SignIn
Kerala Kaumudi Online
Sunday, 07 June 2026 2.00 AM IST

പുതിയൊരു സംസ്കാരത്തിന്റെ തുടക്കമാകട്ടെ

vd-satheeshan-

​നേമം​ ​മ​ണ്ഡ​ല​ത്തെ​ ​പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ ​എം.​എ​ൽ.​എ​ ​കൂ​ടി​യാ​യ​ ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​രാ​ജീ​വ് ​ച​ന്ദ്ര​ശേ​ഖ​ർ​ ​സം​സ്ഥാ​ന​ ​മു​ഖ്യ​മ​ന്ത്രി​ ​വി.​ഡി.​ ​സ​തീ​ശ​നു​മാ​യി​ ​ന​ട​ത്തി​യ​ ​സൗ​ഹാ​ർ​ദ്ദ​ ​പൂ​ർ​ണ​മാ​യ​ ​കൂ​ടി​ക്കാ​ഴ്ച​ ​ന​മ്മു​ടെ​ ​നാ​ടി​ന്റെ​ ​വി​ക​സ​ന​ ​കാ​ഴ്ച​പ്പാ​ടി​ൽ​ ​പു​തി​യൊ​രു​ ​സ​ന്ദേ​ശം​ ​ന​ൽ​കു​ന്ന​തി​ന്റെ​ ​സൂ​ച​ക​മാ​യി​ ​കാ​ണാ​വു​ന്ന​താ​ണ്.​ ​നേ​മം​ ​മ​ണ്ഡ​ല​ത്തി​ന്റെ​ ​വി​ക​സ​ന​ ​കാ​ര്യ​ങ്ങ​ൾ​ ​ച​ർ​ച്ച​ ​ചെ​യ്യാ​ൻ​ ​രാ​ജീ​വ് ​ച​ന്ദ്ര​ശേ​ഖ​ർ​ ​മു​ഖ്യ​മ​ന്ത്രി​യെ​ ​ചേം​ബ​റി​ൽ​ ​സ​ന്ദ​ർ​ശി​ക്കു​ക​യാ​യി​രു​ന്നു.​ ​ഇ​ന്ന​ലെ​ ​പ​ത്ര​ത്തി​ന്റെ​ ​ഒ​ന്നാം​ ​പേ​ജി​ൽ​ ​ഞ​ങ്ങ​ൾ​ ​ആ​ ​കൂ​ടി​ക്കാ​ഴ്ച​യു​ടെ​ ​ചി​ത്രം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു.​ ​രാ​ഷ്ട്രീ​യ​ ​നി​ല​പാ​ടു​ക​ളു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​വ്യ​ത്യ​സ്ഥ​ ​ധ്രു​വ​ങ്ങ​ളി​ൽ​ ​നി​ൽ​ക്കു​ന്ന​ ​പാ​ർ​ട്ടി​ക​ളെ​ ​പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​വ​രാ​ണ് ​ഇ​രു​വ​രു​മെ​ങ്കി​ലും​ ​വി​ക​സ​ന​ ​കാ​ര്യ​ങ്ങ​ൾ​ ​ച​ർ​ച്ച​ ​ചെ​യ്യാ​ൻ​ ​അ​തൊ​രു​ ​ത​ട​സ​മാ​യി​ല്ലെ​ന്ന​താ​ണ് ​പ്ര​ധാ​ന​ ​കാ​ര്യം.​ ​ക​ക്ഷി​രാ​ഷ്ട്രീ​യ​ത്തി​ലെ​ ​വീ​റും​ ​വാ​ശി​യും​ ​വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ളു​മൊ​ക്കെ​ ​ശ​രി​ക്കും​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ഗോ​ദ​യി​ൽ​ ​മാ​ത്ര​മെ​ ​ആ​വ​ശ്യ​മു​ള്ളൂ.
