
ആതുരസേവനരംഗത്ത് മലയാളികളായ 'മാലാഖമാർക്ക്' ലോകമെങ്ങും സ്വീകാര്യതയേറുമ്പോൾ വിജയവീഥി തുറന്ന് കൊച്ചിയിലെ ഗ്രൂണി ഇൻഫർമേഷൻ സെന്റർ. വഴികാട്ടുക മാത്രമല്ല, അവസരങ്ങൾ കൈയിലെത്തും വരെ കൂടെയുണ്ടാകുകയും ചെയ്യും. ഇതര രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ലോകത്തെ ഏറ്റവും മികച്ച നഴ്സിംഗ് യൂണിവേഴ്സിറ്റിയിൽ, ചുരുങ്ങിയ ചെലവിൽ പഠിക്കാം. രണ്ടുപതിറ്റാണ്ടിന്റെ അനുഭവസമ്പത്തും വിശ്വാസ്യതയുമുള്ള ഈ സ്ഥാപനം പ്രവേശനത്തിന്റെ പ്രാരംഭ നടപടികൾ മുതൽ പ്ലേസ്മെന്റ് വരെ ഒപ്പമുണ്ട്. ജോർജിയയിലെ ഗ്രിഗോൾ റൊബാകിഡ്സെ യൂണിവേഴ്സിറ്റിയുടെ (ഗ്രൂണി) ഇന്ത്യയിലെ ഔദ്യോഗിക പ്രതിനിധിയാണ് സ്ഥാപന മേധാവി പ്രസാദ് മെക്കോയ്. പഠിച്ചിറങ്ങിയാൽ നിരാശരാകേണ്ടിവരില്ല. ഓരോവർഷവും 200ലേറെ കുട്ടികൾക്ക് ഉപരിപഠനത്തിന് അവസരമൊരുക്കുന്നു. നഴ്സിംഗ് മേഖലയിൽ ഏറ്റവും കൂടുതൽ അവസരങ്ങൾ ജർമ്മനിയിൽ. ജർമ്മൻ ഭാഷ അറിഞ്ഞിരിക്കണം. അതിനും സംവിധാനമൊരുക്കിയിട്ടുണ്ട്. നഴ്സിംഗിനൊപ്പം ജർമ്മനും ഇംഗ്ലീഷും ശാസ്ത്രീയമായി പഠിക്കാം.
നാലുവർഷമാണ് നഴ്സിംഗ് പഠനം. യൂറോപ്യൻ നഴ്സിംഗ് കൗൺസിലിന്റെ അംഗീകാരമുള്ള 4700 മണിക്കൂർ പഠന പ്രോഗ്രാമാണിത്. ഇതിൽ പകുതിവീതം ക്ലാസ്റൂം പഠനത്തിനും ക്ലിനിക്കൽ പരിശീലനത്തിനും. യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലാണ് പ്രായോഗിക പരിശീലനം.
യൂറോപ്പ്, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും നഴ്സുമാർക്ക് അവസരങ്ങളേറെയാണ്.
സാധാരണക്കാർക്കും താങ്ങാനാകുന്ന ഫീസ് (ഒരുമിച്ച് നൽകാതെ സെമസ്റ്ററുകളായി അടച്ചാൽ മതി), സുരക്ഷിതത്വം, അനുയോജ്യ കാലാവസ്ഥ, ലോകമെങ്ങും സ്വീകാര്യത, ലളിതമായ വിസ നടപടികൾ, ഇംഗ്ലീഷിലുള്ള പഠനം, രണ്ടാമത്തെ സെമസ്റ്റർ മുതൽ ക്ലിനിക്കൽ പരിശീലനം എന്നിവയാണ് ജോർജിയയിലെ പഠനത്തിന്റെ പ്രത്യേകതകൾ. ഇന്ത്യൻ സമയവുമായി ഒന്നരമണിക്കൂർ വ്യത്യാസം മാത്രം.
പഠനം പൂർത്തിയാക്കി ഇന്ത്യയിലെത്തി ഇക്വലൻസ് സർട്ടിഫിക്കറ്റ് നേടിയാൽ രാജ്യത്തെവിടെയും ജോലി ചെയ്യാം. ഈ സർട്ടിഫിക്കറ്റ് കിട്ടാൻ ബുദ്ധിമുട്ടില്ല.
സെപ്തംബർ-ഒക്ടോബർ, ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ രണ്ടു ബാച്ചുകളായാണ് പ്രവേശനം. ഏകദേശം 45 ദിവസങ്ങൾ കൊണ്ട് പ്രവേശന നടപടികൾ പൂർത്തിയാക്കാം. ഇപ്പോൾ പത്തുദിവസംകൊണ്ട് ജോർജിയയിലെ വിസ കിട്ടുന്നുണ്ട്.
ജോർജിയയിൽ എം.ബി.ബി.എസ് പഠനത്തിനും അവസരമൊരുക്കുന്നുണ്ട്. ഇവിടെ പഠിച്ചിറങ്ങിയ ഒട്ടേറെ വിദ്യാർത്ഥികൾ യു.എസിലടക്കം ഡോക്ടർമാരായി ജോലി ചെയ്യുന്നു. ആറുവർഷമാണ് കോഴ്സ്. ഇന്ത്യയടക്കം 17 രാജ്യങ്ങളിൽനിന്നുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ജോർജിയയിൽ പഠിക്കുന്ന കുട്ടികളാണ് എഫ്.എം.ജി.ഇ (ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് എക്സാമിനേഷൻ) വിജയശതമാനത്തിൽ മുന്നിൽ.കുട്ടികളുടെ താത്പര്യപ്രകാരം മറ്റു രാജ്യങ്ങളിലും ഗ്രൂണി പഠനത്തിന് സൗകര്യമൊരുക്കുന്നുണ്ട്.
കുട്ടികൾക്ക് സ്കോളർഷിപ്പ്,
സഹായം എപ്പോഴും
മികച്ച വിദ്യാർത്ഥികൾക്ക് മൂന്നു ലക്ഷം രൂപ വരെ സ്കോളർഷിപ്പ് നൽകുമെന്ന് പ്രസാദ് മെക്കോയ് പറഞ്ഞു. കഴിവുള്ള ഒരു കുട്ടിക്കും അവസരം കിട്ടാതിരിക്കരുത് എന്നു നിർബന്ധമുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ ഏതെങ്കിലും രീതിയിൽ സഹായിക്കും.
യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക പ്രതിനിധിയായതിനാൽ കുട്ടികൾക്കോ രക്ഷിതാക്കൾക്കോ ഏതു സാഹചര്യത്തിലും സഹായം തേടാം. ഭാഷാ പ്രാവീണ്യമില്ലാത്ത പല രക്ഷിതാക്കൾക്കും ഇത് വലിയ ആശ്വാസമാണ്.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ത്രീ സ്റ്റാർ പദവിയുള്ള പ്രത്യേകം ഹോസ്റ്റൽ, ഉത്തരേന്ത്യൻ-ദക്ഷിണേന്ത്യൻ ഭക്ഷണംം, കലാ-കായിക വിനോദങ്ങൾക്കുള്ള സൗകര്യം എന്നിവയാണ് പ്രത്യേകതകൾ.
ജോർജിയയിൽ പോകും മുമ്പ് കുട്ടികൾക്കായി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ ഉണ്ടാകും. ഒരു ശരാശരി വിദ്യാർത്ഥിയെയും നല്ല രീതിയിൽ പഠിക്കാൻ പ്രാപ്തമാക്കും. ഗ്രൂണിക്ക് കേരളത്തിൽ മാത്രം 30 പ്രതിനിധികളുണ്ട്.
വിജയവീഥിയിലെ വഴികാട്ടി
നഴ്സുമാർക്ക് ലോകമെങ്ങും വൻ തൊഴിലവസരങ്ങൾ ഉള്ളതിനാൽ വീട്ടിലൊരു നഴ്സ് ഉണ്ടെങ്കിൽ ആ കുടുംബം രക്ഷപ്പെടുമെന്നാണ് അനുഭവം. നാടിനും നേട്ടമാകും. ഏറ്റവും മികച്ച കോളേജിൽ പഠിക്കാൻ സൗകര്യമൊരുക്കുകയെന്നതാണ് പ്രധാനം. നിലവാരത്തിന്റെ കാര്യത്തിൽ ജർമ്മനിയടക്കമുള്ള രാജ്യങ്ങളിൽ കർശന മാനദണ്ഡങ്ങളുണ്ട്. ഇക്കാര്യത്തിൽ ഗ്രൂണി നൂറുശതമാനം ഉറപ്പുനൽകുന്നു.
നാട്ടിലെ പാഠ്യപദ്ധതിലെ ചില വ്യത്യാസങ്ങൾക്കു പരിഹാരമായി ഇന്ത്യയിൽ നിന്നുള്ള വിസിറ്റിംഗ് പ്രൊഫസർമാരെ ജോർജിയയിൽ എത്തിച്ച് ക്ലാസെടുപ്പിക്കുന്നതും ഗ്രൂണിയുടെ മാത്രം പ്രത്യേകത. ഓരോ വിദ്യാർത്ഥിയുടെയും പഠനനിലവാരം വിലയിരുത്തും. ഒരാൾക്കു പോലും ജോലി കിട്ടാതെ വരരുത് എന്നു നിർബന്ധമുണ്ട്. പഠനത്തിന്റെ മാത്രമല്ല, ജീവിതത്തിന്റെയും വിജയവീഥിയിലേക്ക് വഴിയൊരുക്കുന്നു.
ആശയവിനിമയത്തിലെ സുതാര്യതയാണ് ഗ്രൂണിയുടെ പ്രത്യേകത. ഫീസ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഒന്നും മറച്ചുവയ്ക്കില്ല. വിദേശത്ത് എത്തിക്കഴിഞ്ഞ് കുട്ടികൾ കുരുക്കിലാകുന്ന സാഹചര്യം ഉണ്ടാക്കില്ല. ബാങ്ക് വായ്പകൾക്കും മറ്റും സൗകര്യമൊരുക്കുകയും കഴിയാവുന്ന രീതിയിൽ പാവപ്പെട്ട കുടുംബങ്ങളെ സഹായിക്കുകയും ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |