SignIn
Kerala Kaumudi Online
Sunday, 07 June 2026 1.59 AM IST

സിങ്കം സിംഗിളായി ഇറങ്ങുമ്പോൾ...

a

കു​പ്പു​സ്വ​മി​ ​അ​ണ്ണാ​മ​ലൈ​യ്ക്ക് ​ സി​ങ്കം​ ​എ​ന്ന​ ​വി​ളി​പ്പേ​ര് ​ല​ഭി​ക്കു​ന്ന​ത് ​ക​ർ​ണാട​കയി​ൽ​ ​ഐ.​പി.​എ​സ് ​ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രി​ക്കു​മ്പോ​ഴാ​ണ്.​ ​വ​ർ​ഗീ​യ​ ​ക​ലാ​പ​ങ്ങ​ളെ​ല്ലാം​ ​അ​ടി​ച്ചൊ​തു​ക്കി​ ​ബ​ലാ​ത്സം​ഗ​ ​കേ​സു​ക​ളി​ലെ​ ​പ്ര​തി​ക​ളെ​യെ​ല്ലാം​ ​ഓ​ടി​ച്ചി​ട്ട് ​പി​ടി​ച്ച് ​നി​യ​മ​ത്തി​നു​ ​മു​ന്നി​ൽ​ ​കൊ​ണ്ടു​ ​വ​ന്ന​പ്പോ​ൾ ​സാ​ധാ​ര​ണ​ക്കാ​ർ​ ​ന​ൽ​കി​യ​ ​പേ​രാ​ണ് ​ '​സി​ങ്കം". അ​തേ​ ​സി​ങ്കം​ ​ജോ​ലി​ ​വ​ലി​ച്ചെ​റി​ഞ്ഞ് ​ബി.​ജെ.​പി​യു​ടെ​ ​ത​മി​ഴ്നാ​ട് ​പ്ര​സി​ഡ​ന്റാ​യി​ ​എ​തി​രാ​ളി​ക​ളെ​ ​വെ​ല്ലു​വി​ളി​ച്ച​ത് ​സിം​ഗി​ളാ​യി​ട്ടാ​ണ്.​ ​ഒ​പ്പം​ ​നി​ന്ന​ ​അ​ണ്ണാ​ ​‌​ഡി.​എം.​കെ​യും​ ​ഡി.​എം.​ഡി.​കെ​യും​ ​പി​ണ​ങ്ങി​യ​ക​ന്ന​പ്പോ​ഴും​ ​ത​മി​ഴ്നാ​ട്ടി​ൽ​ ​താ​മ​ര​ ​വി​രി​യും​ ​എ​ന്ന് ​ദേ​ശീ​യ​ ​നേ​തൃ​ത്വം​ ​ഉ​റ​ച്ചു​ ​വി​ശ്വ​സി​ച്ചി​രു​ന്ന​ത് ​അ​ണ്ണാ​മ​ലൈ​യി​ലു​ള്ള​ ​വി​ശ്വാ​സം​ ​കൊ​ണ്ടാ​യി​രു​ന്നു.​ 2024​ ​ലോ​ക്‌​സ​ഭാ​ ​തി​ര​‌​‌​ഞ്ഞെ​ടു​പ്പി​ൽ​ ​ത​മി​ഴ്നാ​ട്ടി​ൽ​ 11.4​%​ ​വോ​ട്ട് ​നേ​ടി​യെ​ങ്കി​ലും​ ​സീ​റ്റു​ക​ളൊ​ന്നും​ ​ല​ഭി​ച്ചി​ല്ല.

ഡി.​എം.​കെ​യ്ക്കും​ ​അ​ണ്ണാ​ ​ഡി.​എം.​കെ​യ്ക്കും​ ​പി​ന്നി​ൽ​ ​മൂ​ന്നാം​ ​സ്ഥാ​ന​മാ​യി​രു​ന്നു​ ​അ​ന്ന് ​ബി.​ജെ.​പി​യു​ടെ​ ​വോ​ട്ട് ​ഷെ​യ​ർ​. ​പ​ക്ഷെ,​ ​അ​ണ്ണാ​ ​ഡി.​എം.​കെ​യെ​ ​പി​ണ​ക്കി​യ​ക​റ്റി​യ​ത് ​തെ​റ്റാ​യി​ ​പോ​യി​ ​എ​ന്നും​ ​മ​റി​ച്ചാ​യി​ര​ുന്നു​വെ​ങ്കി​ൽ​ ​സീ​റ്റു​ക​ൾ​ ​ല​ഭി​ക്കു​മാ​യി​രു​ന്നു​വെ​ന്നു​മാ​ണ് ​ബി.​ജെ.​പി​ ​ദേ​ശീ​യ​ ​നേ​തൃ​ത്വം​ ​വി​ല​യി​രു​ത്തി​യ​ത്.​ ​ഒ​റ്റ​യ്ക്കു​ ​മു​ന്നേ​റി​യാ​ൽ​ ​പാ​ർ​ട്ടി​ ​ശ​ക്തി​പ്പെ​ടു​മെ​ന്ന​ ​അ​ണ്ണാ​മ​ലൈ​യു​ടെ​ ​നി​ല​പാ​ട് ​പി​ന്നീ​ട് ​ദേ​ശീ​യ​ ​നേ​തൃ​ത്വം​ ​ത​ള്ളി.​ ​സം​സ്ഥാ​ന​ ​പ്ര​സി​‌​ഡ​ന്റു​ ​സ്ഥാ​ന​ത്തു​ ​നി​ന്നും​ ​അ​ണ്ണാ​മ​ലൈ​യെ​ ​മാ​റ്റി​ ​പ​ക​രം​ ​അ​ണ്ണാ​ ​ഡി.​എം.​കെ​യി​ലെ​ ​മു​ൻ​ ​നേ​താ​വു​ ​കൂ​ടി​യാ​യ​ ​നൈ​നാ​ർ​ ​നാ​ഗേ​ന്ദ്ര​നെ​ ​അ​ദ്ധ്യ​ക്ഷ​നാ​ക്കി.​ ​അ​ണ്ണാ​ ​ഡി.​എം.​കെ​ ​എ​ൻ.​ഡി.​എ​യി​ലേ​ക്ക് ​മ​ട​ങ്ങി​യെ​ത്തി.
ക​ഴി​ഞ്ഞ​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​സ്ഥാ​നാ​ർ​ത്ഥി​ ​നി​ർ​ണയത്തി​ൽ​ ​പോ​ലും​ ​അ​ണ്ണാ​മ​ലൈ​യ്ക്ക് ​കാ​ര്യ​മാ​യ​ ​റോ​ളു​ണ്ടാ​യി​രു​ന്നി​ല്ല.​ ​ഫ​ലം​ ​വ​ന്ന​പ്പോൾ വോ​ട്ട് ​ഷെ​യ​ർ​ 2.62​%​ ​ആ​യി​ ​കു​റ​ഞ്ഞു.​ ​നാ​ല് ​എം.​എ​ൽ.​എ​മാ​രു​ണ്ടാ​യി​രു​ന്നി​ട​ത്ത് ​ഒ​രു​ ​എം.​എ​ൽ.​മാ​ത്ര​മാ​യി.
താ​ൻ​ ​മു​ന്നോ​ട്ടു​ ​വ​ച്ച​ ​രാ​ഷ്ട്രീ​യ​ ​മു​ന്നേ​റ്റ​ ​പ​ദ്ധ​തി​ക്കും​ ​ആ​ശ​യ​ങ്ങ​ൾ​ക്കും​ ​ബി.​ജെ.​പി​ ​നേ​തൃ​ത്വം​ ​വി​ല​ ​ക​ല്പി​ക്കാ​തെ​ ​വ​ന്ന​തോ​ടെ​ ​മാ​ന്യ​മാ​യി​ ​അ​ണ്ണാ​മ​ലൈ​ ​ബി.​ജെ.​പി​യി​ൽ​ ​നി​ന്നും​ ​രാ​ജി​വെ​ച്ചി​റ​ങ്ങി.​ ​പു​തി​യൊ​രു​ ​രാ​ഷ്ട്രീ​യ​ ​പ്ര​സ്ഥാ​നം​ ​പ​ടു​ത്തു​യ​ർ​ത്താ​ൻ​ ​സി​ങ്കം​ ​വീ​ണ്ടും​ ​സിം​ഗി​ളാ​യി​ ​ഇ​റ​ങ്ങി.