ജ​ന​ങ്ങ​ൾ​ ​ജ​നാ​ധി​പ​ത്യ​പ്ര​ക്രി​യ​യി​ലൂ​ടെ​ ​ഒ​രു​ ​സ​ർ​ക്കാ​രി​നെ​ ​തി​ര​ഞ്ഞെ​ടു​ത്തു​ ​ക​ഴി​ഞ്ഞാ​ൽ​ ​പി​ന്നെ​ ​നാ​ടി​ന്റെ​ ​വി​ക​സ​ന​ത്തെ​യും​ ​പു​രോ​ഗ​തി​യെ​യും​ ​ബാ​ധി​ക്കു​ന്ന​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​എ​ല്ലാ​ ​രാ​ഷ്ട്രീ​യ​ ​പാ​ർ​ട്ടി​ക​ളും​ ​ഒ​രു​മി​ച്ചു​ ​നി​ൽ​ക്കു​ക​യാ​ണ് ​വേ​ണ്ട​ത്.​ ​അ​തി​ന്റെ​യ​ർ​ത്ഥം​ ​അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ൾ​ ​പ​റ​യേ​ണ്ട​തി​ല്ലെ​ന്ന​ല്ല.​ ​അ​ത് ​പ്ര​ക​ടി​പ്പി​ക്കു​മ്പോ​ൾ​ ​ത​ന്നെ​ ​സം​സ്ഥാ​ന​ത്തി​ന്റെ​ ​പൊ​തു​ന​ന്മ​യ്ക്കാ​യു​ള്ള​ ​കാ​ര്യ​ങ്ങ​ളെ​ ​അ​ന്ധ​മാ​യ​ ​രാ​ഷ്ട്രീ​യ​ ​ക​ണ്ണാ​ടി​യി​ലൂ​ടെ​ ​നോ​ക്കി​ ​വി​വാ​ദ​ങ്ങ​ളി​ൽ​ ​കു​രു​ക്കു​ന്ന​ ​സ​മീ​പ​നം​ ​എ​ല്ലാ​വ​രും​ ​ഉ​പേ​ക്ഷി​ക്കു​ക​ ​ത​ന്നെ​ ​വേ​ണം.​ ​ജ​ന​ങ്ങ​ളു​ടെ​ ​ക്ഷേ​മ​വും​ ​ഐ​ശ്വ​ര്യ​വും​ ​ജീ​വി​ത​ ​നി​ല​വാ​രം​ ​മെ​ച്ച​പ്പെ​ടു​ത്ത​ലു​മാ​ണ​ല്ലോ​ ​എ​ല്ലാ​ ​പാ​ർ​ട്ടി​ക​ളു​ടെ​യും​ ​ല​ക്ഷ്യം. മു​ഖ്യ​മ​ന്ത്രി​യാ​യി​ ​അ​ധി​കാ​ര​മേ​റ്റ​ശേ​ഷം​ ​ഡ​ൽ​ഹി​യി​ൽ​ ​പോ​യി​ ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​യെ​യും​ ​ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രി​ ​അ​മി​ത് ​ഷാ​യെ​യും​ ​ധ​ന​കാ​ര്യ​മ​ന്ത്രി​ ​നി​ർ​മ്മ​ല​ ​സീ​താ​രാ​മ​നെ​യും​ ​ഒ​ക്കെ​ ​കാ​ണു​ക​യു​ണ്ടാ​യി.​ ​ഡ​ൽ​ഹി​യി​ൽ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ന​യ​സ​മീ​പ​ന​ങ്ങ​ൾ​ക്ക് ​ന​ല്ല​ ​പ്ര​തി​ക​ര​ണ​മാ​ണ് ​ല​ഭി​ച്ച​ത്.​ ​ഫെ​ഡ​റ​ൽ​ ​സം​വി​ധാ​നം​ ​നി​ല​നി​ൽ​ക്കു​ന്ന​ ​ഒ​രു​ ​രാ​ജ്യ​ത്ത് ​സം​സ്ഥാ​ന​ത്തി​ന്റെ​ ​ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി​ ​മു​ഖ്യ​മ​ന്ത്രി​ ​പ്ര​ധാ​ന​മ​ന്ത്രി​യെ​യും​ ​മ​റ്റു​ ​കേ​ന്ദ്ര​മ​ന്ത്രി​മാ​രെ​യും​ ​കാ​ണു​ന്ന​ത് ​പു​തു​മ​യു​ള്ള​ ​ഒ​രു​ ​കാ​ര്യ​മ​ല്ലെ​ങ്കി​ലും​ ​പ​ര​സ്പ​രം​ ​ഏ​റ്റു​മു​ട്ട​ലി​ന്റെ​ ​പോ​ർ​മു​ഖം​ ​തു​റ​ക്കാ​തെ​ ​സൗ​ഹാ​ർ​ദ്ദ​പ​ര​മാ​യ​ ​ബ​ന്ധം​ ​പു​ല​ർ​ത്താ​ൻ​ ​ശ്ര​മി​ക്കു​ന്ന​ത് ​അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണ്.
കേ​ര​ള​ത്തി​ന് ​അ​ർ​ഹ​ത​പ്പെ​ട്ട​ ​വി​ഹി​തം​ ​നേ​ടി​യെ​ടു​ക്കു​ന്ന​ത​ട​ക്ക​മു​ള്ള​ ​കാ​ര്യ​ങ്ങ​ൾ​ ​പ്ര​ധാ​ന​മ​ന്ത്രി​യെ​യും​ ​മ​റ്റു​ ​മ​ന്ത്രി​മാ​രെ​യും​ ​ധ​രി​പ്പി​ച്ചു​വെ​ന്നും​ ​പ്ര​തീ​ക്ഷ​യു​ണ്ടെ​ന്നു​മാ​ണ് ​കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ശേ​ഷം​ ​മു​ഖ്യ​മ​ന്ത്രി​ ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​അ​ന്ന് ​പ്ര​തി​ക​രി​ച്ച​ത്.​ ​അ​തേ​സ​മ​യം​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ഡ​ൽ​ഹി​ ​സ​ന്ദ​ർ​ശ​ന​ത്തെ​ ​ഇ.​ഡി​ ​ന​ട​ത്തി​യ​ ​റെ​യ്ഡു​മാ​യി​ ​ബ​ന്ധ​പ്പെ​ടു​ത്തി​ ​വ​ക്രീ​ക​രി​ച്ചു​ ​കാ​ണാ​നും​ ​അ​തി​ന​നു​സൃ​തം​ ​പ്ര​തി​ക​രി​ക്കാ​നും​ ​പ്ര​തി​പ​ക്ഷ​ത്തെ​ ​ചി​ല​ ​നേ​താ​ക്ക​ൾ​ ​മ​ടി​ച്ചി​ല്ല.​ ​ഈ​ ​സം​സ്്കാ​രം​ ​മാ​റേ​ണ്ട​ ​കാ​ലം​ ​എ​ന്നേ​ ​ക​ഴി​ഞ്ഞു.​ ​പി​ണ​റാ​യി​ ​സ​ർ​ക്കാ​രി​ന്റെ​ ​കാ​ല​ത്ത് ​പി.​എം.​ശ്രീ​ ​പ​ദ്ധ​തി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ​ ​വി​വാ​ദം​ ​മ​റ​ന്നി​ട്ടു​ണ്ടാ​വി​ല്ല.​ ​കേ​ര​ള​ത്തി​ന്റെ​ ​വി​ദ്യ​ാഭ്യാ​സ​ ​വി​ക​സ​ന​ത്തി​ൽ​ ​ഉ​പ​യോ​ഗി​ക്കാ​വു​ന്ന​ ​ഫ​ണ്ട് ​സി.​പി.​ഐ​യു​ടെ​ ​സൈ​ദ്ധാ​ന്തി​ക​ ​പി​ടി​വാ​ശി​ക്കു​ ​വ​ഴ​ങ്ങി​ ​ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.​ ​അ​ന്ന​ത്തെ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​നും​ ​വി​ദ്യ​ാഭ്യാ​സ​മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി​യും​ ​സി.​പി.​ഐ​ ​നി​ല​പാ​ടി​നെ​ ​എ​തി​ർ​ത്തെ​ങ്കി​ലും​ ​പി​ന്നീ​ട് ​പി​ൻ​മാ​റി​യ​തോ​ടെ​ ​ആ​ ​ഫ​ണ്ട് ​ന​ഷ്ട​വു​മാ​യി.
കേ​ര​ള​ത്തി​ൽ​ ​ഒ​രു​ ​പു​തു​യു​ഗം​ ​സൃ​ഷ്ടി​ക്കു​മെ​ന്ന​ ​വാ​ഗ്ദാ​ന​വു​മാ​യി​ട്ടാ​ണ് ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​സ​ർ​ക്കാ​ർ​ ​ചു​മ​ത​ല​യേ​റ്റ​ത്.​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ഓ​രോ​ ​വി​ഷ​യ​ങ്ങ​ളി​ലു​മു​ള്ള​ ​കൃ​ത്യ​വും​ ​സു​താ​ര്യ​വു​മാ​യ​ ​നി​ല​പാ​ട് ​കേ​ര​ള​ ​ജ​ന​ത​യി​ൽ​ ​വ​ൻ​ ​പ്ര​തീ​ക്ഷ​യാ​ണ് ​ഉ​യ​ർ​ത്തു​ന്ന​ത്.​ ​ഇ​ന്ന​ലെ​ ​കേ​ര​ള​കൗ​മു​ദി​യു​ടെ​ 115​-ാം​ ​വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു​ ​സം​സാ​രി​ച്ച​ ​മു​ഖ്യ​മ​ന്ത്രി​ ​സ​ദ​സ്സി​ൽ​ ​നി​ന്നും​ ​വി​വി​ധ​ ​മേ​ഖ​ല​യെ​ ​പ്ര​തി​നി​ധീ​ക​രി​ച്ചെ​ത്തി​യ​ ​വി​ദ​ഗ്ദ്ധരു​ടെ​ ​ചോ​ദ്യ​ങ്ങ​ൾ​ക്ക് ​മ​റു​പ​ടി​ ​പ​റ​യു​ക​യു​ണ്ടാ​യി.​ ​സാ​ധാ​ര​ണ​ ​മു​ൻ​കാ​ല​ങ്ങ​ളി​ൽ​ ​ഇ​ങ്ങ​നെ​യൊ​രു​ ​പ​രി​പാ​ടി​യെ​ക്കു​റി​ച്ച് ​ആ​ലോ​ചി​ക്കാ​ൻ​പോ​ലും​ ​സാ​ദ്ധ്യ​മാ​യി​രു​ന്നി​ല്ല.​ ​നാ​ടി​ന്റെ​ ​മു​ഖ്യ​മ​ന്ത്രി​യാ​യി​ ​ചു​മ​ത​ല​യേ​റ്റ​ ​പു​തി​യൊ​രു​ ​ഭ​ര​ണാ​ധി​കാ​രി​ ​ഒ​രു​ ​സ​ദ​സ്സി​ന്റെ​ ​മു​മ്പാ​കെ​ ​ചോ​ദ്യ​ങ്ങ​ളോ​ട് ​എ​ത്ര​ ​സു​വ്യ​ക്ത​മാ​യാ​ണ് ​പ്ര​തി​ക​രി​ച്ച​തെ​ന്ന് ​ആ​ ​ച​ട​ങ്ങ് ​വീ​ക്ഷി​ച്ച​ ​സ​ദ​സ്സ് ​അ​ത്ഭു​താ​ദ​ര​ങ്ങ​ളോ​ടെ​യാ​ണ് ​ക​ണ്ട​ത്.​ ​കേ​ര​ള​കൗ​മു​ദി​യെ​ ​സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം​ ​തി​ക​ച്ചും​ ​അ​ഭി​മാ​നാ​ർ​ഹ​മാ​യ​ ​നി​മി​ഷ​മാ​യി​രു​ന്നു.​ ​ജ​ന​ങ്ങ​ളും​ ​മു​ഖ്യ​മ​ന്ത്രി​യും​ ​ത​മ്മി​ലു​ള്ള​ ​ഒ​രു​ ​സം​വാ​ദം​ ​പോ​ലെ​യാ​യി​രു​ന്നു​.​ ​അ​തൊ​രു​ക്കി​യ​തി​ൽ​ ​ഞ​ങ്ങ​ൾ​ക്ക് ​അ​ങ്ങേ​യ​റ്റം​ ​ചാ​രി​താ​ർ​ത്ഥ്യ​മു​ണ്ട്.​ ​കേ​ര​ള​ത്തി​ന്റെ​ ​ഭാ​വി​ക്കാ​യി​ ​പു​തി​യൊ​രു​ ​രാ​ഷ്ട്രീ​യ​ ​സം​സ്്കാ​ര​ത്തി​ലേ​ക്ക് ​കൊ​ണ്ടു​പോ​കാ​ൻ​ ​ഇ​തെ​ല്ലാം​ ​ഒ​രു​ ​നി​മി​ത്ത​മാ​ക​ട്ടെ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION