ത്ര​മ​ല്ല, ആ​രോ​ഗ്യ​ ജാ​ഗ്ര​ത​യു​ടെ മാ​സം കൂ​ടി​യാ​ണ്. കർ​ക്ക​ട​ക​ത്തി​ലെ ആ​ത്മീ​യ​ത​യ്ക്ക് ഏ​റ്റ​വും വ​ലി​യ അ​ട​യാ​ള​ങ്ങ​ളി​ലൊ​ന്നാ​ണ് രാ​മാ​യ​ണ ​പാ​രാ​യ​ണം. ഇ​ന്ന് സ​മൂ​ഹ​ത്തിൽ കാ​ണു​ന്ന​തെ​ല്ലാം രാ​മാ​യ​ണ​ത്തി​ലു​ണ്ട്.

രാ​മാ​യ​ണം പ​കർ​ന്നു​ നൽ​കു​ന്ന സ​ത്യം, ധർ​മ്മം, ക​രു​ണ, ക​ട​മ, സ​ഹി​ഷ്ണു​ത എ​ന്നീ മൂ​ല്യ​ങ്ങൾ മ​നു​ഷ്യ​ ജീ​വി​ത​ത്തി​ന് ദി​ശാ​ബോ​ധം നൽ​കു​ന്നു. ആ​ത്മീ​യ​മാ​യ ഈ ചി​ന്ത​കൾ മാ​ന​സി​കാ​രോ​ഗ്യ​ത്തി​നും വ​ലി​യ ക​രു​ത്താ​ണ്. പ്രാർ​ത്ഥ​ന​യും ധ്യാ​ന​വും മ​ന​സിലെ സ​മ്മർ​ദ്ദം കു​റ​യ്ക്കു​ക​യും പ്ര​ത്യാ​ശ​യും ആ​ത്മ​വി​ശ്വാ​സ​വും വ​ളർ​ത്തു​ക​യും ചെ​യ്യു​ന്നു.


കർ​ക്കട​ക​ത്തിൽ ഭ​ക്ത​രു​ടെ വി​ശി​ഷ്ട​മാ​യ ആ​ചാ​ര​മാ​ണ് നാ​ല​മ്പ​ല ദർ​ശ​നം. ശ്രീ​രാ​മ​ന്റെ​യും ഭ​ര​ത​ന്റെ​യും ല​ക്ഷ്മ​ണ​ന്റെ​യും ശ​ത്രു​ഘ്ന​ന്റെ​യും ക്ഷേ​ത്ര​ങ്ങൾ ഒ​രേ ദി​വ​സം ദർ​ശി​ക്കു​ന്ന ഈ പു​ണ്യ​യാ​ത്ര ഭ​ക്തി​യു​ടെ നി​റ​വാ​ണ്. ദേ​വ​സ്വം വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തിൽ നാ​ല​മ്പ​ല​ ദർ​ശ​ന​ത്തി​ന് വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളാ​ണ് ഒ​രു​ക്കു​ന്ന​ത്.

ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ, ശു​ദ്ധ​മാ​യ കു​ടി​വെ​ള്ളം, വി​ശ്ര​മ​കേ​ന്ദ്ര​ങ്ങൾ, ശു​ചി​ത്വ സം​വി​ധാ​ന​ങ്ങൾ, ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​ങ്ങൾ, ആ​രോ​ഗ്യ ​സ​ഹാ​യ കേ​ന്ദ്ര​ങ്ങൾ എ​ന്നി​വ ഉ​റ​പ്പാ​ക്കു​ന്ന​തി​ലൂ​ടെ ആ​ത്മീ​യാ​നു​ഭ​വം കൂ​ടു​തൽ സു​ര​ക്ഷി​ത​വും സൗ​ക​ര്യ​പ്ര​ദ​വു​മാ​ക്കാൻ സർ​ക്കാർ സം​വി​ധാ​ന​ങ്ങ​ളും ദേ​വ​സ്വം ബോർ​ഡു​ക​ളും ഒ​രു​മി​ച്ച് പ്ര​വർ​ത്തി​ക്കു​ന്നു.

കർ​ക്കട​ക​വും

ആ​യുർ​വേ​ദ​വും

ആ​രോ​ഗ്യ ​സം​ര​ക്ഷ​ണ​ത്തി​നാ​യി കർ​ക്കട​ക​വും ആ​യുർ​വേ​ദ​വും ത​മ്മി​ലു​ള്ള ബ​ന്ധം നൂ​റ്റാ​ണ്ടു​ക​ളു​ടെ പ​ഴ​ക്ക​മു​ള്ള​താ​ണ്. മ​ഴ​ക്കാ​ല​ത്ത് ശ​രീ​ര​ത്തി​ന്റെ പ്ര​തി​രോ​ധ​ശേ​ഷി കു​റ​യാ​മെ​ന്ന തി​രി​ച്ച​റി​വി​ന്റെ അ​ടി​സ്ഥാ​ന​ത്തിൽ ശ​രീ​ര​ത്തെ പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ന്ന ചി​കി​ത്സാ​രീ​തി​കൾ പൂർ​വി​കർ വി​ക​സി​പ്പി​ച്ചു. കർ​ക്ക​ട​ക​ക്ക​ഞ്ഞി, ഔ​ഷ​ധ​സ​സ്യ​ങ്ങ​ളു​ടെ ഉ​പ​യോ​ഗം, പ​ഞ്ച​കർ​മ്മ ചി​കി​ത്സ, അ​ഭ്യം​ഗം, വി​വി​ധ ര​സാ​യ​ന ചി​കി​ത്സ​കൾ എ​ന്നി​വ ആ​രോ​ഗ്യ​ പ​രി​പാ​ല​ന​ത്തി​ന്റെ ഭാ​ഗ​മാ​യി രൂ​പ​പ്പെ​ട്ട​താ​ണ്. ഇ​ന്നും ഈ പാ​ര​മ്പ​ര്യം കേ​ര​ള​ത്തി​ന്റെ അ​ഭി​മാ​ന​മാ​ണ്.


സം​സ്ഥാ​ന ആ​യു​ഷ് വ​കു​പ്പ് എ​ല്ലാ വർ​ഷ​വും കർ​ക്കട​ക​ത്തിൽ വി​വി​ധ ആ​രോ​ഗ്യ​പ​രി​പാ​ല​ന പ​രി​പാ​ടി​കൾ സം​ഘ​ടി​പ്പി​ച്ചു ​വ​രു​ന്നു. സർ​ക്കാർ ആ​യുർ​വേ​ദ ആ​ശു​പ​ത്രി​ക​ളി​ലും ഡി​സ്‌പെൻ​സ​റി​ക​ളി​ലും കർ​ക്കട​ക ചി​കി​ത്സാ പ​ദ്ധ​തി​കൾ, പ​ഞ്ച​കർ​മ്മ ചി​കി​ത്സ​കൾ, രോ​ഗ​പ്ര​തി​രോ​ധ ​ശേ​ഷി വർ​ദ്ധി​പ്പി​ക്കു​ന്ന ചി​കി​ത്സാ​പ​രി​പാ​ടി​കൾ, കർ​ക്കട​ക​ക്ക​ഞ്ഞി വി​ത​ര​ണം, ഔ​ഷ​ധ​സ​സ്യ പ്ര​ദർ​ശ​ന​ങ്ങൾ, ആ​രോ​ഗ്യ​ബോ​ധ​വത്ക​ര​ണ ക്ലാ​സു​കൾ എ​ന്നി​വ​യി​ലൂ​ടെ ജ​ന​ങ്ങൾ​ക്ക് ആ​യുർ​വേ​ദ​ത്തി​ന്റെ സാ​ദ്ധ്യ​ത​കൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്നു.

ശാ​സ്ത്രീ​യ പഠ​ന​ങ്ങ​ളു​ടെ​യും ആ​ധു​നി​ക ചി​കി​ത്സ​യു​ടെ​യും പി​ന്തു​ണ​യോ​ടെ സു​ര​ക്ഷി​ത​വും യു​ക്തി​സ​ഹ​വു​മാ​യി പാ​ര​മ്പ​ര്യ ചി​കി​ത്സാ​രീ​തി​ക​ളെ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ക എ​ന്ന​താ​ണ് ഈ പ്ര​വർ​ത്ത​ന​ങ്ങ​ളു​ടെ ല​ക്ഷ്യം.

ആ​രോ​ഗ്യ​ സം​ര​ക്ഷ​ണം

കർ​ക്കട​ക​ത്തി​ലെ ആ​രോ​ഗ്യ​ സം​ര​ക്ഷ​ണം ചി​കി​ത്സ​യിൽ മാ​ത്രം ഒ​തു​ങ്ങു​ന്ന​ത​ല്ല. മ​ഴ​വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​തും കാ​ലാ​വ​സ്ഥ​യി​ലെ മാ​റ്റ​ങ്ങ​ളും വി​വി​ധ പ​കർ​ച്ച​വ്യാ​ധി​കൾ​ക്ക് അ​നു​കൂ​ല സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കു​ന്നു. ഡെ​ങ്കി​പ്പ​നി, എ​ലി​പ്പ​നി, വ​യ​റി​ള​ക്ക ​രോ​ഗ​ങ്ങൾ, വൈ​റൽ പ​നി​കൾ, ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങൾ എ​ന്നി​വ​ക്കെ​തി​രെ ജാ​ഗ്ര​ത അ​നി​വാ​ര്യ​മാ​ണ്.

വ്യ​ക്തി​ശു​ചി​ത്വം, പ​രി​സ​ര ​ശു​ചി​ത്വം, കൊ​തു​ക് വ​ള​രു​ന്ന സാ​ഹ​ച​ര്യ​ങ്ങൾ ഇ​ല്ലാ​താ​ക്കൽ, സു​ര​ക്ഷി​ത​മാ​യ കു​ടി​വെ​ള്ളം ഉ​പ​യോ​ഗി​ക്കൽ, പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ​ണം, കൃ​ത്യ​മാ​യ ഉ​റ​ക്കം, ക്ര​മ​മാ​യ വ്യാ​യാ​മം എ​ന്നി​വ​യെ​ല്ലാം രോ​ഗ​പ്ര​തി​രോ​ധ​ത്തി​ന്റെ അ​ടി​സ്ഥാ​ന​മാ​ണ്. മ​ഴ​വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക, ഭ​ക്ഷ​ണം ശു​ചി​ത്വ​ത്തോ​ടെ ത​യ്യാ​റാ​ക്കു​ക​യും സൂ​ക്ഷി​ക്കു​ക​യും ചെ​യ്യു​ക, രോ​ഗ​ല​ക്ഷ​ണ​ങ്ങൾ ക​ണ്ടാൽ സ്വ​യം ചി​കി​ത്സ​യ്ക്ക് ശ്ര​മി​ക്കാ​തെ ആ​രോ​ഗ്യ​ സ്ഥാ​പ​ന​ങ്ങ​ളെ സ​മീ​പി​ക്കു​ക എ​ന്നി​വ ഓ​രോ കു​ടും​ബ​വും പാ​ലി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദിത്വ​ങ്ങ​ളാ​ണ്.


ആ​രോ​ഗ്യം എ​ന്ന​ത് രോ​ഗ​മി​ല്ലാ​ത്ത അ​വ​സ്ഥ മാ​ത്ര​മ​ല്ല; ശാ​രീ​രി​ക​വും മാ​ന​സി​ക​വും സാ​മൂ​ഹി​ക​വു​മാ​യ സ​മ​ഗ്ര ക്ഷേ​മ​മാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ഭ​ക്തി​യും സേ​വ​ന​വും സ​മൂ​ഹ​ത്തിൽ ആ​രോ​ഗ്യ​ക​ര​മാ​യ മാ​റ്റ​ങ്ങൾ സൃ​ഷ്ടി​ക്കാൻ ക​ഴി​യു​ന്ന ശ​ക്തി​ക​ളാ​ണ്. ക്ഷേ​ത്ര​ങ്ങ​ളും ആ​രാ​ധ​നാ​ല​യ​ങ്ങ​ളും ഇ​ന്ന് ആ​ത്മീ​യ കേ​ന്ദ്ര​ങ്ങൾ മാ​ത്ര​മ​ല്ല, ആ​ശു​പ​ത്രി​കൾ, ഡ​യാ​ലി​സി​സ് കേ​ന്ദ്ര​ങ്ങൾ, ര​ക്ത​ദാ​ന ക്യാ​മ്പു​കൾ, അ​വ​യ​വ​ദാ​ന ബോ​ധ​വത്ക​ര​ണം, ആ​രോ​ഗ്യ​പ​രി​ശോ​ധ​നാ ക്യാ​മ്പു​കൾ, ശു​ചി​ത്വ പ്ര​വർ​ത്ത​ന​ങ്ങൾ, പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​വർ​ത്ത​ന​ങ്ങൾ എ​ന്നി​വ​യു​ടെ സം​ഘാ​ട​ക​രാ​യും മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

സ​മ​തു​ലി​ത​ ജീ​വി​ത ​ദർ​ശ​നം

സാമൂഹ്യ സേ​വ​ന​ത്തി​ലൂ​ടെ പ്ര​ക​ട​മാ​കു​ന്ന ഭ​ക്തി​യാ​ണ് യ​ഥാർ​ത്ഥ ആ​ത്മീ​യ​ത. കർ​ക്ക​ട​കം ന​മ്മെ പഠി​പ്പി​ക്കു​ന്ന​ത് സ​മ​തു​ലി​ത​മാ​യ ജീ​വി​ത ​ദർ​ശ​ന​മാ​ണ്. ആ​ത്മീ​യ​ത മ​ന​സി​ന് സ​മാ​ധാ​നം നൽ​കു​ന്നു; ആ​രോ​ഗ്യം ജീ​വി​ത​ത്തി​ന് ക​രു​ത്ത് നൽ​കു​ന്നു.

പ്ര​കൃ​തി​യോ​ടും സ​മൂ​ഹ​ത്തോ​ടും കു​ടും​ബ​ത്തോ​ടും സ്വ​യം ന​മ്മോ​ടു​മു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം ഈ മാ​സം ന​മ്മെ വീ​ണ്ടും ഓർ​മ്മ​പ്പെ​ടു​ത്തു​ന്നു. ആ​ത്മീ​യ​ത​യും ശാ​സ്ത്രീ​യ ആ​രോ​ഗ്യ​ബോ​ധ​വും കൈ​കോർ​ക്കു​ന്ന ഈ കർ​ക്കട​കം ഓ​രോ കു​ടും​ബ​ത്തി​നും സ​മാ​ധാ​ന​വും ആ​രോ​ഗ്യ​വും ഐ​ശ്വ​ര്യ​വും പ​ക​ര​ട്ടെ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY