SignIn
Kerala Kaumudi Online
Thursday, 23 July 2026 3.12 AM IST

പാലക്കാട് സ്മാർട് സിറ്റി: പ്രചാരണ പരിപാടികൾ ഡിസംബറിൽ തുടങ്ങും

palakkad

തി​രു​വ​ന​ന്ത​പു​രം​:​ ​കൊ​ച്ചി-​ ​ബം​ഗ​ളൂ​രു​ ​വ്യ​വ​സാ​യ​ ​ഇ​ട​നാ​ഴി​യു​ടെ​ ​ഭാ​ഗ​മാ​യ​ ​പാ​ല​ക്കാ​ട് ​സ്മാ​ർ​ട് ​സി​റ്റി​യു​ടെ​ ​പ്ര​ച​ാര​ണ​ ​പ​രി​പാ​ടി​ക​ൾ​ ​ഡി​സം​ബ​റോ​ടെ​ ​ആ​രം​ഭി​ക്കാ​നും​ ​അ​ടു​ത്ത​ ​വ​ർ​ഷം​ ​ആ​ദ്യം​ ​വ​ൻ​കി​ട​ ​വ്യ​വ​സാ​യ​ങ്ങ​ൾ​ക്ക് ​ഭൂ​മി​ ​അ​നു​വ​ദി​ച്ചു​ ​തു​ട​ങ്ങാ​നും​ ​കേ​ര​ള​ ​ഇ​ൻ​ഡ​സ്ട്രി​യ​ൽ​ ​കോ​റി​ഡോ​ർ​ ​ഡെ​വ​ല​പ്‌​മെ​ന്റ് ​കോ​ർ​പ്പ​റേ​ഷ​ൻ​ ​(​കെ.​ഐ.​സി.​ഡി.​സി​)​ ​ത​യ്യാ​റെ​ടു​ക്കു​ന്നു.​ 50​ ​ഏ​ക്ക​റി​നു​ ​മു​ക​ളി​ൽ​ ​ഭൂ​മി​ ​ആ​വ​ശ്യ​മു​ള്ള​ ​വ്യ​വ​സാ​യ​ങ്ങ​ളെ​യാ​യി​രി​ക്കും​ ​ആ​ദ്യ​ഘ​ട്ട​ ​അ​ലോ​ട്‌​മെ​ന്റി​ലേ​ക്ക് ​പ​രി​ഗ​ണി​ക്കു​ക.
ക​ഴി​ഞ്ഞ​വ​ർ​ഷം​ ​ഒ​ക്ടോ​ബ​റി​ൽ​ ​ആ​രം​ഭി​ച്ച​ ​അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യ​വി​ക​സ​ന​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ല​ക്ഷ്യ​മി​ട്ട​തു​ ​പോ​ലെ​ 2029​ ​ഏ​പ്രി​ലി​ൽ​ത​ന്നെ​ ​പൂ​ർ​ത്തി​യാ​ക്കാ​നാ​കു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.​ ​അ​തോ​ടൊ​പ്പം​ ​ഭൂ​മി​യു​ടെ​ ​അ​ലോ​ട്‌​മെ​ന്റും​ ​പൂ​ർ​ത്തി​യാ​ക്കി​ ​സ്മാ​ർ​ട് ​സി​റ്റി​ ​പൂ​ർ​ണ​തോ​തി​ൽ​ ​സ​ജ്ജ​മാ​ക്കു​ക​യാ​ണ് ​സ​ർ​ക്കാ​രി​ന്റെ​ ​ല​ക്ഷ്യം.​ ​വ്യ​വ​സാ​യ​ ​വ​കു​പ്പ് ​മ​ന്ത്രി​ ​പി.​കെ.​ ​കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​പു​രോ​ഗ​മി​ക്കു​ന്ന​ത്.​ ​വ്യ​വ​സാ​യ​ ​വ​കു​പ്പ് ​അ​ഡീ​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​എ.​പി.​എം.​ ​മു​ഹ​മ്മ​ദ് ​ഹ​നീ​ഷും​ ​ജി​ല്ലാ​ ​ക​ള​ക്ട​റും​ ​എ​ൻ.​ഐ.​സി.​ഡി.​സി​ ​ഉ​ദ്യോ​ഗ​സ്ഥ​രും​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​സം​ഘം​ ​എ​ല്ലാ​മാ​സ​വും​ ​പ​ദ്ധ​തി​യു​ടെ​ ​നി​ർ​മാ​ണ​ ​പു​രോ​ഗ​തി​ ​വി​ല​യി​രു​ത്തു​ന്നു.

കേ​ര​ള​ ​സ​ർ​ക്കാ​രി​നു​ ​കീ​ഴി​ലു​ള്ള​ ​കി​ൻ​ഫ്ര​യും​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​നു​ ​കീ​ഴി​ലെ​ ​നാ​ഷ​ണ​ൽ​ ​ഇ​ൻ​ഡ​സ്ട്രി​യ​ൽ​ ​കോ​റി​ഡോ​ർ​ ​ഡെ​വ​ല​പ്‌​മെ​ന്റ് ​ആ​ൻ​ഡ് ​ഇം​പ്ലി​മെ​ന്റേ​ഷ​ൻ​ ​ട്ര​സ്റ്റും​ ​(​എ​ൻ.​ഐ.​സി.​ഡി.​ഐ​ടി​)​ ​ചേ​ർ​ന്ന് ​തു​ല്യ​ ​ഓ​ഹ​രി​ ​പ​ങ്കാ​ളി​ത്ത​ത്തോ​ടെ​ ​രൂ​പം​കൊ​ടു​ത്ത​ ​പ്ര​ത്യേ​കോ​ദ്ദേ​ശ്യ​ ​സ്ഥാ​പ​ന​മാ​ണ് ​സ്മാ​ർ​ട് ​സി​റ്റി​യു​ടെ​ ​വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ഏ​കോ​പി​പ്പി​ക്കു​ന്ന​ ​കേ​ര​ള​ ​ഇ​ൻ​ഡ​സ്ട്രി​യ​ൽ​ ​കോ​റി​ഡോ​ർ​ ​ഡെ​വ​ല​പ്‌​മെ​ന്റ് ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ലി​മി​റ്റ​ഡ്.

ഐ.​ഐ.​ടി​​ ,​ ​എ​ൻ.​ഐ.​ടി​ സഹകരണം

പാലക്കാട് ഐ.ഐ.ടി, തിരുച്ചിറപ്പള്ളി എൻ.ഐ.ടി എന്നിവിടങ്ങളിൽനിന്നുള്ള സാങ്കേതികനിർദ്ദേശങ്ങൾ അടിസ്ഥാന സൗകര്യവികസനത്തിനുള്ള ഡിസൈൻ തയ്യാറാക്കുന്നതിന് ഉപയോഗിക്കുന്നുണ്ട്. പദ്ധതിയുടെ നടത്തിപ്പിനായി കേരള സർക്കാർ 1,489 കോടി രൂപ ചെലവിട്ട് ഏറ്റെടുത്ത 1,450 ഏക്കർ ഭൂമിയിൽനിന്ന് 889 ഏക്കർ ഭൂമി കെ.ഐ.സി.ഡി.സിക്ക് കൈമാറിയിട്ടുണ്ട്. ഇതിന് ആനുപാതികമായി അടിസ്ഥാനസൗകര്യ വികസനത്തിന് കേന്ദ്രസർക്കാരിൽ നിന്ന് 934.46 കോടി രൂപ ഇതിനോടകം കോർപ്പറേഷന് ലഭിച്ചിട്ടുണ്ട്.

രാ​ജ്യ​ത്ത് ​ന​ട​പ്പാ​ക്കു​ന്ന​ 12​ ​വ്യ​വ​സാ​യ​ ​സ്മാ​ർ​ട് ​സി​റ്റി​ക​ളി​ൽ​ ​അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യ​വി​ക​സ​ന​ത്തി​നു​ള്ള​ ​ടെ​ൻ​ഡ​ർ​ ​ന​ട​പ​ടി​ക​ൾ​ ​ആ​ദ്യം​ ​പൂ​ർ​ത്തീ​ക​രി​ച്ച് ​ന​ട​പ​ടി​ക​ളാ​രം​ഭി​ച്ച​ത് ​കേ​ര​ള​മാ​ണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SMART CITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360