സി​ങ്കം​ ​'​സ്ട്രീ​റ്റ് ​ലീ​ഡ​ർ"
ക​രൂ​ർ​ ​ജി​ല്ല​യി​ലെ​ ​തോ​ട്ടം​പ​ട്ടി​ ​ഗ്രാ​മ​ത്തി​ലെ​ ​കു​പ്പു​സാ​മി​-​ ​പ​ര​മേ​ശ്വ​രി​ ​ദ​മ്പ​തി​ക​ളു​ടെ​ ​മ​ക​നാ​യ​ ​അ​ണ്ണാ​മ​ലൈ​ ​കോ​യ​മ്പ​ത്തൂ​രി​ൽ​ ​എ​ൻ​ജി​നീ​യ​റിം​ഗ് ​പ​ഠ​നം​ ​പൂ​ർ​ത്തി​യാ​ക്കി.​ ​തു​ട​ർ​ന്ന്,​ ​ഇ​ന്ത്യ​ൻ​ ​മാ​നേ​ജ്‌​മെ​ന്റ് ​യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ൽ​ ​നി​ന്ന് ​എം.​ബി.​എ​ ​ബി​രു​ദം​ ​നേ​ടി.​ 2011​ ​ൽ​ ​സി​വി​ൽ​ ​സ​ർ​വീ​സ​സ് ​പ​രീ​ക്ഷ​ ​പാ​സാ​യ​ ​അ​ദ്ദേ​ഹം​ ​ഐ.​പി.​എ​സ് ​ഉ​ദ്യോ​ഗ​സ്ഥ​നാ​യി.
ക​ർ​ണാ​ട​ക​യി​ലെ​ ​ഉ​ഡു​പ്പി​ ​ജി​ല്ല​യി​ൽ​ ​ഡെ​പ്യൂ​ട്ടി​ ​പൊ​ലീ​സ് ​സൂ​പ്ര​ണ്ടാ​യി​ ​ഔ​ദ്യോ​ഗി​ക​ ​ജീ​വി​തം​ ​ആ​രം​ഭി​ച്ചു.​ ​ഉ​ഡു​പ്പി,​ ചി​ക്ക​്മംഗ്ലൂർ ​ജി​ല്ല​ക​ളി​ലെ​ ​എ​സ്.​പി​യാ​യും​ ​ബം​ഗ​ളൂ​രു​ ​സൗ​ത്ത് ​ഡെ​പ്യൂ​ട്ടി​ ​പൊ​ലീ​സ് ​ക​മ്മീ​ഷ​ണ​റാ​യും​ ​(​ഡി​.സി​.പി)​ ​അ​ദ്ദേ​ഹം​ ​സേ​വ​ന​മ​നു​ഷ്ഠി​ച്ചു.
കൈ​ലാ​സ് ​മാ​ന​സ​സ​രോ​വ​ർ​ ​തീ​ർ​ത്ഥാ​ട​ന​ ​വേ​ള​യി​ൽ​ ​ഉ​ണ്ടാ​യ​ ​മ​നം​മാ​റ്റ​വും​ ​ഒ​രു​ ​സ​ഹ​ ​ഉ​ദ്യോ​ഗ​സ്ഥ​ന്റെ​ ​മ​ര​ണം​ ​മൂ​ല​മു​ണ്ടാ​യ​ ​ആ​ത്മ​പ​രി​ശോ​ധ​ന​യു​മാ​ണ് 2019​ ​മേ​യി​ൽ​ ​ജോ​ലി​ ​രാ​ജി​വ​യ്ക്കു​ന്ന​തി​നു​ ​കാ​ര​ണം.​ ​അ​തി​നു​ശേ​ഷം,​ ​രാ​ഷ്ട്രീ​യ​ത്തെ​ ​ശു​ദ്ധീ​ക​രി​ക്കു​ക​ ​എ​ന്ന​ ​ല​ക്ഷ്യ​ത്തോ​ടെ​ ​അ​ദ്ദേ​ഹം​ ​'​സ്ട്രീ​റ്റ് ​ലീ​ഡ​ർ"​ ​എ​ന്ന​ ​പേ​രി​ൽ​ ​ഒ​രു​ ​സം​ഘ​ട​ന​ ​ആ​രം​ഭി​ച്ച് ​സാ​മൂ​ഹി​ക​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ന​ട​ത്തി.
ജൈ​വ​കൃ​ഷി​യി​ലും​ ​നാ​ട​ൻ​ ​പ​ശു​ക്ക​ളെ​ ​വ​ള​ർ​ത്തു​ന്ന​തി​ലും​ ​ഏ​ർ​പ്പെ​ട്ടു. ന​ട​ൻ​ ​ര​ജ​നീ​കാ​ന്ത് ​ഒ​രു​ ​പാ​ർ​ട്ടി​ ​തു​ട​ങ്ങാ​ൻ​ ​ആ​ഗ്ര​ഹി​ച്ച​പ്പോ​ൾ,​ ​ ഒപ്പം നിർത്താൻ അ​ണ്ണാ​മ​ലൈ​യാ​ണ് ​അ​ദ്ദേ​ഹം കണ്ടിരു​ന്നതെന്ന് ​എ​ന്നാ​യി​രു​ന്നു​ ​രാ​ഷ്ട്രീ​യ​ ​രം​ഗ​ത്ത് ​ ഉണ്ടായിരുന്ന​ ​സം​സാ​രം.​ ​വ​ല​തു​പ​ക്ഷ​ ​പ്ര​ത്യ​യ​ശാ​സ്ത്ര​ങ്ങ​ളു​ടെ​യും​ ​ആ​ർ.​എ​സ്.​എ​സ് ​സം​ഘ​ട​ന​ക​ളു​ടെ​യും​ ​യോ​ഗ​ങ്ങ​ളി​ൽ​ ​പ​ങ്കെ​ടു​ത്തി​രു​ന്ന​ ​അ​ണ്ണാ​മ​ലൈ​ 2020​ൽ​ ​ബി.​ജെ.​പി​യി​ൽ​ ​ചേ​ർ​ന്നു.​ ​അ​ധി​കം​ ​വൈ​കാ​തെ​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റാ​യി.​ 2021​ലെ​ ​നി​യ​​മ​സഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ബി.​ജെ.​പി​ക്ക് ​കാ​ര്യ​മാ​യി​ ​വേ​രോ​ട്ട​മി​ല്ലാ​ത്ത​ ​അ​റു​വാ​കു​റി​ച്ചി​യി​ൽ​ ​ അദ്ദേഹം​ 24,816​ ​വോ​ട്ടി​ന്റെ​ ​വ്യ​ത്യാ​സ​ത്തി​ൽ​ ​ര​ണ്ടാ​മ​തെ​ത്തി.
ത​ദ്ദേ​ശ​​തി​ര​ഞ്ഞെടുപ്പിൽ​ ​അണ്ണാമലൈ മ​ത്സ​രി​ക്കാ​നു​ള്ള​ ​തീ​രു​മാ​നം​ ​ശ​രി​യെ​ന്ന് ​തെ​ളി​ഞ്ഞു.​ ​ചെ​ന്നൈ​ ​കോ​ർ​പ​റേ​ഷ​നി​ൽ​ ​ഉ​ൾ​പ്പെ​ടെ​ ​അ​ക്കൗ​ണ്ട് ​തു​റ​ന്നു.​ ​മു​ഖ്യ​പ്ര​തി​പ​ക്ഷ​ ​ക​ക്ഷി​യാ​യി​ ​ഉ​യ​രാ​ൻ​ ​ശ്ര​മി​ച്ച​പ്പോ​ൾ​ ​അ​ണ്ണാ​ഡി.​എം.​കെ​യ്ക്ക​ത് ​പ്ര​കോ​പ​ന​മാ​യി.
ഹി​ന്ദു​ ​ദൈ​വ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള​ ​പ​രാ​മ​ർ​ശ​ത്തി​ൽ​ ​മു​ൻ​മു​ഖ്യ​മ​ന്ത്രി​ ​സി.​എ​ൻ.​അ​ണ്ണാ​ദു​രൈ​ ​പ​ര​സ്യ​മാ​യി​ ​മാ​പ്പു​ ​പ​റ​ഞ്ഞെ​ന്ന് ​അ​ണ്ണാ​മ​ലൈ​ ​ആ​രോ​പി​ച്ച​തോ​ടെ​ ​അ​ണ്ണാ​ ​ഡി.​എം.​കെ​ ​പി​ണ​ങ്ങി​മാ​റി.​ ​'​എ​ൻ​ ​മ​ക്ക​ൾ​ ​എ​ൻ​ ​മ​ൺ​"​ ​എ​ന്ന​ ​സം​സ്ഥാ​ന​ ​പ​ദ​യാ​ത്ര​യി​ൽ​ ​കൂ​ടു​ത​ൽ​ ​ക​രു​ത്തു​നേ​ടി​ ​അ​ണ്ണാ​മ​ലൈ​ ​മു​ന്നോ​ട്ടു​ ​പോ​യ​ത് ​ '​എ​ൻ​ ​വ​ഴി​ ​ത​നി​ ​വ​ഴി"​യെ​ന്ന​ ​ശൈ​ലി​യി​ലാ​യി​രു​ന്നു.
വി​ജ​യ് ​എ​ത്തി​ ​
ക​ഥ​മാ​റി
ത​മി​ഴ്നാ​ടി​ന്റെ​ ​സാ​സ്കാ​രി​ക​ ​പൈ​തൃ​കം​ ​വ്യ​ക്ത​മാ​യി​ ​മ​ന​സി​ലാ​ക്കാ​തെ​ ​രാ​ഷ്ട്രീ​യ​ ​ത​ന്ത്ര​ങ്ങ​ൾ​ ​മെ​ന​ഞ്ഞ​താ​ണ് ​ബി.​ജെ.​പി​ക്ക് ​തി​രി​ച്ച​ടി​ക്ക് ​കാ​ര​ണ​മെ​ന്നാ​ണ് ​പൊ​തു​വെ​യു​ള്ള​ ​വി​ല​യി​രു​ത്ത​ൽ.​ ​ആ​ര്യ​ ​മ​ത​ത്തി​ലെ​ ​ദൈ​വ​ങ്ങ​ളെ​ക്കാ​ൾ​ ​ത​മി​ഴ്‌​മ​ക്ക​ൾ​ ​ആ​രാ​ധി​ക്കു​ന്ന​ത് ​ഓ​രോ​ ​നാ​ട്ടി​ലേ​യും​ ​കാ​വ​ൽ​ ​ദൈ​വ​ങ്ങ​ളെ​യാ​ണ്.​ ​
അ​യ്യ​നാ​രും​ ​ക​റു​പ്പു​സ്വാ​മി​യും​ ​അ​മ്മ​നു​മാ​ണ് ​അ​വ​രു​ടെ​ ​ദൈ​വ​ങ്ങ​ൾ.​ ​കൃ​ഷ്ണ​നും​ ​രാ​മ​നു​മ​ല്ല,​ ​മു​രു​ക​നാ​ണ് ​അ​വ​ർ​ക്ക് ​പ്ര​ധാ​നം.​ ​അ​തു​കൊ​ണ്ടാ​ണ് ​അ​ണ്ണാ​മ​ലൈ​ ​വേ​ൽ​യാ​ത്ര​ ​ന​ട​ത്തി​യ​തും​ ​ചാ​ട്ട​വാ​ർ​ ​കൊ​ണ്ട് ​സ്വ​യം​ ​ആ​റ​ടി​ ​അ​ടി​ച്ച​തും.​ത​മി​ഴ് ​സ്വ​ത്വ​ത്തെ​ ​ദേ​ശീ​യ​ത​യു​മാ​യി​ ​കൂ​ട്ടി​ച്ചേ​ർ​ക്കാ​നാ​ണ് ​അ​ണ്ണാ​മ​ലൈ​ ​ശ്ര​മി​ച്ചി​രു​ന്ന​ത്.
എ​ന്നാ​ൽ​ ​ബി.​ജെ.​പി​ ​പ്ര​തീ​ക്ഷി​ച്ച​തു​പോ​ലെ​ ​പെ​ട്ടെ​ന്നൊ​രു​ ​പാ​ർ​ല​മെ​ന്റ​റി​ ​റി​സ​ൽ​ട്ട് ​ഉ​ണ്ടാ​ക്കാ​ൻ​ ​അ​ണ്ണാ​മ​ലൈ​യ്ക്കു​ ​ക​ഴി​ഞ്ഞി​ല്ല.​ ​അ​തി​ന് ​കു​റ​ച്ചു​ ​കൂ​ടി​ ​സ​മ​യ​മെ​ടു​ക്കു​മാ​യി​രു​ന്നു.​ ​യു​വാ​ക്ക​ളാ​ണ് ​അ​ണ്ണാ​മ​ലൈ​യ​യു​ടെ​ ​ശ​ക്തി.കോ​യ​മ്പ​ത്തൂ​രി​ൽ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​ചാ​ര​ണം​ ​ന​യി​ക്കു​ന്ന​ ​വേ​ള​യി​ൽ​ ​കു​ട്ടി​ക​ൾ​ ​'​അ​ണ്ണാ​മ​ലൈ​ ​മാ​മാ​ ​ല​വ് ​യൂ​"​ ​എ​ന്നു​ ​വി​ളി​ക്കു​ന്ന​തി​ന് ​ഈ​ ​ലേ​ഖ​ക​ൻ​ ​സാ​ക്ഷി.​
​ഇ​തി​നി​ട​യി​ൽ​ ​ടി.​വി.​കെ​യു​മാ​യി​ ​ദ​ള​പ​തി​ ​വി​ജ​യ് ​എ​ത്തി​യ​താ​ണ് ​ദ്രാ​വി​ഡ​ ​പാ​ർ​ട്ടി​ക​ൾ​ക്കെ​ന്ന​ ​പോ​ലെ​ ​ബി.​ജെ.​പി​ക്കും​ ​തി​രി​ച്ച​ടി​യാ​യ​ത്.​ ​ടി.​വി.​കെ​യു​ടെ​ ​വ​ള​ർ​ച്ച​ ​ഒ​രു​ ​പു​ന​ർ​ചി​ന്ത​യ്ക്ക് ​അ​ണ്ണാ​മ​ലൈ​യെ​ ​പ്രേ​രി​പ്പി​ക്കു​ന്ന​ത് ​ഒ​രു​ ​കാ​ര​ണ​മാ​യി​രി​ക്കാം.
അ​ണി​ചേ​രാ​ൻ​ ​
ല​ക്ഷ​​ങ്ങൾ
അ​ണ്ണാ​മ​ലൈ​ ​ആ​ഗ്ര​ഹി​ച്ച​ ​വ​ഴി​യി​ലൂ​ടെ​ ​പെ​ട്ടെ​ന്ന് ​അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ത് ​വി​ജ​യ് ​ആ​ണ്.​ ​ദ്രാ​വി​ഡ​ ​പാ​ർ​ട്ടി​ക​ളെ​ ​വി​മ​ർ​ശി​ച്ച് ​യു​വാ​ക്ക​ളെ​ ​ആ​ക​ർ​ഷി​ച്ചാ​ണ് ​വി​ജ​യ് ​മു​ന്നേ​റി​യ​ത്.​ ​സാ​മൂ​ഹ്യ​നീ​തി​ ​ഉ​റ​പ്പാ​ക്കാ​നും​ ​അ​ദ്ദേ​ഹ​ത്തി​നു​ ​സാ​ധി​ച്ചു.
ത​മി​ഴ്നാ​ട് ​ഒ​രു​ ​ത​ല​മു​റ​മാ​റ്റ​ത്തി​ന് ​വി​ധേ​യ​മാ​കു​ക​യാ​ണെ​ന്ന് ​അ​ണ്ണാ​മ​ലൈ​ ​നേ​ര​ത്തെ​ ​പ​റ​ഞ്ഞി​രു​ന്നു.​ ​പ​ര​മ്പ​രാ​ഗ​ത​ ​ദ്രാ​വി​ഡ​ ​രാ​ഷ്ട്രീ​യ​ത്തി​ന്റെ​ ​സ്വാ​ധീ​നം​ ​ക്ര​മേ​ണ​ ​ദു​ർ​ബ​ല​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും,​ ​പ​ഴ​യ​ ​പ്ര​ത്യ​യ​ശാ​സ്ത്ര​ ​പോ​രാ​ട്ട​ങ്ങ​ളി​ൽ​ ​യു​വ​ ​വോ​ട്ട​ർ​മാ​ർ​ ​വൈ​കാ​രി​ക​മാ​യി​ ​അ​ത്ര​ ​ശ്ര​ദ്ധ​ ​ചെ​ലു​ത്തു​ന്നി​ല്ലെ​ന്നും,​ ​ക​രു​ണാ​നി​ധി​യും​ ​ജ​യ​ല​ളി​ത​യും​ ​അ​വ​ശേ​ഷി​പ്പി​ച്ച​ ​ശൂ​ന്യ​ത​ ​ഒ​ടു​വി​ൽ​ ​ഒ​രു​ ​പു​തി​യ​ ​രാ​ഷ്ട്രീ​യ​ ​ശ​ക്തി​ക്ക് ​ഇ​ടം​ ​സൃ​ഷ്ടി​ക്കു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​വാ​ദി​ച്ചി​രു​ന്നു.​ ​അ​തെ​ല്ലാം​ ​ശ​രി​യാ​യി​രു​ന്നു​വെ​ന്ന് ​ഇ​പ്പോ​ൾ​ ​വ്യ​ക്ത​മാ​ണ്.
ശാ​സ്ത്ര​ജ്ഞ​നും ​ ​മു​ൻ​ ​രാ​ഷ്ട്ര​പ​തി​യു​മാ​യ​ ​എ.​പി.​ജെ​ ​അ​ബ്ദു​ൾ​ ​ക​ലാ​മി​നെ​യാ​ണ് ​ത​ന്റെ​ ​പ്ര​സ്ഥാ​ന​ത്തി​ന്റെ​ ​പു​തി​യ​ ​ഐ​ക്ക​ണാ​യി​ ​അ​ദ്ദേ​ഹം​ ​തി​ര​ഞ്ഞെ​ടു​ത്ത​ത്.​ ​കോ​യ​മ്പ​ത്തൂ​രി​ൽ​ ​അ​ദ്ദേ​ഹം​ ​സ്ഥാ​പി​ക്കു​ന്ന​ ​പ​രി​ശീ​ല​ന​ ​ഗ​വേ​ഷ​ണ​ ​സ്ഥാ​പ​ന​മാ​യ​ ​എ.​പി.​ജെ​ ​അ​ബ്ദു​ൾ​ ​ക​ലാം​ ​സെ​ന്റ​ർ​ ​ഫോ​ർ​ ​എ​ത്തി​ക്സ് ​ആ​ൻ​ഡ് ​പൊ​ളി​റ്റി​ക്സി​ന് ​കീ​ഴി​ൽ​ ​ആ​ളു​ക​ളെ​ ​പ​രി​ശീ​ലി​പ്പി​ക്കാ​ൻ​ ​അ​ദ്ദേ​ഹം​ ​പ​ദ്ധ​തി​യി​ടു​ന്നു.
രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ ​രൂ​പീ​ക​ര​ണ​ത്തി​നു​ ​മു​ന്നോ​ടി​യാ​യി​ ​w​w​w.​w​e​t​h​e​l​e​a​d​e​r.​o​r​g​ ​എ​ന്ന​ ​സൈ​റ്റു​ ​മു​ഖേ​ന​ ​അം​ഗ​ങ്ങ​ളെ​ ​ചേ​ർ​ത്തു​ ​തു​ട​ങ്ങി​യി​രു​ന്നു.​ ​വെ​റും​ 10​ ​മ​ണി​ക്കൂ​റി​നു​ള്ളി​ൽ​ 10​ ​ല​ക്ഷ​ത്തി​ല​ധി​കം​ ​നേ​താ​ക്ക​ൾ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്തു.

കാത്തിരിക്കുന്ന വെല്ലുവിളികൾ

1അണ്ണാമലൈ രൂപീകരിക്കുന്ന പുതിയ പാർട്ടി ബി.ജെ.പിയുടെ ബീ ടീമാണെന്ന ആരോപണം ഉയർന്നു വരും.

2നിലവിൽ വിജയ് ജനപ്രിയനായ മുഖ്യമന്ത്രിയാണ്. ആ പ്രതിച്ഛായയെ തകർക്കാൻ കഴിയണം.

3അങ്ങനെ സംഭവിച്ചാലും അതിന്റെ ഫലം അണ്ണാമലൈയുടെ പാർട്ടിക്ക് ലഭിക്കണമെങ്കിൽ തമിഴ്നാടാകെ സ്വാധീനം സൃഷ്ടിക്കാൻ കഴിയണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION