SignIn
Kerala Kaumudi Online
Sunday, 27 September 2026 4.40 AM IST

നിങ്ങൾ വെട്ടുക്കിളികളെ പോലെയാണോ !

dsa

'​'​ഏ​തു​ ​കാ​ര്യ​ത്തി​നും​ ​ന​ല്ല​നേ​രം​ ​നോ​ക്ക​ണ​മെ​ന്ന് ​പ​റ​ഞ്ഞു​ന​ട​ക്കു​ന്ന​ ​കു​റ​ച്ചു​പേ​ർ​ ​ന​മു​‌​ക്കി​ട​യി​ലു​ണ്ട​ല്ലോ​‌​?​ ​എ​ന്നാ​‌​‌​ൽ,​ ​അ​വ​രു​ടെ​ ​കാ​ര്യ​ങ്ങ​ളൊ​ക്കെ,​ ​എ​പ്പോ​ഴും​ ​ന​ന്നാ​യി​രി​ക്കു​ക​യ​ണോ​?​ ​ഇ​ക്കൂ​ട്ട​രി​ൽ​ ​പ​ല​രും​ ​ന​ല്ല​നേ​രം​ ​നോ​ക്കി​ ​ന​ട​ക്കു​ന്ന​ത​ല്ലാ​തെ,​ ​ന​ല്ല​ത് ​ചെ​യ്യു​ന്ന​താ​യി​ ​കാ​‌​ണാ​റി​ല്ല.​ ​
ചെ​യ്യേ​ണ്ട​ ​കാ​ര്യ​ങ്ങ​ൾ,​ ​ചെ​യ്യേ​ണ്ട​പ്പോ​ൾ​ ​ത​ന്നെ​ ​ചെ​യ്യ​ണം​ ​എ​ന്ന​ത​ല്ലേ​ ​അ​ർ​ത്ഥ​വ​ത്താ​യ​ ​ഒ​രു​ ​ജീ​വി​ത​സ​ന്ദേ​ശം.​ ​എ​ല്ലാ​ ​സ​മ​യ​വും​ ​ന​ല്ല​താ​ണെ​ന്നും​ ​ആ​ ​സ​മ​യം​ ​ക​ഴി​ഞ്ഞാ​ൽ,​ ​ന​ല്ല​ ​അ​വ​സ​ര​ങ്ങ​ളും,​ ​സാ​ഹ​ച​ര്യ​ങ്ങ​ളും​ ​തി​രി​ച്ചു​കി​ട്ടി​ല്ല​ ​എ​ന്നു​ ​കൂ​ടി​ ​മ​ന​സി​ലാ​ക്ക​ണം.​ ​ഇ​തി​ന് ​സ​മാ​ന​മാ​യി​ ​വേ​റെ​യും​ ​ആ​ശ​യ​ങ്ങ​ളു​ണ്ട​ല്ലോ:​ ​കാ​ലം​ ​ആ​ർ​ക്കു​വേ​ണ്ടി​യും​ ​കാ​ത്തു​നി​ൽ​ക്കി​ല്ല.​ ​ഇ​ന്ന​ത്തെ​ ​കാ​ര്യം​ ​നാ​‌​ള​ത്തേ​യ്ക്ക് ​മാ​റ്റ​രു​ത്.​ ​സ​മ​യ​ത്ത് ​ചെ​യ്താ​ൽ​ ​കാ​ര്യ​ത്തി​ന് ​ഫ​ലം​ ​കൂ​ടും.​ ​
വി​ത്തി​ടേ​ണ്ട​ ​കാ​ല​ത്ത് ​വി​ത്തി​ട​ണം​;​ ​കൊയ്യേ​ണ്ട​ ​കാ​ല​ത്ത് ​കൊ​യ്യ​ണം.​ ​ഇ​ങ്ങ​നെ​ ​മ​നോ​ഹ​ര​മാ​യവ നമുക്ക്​ ​പ്ര​യോ​ഗ​മാ​യി​ ​ ​പ​റ​യാം​:​ ​'​M​a​k​e​ ​h​a​y​ ​w​h​i​l​e​ ​t​he​ ​s​u​n​ ​s​h​i​n​e​s​"​ ​എ​ന്ന​ത് ​ഒ​രു​ ​പ്ര​സി​ദ്ധ​മാ​യ​ ​ഇം​ഗ്ലീ​ഷ് ​പ​ഴ​മൊ​ഴി​യാ​ണ്.​ ​ഇ​തി​ന്റെ​ ​അ​ർ​ത്ഥം,​ ​അ​നു​കൂ​ല​മാ​യ​ ​അ​വ​സ​രം​ ​ല​ഭി​ക്കു​മ്പോ​ൾ​ ​ത​ന്നെ​ ​അ​ത് ​പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​‌​ക​;​ ​സ​മ​യം​ ​ക​ഴി​ഞ്ഞ​ശേ​ഷം​ ​വി​ല​പി​ച്ചി​ട്ട് ​കാ​ര്യ​മി​ല്ല.​ ​ഇ​ത് ​ലളിതമായി​ ​ഇ​ങ്ങ​നെ​ ​പ​റ​യാം​:​ ​അ​വ​സ​രം​ ​കി​ട്ടു​മ്പോ​ൾ​ ​ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം.​ ​ചെ​യ്യേ​ണ്ട​ത് ​സ​മ​യ​ത്ത് ​ത​ന്നെ​ ​ചെ​യ്യ​ണം​;​ ​കാ​ലം​ ​ആ​‌​രെ​യും​ ​കാ​ത്തു​നി​ൽ​ക്കി​ല്ല.​ ​പി​ന്നീ​ട് ​വി​ല​പി​ച്ചി​ട്ട് ​കാ​ര്യ​വുമി​ല്ല​!​ ​അ​‌​താ​ണ് ​പ​റ​ഞ്ഞ​ത്,​ ​ക​ർ​ഷ​ക​ന് ​പു​ല്ല് ​ഉ​ണ​ക്കാ​ൻ​ ​വെ​യി​ലു​ള്ള​ ​സ​മ​യ​മാ​ണ് ​അ​നു​യോ​ജ്യം.​ ​മ​ഴ​ ​വ​ന്ന​ശേ​ഷം​ ​ഉ​ണ​ക്കാ​ൻ​ ​ശ്ര​മി​ച്ചാ​ൽ​ ​വൈ​കി​പ്പോ​കും""ഇ​പ്ര​കാ​രം​ ​പ​റ​ഞ്ഞു​കൊ​ണ്ട്,​ ​പ്ര​ഭാ​ഷ​ക​ൻ,​ ​സ​‌​ദ​സ്യ​രെ​ ​നോ​ക്കി​യ​പ്പോ​ൾ,​പ​ല​രും​ ​ന​ല്ല​നേ​രം​ ​നോ​ക്കി​ ​ചെ​യ്യാ​‌​ൻ​ ​മാ​റ്റി​വ​ച്ച​തി​‌​ന്റെ​ ​ഒ​രു​ ​പ​ട്ടി​ക​ ​ത​യ്യാ​റാ​ക്കു​ന്ന​ ​ഭാ​വ​ത്തി​ലാ​യി​രു​ന്നു.​ ​ഒ​രു​ ​പു​ഞ്ചി​രി​യോ​ടെ പ്രഭാഷകൻ​ ​ഇ​പ്ര​കാ​രം​ ​തു​ട​ർ​ന്നു:


'​'​ഉ​റു​മ്പും​ ​വെ​ട്ടു​ക്കി​ളി​യും​ ​വേ​ന​ൽ​ക്കാ​ല​ത്ത് ​ചെ​യ്ത​ ​പ്ര​വൃ​ത്തി​യു​ടെ​ ​ഫ​‌​ലം​ ​ഏ​ത് ​രീ​തി​യി​ൽ​ ​ഇ​രു​വ​രെ​യും​ ​ബാ​ധി​ച്ചെ​ന്ന് ​നോ​ക്കാം.​ ​ഉ​റു​‌​മ്പു​ക​ൾ​ ​പ​ക​ലും​ ​രാ​ത്രി​യും​ ​അ​ദ്ധ്വാ​നി​ച്ച് ​അ​രി​മ​ണി​ക​ളും​ ​ധാ​ന്യ​ങ്ങ​ളും​ ​ശേ​ഖ​രി​ച്ച് ​ത​ങ്ങ​ളു​ടെ​ ​കൂ​ട്ടി​ൽ​ ​സൂ​ക്ഷി​ച്ചു.​ ​അ​തു​ക​‌​ണ്ട​ ​വെ​ട്ടു​ക്കി​ളി​ ​ചി​രി​ച്ചു​കൊ​ണ്ട് ​പ​റ​ഞ്ഞു​:​ ​'​ഇ​ത്ര​യും​ ​ക​ഷ്ട​പ്പെ​ടു​ന്ന​ത് ​എ​‌​ന്തി​നാ​ണ്?​ ​ഇ​പ്പോ​ൾ​ ​ന​ല്ല​ ​കാ​ലാ​വ​സ്ഥ​യ​ല്ലേ​!​ ​പാ​ട്ടു​പാ​ടി​ ​ന​ട​ക്കൂ,​ ​ആ​സ്വ​ദി​ക്കൂ.​"​ ​ഉ​റു​മ്പു​ക​ൾ​ ​മ​റു​പ​ടി​ ​പ​റ​ഞ്ഞു​:​ ​'​ഇ​പ്പോ​ൾ​ ​ഭ​ക്ഷ​ണം​ ​ല​ഭി​ക്കു​ന്ന​ ​സ​മ​യ​മാ​ണ്.​ ​നാ​ളെ​ ​എ​ന്താ​കു​മെ​ന്ന് ​ന​മു​ക്ക​റി​യി​ല്ല.​ ​അ​തു​‌​കൊ​ണ്ട് ​കി​ട്ടു​ന്ന​ ​അ​വ​സ​രം​ ​പാ​ഴാ​ക്കാ​തെ​ ​നാ​ളെ​യ്ക്കാ​യി​ ഞങ്ങൾ ​ക​രു​തി​ ​വ​യ്ക്കു​ക​യാ​ണ്.​"​ ​വെ​ട്ടു​ക്കി​ളി​ ​അ​തൊ​ന്നും​ ​കാ​ര്യ​മാ​ക്കാ​തെ,​ ​പാ​ട്ടു​പാ​ടി​യും​ ​മു​ന്നോ​ട്ടു​ള്ള​ ​ജീ​വി​ത​ത്തെ​ക്കു​റി​ച്ച് ​ചി​ന്തി​ക്കാ​തെ​യും​ ​ മറ്റും സ​മ​യം​ ​ചെ​ല​വ​ഴി​‌​ച്ചു.​


​കു​റ​ച്ച് ​ദി​വ​സ​ങ്ങ​ൾ​ ​ക​ഴി​ഞ്ഞ​പ്പോ​ൾ​ ​ക​ന​ത്ത​ ​മ​ഴ​ ​തു​ട​ങ്ങി.​ ​പു​റ​ത്തേ​ക്ക് ​ഇ​റ​ങ്ങാ​ൻ​ ​ക​ഴി​യാ​തെ​ ​വെ​ട്ടു​ക്കി​ളി​ക്ക് ​ഭ​ക്ഷ​ണം​ ​കി​ട്ടാ​താ​യി.​ ​വി​ശ​ന്നു​വ​ല​ഞ്ഞ് ​അ​ത്,​ ​ഉ​റു​മ്പു​ക​ളു​ടെ​ ​കൂ​ട്ടി​ന​രി​കി​ലെ​ത്തി. അ​പ്പോ​ൾ​ ​ഉ​റു​മ്പു​ക​ൾ​ ​പ​റ​ഞ്ഞു​:​ ​'​സ​മ​യ​ത്ത് ​ചെ​യ്യേ​ണ്ട​ത് ​ചെ​യ്യാ​തെ​ ​പി​ന്നീ​ട് ​വി​ഷ​മി​ച്ചി​ട്ട് ​കാ​ര്യ​മി​ല്ല.​ ​അ​വ​സ​ര​മു​ണ്ടാ​യി​രു​ന്ന​പ്പോ​ൾ​ ​നീ​ ​അ​ദ്ധ്വാ​നി​ച്ചി​‌​ല്ല.​ ​ചെ​യ്യേ​ണ്ട​ ​കാ​ര്യ​ങ്ങ​ൾ​ ​ചെ​യ്യേ​ണ്ട​ ​സ​മ​യ​ത്ത് ​ത​ന്നെ​ ​ചെ​യ്യ​ണം.​ ​കാ​ലം​ ​ആ​രെ​യും​ ​കാ​ത്തു​നി​ൽ​ക്കി​ല്ല​;​ ​ന​ഷ്ട​പ്പെ​ട്ട​ ​അ​വ​സ​രം​ ​പി​ന്നീ​ട് ​വി​ല​പി​ച്ചാ​ൽ​ ​തി​രി​ച്ചു​കി​ട്ടി​ല്ല.​ ​സൂ​ര്യ​ൻ​ ​പ്ര​കാ​ശി​ക്കു​മ്പോ​ൾ,​ ​പു​‌​ല്ല് ​ഉ​ണ​ക്കു​ക​;​ ​അ​വ​സ​ര​മു​ള്ള​പ്പോ​ൾ​ ​അ​ത് ​പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക.​ ​അ​പ്പോ​ൾ,​ ​നി​ങ്ങ​ളി​ൽ​ ​പ​ല​രും​ ​വെ​ട്ടു​‌​ക്കി​ളി​യു​ടെ​ ​ന​ല്ല​ ​കൂ​ട്ടു​കാ​രാ​ണ​ല്ലേ​?​""​ ​സ​ദ​സ്യ​രു​ടെ​ ​കൂ​ട്ട​ച്ചി​രി​യി​ൽ,​ ​പ്ര​ഭാ​‌​ഷ​ക​നും​ ​കൂ​ടി​‌​ച്ചേ​ർ​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CCCI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY