
''ജീവിതം രൂപപ്പെടുത്തുന്നതിൽ ശീലങ്ങൾക്ക് വലിയസ്ഥാനമുണ്ട്. നല്ലശീലങ്ങൾ ജീവിതത്തെ ഉയർത്തുമ്പോൾ, മോശം ശീലങ്ങൾ ക്രമേണ തകർക്കും. മദ്യാസക്തിയും രാസലഹരി ഉപഭോഗവും ഉന്മൂലനാശം വരുത്തുന്ന ഏറ്റവും മോശപ്പെട്ട ശീലങ്ങളാണെന്ന് അതുപയോഗിച്ച് നശിച്ചവരിൽ ആർക്കാണ് അറിയാത്തത്ത്? അപ്പോൾ, ഏറ്റവും മോശപ്പെട്ട ശീലങ്ങളുടെ നശീകരണ ശക്തി എത്രത്തോളം ഭീകരമാണന്ന് മനസിലായല്ലോ? ജീവിതം സ്വയംമുക്കിതാഴ്ത്തിയവരിൽ എത്രയെത്ര പ്രതിഭകളുണ്ടായിരുന്നു!
'ശീലിച്ചതല്ലേ, പാലിക്കൂ" എന്ന ചൊല്ല് വളരെ ആഴമുള്ള സന്ദേശമുൾക്കൊള്ളുന്നതാണ്. നമ്മൾ ഒരു കാര്യം ആവർത്തിച്ച് ചെയ്യുമ്പോൾ, അത് നമ്മുടെ സ്വഭാവത്തിന്റെ ഭാഗമാകുന്നു. നല്ല ശീലങ്ങൾ ഒരിക്കൽ സ്വീകരിച്ചാൽ, സാഹചര്യങ്ങൾ മാറിയാലും തിരിച്ചറിവുള്ളവർ അവ ഉപേക്ഷിക്കാറില്ല. മറ്റൊന്നാണ് 'ഉണ്ണിയെ കണ്ടാലറിയാം, ഊരിലെ പഞ്ഞം" എന്ന ചൊല്ലിൽ ഒരുവ്യക്തിയുടെരൂപഭാവം, പെരുമാറ്റം, അവസ്ഥ എന്നിവനോക്കിയാൽ, അയാൾ ജീവിക്കുന്ന കുടുംബ ത്തിന്റെയോ, സമൂഹത്തിന്റെയോ സ്ഥിതി മനസിലാക്കാം എന്ന ആ ശയമാണുള്ളത്. ജീവനക്കാരുടെ പെരുമാറ്റവും നിലവാരവും കണ്ടാൽ ഒരു സ്ഥാപനത്തിന്റെ പൊതുവായ പ്രവർത്തന സംസ്കാരം മനസിലാക്കാം. എല്ലാ ശീലങ്ങളുംപാലിക്കേണ്ടതില്ല, മോശമാണെങ്കിൽ അതുപേക്ഷിക്കുകയാണ് വേണ്ടത്. അതിനാൽ 'ശീലിച്ചതല്ലേ, പാലി ക്കൂ"എന്നത് നല്ലശീലങ്ങൾക്കും,നല്ലമൂല്യങ്ങൾക്കും മാത്രമേ ബാധകമാകൂ."" പ്രഭാഷകൻ നോക്കുമ്പോൾ സദസ്യരിലെ പലമുഖങ്ങളും തങ്ങൾ ശീലിച്ചുപോയ നല്ലതും, ചീത്തയും എണ്ണിപ്പെറുക്കുന്ന ഭാവത്തിലായിരുന്നു.
പ്രഭാഷകൻ തുടർന്നു :''ഓരോരോ സ്ഥലങ്ങളിൽ തമ്പടിച്ച് മോഷ്ടിക്കുന്ന ഒരുകൂട്ടം നാടോടികൾ ആ നഗരത്തിലും വന്നു. പട്ടാപ്പകൽപോലും ഭവന ഭേദനങ്ങളും മോഷണങ്ങളും. പൊലീസിന് വിശ്രമമില്ലാത്ത ജോലിത്തിരക്കായി. നാടോടിക്കൂട്ടത്തെ പിടിക്കാൻ അരിച്ചുപെറുക്കി. അതറിഞ്ഞ സംഘം അവിടെ നിന്നും മുങ്ങി. അവർ ഒളിച്ചു കടന്നപ്പോൾ കൂട്ടത്തിലെ മൂന്നു ചെറിയ പെൺകുട്ടികളെ ഒപ്പംകൂട്ടാൻ അവർക്ക് കഴിഞ്ഞില്ല. അവരെ പിന്നീട് പൊലീസ്, സ്റ്റേഷനിലെത്തിച്ചു. അവിടെ ഇൻസ്പെക്ടറുടെ മേശപ്പുറത്ത്, അദ്ദേഹത്തിന്റെ പഴ്സ് ഇരിപ്പുണ്ടായിരുന്നു. അതുകണ്ടയുടനെ മൂവരും ആ പഴ്സ് കൈക്കലാക്കാൻ ശ്രമിച്ചു. ആ കുഞ്ഞുങ്ങ ളെ,'പോക്കറ്റടി" പരിശീലിപ്പിച്ചിരിക്കുകയാണ് ആ ക്രിമിനൽസംഘം. അതിനാൽ, ഏത് പഴ്സ് കണ്ടാലും എങ്ങനെയും അവർ കൈക്കലാക്കും. ഇതിലും വലിയൊരു ദ്രോഹം ആർക്കെങ്കിലും ഈകുട്ടികളോട് ചെയ്യാൻ കഴിയുമോ? 'ചൊട്ടയിലെ ശീലം ചുടല വരെ" എന്നു കേട്ടിട്ടില്ലേ? ചെറുപ്പത്തിൽ രൂപപ്പെട്ട ശീലങ്ങൾ ജീവിതകാലം മുഴുവൻ തുടരാനുള്ള സാദ്ധ്യത കൂടുതലാണ്. ശീലങ്ങൾ ഒരിക്കലും മാറ്റാനാവില്ല എന്നല്ല. നല്ല ശ്രമവും പരിശീലനവും ഉണ്ടെങ്കിൽ,മോശം ശീലങ്ങൾ പോ ലും മാറ്റാൻ കഴിയും.ഇത് എത്രത്തോളം ഫലവത്താകുമെന്നത് വ്യക്തിയെ ആശ്രയിച്ചിരിക്കും""പ്രഭാഷകൻ നിറുത്തുമ്പോൾ മാറ്റേണ്ട ശീലങ്ങളുടെ കണക്കെടുപ്പിലായിരുന്നു സദസ്യരിൽ പലരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |