SignIn
Kerala Kaumudi Online
Sunday, 20 September 2026 3.57 AM IST

തിരികെ ഒഴുകാത്ത നദികൾ

bashok

ആ​ഗ​സ്റ്റി​ന്റെ​ ​ന​ഷ്ട​ങ്ങ​ളാ​ണ് ​അ​ച്ഛ​നും​ ​അ​മ്മ​യും.​ ​അ​ച്ഛ​ൻ​ ​ചാ​ത്ത​ന്നൂ​ർ​ ​വെ​ട്ട​ശേ​രി​ ​മു​ള്ള​ഴീ​കം​ ​കു​ടും​ബാം​ഗം​ ​ബാ​ല​കൃ​ഷ്ണ​ൻ​ ​ബാ​ല​സു​ന്ദ​രം​ ​ക​ഴി​ഞ്ഞ​ ​ആ​ഗ​സ്റ്റ് ​നാ​ലി​ന്.​ ​അ​മ്മ​ ​കൊ​ല്ലം​ ​മു​ണ്ട​യ്ക​ൽ​ ​ബാ​ല​ര​മ​യി​ൽ​ ​പ്രൊ​ഫ.​ ​പി.​ര​മാ​മ​ണി​ 2024​ ​ആ​ഗ​സ്റ്റ് 15​നും.​ ​അ​ൻ​പ​ത് ​പി​ന്നി​ട്ട​ ​എ​ല്ലാ​ ​മ​നു​ഷ്യ​രും​ ​നേ​രിടുന്ന​ ​ദ​ശാ​സ​ന്ധി​യി​ലൂ​ടെ​ ​ഞാ​നും​ ​ക​ട​ന്നു​ ​പോ​കു​ന്നു,​ ​ഒ​രു​ ​നി​മി​ഷ​മെ​ങ്കി​ലും​ ​വീ​ണ്ടും​ ​അ​മ്മ​ച്ചൂ​ടേ​റ്റും​ ​അ​ച്ഛ​ൻ​ ​ത​ണ​ല​റി​ഞ്ഞും​ ​ജീ​വി​ക്കാ​ൻ​ ​ക​ഴി​ഞ്ഞി​രു​ന്നെങ്കി​ലെ​ന്ന് ​വെ​റു​തേ​ ​കൊ​തി​ക്കു​ന്നു.
അ​ച്ഛ​ന്റെ​ ​പി​താ​വ് ​പ​ട്ട​ര​ഴീ​ക​ത്തു​ ​കു​ഞ്ഞു​ക​ണ്ണ​നാ​ശാ​ൻ​ ​ബാ​ല​കൃ​ഷ്ണ​ൻ​ ​മ​ര​ണ​പ്പെ​ട്ട​ത് 90ാം​ ​വ​യ​സി​ലാ​യി​രു​ന്നു.​ ​വാ​ർ​ദ്ധ​ക്യ​ത്തി​ന്റെ​ ​ബ​ല​ഹീ​ന​ത​യി​ൽ​ 1998​ ​മേ​യ് 23​ന് ​അ​ച്ഛാ​ച്ഛ​ന്റെ​ ​ഹൃ​ദ​യം​ ​താ​നേ​ ​നി​ല​ച്ചു.​ ​ര​ണ്ടു​ ​ദി​വ​സം​ ​ക​ഴി​ഞ്ഞ് ​വ​രാ​നി​രി​ക്കു​ന്ന​ ​ആ​ ​വ​ർ​ഷ​ത്തെ​ ​സി​വി​ൽ​ ​സ​ർ​വീ​സ് ​പ​രീ​ക്ഷ​യു​ടെ​ ​ഫ​ലം​ ​അ​ച്ഛാ​ച്ഛ​ൻ​ ​പ്ര​വ​ചി​ച്ചി​രു​ന്നു,​ ​എ​നി​ക്ക് ​അ​തു​ ​കി​ട്ടു​മെ​ന്ന്.​ ​മൂ​ന്നു​വ​യ​സു​കാ​ര​നാ​യ​ ​എ​ന്റെ​ ​നാ​വി​ൽ​ ​ആ​ദ്യ​മാ​യി​ ​അ​ക്ഷ​ര​മ​ധു​രം​ ​ഇ​റ്റി​ച്ച​ ​ചാ​ത്ത​ന്നൂ​ർ​ ​ഗ​വ​ൺ​മെ​ന്റ് ​ഇം​ഗ്ലീ​ഷ് ​ഹൈ​സ്‌​ക്കൂ​ളി​ലെ​ ​പ​ഴ​യ​ ​പ്ര​ധാ​നാ​ദ്ധ്യാ​പ​ക​ന്റെ​ ​അ​നു​ഗ്ര​ഹം.​ ​എ​ഴു​ത്തി​നി​രു​ത്തു​ക​ ​മാ​ത്ര​മ​ല്ല,​ ​വി​ര​ലി​ൽ​ ​തൂ​ങ്ങി​പ്പി​ടി​ച്ച് ​ചാ​ത്ത​ന്നൂ​ർ​ ​വി​മ​ലാ​ഹൃ​ദ​യ​ ​സ്‌​കൂ​ളി​ൽ​ ​എ​ത്തി​ച്ച് ​ആ​ദ്യ​പാ​ഠ​ങ്ങ​ൾ​ ​എ​ഴു​തി​ച്ച​ത് ​അ​ച്ഛാ​ച്ഛ​നാ​ണ്.​ ​സ​ർ​ക്കാ​ർ​ ​സ്‌​കൂ​ളി​ൽ​ ​ഇം​ഗ്ലീ​ഷി​ന്റെ​യും​ ​ക​ണ​ക്കി​ന്റെ​യും​ ​അ​ദ്ധ്യാ​പ​ക​നാ​യി​രു​ന്നു.
അ​ക്കാ​ല​ത്ത് ​വി​ദ്യാ​ഭ്യാ​സ​ത്തി​ൽ​ ​പി​ന്നാ​ക്ക​മാ​യി​രു​ന്ന​ ​ഈ​ഴ​വ​ ​സ​മു​ദാ​യ​ത്തി​ൽ​ ​നി​ന്ന് ​ആ​റാം​ ​ഫോ​റ​വും​ ​(​പ​ത്താം​ ​ത​രം​)​ ​ടീ​ച്ച​ർ​ ​ട്രെ​യി​നിം​ഗും​ ​പാ​സാ​യ​ ​ആ​ ​പ്ര​ദേ​ശ​ത്തെ​ ​അ​ത്യ​പൂ​ർ​വ്വം​ ​പേ​രി​ലൊ​രാ​ൾ.​ ​സ​ർ​ക്കാ​ർ​ ​സ്‌​കൂ​ൾ​ ​അ​ദ്ധ്യാ​പി​ക​യാ​യ​ ​ചാ​ത്ത​ന്നൂ​ർ​ ​കെ​ട്ടി​ട​ത്തി​ൽ​ ​ഗോ​വി​ന്ദ​ൻ​ ​കാ​ർ​ത്യാ​യ​നി​ ​ടീ​ച്ച​റെ​യാ​ണ് 1939​ ​ൽ​ ​അ​ച്ഛാ​ച്ഛ​ൻ​ ​വി​വാ​ഹം​ ​ചെ​യ്ത​ത്.​ ​അ​ച്ഛ​ൻ​ ​ആ​ദ്യ​ത്തെ​ ​പു​ത്ര​നാ​യി​ ​ജ​നി​ക്കു​ന്ന​ത് 1940​ ​ജ​നു​വ​രി​ 22​ന്,​ 86​ ​വ​ർ​ഷം​ ​മു​ൻ​പ്!


സ്വ​പ്നം​ ​ക​ണ്ട​ ​അ​മ്മ,​ സാ​ധി​ച്ചെ​ടു​ത്ത​ ​അ​ച്ഛൻ
പു​റ​മേ​യ്ക്ക് ​സാ​ധാ​ര​ണ​ ​ഇ​ട​ത്ത​രം​ ​മ​ല​യാ​ളി​യു​ടെ​ ​ജീ​വി​ത​മാ​യി​രു​ന്നു​ ​അ​ച്ഛ​നെ​ന്ന് ​തോ​ന്നാം.​ ​ഇം​ഗ്ലീ​ഷി​ൽ​ ​എം.​എ.​ ​പൂ​ർ​ത്തി​യാ​ക്കാ​തെ​ ​സ​ഹ​ക​ര​ണ​ ​ഡി​പ്ലോ​മ​ ​പൂ​ർ​ത്തി​യാ​ക്കി​യ​ ​ശേ​ഷം​ ​ജി​ല്ലാ​ ​സ​ഹ​ക​ര​ണ​ ​ബാ​ങ്കി​ൽ​ ​അ​സി​സ്റ്റ​ന്റാ​യി,​ ​വൈ​കാ​തെ​ ​പി.​എ​സ്.​സി​ ​നേ​രി​ട്ട് ​തെ​ര​ഞ്ഞെ​ടു​ത്ത​ ​സ​ഹ​ക​ര​ണ​ ​ഇ​ൻ​സ്‌​പെ​ക്ട​റാ​യി,​ ​ഓ​ഡി​റ്റ​റാ​യി.​ ​അ​സി​സ്റ്റ​ന്റ്‌​ഡെ​പ്യൂ​ട്ടി​ ​ര​ജി​സ്ട്രാ​റാ​യി​ ​ഉ​യ​ർ​ന്ന് 1996​ ​ൽ​ ​വി​ര​മി​ച്ചു.
1972​ ​മേ​യി​ലാ​യി​രു​ന്നു​ ​അ​ച്ഛ​ന്റെ​യും​ ​അ​മ്മ​യു​ടെ​യും​ ​വി​വാ​ഹം.​ ​അ​വ​രു​ടെ​ ​ദാ​മ്പ​ത്യം​ 2024,​ ​ആ​ഗ​സ്റ്റ് 15​ ​വ​രെ​;​ 52​ ​വ​ർ​ഷം​ ​അ​ഭം​ഗു​രം​ ​തു​ട​ർ​ന്നു.​ ​രോ​ഗാ​തു​ര​യാ​യ​ ​അ​മ്മ​ ​മ​രി​ച്ച​തി​ന് ​ശേ​ഷം​ ​അ​ച്ഛ​ൻ​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​എ​ന്റെ​ ​വീ​ട്ടി​ലാ​യി​രു​ന്നു.​ ​അ​മ്മ​യു​ടെ​ ​മ​ര​ണം​ ​അ​ച്ഛ​നെ​ ​വ​ല്ലാ​തെ​ ​ഉ​ല​ച്ചി​രു​ന്നു.​ ​അ​വ​രു​ടെ​ ​ദാ​മ്പ​ത്യ​ ​വി​ജ​യ​ത്തി​ൽ​ ​അ​മ്മ​യാ​യി​രു​ന്നു​ ​'​പ്ലാ​ന​ർ​".​ ​അ​മ്മ​ ​പ​ദ്ധ​തി​യി​ടു​ന്ന​തു​ ​ഫ​ല​പ്ര​ദ​മാ​യി​ ​ന​ട​ത്തു​ക​യാ​യി​രു​ന്നു​ ​അ​ച്ഛ​ന്റെ​ ​ചു​മ​ത​ല.​ ​സ്വ​പ്ന​ങ്ങ​ൾ​ ​മി​ക്ക​തും​ ​അ​മ്മ​ ​ക​ണ്ടു​;​ ​അ​ച്ഛ​ന​ത് ​ന​ട​പ്പാ​ക്കി.​ ​എ​ല്ലാ​ ​നേ​ട്ട​ങ്ങ​ളും​ ​അ​മ്മ​യു​ടെ​ ​ചി​ന്ത​യും​ ​അ​ച്ഛ​ന്റെ​ ​ക​ഠി​നാ​ദ്ധ്വാന​വും​ ​ഒ​ത്തു​ചേ​ർന്നു​ണ്ടാ​യ​താ​ണ്.​ ​ഞ​ങ്ങ​ൾ,​ ​അ​വ​രു​ടെ​ ​ബു​ദ്ധി​യും​ ​വി​യ​ർ​പ്പും!


വാ​ട​ക​ ​വീ​ട്ടി​ലെ​ ​ജീ​വി​തം
ചാ​ത്ത​ന്നൂ​രി​ൽ​ ​നി​ന്ന് ​ജോ​ലി​ ​സ്ഥ​ല​ത്തേ​യ്ക്കു​ള്ള​ ​യാ​ത്ര​ക​ൾ​ ​പ്ര​യാ​സ​മാ​യി​ ​തു​ട​ങ്ങി.​ ​അ​മ്മ​ ​അ​ച്ഛ​നെ​യും​ ​ആ​റു​ ​വ​യ​സു​ള്ള​ ​എ​ന്നെ​യും​ ​അ​ണ​ച്ചു​ ​പി​ടി​ച്ച് ​കൊ​ല്ല​ത്തെ​ ​വാ​ട​ക​വീ​ട്ടി​ലേ​യ്ക്കു​ ​മാ​റി.​ ​അ​ഞ്ചു​ ​വ​ർ​ഷ​ത്തോ​ളം​ ​ജോ​ലി​ക്ക് ​രാ​വി​ലെ​ ​പു​റ​പ്പെ​ട്ടു​പോ​യി​രു​ന്ന​ ​അ​ച്ഛ​ന​മ്മ​മാ​ർ​ക്കു​ ​പ​ക​രം​ ​സ​ദാ​ ​ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​ ​അ​ച്ഛാ​ച്ഛ​നെ​യും​ ​അ​മ്മാ​മ്മ​യെ​യും​ ​നാ​ല് ​അ​പ്പ​ച്ചി​മാ​രെ​യും​ ​പി​രി​ഞ്ഞ​ ​ദു​:​ഖം​ ​ഇ​ല്ലാ​താ​ക്കി​യ​ത് ​കൊ​ല്ല​ത്ത് ​അ​മ്മ​വീ​ട്ടി​ലെ​ ​ആ​റോ​ളം​ ​മാ​മ​ൻ​മാ​രും​ ​മാ​മി​മാ​രു​മാ​ണ്.​ ​അ​ച്ഛ​ന്റെ​ ​ര​ണ്ടു​ ​സ​ഹോ​ദ​രി​മാ​രും​ ​ഒ​രു​ ​മാ​മ​നും​ ​ജീ​വി​ച്ചി​രി​പ്പു​ണ്ട്.​ ​ബാ​ല്യ​ ​കൗ​മാ​ര​ങ്ങ​ൾ​ ​സ്‌​നേ​ഹ​നി​ർ​ഭ​ര​മാ​ക്കി​യ​വ​രൊ​ക്കെ​ ​പ​തി​യെ​പ്പ​തി​യെ​ ​തീ​ര​ശീ​ല​യ്ക്ക്​ ​പി​ന്നി​ലാ​യി.
1978-79​ ​ലാ​ണ് ​ചാ​ത്ത​ന്നൂ​ർ​ ​വി​ട്ട് ​കൊ​ല്ലം​ ​പ​ട്ട​ത്താ​ന​ത്തെ​ ​ഗോ​പാ​ല​കൃ​ഷ്ണാ​'​ ​ബി​ൽ​ഡിം​ഗ്സി​ലെ​ ​വാ​ട​ക​ക്കാ​രാ​വു​ന്ന​ത്.​ ​താ​മ​സം​ ​തു​ട​ങ്ങു​മ്പോ​ൾ​ ​അ​ടു​ക്ക​ള​യി​ൽ​ ​പാ​ത്ര​ങ്ങ​ൾ​ ​പോ​ലു​മി​ല്ലാ​തി​രു​ന്ന​ ​വീ​ട്ടി​ൽ​ ​ഫ​ർ​ണീ​ച്ച​ർ​ ​എ​ന്നു​ ​പ​റ​യാ​ൻ​ ​കെ​ട്ടു​ക​ൾ​ ​പൊ​ട്ടി​യ​ ​ഒ​രു​ ​ചൂ​ര​ൽ​ ​ടീ​പ്പോ​യ് ​മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്.​ ​പ്രാ​ത​ൽ​ ​വി​ള​മ്പാ​നും​ ​അ​തി​ഥി​ക​ൾ​ക്കു​ ​ചാ​യ​ ​കൊ​ടു​ക്കാ​നും​ ​തീ​ന്മു​റി​യി​ലും​ ​അ​തി​ഥി​മു​റി​യി​ലു​മാ​യി​ ​മാ​റി​മാ​റി​യി​ട്ടി​രു​ന്ന​ ​ആ​ ​പൊ​ട്ടി​യ​ ​മേ​ശ​യെ​പ്പ​റ്റി​ ​പ​തി​റ്റാ​ണ്ടു​ക​ൾ​ ​ക​ഴി​ഞ്ഞി​ട്ടും​ ​അ​മ്മ​ ​സ്‌​നേ​ഹ​ത്തോ​ടെ​ ​ഓ​ർ​ത്തു​ ​പ​റ​യു​മാ​യി​രു​ന്നു.​ ​ആ​ ​ഒ​റ്റ​ ​ചൂ​ര​ൽ​ ​മേ​ശ​യി​ൽ​ ​നി​ന്ന് ​വ​ള​ർ​ന്നാ​ണ് ​ര​ണ്ട് ​മ​ക്ക​ളേ​യും​ ​ആ​കാ​വു​ന്നി​ട​ത്തോ​ളം​ ​പ​ഠി​പ്പി​ച്ച​തെ​ന്നും​ ​പു​തി​യ​ ​വീ​ടു​വെ​ച്ച​തെ​ന്നും.​ ​വാ​ർ​ദ്ധ​ക്യ​ത്തി​ലും​ ​പേ​ര​മ​ക്ക​ളോ​ടി​തു​ ​ആ​ഹ്ലാ​ദ​ത്തോ​ടെ​ ​അ​മ്മ​ ​പ​റ​യു​മാ​യി​രു​ന്നു.
അ​ച്ഛ​ൻ​ ​ജോ​ലി​ ​സം​ബ​ന്ധ​മാ​യി​ ​പ്ര​വ​ർ​ത്തി​ക്കാ​ത്ത​ ​ജി​ല്ല​ക​ളി​ല്ല.​ ​എ​നി​ക്ക് ​ഓ​ർ​മ്മ​യു​റ​ച്ച​പ്പോ​ൾ​ ​അ​ച്ഛ​ൻ​ ​കൊ​ല്ലം​ ​സ​ഹ​ക​ര​ണ​ ​ബാ​ങ്കി​ൽ​ ​സെ​യി​ൽ​ ​ഓ​ഫീ​സ​റാ​ണ്.​ ​ആ​ഴ്ച​യി​ൽ​ ​ര​ണ്ടു​ ​വ​ട്ടം​ ​അ​ച്ഛ​നെ​ ​പ​ത്ത​നം​തി​ട്ട​യി​ലേ​യ്ക്കു​ ​കൊ​ണ്ടു​ ​പോ​കാ​ൻ​ ​ഡ്രൈ​വ​ർ​ ​മാ​ധ​വ​ൻ​ ​ഓ​ഫീ​സ് ​ജീ​പ്പു​മാ​യി​ ​വാ​ട​ക​വീ​ട്ടി​ലെ​ത്തും.​ ​ആ​ ​കോ​ള​നി​യി​ലെ​ ​പ​ല​ർ​ക്കും​ ​സ്വ​ന്ത​മാ​യി​ ​ഫി​യ​റ്റും​ ​അ​മ്പാ​സി​ഡ​റു​മൊ​ക്കെ​യു​ണ്ടെ​ങ്കി​ലും​ ​രാ​വി​ലെ​ ​വ​ന്നെ​ത്തു​ന്ന​ ​ഇ​ര​യ്ക്കു​ന്ന​ ​മു​ര​ൾ​ച്ച​യു​ള്ള​ ​സ​ർ​ക്കാ​ർ​ ​വി​ല്ലീ​സ് ​ജീ​പ്പ് ​വ​ലി​യൊ​രാ​ക​ർ​ഷ​ണ​മാ​യി​രു​ന്നു.​ ​ഡ്രൈ​വ​ർ​ ​മാ​ധ​വ​ൻ​ ​എ​ന്നെ​ ​മു​ൻ​ ​സീ​റ്റി​ൽ​ ​നി​റു​ത്തി​ ​അ​തി​ലെ​ ​ഒ​ന്ന് ​ചു​റ്റി​ ​ക​റ​ക്കും.​ ​എ​ണ്ണ​യും​ ​ഡീ​സ​ലും​ ​ഒ​ക്കെ​ ​ക​ല​ർ​ന്ന​ ​ആ​ ​ജീ​പ്പി​ന്റെ​ ​ഗ​ന്ധ​വും​ ​പ്ര​ഭാ​ത​ത്തി​ലെ​ ​ക​റ​ക്ക​ത്തി​ന്റെ​ ​പ്ര​താ​പ​വും​ ​അ​ബോ​ധ​ ​മ​ന​സി​ൽ​ ​പ​തി​ഞ്ഞ​തി​നാ​ലാ​വും​ ​എ​ന്നി​ൽ​ ​പി​ന്നീ​ട് ​ഒ​രു​ ​സ​ർ​ക്കാ​ർ​ ​ഉ​ദ്യോ​ഗ​സ്ഥ​ൻ​ ​ജ​നി​ച്ച​ത്!


ബാ​ല​ര​മ​യു​ടെ​ ​പി​റ​വി
1984​ ​ൽ​ ​ഞ​ങ്ങ​ൾ​ ​കൊ​ല്ലം​ ​മു​ണ്ട​യ്ക്ക​ലി​ൽ​ ​പു​തി​യ​ ​വീ​ടു​ ​വ​ച്ചു.​ ​സാ​മാ​ന്യം​ ​വ​ലി​യ​ ​വീ​ടാ​യി​രു​ന്നു​ ​അ​ത്.​ ​അ​ച്ഛ​ന​മ്മ​മാ​രു​ടെ​ ​പേ​രു​ക​ൾ​ ​കൂ​ട്ടി​ക്കെ​ട്ടി​ ​ബാ​ല​ര​മ​യെ​ന്ന് ​പേ​ര്.​ ​''​ബാ​ല​ര​മ​ ​മാ​സി​ക​ ​അ​ച്ച​ടി​ക്കു​ന്ന​ത് ​നി​ന്റെ​ ​വീ​ട്ടി​ലാ​ണോ​""​ ​എ​ന്ന​ ​നി​ഷ്‌​ക്ക​ള​ങ്ക​ ​പ​രി​ഹാ​സം​ ​ഹൈ​സ്‌​കൂ​ൾ​ ​കാ​ല​ത്ത് ​നി​രന്ത​രം​ ​കേ​ട്ടി​രു​ന്നു.​ ​ബാ​ല്യ​ത്തി​ലെ​ ​ബാ​ക്കി​യാ​യ​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​അ​ത്യ​ന്തം​ ​സു​ന്ദ​ര​നാ​യ​ ​​അ​ച്ഛ​ൻ​ ​എ​ന്നെ​ ​കൃ​ഷ്ണ​മ​ന്ദി​ര​ത്തി​ലെ​ ​പ​ഴ​യ​ ​ഹെ​ർ​ക്കു​ലീസ് ​സൈ​ക്കി​ളി​ൽ​ ​ഇ​രു​ത്തി​ ​എ​ടു​ത്ത​ ​ഒ​രു​ ​ചി​ത്ര​മു​ണ്ട്.​ ​അ​ന്ന​ത്തെ​ ​സി​നി​മാ​ ​താ​ര​ങ്ങ​ളെ​ക്കാ​ൾ​ ​സു​ന്ദ​ര​നാ​യി​രു​ന്നു​ ​അ​ച്ഛ​ന​ന്ന്.​ ​അ​ഭി​ന​യി​ക്കാ​നേ​യ​റി​ത്തൊ​ര​ച്ഛ​ൻ!
വാ​ട​ക​ ​വീ​ട്ടി​ൽ​ ​താ​മ​സി​ക്കു​മ്പോ​ൾ​ ​വൈ​കി​യോ​ ​പി​ണ​ങ്ങി​യോ​ ​നി​ന്ന​ ​എ​ന്നെ​ ​വാ​രി​യെ​ടു​ത്ത് ​മി​ഡി​ൽ​ ​സ്‌​കൂ​ളി​ൽ​ ​പോ​കേ​ണ്ട​ ​സൈ​ക്കി​ൾ​ ​റി​ക്ഷ​യി​ലേ​യ്ക്ക് ​ഓ​ടി​ച്ചെ​ല്ലു​ന്ന​ ​അ​ച്ഛ​ന്റെ​ ​ആ​രോ​ഗ്യ​ദൃ​ഢ​ഗാ​ത്ര​ത​യും​ ​ഓ​ർ​മ്മ​യി​ലു​ണ്ട്.​ ​അ​മ്മ​യു​ടെ​ ​അ​പ്ര​തീ​ക്ഷി​ത​മാ​യ​ ​രോ​ഗ​ബാ​ധ​യും​ ​മ​ര​ണ​വും​ ​അ​ച്ഛ​നെ​ ​വ​ല്ലാ​തെ​ ​ത​ള​ർ​ത്തി.​ ​വി​യോ​ഗം​ ​ഉ​ൾ​ക്കൊ​ള്ളാ​ൻ​ ​കാ​ല​മെ​ടു​ത്തു.​ ​താ​മ​സം​ ​എ​ന്റെ​യൊ​പ്പം​ ​തി​രു​വ​ന​ന്ത​പു​ര​ത്താ​യി​ട്ടും​ ​ആ​കെ​ ​പ​റ​ഞ്ഞി​രു​ന്ന​ ​ആ​ഗ്ര​ഹം​ ​അ​വ​ർ​ ​നി​ർ​മ്മി​ച്ച​ ​സ്വ​പ്ന​വീ​ട്ടി​ൽ​ ​ചെ​ന്നു​ ​പാ​ർ​ക്ക​ണം​ ​എ​ന്നു​ ​മാ​ത്ര​മാ​യി​രു​ന്നു,​ ​ഓ​ർ​മ്മ​ക്കു​റ​വു​ള്ള​പ്പോ​ഴും​ ​'​'​എ​നി​ക്ക് ​എ​ന്റെ​ ​വീ​ട്ടി​ൽ​ ​പോ​ണ​മ​ല്ലോ"" ​എ​ന്നും​ ​പ​റ​യും.​ ​ഹോം​ന​ഴ്സി​ന്റെ​ ​കൂ​ടി​ ​സ​ഹാ​യം​ ​വേ​ണ്ട​ ​ഘ​ട്ട​മെ​ത്തി​യ​പ്പോ​ൾ​ ​കൊ​ല്ല​ത്ത് ​അ​ച്ഛ​ൻ​ ​ഒ​റ്റ​യ്ക്ക് ​പാ​ർ​ക്കു​ന്ന​ത് ​സു​ര​ക്ഷി​ത​മ​ല്ലെ​ന്നു​ ​ഞാ​ൻ​ ​ക​രു​തി.​ ​അ​ച്ഛ​ന്റെ​ ​മ​ന​സി​ന്റെ​ ​ആ​ഘാ​തം​ ​ക്ര​മേ​ണ​ ​ശ​രീ​ര​ത്തെ​യും​ ​ബാ​ധി​ച്ചു,​ ​പേ​ശി​ക​ൾ​ക്കു​ ​പ​ഴ​യ​ ​ബ​ല​മി​ല്ലാ​തെ​യാ​യി.​ ​ന​ട​ക്കാ​ൻ​ ​പ​ര​സ​ഹാ​യം​ ​ആ​വ​ശ്യ​മാ​യി​ ​വ​ന്നു.​ ​എ​ന്നി​രി​ക്കി​ലും​ ​ദി​ന​പ​ത്ര​ങ്ങ​ൾ​ ​വാ​യി​ക്കാ​നും​ ​ടി​വി​ ​ന്യൂ​സ് ​കേ​ൾ​ക്കാ​നും​ ​ഒ​ടു​വി​ല​ത്തെ​ ​ദി​വ​സം​ ​വ​രെ​ ​താ​ത്പ​ര്യ​മാ​യി​രു​ന്നു.​ ​പൊ​തു​ ​ജീ​വി​ത​ത്തി​ലെ​യും​ ​രാ​ഷ്ട്രീ​യ​ത്തി​ലെ​യും​ ​എ​ല്ലാ​ ​കാ​ര്യ​വും​ ​സ​സൂ​ക്ഷ്മം​ ​ശ്ര​ദ്ധി​ക്കു​മാ​യി​രു​ന്നു.


കു​ടും​ബ​ത്തെ​ ​പു​ണ​ർ​ന്ന​ ​അ​ച്ഛൻ
കു​ടും​ബം​ ​അ​ച്ഛ​ന്റെ​ ​വ​ലി​യ​ ​ദൗ​ർ​ബ​ല്യ​മാ​യി​രു​ന്നു.​ ​വി​ര​മി​ച്ച​ശേ​ഷം​ ​ചി​ല​വി​ട്ട​ 30​ ​വ​ർ​ഷ​വും​ ​സ്വ​സ്ഥ​മാ​യി​ ​വീ​ട്ടി​ലി​രു​ന്നി​ട്ടി​ല്ല.​ ​കു​ടും​ബ​ത്തി​ലെ​ ​ചാ​ർ​ച്ച​ക്കാ​രു​ടെ​ ​പോ​ലും​ ​മ​ര​ണം,​ ​വി​വാ​ഹം,​ ​നൂ​ൽ​കെ​ട്ട് ​എ​ന്നി​ങ്ങ​നെ​ ​ചെ​റി​യ​ ​ച​ട​ങ്ങു​ക​ൾ​ക്കും​ ​സ്‌​കൂ​ട്ട​റോ​ടി​ച്ച് ​എ​ത്തും.​ ​അ​നി​യ​ൻ ബി. പ്രശോഭ് എൻജിനീയറിംഗും മാസ്റ്റർ ബിരുദവും കഴിഞ്ഞ് കുടുംബസമേതം ​കാനഡയിലേ​യ്ക്ക് ​പോ​യ​പ്പോ​ൾ​ ​ഉ​പേ​ക്ഷി​ച്ച​ ​ബൈ​ക്കും​ ​സ്‌​കൂ​ട്ട​റും​ ​അ​മ്മ​യു​ടെ​ ​മ​ര​ണ​ത്തി​നു​ ​തൊ​ട്ടു​ ​മു​ൻ​പ് ​പോ​ലും​ ​ഓ​ടി​ക്കു​മാ​യി​രു​ന്നു.​ ​അ​ച്ഛ​ൻ​ ​അ​വ​ ​ചി​ല​യി​ട​ത്ത് ​പാ​ർ​ക്ക് ​ചെ​യ്യാ​ൻ​ ​പ്ര​യാ​സ​പ്പെ​ടു​ന്ന​തു​ ​ക​ണ്ട​ ​ചി​ല​ർ​ ​എ​ന്നെ​ ​വി​ളി​ച്ചു​ ​പ​റ​ഞ്ഞു​ ​'​'​ഈ​ ​ടൂ​ ​വീ​ല​ർ​ ​ഓ​ടി​പ്പ് ​ഒ​ന്നു​ ​പ​റ​ഞ്ഞ് ​ഒ​ഴി​വാ​ക്ക​ണം"".​ ​അ​നി​യ​ൻ​ ​അ​ടു​ത്ത​ ​അ​വ​ധി​ക്കു​ ​വ​ന്ന​പ്പോ​ൾ​ ​ആ​ ​ടൂ​ ​വീ​ല​റു​ക​ൾ​ ​അ​വ​ൻ​ ​നീ​ക്കം​ ​ചെ​യ്തു.​ ​അ​ച്ഛ​ന​ത് ​തീ​രെ​ ​ഇ​ഷ്ട​മ​ല്ലാ​യി​രു​ന്നു.​ ​സം​സ്ഥാ​നം​ ​മു​ഴു​വ​ൻ​ ​ഓ​ടി​ ​ന​ട​ന്ന​ ​എ​ന്നെ​ ​വീ​ട്ടി​ൽ​ ​ത​ന്നെ​ ​ത​ള​യ്ക്കാ​നാ​ർ​ക്കു​മാ​വി​ല്ല​ ​എ​ന്നു​ ​നി​റ​ചി​രി​യോ​ടെ,​ ​കു​സൃ​തി​ ​തു​ളു​മ്പ​ന്ന​ ​ക​ണ്ണു​ക​ളോ​ടെ​ ​അ​ച്ഛ​ൻ​ ​പ​റ​യു​മാ​യി​രു​ന്നു.
പ്രാ​യാ​ധി​ക്യ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും​ ​ഇ​പ്പോ​ൾ​ ​ഒ​രു​ ​വേ​ർ​പാ​ട് ​പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല.​ ​ആ​യി​രം​ ​പൂ​ർ​ണ്ണ​ ​ച​ന്ദ്ര​നെ​ ​ക​ണ്ട് ​വ​ള​രെ​ ​തൃ​പ്ത​നാ​യി​രു​ന്നു.​ ​അ​മ്മ​ ​മ​രി​ച്ചെ​ങ്കി​ലും​ ​എ​ന്റെ​ ​മ​ക​ളു​ടെ​ 2025​ ​ലെ​ ​സ​ർ​വ്വ​ക​ലാ​ശാ​ലാ​ ​കോ​ൺ​വ​ക്കേ​ഷ​ന് ​സ​ന്തോ​ഷ​മാ​യി​ ​ഞ​ങ്ങ​ളോ​ടൊ​പ്പം​ ​യാ​ത്ര​ ​ചെ​യ്തു​ ​പ​ങ്കെ​ടു​ത്തു.​ 2024​ ​ൽ​ ​എ​നി​ക്ക് ​'​അ​മൃ​ത​"​ ​സ​ർ​വ്വ​ക​ലാ​ശാ​ല​ ​പി.​എ​ച്ച്.​ഡി​ ​ത​ന്ന​പ്പോ​ഴും​ ​എ​റ​ണാ​കു​ളം​ ​വ​രെ​ ​സ​ഞ്ച​രി​ച്ച് ​വ​ന്നു.​ ​മൂ​ന്നു​ ​മ​ണി​ക്കൂറോ​ളം​ ​നീ​ണ്ട​ ​കോ​ൺ​വ​ക്കേ​ഷ​നി​ൽ​ ​മു​ഴു​വ​ൻ​ ​സ​മ​യം​ ​പ്ര​യാ​സ​പ്പെ​ട്ട് ​ഇ​രു​ന്നു.​ ​സ​ന്തോ​ഷ​മാ​യി​ട്ടാ​ണ് ​അ​പ്പോ​ഴും​ ​യാ​ത്ര​ ​ചെ​യ്തു​ ​മ​ട​ങ്ങി​യ​ത്.


നേ​ട്ട​ങ്ങ​ളി​ലെ​ ​ക​ൺ​തി​ള​ക്കം
ഐ.​എ.​എ​സ് ​ല​ഭി​ച്ച​തി​ൽ​ ​എ​ന്നേ​ക്കാ​ൾ​ ​'ത്രി​ൽ"​ ​അ​ച്ഛ​നാ​യി​രു​ന്നു.​ ​ഒ​റ്റ​പ്പാ​ല​ത്ത് ​മ​ല​യാ​റ്റൂ​ർ​ ​രാ​മ​കൃ​ഷ്ണ​നൊ​ക്കെ​ ​ഇ​രു​ന്ന​ ​സ​ബ് ​ക​ള​ക്ട​ർ​ ​ഓ​ഫീ​സി​ൽ​ ​സ​ർ​പ്രൈ​സാ​യി​ ​ഒ​രി​ക്ക​ൽ​ ​വ​ന്നു.​ ​ഞാ​ൻ​ ​മ​ജി​സ്‌​ട്രേ​റ്റ് ​കോ​ട​തി​ ​കൂ​ടു​ക​യാ​ണെ​ന്ന​റി​ഞ്ഞ് ​കു​റേ​നേ​രം​ ​പു​റ​ത്തെ​ ​ബ​ഞ്ചി​ലി​രു​ന്ന് ​കോ​ട​തി​ ​ന​ട​പ​ടി​ക​ൾ​ ​സ്വ​കാ​ര്യ​മാ​യി​ ​നി​രീ​ക്ഷി​ച്ചു.​ ​
വൈ​കി​യാ​ണ് ​പ്യൂ​ൺ​ ​വ​ന്ന് ​സാ​റി​ന്റെ​ ​അ​ച്ഛ​ൻ​ ​വ​ന്നി​രു​ന്നു​;​ ​ഒ​ന്നും​ ​പ​റ​ഞ്ഞി​ല്ല,​ ​അ​ച്ഛ​നാ​ണെ​ന്ന് ​ഞ​ങ്ങ​ള​റി​ഞ്ഞി​ല്ല​ ​എ​ന്ന് ​ക്ഷ​മാ​പൂ​ർ​വ്വം​ ​പ​റ​ഞ്ഞ​ത്.​ ​ഞാ​നെ​ത്തി​ ​സ്വീ​ക​രി​ച്ച് ​ഒ​പ്പം​ ​ക്വാ​ർ​ട്ട​ർ​സി​ൽ​ ​പോ​യി​ ​ഊ​ണ് ​വ​രു​ത്തി.​ ​വ​രു​ന്ന​തും​ ​വ​ന്ന​തും​ ​എ​ന്നോ​ട് ​പ​റ​യാ​തി​രു​ന്ന​തെ​ന്തെ​ന്ന് ​ചോ​ദി​ച്ച​പ്പോ​ൾ​ ​ക​ള്ള​ച്ചി​രി​യോ​ടെ​ ​പ​റ​ഞ്ഞു,​ ​'​'​എ​ന്റെ​ ​മ​ക​ൻ​ ​ഐ.​എ.​എ​സു​കാ​ര​ന്റെ​ ​ക​സേ​ര​യി​ൽ​ ​ഇ​രി​ക്കു​ന്ന​ത് ​ഞാ​ൻ​ ​നാ​ട്ടു​കാ​രു​ടെ​ ​ഇ​ട​യി​ൽ​ ​നി​ന്ന് ​ക​ണ്ടാ​സ്വ​ദി​ക്കു​ക​യാ​യി​രു​ന്നു.​ ​എ​ന്തി​നെ​ന്റെ​ ​ആ​സ്വാ​ദ​ന​ത്തി​ൽ​ ​ത​ട​സം​ ​വ​ര​ണം""​എ​ന്ന് !
അ​ച്ഛ​ന് ​ഞ​ങ്ങ​ൾ​ ​ര​ണ്ടു​മ​ക്ക​ളെ​യും​ ​കു​റി​ച്ച് ​വ​ലി​യ​ ​അ​ഭി​മാ​ന​മാ​യി​രു​ന്നു.​ ​സ​ന്തോ​ഷ​മാ​യി​രു​ന്നു.​ ​എ​ന്നോ​ടൊ​പ്പം​ ​ക​ഴി​ഞ്ഞ​ ​ഒ​രു​ ​ദി​വ​സ​വും​ ​ഒ​രു​ ​പ​രാ​തി​യും​ ​പ​റ​യി​ല്ല.​ ​ഒ​ട്ടും​ ​മു​ഷി​ച്ചി​ലും​ ​കാ​ട്ടി​യി​ല്ല.​ ​ജീ​വി​ത​ത്തി​നാ​കെ​ ​ഒ​രു​ ​പൂ​ർ​ണ്ണ​ത​യും​ ​സാ​ഫ​ല്യ​വും​ ​ചാ​രി​താ​ർ​ത്ഥ്യ​വും​ ​വ​ന്ന​ ​മ​ട്ടാ​യി​രു​ന്നു.​ ​എ​ന്തെ​ങ്കി​ലും​ ​വി​ശേ​ഷ​പ്പെ​ട്ട​തു​ ​ക​ഴി​ക്ക​ണോ​;​ ​ആ​വ​ശ്യ​മു​ണ്ടോ​ ​എ​ന്നു​ ​ചോ​ദി​ച്ചാ​ൽ​ ​'​എ​നി​ക്കി​നി​ ​ഒ​ന്നും​ ​വേ​ണ്ട"​ ​എ​ന്നാ​വും​ ​മ​റു​പ​ടി.​ ​എ​ന്റെ​ ​മ​ക​ളു​ടെ​ ​ഇ​നി​ ​ന​ട​ക്കേ​ണ്ട​ ​വി​വാ​ഹ​ത്തി​ന്റെ​ ​ഉ​റ​പ്പി​ക്ക​ലി​നും​ ​അ​ച്ഛ​ൻ​ ​അ​വ​രെ​ ​അ​നു​ഗ്ര​ഹി​ച്ചു.​ ​അ​തു​ ​നേ​രി​ൽ​ ​കൂ​ടാ​ൻ​ ​പ​ക്ഷേ​ ​വി​ധി​ ​അ​നു​വ​ദി​ച്ചി​ല്ല.​ ​ആ​ഗ​സ്റ്റ് രണ്ടിന് ​ഞാ​യ​റാ​ഴ്ച​ ​അ​ച്ഛ​ൻ​ ​പെ​ട്ടെ​ന്ന് ​വീ​ട്ടി​ൽ​ ​കൂ​ഴ​ഞ്ഞു​ ​വീ​ഴു​ക​യാ​യി​രു​ന്നു.​ ​ആ​ശു​പ​ത്രി​യി​ൽ​ ​ഡോ​ക്ട​ർ​മാ​ർ​ ​എ​ല്ലാ​ ​പ​രി​ശ്ര​മ​വും​ ​ന​ട​ത്തി.​ ​എ​ന്നാ​ൽ​ ​ഒ​ന്നു​ ​ര​ണ്ടു​ ​മ​ണി​ക്കൂ​റി​ന​കം​ ​ബോ​ധാ​വ​സ്ഥ​യു​ടെ​ ​നൂ​ൽ​ക്കെ​ട്ടു​ക​ൾ​ ​മ​റി​ക​ട​ന്ന് ​അ​ച്ഛ​ൻ​ ​ന​മു​ക്ക് ​മ​ട​ക്കി​ ​വി​ളി​ക്കാ​നാ​വാ​ത്ത​ ​യാ​ത്ര​യാ​രം​ഭി​ച്ചി​രു​ന്നു.​ ​ആ​ഗ​സ്റ്റ് നാലിന്​ ​പു​ല​ർ​ച്ചെ​ ​ഡോ​ക്ട​ർ​മാ​ർ​ ​യ​ന്ത്ര​ങ്ങ​ൾ​ ​എ​ടു​ത്തു​ ​മാ​റ്റി​ ​അ​തു​ ​സ്ഥി​രീ​ക​രി​ച്ചു​ ​എ​ന്നു​ ​മാ​ത്രം.
എ​ല്ലാ​വ​രും​ ​ക​നി​വോ​ടെ​ ​ഓ​ടി​ ​വ​ന്ന് ​ഞ​ങ്ങ​ളോ​ട് ​വ​ലി​യ​ ​വി​ട​വാ​ങ്ങ​ലി​ന്റെ​ ​സാ​ന്ത്വ​ന​ങ്ങ​ൾ​ ​പ​റ​ഞ്ഞു.​ ​സ​മാ​ശ്വ​സി​പ്പി​ച്ചു.​ ​ഒ​ഴി​വാ​ക്കാ​നാ​വാ​ത്ത​ ​ഒ​രു​ ​തീ​വ്ര​ദു​:​ഖ​മാ​ണ് ​ന​മ്മു​ടെ​ ​മാ​താ​പി​താ​ക്ക​ളു​ടെ​ ​വേ​ർ​പാ​ട്.​ ​ഏ​താ​ണ്ടെ​ല്ലാ​ ​സ​മ​പ്രാ​യ​ക്കാ​രെ​യും​ ​പോ​ലെ​ ​ദൈ​വ​മേ​ ​ഇ​തും​ ​ഞാ​ൻ​ ​താ​ങ്ങു​ന്നു​;​ ​സ​ഹി​ക്കു​ന്നു.​ ​ജീ​വി​ത​മേ​;​ ​ആ​യു​സി​ന്റെ​ 53​ ​വ​ർ​ഷം​ ​അ​ങ്ങ​നെ​ ​വ​ലി​യ​ ​ഒ​രു​ ​വ​ൻ​മ​രം​ ​പോ​ലെ​ ​ത​ണ​ൽ​ ​ത​ന്ന​ ​അ​മ്മ​യും​ ​അ​ച്ഛ​നും​ ​ന​ട്ടു​ ​വ​ള​ർ​ത്തി​യ​ ​ആ​ ​ബാ​ർ​ലേ​റി​യ​ക​ളു​ടെ​ ​പൂ​വാ​ടി​ ​ഇ​നി​ ​'​ബാ​ല​ര​മ​"യി​ൽ​ ​വീ​ണ്ടും​ ​ത​ളി​ർ​ക്കു​മോ​?​ ​അ​റി​യി​ല്ല.​ ​അ​വ​രു​ടെ​ ​സ്‌​നേ​ഹം​ ​ഞ​ങ്ങ​ളു​ടെ​ ​ഹൃ​ദ​യ​ത്തി​ൽ​ ​വി​രി​യി​ച്ച​ ​പൂ​ക്ക​ൾ​ക്ക് ​ഒ​രു​വാ​ട്ട​വു​മി​ല്ല.​ ​അ​ച്ഛ​ന്റെ​ ​മ​ര​ണ​മ​റി​ഞ്ഞ് ​പോ​ണ്ടി​ച്ചേ​രി​യി​ലു​ള്ള​ ​എ​ന്റെ​ ​സു​ഹൃ​ത്ത് ​പ്രൊ​ഫ.​ ​രാം​ ​കു​മാ​ർ​ ​ഫോ​ണി​ൽ​ ​വി​ളി​ച്ച് ​ആ​ശ്വ​സ​പ്പി​ച്ചു,​ ​'​'​സ്വ​ഛ​ന്ദ​ ​മൃ​ത്യു​വാ​യി​രു​ന്നു,​ ​അ​തു​ ​വ​ലി​യ​ ​അ​നു​ഗ്ര​ഹം"".
അ​​​ച്ഛ​ൻ​ ​കി​​​ട​​​ന്നി​​​രു​​​ന്ന​ ​ശൂ​​​ന്യ​​​മാ​​​യ​ ​മു​​​റി​​​യി​ൽ​ ​നി​ൽ​ക്കു​ക​യാ​ണ്.​ ​പ്രൊ​ഫ.​ ​രാം​​​കു​​​മാ​ർ​ ​പ​​​റ​​​ഞ്ഞ​ ​ര​​​ണ്ടാ​​​മ​​​ത്തെ​ ​കാ​​​ര്യം​ ​ഓ​ർ​​​മ​യി​ൽ​ ​നി​റ​ഞ്ഞു.​ ​'​'​അ​​​ച്ഛ​​​ന​​​മ്മ​​​മാ​ർ​ ​ന​​​മ്മ​​​ളി​​​ലേ​​​യ്ക്ക് ​സ​​​ദാ​ ​പ്ര​​​വ​​​ഹി​​​ക്കു​​​ന്ന​ ​വ​​​ലി​​​യ​ ​ന​​​ദി​​​ക​​​ളാ​​​ണ്.​ ​ന​​​മ്മ​ൾ​ ​എ​​​ത്ര​ ​വി​​​ചാ​​​രി​​​ച്ചാ​​​ലും​ ​ന​​​മ്മ​​​ളെ​​​ന്ത് ​അ​​​വ​ർ​​​ക്കാ​​​യി​ ​ചെ​​​യ്തു​ ​എ​​​ന്നു​ ​തോ​​​ന്നി​​​ച്ചാ​​​ലും​ ​ന​​​മു​​​ക്ക് ​അ​​​വ​​​രി​​​ലേ​​​യ്ക്ക് ​ഒ​​​ട്ടും​ ​ഒ​​​ഴു​​​കി​​​യെ​​​ത്താ​​​നാ​​​വി​​​ല്ല.​ ​അ​​​വ​ർ​ ​ഒ​​​ഴു​​​കി​ ​ഒ​​​ഴു​​​കി​ ​പ​​​തി​​​യെ​ ​ന​​​മ്മ​​​ളാ​​​വു​​​ക​​​യാ​​​ണ്.​ ​ന​​​മ്മ​ൾ​ ​അ​​​വ​​​രെ​​​ത്തി​​​യ​ ​അ​​​രു​​​വി​​​ക​​​ളും​ ​ന​​​ദി​​​ക​​​ളു​​​മാ​​​യി​ ​ഇ​​​നി​​​യും​ ​മു​​​ന്നോ​​​ട്ടൊ​​​ഴു​​​ക​​​ക​​​യേ​ ​മാ​ർ​​​ഗ്ഗ​​​മു​​​ള്ളൂ​""
ഒ​​​രു​ ​ദി​​​വ​​​സം​ ​മ​​​രു​​​ഭൂ​​​വി​ൽ​ ​പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ടു​​​ക​​​യും​ ​പി​​​ന്നൊ​​​രു​​​ദി​​​വ​​​സം​ ​അ​​​പ്ര​​​ത്യ​​​ക്ഷ​​​മാ​​​വു​​​ക​​​യും​ ​ചെ​​​യ്യു​​​ന്ന​ ​ആ​ ​മാ​​​യാ​​​ന​​​ദി​​​ക​ൾ​ ​തീ​ർ​ക്കു​ന്ന​ ​സ്‌​നേ​​​ഹ​ത്തി​ന്റെ​ ​തി​ര​യി​ള​ക്കം​ ​മ​​​നു​​​ഷ്യ​ ​ജീ​​​വി​​​ത​​​ത്തെ​ ​അ​ർ​​​ത്ഥ​​​മു​​​ള്ള​​​താ​​​ക്കു​​​ന്നു,​ ​ധ​​​ന്യ​​​മാ​​​ക്കു​​​ന്നു!
ഋ​ഷി വാക്യം പോലെ:
ച​രൈ​വേ​തി;
ച​രൈ​വേ​തി...
മു​ന്നോ​ട്ടു ന​ട​ക്കു​ക;
പി​ന്നെ​യും മു​ന്നോ​ട്ടു ന​ട​ക്കു​ക ത​ന്നെ..!

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: B ASHOK, FATHER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY