SignIn
Kerala Kaumudi Online
Sunday, 27 September 2026 3.10 AM IST

കാട് പകർന്ന കൈപ്പുണ്യം രോഗമറിഞ്ഞ്, മർമ്മറിഞ്ഞ് ബാലകൃഷ്ണൻ വൈദ്യർ

balakrishanan

​കാ​ടി​ന് ഒ​രു​ ഭാ​ഷ​യു​ണ്ടെ​ങ്കി​ൽ​ അ​ത് ബാ​ല​കൃ​ഷ്ണ​ൻ​ വൈ​ദ്യ​ർ​ക്ക് മാ​തൃ​ഭാ​ഷ​യാ​ണ്. ചെ​ടി​ക​ൾ​ കാ​ലി​ൽ​ ഉ​മ്മ​വ​യ്ക്കു​മെ​ന്നും​ വ​ള്ളി​ക​ൾ​ കു​ശ​ലം​ ചോ​ദി​ക്കു​മെ​ന്നും​ ചി​രി​യോ​ടെ​ പ​റ​യു​ന്ന​ ഈ​ മ​നു​ഷ്യ​ൻ​ ഏ​ഴാം​ വ​യ​സ്സു​മു​ത​ൽ​ ആ​ ഭാ​ഷ​ പ​ഠി​ക്കു​ക​യാ​ണ്. മു​ത്ത​ച്ഛ​ൻ​ കോ​ര​ൻ​ വൈ​ദ്യ​ർ​ പ​ക​ർ​ന്ന​തും​ ഗു​രു​നാ​ഥ​ൻ​ നാ​രാ​യ​ണ​ൻ​ ഗു​രു​ക്ക​ൾ​ ഉ​റ​പ്പി​ച്ച​തു​മാ​യ​ ആ​ അ​റി​വി​ന്റെ​ ഗ​ന്ധ​മാ​ണ് കു​റു​മാ​ത്തൂ​രി​ലെ​ വം​ശീ​യ​ വൈ​ദ്യ​ശാ​ല​യ്ക്ക്.
​ചി​ല​ മ​ണ​ങ്ങ​ൾ​ക്ക് ഒ​രു​ വം​ശ​ത്തി​ന്റെ​ ത​നി​മ​യു​ടെ​ ഓ​ർ​മ്മ​യു​ണ്ട്. വൈ​ദ്യ​ശാ​ല​യു​ടെ​ മു​റ്റ​ത്തെ​ത്തു​മ്പോ​ൾ​ ആ​ദ്യം​ വ​ര​വേ​ൽ​ക്കു​ന്ന​തും​ അ​ങ്ങ​നെ​യൊ​രു​ മ​ണ​മാ​ണ് എ​ണ്ണ​യു​ടെ​യും​ ക​ഷാ​യ​ത്തി​ന്റെ​യും​ കാ​ട്ടു​മ​ണ്ണി​ന്റെ​യും​. വ​രാ​ന്ത​യി​ൽ​ ഊ​ഴം​ കാ​ത്തി​രി​ക്കു​ന്ന​വ​രു​ടെ​ മൗ​ന​ത്തി​ന​പ്പു​റം​,​ അ​ല​മാ​ര​ക​ളി​ൽ​ ഒ​രു​ ഔ​ഷ​ധ​വ​നം​ മു​ഴു​വ​ൻ​ ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്നു​. അ​തി​നു​ ന​ടു​വി​ൽ​ കാ​ടി​ന്റെ​ നി​ഷ്‌​ക​ള​ങ്ക​യോ​ടെ​ ഒ​രു​ മ​നു​ഷ്യ​ൻ​:​ പി​.ആ​ർ​. ബാ​ല​കൃ​ഷ്ണ​ൻ​ വൈ​ദ്യ​ർ​.
​ഓ​ല​മേ​ഞ്ഞ​ കു​ടി​ലി​ൽ​ നി​ന്നാ​ണ് ആ​ യാ​ത്ര​യു​ടെ​ തു​ട​ക്കം​. ഏ​ഴാം​ വ​യ​സ്സി​ൽ​ മു​ത്ത​ച്ഛ​ൻ​ കോ​ര​ൻ​ വൈ​ദ്യ​രു​ടെ​ വി​ര​ൽ​ത്തു​മ്പു​പി​ടി​ച്ച് കാ​ടു​ക​യ​റി​യ​ കു​ട്ടി​ ഇ​ല​യും​ വേ​രും​ തൊ​ലി​യും​ തൊ​ട്ട​റി​ഞ്ഞു​. പ​തി​ന​ഞ്ചാം​ വ​യ​സ്സി​ൽ​ ആ​ദ്യ​ രോ​ഗി​യു​ടെ​ മു​ന്നി​ലി​രു​ന്നു​. ഒ​ര​ക്ഷ​ര​വും​ എ​ഴു​തി​വ​യ്ക്കാ​തെ​,​ വാ​മൊ​ഴി​യാ​യി​ മാ​ത്രം​ പ​ക​ർ​ന്ന​ ഗോ​ത്ര​വൈ​ദ്യ​ത്തി​ന്റെ​ പാ​ഠ​ങ്ങ​ൾ​ ഇ​ന്നും​ ആ​ ഉ​ള്ളം​കൈ​യി​ലു​ണ്ട്. പ​ക്ഷേ​,​ ഈ​ കൈ​ക​ൾ​ക്കു​ശേ​ഷം​ ഈ​ അ​റി​വ് ഏ​റ്റു​വാ​ങ്ങാ​ൻ​ ആ​രു​ണ്ട് എ​ന്ന​ ചോ​ദ്യം​ വൈ​ദ്യ​രു​ടെ​ ചി​രി​ക്കു​ള്ളി​ൽ​ ഒ​രു​ നേ​ർ​ത്ത​ നി​ഴ​ലാ​യി​ നി​ൽ​ക്കു​ന്നു​. മു​ത്ത​ച്ഛ​ന്റെ​ കൈ​പി​ടി​ച്ച് കാ​ടു​ ക​യ​റി​യ​ ബാ​ല​കൃ​ഷ്ണ​ൻ​ വൈ​ദ്യ​ർ​ (​5​6​)​ ഇ​ന്ന് ഗോ​ത്ര​വൈ​ദ്യ​ത്തി​ന്റെ​ അ​വ​സാ​ന​ ക​ണ്ണി​ക​ളി​ലൊ​രാ​ളാ​ണ്.


​​കാ​ടു​ പ​ഠി​പ്പി​ച്ച​ പാ​ഠ​ങ്ങ​ൾ​
​ശ്രീ​ക​ണ്ഠ​പു​രം​ കം​ബ്ലേ​രി​ സ്വ​ദേ​ശി​യാ​യ​ വൈ​ദ്യ​ർ​ മാ​വി​ല​ സ​മു​ദാ​യ​ത്തി​ന്റെ​ പാ​ര​മ്പ​ര്യ​ ഗോ​ത്ര​വൈ​ദ്യ​മാ​ണ് പ​തി​റ്റാ​ണ്ടു​ക​ളാ​യി​ പ്ര​യോ​ഗി​ക്കു​ന്ന​ത്. ചെ​മ്പേ​രി​യി​ലെ​ കു​ഞ്ഞി​രാ​മ​ന്റെ​യും​ നാ​രാ​യ​ണി​യു​ടെ​യും​ മ​ക​ൻ​. ​ഓ​ല​മേ​ഞ്ഞ​ കു​ടി​ലി​ൽ​ നി​ന്ന് കു​റു​മാ​ത്തൂ​രി​ലെ​ വ​ലി​യ​ ചി​കി​ത്സാ​ല​യ​ത്തി​ലേ​ക്കു​ള്ള​ വ​ള​ർ​ച്ച​യി​ൽ​ കാ​ല​ത്തി​ന്റെ​ ക​യ്യൊ​പ്പു​ണ്ട്. മു​ത്ത​ച്ഛ​ൻ​ കോ​ര​നും​ അ​ച്ഛ​ൻ​ കു​ഞ്ഞി​രാ​മ​നും​ ര​ണ്ട് ഗോ​ത്ര​താ​വ​ഴി​ക​ളു​ടെ​ ഔ​ഷ​ധ​ജ്ഞാ​നം​ കൈ​മാ​റി​. പി​ന്നീ​ട് ക​ള​രി​ വി​ദ​ഗ്ധ​നാ​യ​ നാ​രാ​യ​ണ​ൻ​ ഗു​രു​ക്ക​ളി​ൽ​ നി​ന്ന് മ​ർ​മ്മ​ചി​കി​ത്സ​യും​ അ​ഭ്യ​സി​ച്ചു​. മ​ർ​മ്മ​ചി​കി​ത്സ​യെ​ക്കു​റി​ച്ചു​ള്ള​ പ്ര​ബ​ന്ധ​ത്തി​ന് ത​മി​ഴ് ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ൽ​ നി​ന്ന് ഡോ​ക്ട​റേ​റ്റും​ ല​ഭി​ച്ചു​. സ​ർ​ക്കാ​ർ​ ത​ല​ത്തി​ൽ​ വം​ശീ​യ​ ചി​കി​ത്സാ​ പ​രി​പാ​ടി​ക​ളി​ലും​ ക്യാ​മ്പു​ക​ളി​ലും​ ബാ​ല​കൃ​ഷ്ണ​ൻ​ വൈ​ദ്യ​ർ​ ക്ഷ​ണി​താ​വാ​യി​ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്.
​പ്ര​കൃ​തി​യെ​ അ​റി​യു​ന്ന​വ​ന് ഔ​ഷ​ധ​ക്ക​ല​വ​റ​ക​ൾ​ തി​രി​ച്ച​റി​യാ​നാ​കു​മെ​ന്നാ​ണ് വി​ശ്വാ​സം​. ബാ​ല​കൃ​ഷ്ണ​ൻ​ ശെ​വ​ദ്യ​ർ​ കാ​ട് ഹൃ​ദ​യ​ത്തി​ലാ​ണ്. ​ക​ർ​ണാ​ട​ക​ വ​ന​ങ്ങ​ളി​ൽ​ നി​ന്നും​ ക​ണ്ണ​വം​,​ വ​യ​നാ​ട് കാ​ടു​ക​ളി​ൽ​ നി​ന്നു​മാ​ണ് വൈ​ദ്യ​ർ​ ഔ​ഷ​ധ​ങ്ങ​ൾ​ ശേ​ഖ​രി​ക്കു​ന്ന​ത്. മ​രു​ന്നു​ക​ളെ​ല്ലാം​ സ്വ​ന്ത​മാ​യി​ ത​യ്യാ​റാ​ക്കു​ന്നു​. കാ​ട്ടി​ലെ​ ശു​ദ്ധ​മാ​യ​ മ​ണ്ണാ​ണ് ഔ​ഷ​ധ​ത്തി​ന്റെ​ വീ​ര്യം​ കൂ​ട്ടു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം​ പ​റ​യു​ന്നു​. മ​രു​ന്നു​കൂ​ട്ട് അ​ന്വേ​ഷി​ച്ച് പ​ല​രും​ വൈ​ദ്യ​രെ​ തേ​ടി​യെ​ത്താ​റു​ണ്ട്. ഏ​റെ​യും​ ഗ​വേ​ഷ​ണ​ വി​ദ്യാ​ർ​ത്ഥി​ക​ൾ​. കു​ടി​ക്കാ​ൻ​ ക​ഷാ​യം​,​ മു​റി​വി​ൽ​ മ​രു​ന്ന്,​ ശ​രീ​ര​ത്തി​ൽ​ കി​ഴി​,​ ഒ​പ്പം​ തി​രു​മ്മ​ൽ​ എ​ന്ന​താ​ണ് ചി​കി​ത്സാ​രീ​തി​. ​വാ​രോ​ഗ​ങ്ങ​ൾ​,​ ഒ​ടി​വും​ ച​ത​വും​,​ ഡി​സ്‌​ക് പ്ര​ശ്‌​നം​,​ സ​ന്ധി​വേ​ദ​ന​,​ ആ​സ്മ​,​ പൈ​ൽ​സ്,​ അ​ല​ർ​ജി​,​ കാ​ഴ്ച​പ്ര​ശ്‌​ന​ങ്ങ​ൾ​,​ വി​ട്ടു​മാ​റാ​ത്ത​ ത​ല​വേ​ദ​ന​,​ മു​ടി​കൊ​ഴി​ച്ചി​ൽ​ എ​ന്നി​വ​യ്ക്കാ​യാ​ണ് കൂ​ടു​ത​ൽ​ പേ​രും​ എ​ത്തു​ന്ന​ത്.


​​മ​ർ​മ്മം​ അ​റി​ഞ്ഞ്
​ചി​കി​ത്സ​യു​ടെ​ കാ​ത​ൽ​ മ​ർ​മ്മ​ജ്ഞാ​ന​മാ​ണെ​ന്ന് വൈ​ദ്യ​ർ​ പ​റ​യു​ന്നു​. ശ​രീ​ര​ത്തി​ൽ​ പ്രാ​ണ​ൻ​ ത​ങ്ങി​നി​ൽ​ക്കു​ന്ന​ ഇ​ട​ങ്ങ​ളാ​ണ് മ​ർ​മ്മ​ങ്ങ​ൾ​. പ​ടു​മ​ർ​മ്മം​ 1​2​,​ തൊ​ടു​മ​ർ​മ്മം​ 9​6​,​ അ​ഭ്യാ​സ​മ​ർ​മ്മം​ 1​0​8​,​ അ​റ്റ​മ​ർ​മ്മം​ 6​ എ​ന്നി​ങ്ങ​നെ​യാ​ണ് ഗു​രു​പ​ര​മ്പ​ര​ പ​ക​ർ​ന്ന​ ക​ണ​ക്ക്. മെ​ഡി​ക്ക​ൽ​ റി​പ്പോ​ർ​ട്ടു​ക​ളെ​ ആ​ശ്ര​യി​ക്കാ​തെ​,​ എ​ട്ട് പ​രി​ശോ​ധ​നാ​ നാ​ഡി​ക​ളി​ലൂ​ടെ​ രോ​ഗം​ ക​ണ്ടെ​ത്തു​ക​യാ​ണ് ത​ന്റെ​ രീ​തി​യെ​ന്നും​ അ​ദ്ദേ​ഹം​ വി​ശ​ദീ​ക​രി​ക്കു​ന്നു​. ​ബാ​ല്യം​ ക​ഫ​ത്തി​ന്റെ​യും​ യൗ​വ​നം​ പി​ത്ത​ത്തി​ന്റെ​യും​ വാ​ർ​ദ്ധ​ക്യം​ വാ​ത​ത്തി​ന്റെ​യും​ കാ​ല​മാ​ണെ​ന്ന് വൈ​ദ്യ​ർ​ പ​റ​യു​ന്നു​. പ്രാ​യ​ത്തി​നും​ ദേ​ശ​ത്തി​നും​ ഋ​തു​വി​നും​ അ​നു​സ​രി​ച്ചാ​ണ് ചി​കി​ത്സ​ വേ​ണ്ട​തെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്റെ​ പ​ക്ഷം​. കു​ഞ്ഞു​ങ്ങ​ളെ​ ത​ട​വി​ക്കു​ളി​പ്പി​ച്ചി​രു​ന്ന​ പ​ഴ​യ​ അ​മ്മൂ​മ്മ​മാ​രു​ടെ​ രീ​തി​യെ​ അ​ദ്ദേ​ഹം​ ഓ​ർ​മ്മി​പ്പി​ക്കു​ന്നു​.


​​ആ​ഹാ​രം​ മ​രു​ന്നാ​ക​ണം​
​ജീ​വി​ക്കാ​ൻ​ വേ​ണ്ടി​ ഭ​ക്ഷി​ക്കാം​,​ ഭ​ക്ഷി​ക്കാ​ൻ​ വേ​ണ്ടി​ ജീ​വി​ക്ക​രു​ത്. വൈ​ദ്യ​രു​ടെ​ ജീ​വി​ത​ദ​ർ​ശ​നം​ ഈ​ വ​രി​യി​ലു​ണ്ട്. ഭ​ക്ഷ​ണം​ മ​രു​ന്നു​പോ​ലെ​ മി​ത​മാ​യി​ ക​ഴി​ക്ക​ണം​,​ വ​യ​റു​നി​റ​യ്ക്ക​രു​ത്,​ ദേ​ശ​വും​ കാ​ല​വും​ നോ​ക്കി​ ആ​ഹാ​രം​ ക്ര​മീ​ക​രി​ക്ക​ണം​. ജീ​വി​ത​ശൈ​ലീ​ രോ​ഗ​ങ്ങ​ളി​ൽ​ പ​ല​തും​ ആ​ഹാ​ര​രീ​തി​യി​ൽ​ നി​ന്നാ​ണ് തു​ട​ങ്ങു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം​ പ​റ​യു​ന്നു​. ചി​കി​ത്സ​യ്ക്ക് ല​ക്ഷ​ങ്ങ​ൾ​ മു​ട​ക്കേ​ണ്ട​തി​ല്ലെ​ന്നും​ സാ​ധാ​ര​ണ​ക്കാ​ര​ന് താ​ങ്ങാ​വു​ന്ന​ ചി​കി​ത്സ​യാ​ണ് താ​ൻ​ ന​ൽ​കു​ന്ന​തെ​ന്നും​ അ​ദ്ദേ​ഹം​ കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു​.​ശ്രീ​ക​ണ്ഠ​പു​ര​ത്ത് വൈ​ദ്യ​രു​ടെ​ ക​ട​യോ​ട് ചേ​ർ​ന്ന​ മു​റി​ക​ളി​ൽ​ വ്യാ​പാ​രം​ ന​ട​ത്തി​യി​രു​ന്ന​ മാ​ത്യു​വി​ന് ഒ​രു​ ദി​വ​സം​ ഇ​പ്പോ​ഴും​ മ​റ​ക്കാ​നാ​വി​ല്ല​. സം​സാ​ര​ശേ​ഷി​ ന​ഷ്ട​പ്പെ​ട്ട​ ഒ​രു​ രോ​ഗി​ ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം​ വൈ​ദ്യ​രെ​ തേ​ടി​വ​ന്നു​. പ​ല​ ആ​ശു​പ​ത്രി​ക​ളും​ ക​യ​റി​യി​റ​ങ്ങി​യി​ട്ടും​ ഫ​ല​മി​ല്ലാ​തെ​,​ പ്ര​തീ​ക്ഷ​ക​ളെ​ല്ലാം​ അ​സ്ത​മി​ച്ച​ ശേ​ഷ​മാ​ണ് അ​വ​രെ​ത്തി​യ​ത്. വൈ​ദ്യ​ർ​ മ​ർ​മ്മം​ നോ​ക്കി​ പി​ടി​ച്ച​തേ​യു​ള്ളൂ​. അ​യാ​ൾ​ ഉ​റ​ക്കെ​ അ​മ്മേ​ എ​ന്ന് വി​ളി​ച്ചു​വെ​ന്ന് മാ​ത്യു​ ഓ​ർ​ക്കു​ന്നു​.


​​വാ​മൊ​ഴി​ പാ​ര​മ്പ​ര്യം​
​വാ​മൊ​ഴി​യാ​യി​ മാ​ത്രം​ കൈ​മാ​റി​യ​ ചി​കി​ത്സാ​ അ​റി​വാ​ണി​ത്. എ​ഴു​തി​ക്കൊ​ടു​ത്തും​ പ​റ​ഞ്ഞു​കൊ​ടു​ത്തും​ പ​ഠി​പ്പി​ക്കാ​നാ​വി​ല്ലെ​ന്ന് വൈ​ദ്യ​ർ​ പ​റ​യു​ന്നു​. ത​ല​മു​റ​ക​ളാ​യി​ കാ​ട്ടി​ൽ​ കൊ​ണ്ടു​പോ​യി​ കാ​ണി​ച്ചും​ പ്ര​യോ​ഗി​പ്പി​ച്ചു​മാ​ണ് ഗോ​ത്ര​വൈ​ദ്യ​ന്മാ​ർ​ രൂ​പ​പ്പെ​ടു​ന്ന​ത്. കാ​ടി​ന്റെ​ മ​ക്ക​ളു​ടെ​ അ​റി​വു​ക​ൾ​ പ​ല​പ്പോ​ഴും​ ചൂ​ഷ​ണം​ ചെ​യ്യ​പ്പെ​ട്ടു​വെ​ന്ന​ ആ​ശ​ങ്ക​യും​ വൈ​ദ്യ​ർ​ പ​ങ്കു​വ​യ്ക്കു​ന്നു​. അ​തു​കൊ​ണ്ടാ​ണ് ഗോ​ത്ര​ഔ​ഷ​ധ​ജ്ഞാ​ന​ത്തെ​ ഇ​ത്ര​ ക​രു​ത​ലോ​ടെ​ അ​ദ്ദേ​ഹം​ കൊ​ണ്ടു​ന​ട​ക്കു​ന്ന​ത്. അ​പ​രി​ഷ്‌​കൃ​ത​ർ​ എ​ന്ന് മാ​റ്റി​നി​ർ​ത്ത​പ്പെ​ട്ട​വ​രു​ടെ​ അ​റി​വു​ക​ൾ​ അ​ടു​ത്ത​റി​യു​മ്പോ​ൾ​ പ​ല​ ധാ​ര​ണ​ക​ളും​ തി​രു​ത്ത​പ്പെ​ടു​മെ​ന്ന് വൈ​ദ്യ​രോ​ട് സം​സാ​രി​ച്ചാ​ൽ​ ബോ​ധ്യ​മാ​കും​.


​​ഒ​റ്റ​ നോ​ട്ട​ത്തി​ൽ​
​വൈ​ദ്യ​ശാ​ല​യു​ടെ​ വ​രാ​ന്ത​യി​ൽ​ നി​ന്ന് ഒ​രു​ രോ​ഗി​ അ​ക​ത്തേ​ക്ക് ക​യ​റു​മ്പോ​ൾ​ത്ത​ന്നെ​ വൈ​ദ്യ​രു​ടെ​ നോ​ട്ടം​ അ​യാ​ളി​ലൂ​ടെ​ ഒ​രു​ യാ​ത്ര​ പോ​കും​. ന​ട​ത്ത​വും​ നോ​ട്ട​വും​ ശ്വാ​സ​വും​ നി​രീ​ക്ഷി​ക്കും​. പ്ര​ഥ​മ​ദ​ർ​ശ​ന​ത്തി​ൽ​ത്ത​ന്നെ​ രോ​ഗ​ത്തെ​ തി​രി​ച്ച​റി​യാ​ൻ​ ക​ഴി​വു​ള്ള​ വൈ​ദ്യ​ന്മാ​ർ​ ഗോ​ത്ര​പാ​ര​മ്പ​ര്യ​ത്തി​ലു​ണ്ടെ​ന്ന് ബാ​ല​കൃ​ഷ്ണ​ൻ​ വൈ​ദ്യ​ർ​ പ​റ​യു​ന്നു​. ആ​ ശേ​ഷി​ പു​സ്ത​കം​ വാ​യി​ച്ച് കി​ട്ടു​ന്ന​ത​ല്ല​. വ​ർ​ഷ​ങ്ങ​ളോ​ളം​ ഗു​രു​വി​ന്റെ​ അ​രി​കി​ലി​രു​ന്ന് നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ളെ​ ക​ണ്ടു​ക​ണ്ട് ഉ​ണ്ടാ​കു​ന്ന​ ശീ​ല​മാ​ണ​ത്. ചെ​ടി​യെ​ കാ​ട്ടി​ൽ​ത്ത​ന്നെ​ ക​ണ്ട​റി​യ​ണം​. ഏ​ത് മ​ണ്ണി​ൽ​,​ ഏ​ത് ഋ​തു​വി​ൽ​,​ അ​തി​ന്റെ​ ഏ​ത് ഭാ​ഗം​ എ​ടു​ക്ക​ണ​മെ​ന്ന് ശീ​ലി​ക്ക​ണം​. ത​ല​മു​റ​ക​ളാ​യി​ ഇ​ങ്ങ​നെ​യാ​ണ് ഗോ​ത്ര​വൈ​ദ്യ​ന്മാ​ർ​ രൂ​പ​പ്പെ​ടു​ന്ന​ത്. വൈ​ദ്യ​രു​ടെ​ ചി​കി​ത്സ​യി​ൽ​ ഉ​ഴി​ച്ചി​ലി​നും​ തി​രു​മ്മ​ലി​നും​ പ്ര​ധാ​ന​ സ്ഥാ​ന​മു​ണ്ട്. പ​തി​മൂ​ന്ന് വി​ധം​ ഉ​ഴി​ച്ചി​ലു​ക​ളു​ണ്ടെ​ന്ന് അ​ദ്ദേ​ഹം​ പ​റ​യു​ന്നു​. രോ​ഗം​ എ​ങ്ങ​നെ​ വ​ന്നു​ എ​ന്നു​ മ​ന​സ്സി​ലാ​ക്കി​യാ​ണ് ഏ​ത് വി​ദ്യ​ പ്ര​യോ​ഗി​ക്ക​ണ​മെ​ന്ന് തീ​രു​മാ​നി​ക്കു​ന്ന​ത്. ശ​രീ​ര​ജ്ഞാ​ന​ത്തി​ൽ​ പ്ര​ഗ​ത്ഭ​രാ​യ​ ഗു​രു​ക്ക​ന്മാ​രെ​ക്കൊ​ണ്ടേ​ ഉ​ഴി​ച്ചി​ൽ​ ചെ​യ്യി​ക്കാ​വൂ​ എ​ന്നും​ അ​ദ്ദേ​ഹം​ ഉ​പ​ദേ​ശി​ക്കു​ന്നു​. ഓ​രോ​ പ്രാ​യ​ത്തി​നും​ അ​നു​സ​രി​ച്ച് ഉ​ഴി​ച്ചി​ലി​ന്റെ​ സ​മ​യ​ദൈ​ർ​ഘ്യ​വും​ അ​മ​ർ​ത്ത​ലി​ന്റെ​ ബ​ല​വും​ മാ​റു​മെ​ന്നാ​ണ് ഗു​രു​പ​ര​മ്പ​ര​ പ​ക​ർ​ന്ന​ പാ​ഠം​. പ​ഥ്യ​ത്തി​നും​ വൈ​ദ്യ​ർ​ വ​ലി​യ​ പ്രാ​ധാ​ന്യം​ ന​ൽ​കു​ന്നു​. തി​രു​മ്മ​ലും​ മ​രു​ന്നു​സേ​വ​യും​ ക​ഴി​ഞ്ഞാ​ൽ​ പ​ഥ്യം​ തെ​റ്റി​ക്ക​രു​തെ​ന്നാ​ണ് നി​ർ​ദേ​ശം​. പ​ഞ്ച​ക​ർ​മ്മ​ത്തെ​ അ​ദ്ദേ​ഹം​ തി​രു​മ്മ​ലി​ൽ​ നി​ന്ന് വേ​ർ​തി​രി​ച്ച് കാ​ണു​ന്നു​. ശ​രീ​ര​ത്തി​ലെ​ മാ​ലി​ന്യ​ങ്ങ​ളെ​ പു​റ​ന്ത​ള്ളി​ ത്രി​ദോ​ഷ​ങ്ങ​ളെ​ ക്ര​മീ​ക​രി​ക്കു​ന്ന​ ശോ​ധ​ന​ചി​കി​ത്സ​യാ​ണ് പ​ഞ്ച​ക​ർ​മ്മം​. അ​ത് സു​ഖ​ചി​കി​ത്സ​യാ​ണ്,​ തി​രു​മ്മ​ല​ല്ല​ എ​ന്നാ​ണ് വൈ​ദ്യ​രു​ടെ​ വി​ശ​ദീ​ക​ര​ണം​. വൈ​ദ്യ​രു​ടെ​ ഓ​ർ​മ്മ​ക​ളി​ൽ​ ഒ​രു​ കാ​ല​മു​ണ്ട്. കു​ഞ്ഞു​ങ്ങ​ളെ​ എ​ണ്ണ​ തേ​ച്ച് ത​ട​വി​ക്കു​ളി​പ്പി​ക്കു​ന്ന​ അ​മ്മൂ​മ്മ​മാ​രു​ടെ​ കാ​ലം​. ആ​ കു​ട്ടി​ക​ൾ​ക്ക് ആ​രോ​ഗ്യ​ക്കു​റ​വും​ അ​ല​ർ​ജി​യും​ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം​ പ​റ​യു​ന്നു​. ഇ​ന്ന് ആ​ ശീ​ലം​ മാ​ഞ്ഞു​പോ​കു​ന്ന​തി​ൽ​ അ​ദ്ദേ​ഹ​ത്തി​ന് ഖേ​ദ​മു​ണ്ട്. മ​രു​ന്നി​ല്ലാ​ത്ത​ ചെ​ടി​യി​ല്ല​ എ​ന്നും​ അ​ദ്ദേ​ഹം​ പ​റ​ഞ്ഞു​.


​​ക​ർ​മ്മം​
​ഗോ​ത്ര​വൈ​ദ്യ​ത്തെ​ ഒ​രു​ ചി​കി​ത്സാ​രീ​തി​യാ​യി​ മാ​ത്രം​ കാ​ണാ​നാ​വി​ല്ല​. അ​ത് ഒ​രു​ ജീ​വി​ത​വീ​ക്ഷ​ണം​ കൂ​ടി​യാ​ണ്. വൈ​ദ്യ​രു​ടെ​ ക​ണ​ക്കി​ൽ​ യ​ഥാ​ർ​ത്ഥ​ പാ​ര​മ്പ​ര്യ​വൈ​ദ്യ​ൻ​ രോ​ഗം​ സ്വ​യം​ ക​ണ്ടെ​ത്തു​ന്ന​ ആ​ളാ​ണ്. മ​രു​ന്ന് സ്വ​യം​ നി​ർ​മ്മി​ക്കു​ന്ന​ ആ​ളു​മാ​ണ്. ഈ​ ര​ണ്ട് ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളും​ ഒ​രാ​ളി​ൽ​ത്ത​ന്നെ​ ചേ​രു​ന്ന​താ​ണ് ഗു​രു​പ​ര​മ്പ​ര​യു​ടെ​ മാ​തൃ​ക​. ​കേ​ര​ള​ത്തി​ലെ​ ഓ​രോ​ ഗോ​ത്ര​സ​മൂ​ഹ​ത്തി​നും​ ത​ങ്ങ​ളു​ടേ​താ​യ​ ഔ​ഷ​ധ​പാ​ര​മ്പ​ര്യ​മു​ണ്ട്. കു​റി​ച്യ​രും​ കു​റു​മ​രും​ പ​ണി​യ​രും​ മാ​വി​ല​രും​ മ​ല​യ​ര​യ​രും​ ഉ​ൾ​പ്പെ​ടെ​യു​ള്ള​ സ​മൂ​ഹ​ങ്ങ​ൾ​ താ​മ​സി​ക്കു​ന്ന​ കാ​ടി​ന്റെ​ സ്വ​ഭാ​വ​ത്തി​നും​ ആ​ചാ​ര​ങ്ങ​ൾ​ക്കും​ അ​നു​സ​രി​ച്ച് വ്യ​ത്യ​സ്ത​മാ​യ​ മ​രു​ന്നു​കൂ​ട്ടു​ക​ളും​ ചി​കി​ത്സാ​വി​ധി​ക​ളും​ വ​ള​ർ​ത്തി​യെ​ടു​ത്തു​. ഇ​വ​യൊ​ന്നും​ ഗ്ര​ന്ഥ​ങ്ങ​ളി​ലി​ല്ല​. മ​ന്ത്രം​,​ ച​ട​ങ്ങ്,​ ഋ​തു​ക്ക​ണ​ക്ക്,​ കാ​ടി​നോ​ടു​ള്ള​ ഭ​യ​ഭ​ക്തി​ എ​ന്നി​വ​യെ​ല്ലാം​ ഇ​തി​ൽ​ ചേ​ർ​ന്നു​കി​ട​ക്കു​ന്നു​. അ​തു​കൊ​ണ്ടാ​ണ് ഇ​ത് ആ​യു​ർ​വേ​ദ​ത്തി​ന്റെ​ മ​റ്റൊ​രു​ വി​ധി​ക്കൂ​ട്ട​ല്ലെ​ന്ന് വൈ​ദ്യ​ർ​ ഊ​ന്നി​പ്പ​റ​യു​ന്ന​ത്. കൂ​ടാ​തെ​ ആ​ദി​വാ​സി​ ലാ​ട​ വൈ​ദ്യ​ത്തി​ലും​ വൈ​ദ്യ​ർ​ക്ക് അ​വ​ഗാ​ഹ​മു​ണ്ട്. കാ​ടി​ന്റെ​ മ​ക്ക​ൾ​ ചൂ​ണ്ടി​ക്കാ​ണി​ച്ചു​കൊ​ടു​ത്ത​ ചെ​ടി​ക​ളു​ടെ​യും​ കൂ​ട്ടു​ക​ളു​ടെ​യും​ അ​ടി​സ്ഥാ​ന​ത്തി​ൽ​ പു​റ​ത്തു​ള്ള​വ​ർ​ ചി​കി​ത്സാ​വി​ധി​ക​ൾ​ രൂ​പ​പ്പെ​ടു​ത്തി​യ​ ക​ഥ​ക​ൾ​ ഇ​വി​ടെ​ ഏ​റെ​യു​ണ്ടെ​ന്ന് ബാ​ല​കൃ​ഷ്ണ​ൻ​ വൈ​ദ്യ​ർ​ പ​റ​യു​ന്നു​. സ്വ​ന്തം​ അ​റി​വി​ന്റെ​ മൂ​ല്യം​ തി​രി​ച്ച​റി​യു​ന്ന​തി​നു​മു​മ്പ് പ​ല​രും​ പ്ര​ലോ​ഭ​ന​ങ്ങ​ൾ​ക്ക് വ​ഴ​ങ്ങി​ വി​വ​ര​ങ്ങ​ൾ​ പ​ങ്കു​വ​ച്ചു​. ഈ​ ആ​ശ​ങ്ക​യാ​ണ് ഗോ​ത്ര​ഔ​ഷ​ധ​ജ്ഞാ​ന​ത്തെ​ അ​ത്ര​യേ​റെ​ ക​രു​ത​ലോ​ടെ​ അ​ദ്ദേ​ഹം​ കൊ​ണ്ടു​ന​ട​ക്കാ​ൻ​ കാ​ര​ണം​.
​ഗോ​ത്ര​വൈ​ദ്യ​ത്തി​ന് ര​ണ്ട് ഭീ​ഷ​ണി​ക​ളു​ണ്ട്. ഒ​ന്ന്,​ അ​റി​വ് ഏ​റ്റെ​ടു​ക്കാ​ൻ​ ആ​ളി​ല്ലാ​താ​കു​ന്നു​. ര​ണ്ട്,​ ഔ​ഷ​ധ​സ​സ്യ​ങ്ങ​ൾ​ വ​ള​ർ​ന്ന​ കാ​ടു​ത​ന്നെ​ ചു​രു​ങ്ങു​ന്നു​.


​​ജൈ​വ​ ബ​ന്ധം​
​​കാ​ട്ടു​ ചെ​ടി​ക​ളു​മാ​യി​ സൗ​ഹൃ​ദ​മാ​യ​ ജൈ​വ​ബ​ന്ധം​ നി​ല​നി​ർ​ത്തു​ന്നു​ണ്ട് ബാ​ല​കൃ​ഷ്ണ​ൻ​ വൈ​ദ്യ​ർ​. ഔ​ഷ​ധ​ച്ചെ​ടി​ക​ൾ​ ന​ട്ടു​വ​ള​ർ​ത്തു​ന്ന​തും​ ഈ​ ശീ​ല​ത്തി​ന്റെ​ തു​ട​ർ​ച്ച​യാ​ണ്. ത​നി​മ​യാ​ർ​ന്ന​ അ​റി​വു​ക​ളു​മാ​യി​ രോ​ഗം​ ഭേ​ദ​മാ​ക്കു​ന്ന​ ബാ​ല​കൃ​ഷ്ണ​ൻ​ വൈ​ദ്യ​രെ​ തേ​ടി​ നാ​ടി​ന്റെ​ വി​വി​ധ​ ഭാ​ഗ​ങ്ങ​ളി​ൽ​ നി​ന്ന് രോ​ഗി​ക​ളെ​ത്തു​ന്നു​. വൈ​കു​ന്നേ​രം​ വൈ​ദ്യ​ശാ​ല​യി​ലെ​ വി​ള​ക്കു​ക​ൾ​ തെ​ളി​യു​മ്പോ​ഴും​ വ​രാ​ന്ത​യി​ൽ​ ഊ​ഴം​ കാ​ത്തി​രി​ക്കു​ന്ന​വ​ർ​ ബാ​ക്കി​യു​ണ്ടാ​കും​. ചി​ല​ർ​ എ​ത്ര​യോ​ ദൂ​രെ​നി​ന്ന് വ​ന്ന​വ​രാ​ണ്. ചി​ല​ർ​ പ​ല​ത​രം​ ചി​കി​ത്സ​ക​ൾ​ ക​ഴി​ഞ്ഞ് അ​വ​സാ​ന​ പ്ര​തീ​ക്ഷ​യോ​ടെ​ എ​ത്തി​യ​വ​രുംം​. അ​ദ്ദേ​ഹ​ത്തി​ന്റെ​ ചി​കി​ത്സ​ ഒ​രു​ മ​നു​ഷ്യ​ൻ​ നേ​ടി​യ​ അ​റി​വി​ൽ​ നി​ന്നു​മാ​ത്ര​മ​ല്ല​. നൂ​റ്റാ​ണ്ടു​ക​ളാ​യി​ കാ​ടും​ മ​നു​ഷ്യ​നും​ ത​മ്മി​ൽ​ ന​ട​ത്തി​യ​ സം​ഭാ​ഷ​ണ​ത്തി​ന്റെ​ തു​ട​ർ​ച്ച​യാ​ണ​ത്.

വംശീയ പ്രധാന ചികിത്സകൾ

സ​​ന്ധി​​വാ​​തം​​,​​ ​​മ​​ർ​​മ്മ​​ ചി​​കി​​ത്സ​​,​​ വി​​ട്ടു​​മാ​​റാ​​ത്ത​​ ത​​ല​​വേ​​ദ​​ന,​​ മൈ​​ഗ്രൈ​​ൻ,
​​ അ​​ല​​ർ​​ജി​​ രോ​​ഗ​​ങ്ങ​​ൾ​​,​​ മൂ​​ക്കി​​ൽ​​ ദ​​ശ​​,​​ പ്ര​​മേ​​ഹം,​​ അ​​ൾ​​സ​​ർ​​ (​​കു​​ട​​ൽ​​
പു​​ണ്ണ് )​​,​ ത്വ​​ക്ക് രോ​​ഗം​​,​​ ബാ​​ല​​ൻ​​സ് തെ​​റ്റ​​ൽ,​​ അ​​പ​​സ്മാ​​രം​,​​ മൂ​​ത്ര​​ത്തി​​ൽ​​ പ​​ഴു​​പ്പ്,​​ മൂ​​ത്ര​​ത്തി​​ൽ​​ ക​​ല്ല് ,​​ ക​​ണ്ണ് രോ​​ഗ​​ങ്ങ​​ൾ​​,​​ കാ​​ഴ്ച​​ക്കു​​റ​​വ്,​​
ക​​ഴു​​ത്തു​​വേ​​ദ​​ന​​,​​ നീ​​രി​​റ​​ക്കം​​,​​ലൈം​​ഗി​​ക​​ ബ​​ല​​ഹീ​​ന​​ത​​ക​​ൾ​​,​​ ന​​ട്ടെ​​ല്ല്
അ​​ക​​ൽ​​ച്ച​​,​​ സ​​ന്ധി​​ തെ​​റ്റ​​ൽ​​,​​ മു​​ട്ട് വീ​​ക്കം​​,​​ ​​ക​​ര​​ൾ​​ രോ​​ഗ​​ങ്ങ​​ൾ​​,​​ ​​ ബ്ലോ​​ക്ക്,​ കു​​ട്ടി​​ക​​ളു​​ടെ​​ ചി​​കി​​ത്സ​​ ഉ​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​താ​​ണ്.​​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BALAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY