SignIn
Kerala Kaumudi Online
Sunday, 09 August 2026 3.53 AM IST

ചികിത്സയുടെ മർമ്മം അറിഞ്ഞ് പാണാവള്ളി അജി വൈദ്യർ

ajivaidhyar

ആ​യു​ർ​വേ​ദ​ ​പാ​ര​മ്പ​ര്യ​മു​ള്ള​ ​മ​ണ്ണാ​ണ് ​ചേ​ർ​ത്ത​ല​ ​പൂ​ച്ചാ​ക്ക​ലി​ന് ​സ​മീ​പ​മു​ള്ള​ ​പാ​ണാ​വ​ള്ളി​ ​എ​ന്ന​ ​കൊ​ച്ചു​ഗ്രാ​മം.​ ​ഇ​വി​ടേ​ക്ക് ​ഇ​ന്ന് ​ലോ​ക​ത്തി​ന്റെ​ ​വി​വി​ധ​ ​കോ​ണു​ക​ളി​ൽ​ ​നി​ന്ന് ​ജ​ന​ങ്ങ​ളു​ടെ​ ​ഒ​ഴു​ക്കാ​ണ്.​ ​ബ്ലാ​ക്ക് ​ക്യാ​റ്റ് ​പ​രി​ര​ക്ഷ​യു​ള്ള​ ​വി.​വി.​ഐ.​പി​ക​ൾ​ ​മു​ത​ൽ​ ​സാ​ധാ​ര​ണ​ക്കാ​ർ​ ​വ​രെ​ ​വി​ദേ​ശ​ത്ത് ​നി​ന്നും​ ​സ്വ​ദേ​ശ​ത്ത് ​നി​ന്നു​മാ​യെ​ത്തു​ന്നു.​ ​ഏ​വ​രു​ടെ​യും​ ​ല​ക്ഷ്യം​ ​ഒ​രേ​ ​ഒ​രാ​ൾ​ ​മാ​ത്രം.​ ​ക​ണ്ട​ ​മാ​ത്ര​യി​ൽ​ ​രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ​ ​മ​ന​സ്സി​ലാ​ക്കി​ ​ഞൊ​ടി​യി​ട​യി​ൽ​ ​രോ​ഗം​ ​ഭേ​ദ​മാ​ക്കു​ന്ന​ ​കാ​ക്ക​ര​ശ്ശേ​രി​ൽ​ ​അ​ജി​ ​വൈ​ദ്യ​ർ.
വ​ൻ​കി​ട​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ ​ല​ക്ഷ​ക്ക​ണ​ക്കി​ന് ​രൂ​പ​ ​ചെ​ല​വ​ഴി​ച്ച് ​ചി​കി​ത്സ​ ​ന​ട​ത്തി​യി​ട്ടും​ ​എ​ഴു​ന്നേ​റ്റ് ​നി​ൽ​ക്കാ​ൻ​ ​പോ​ലു​മാ​കാ​തെ​ ​ശ​യ്യാ​വ​ലം​ബ​രാ​യി​ ​തീ​ർ​ന്ന​ ​എ​ത്ര​യോ​ ​പേ​രാ​ണ് ​അ​ജി​ ​വൈ​ദ്യ​രു​ടെ​ ​(51​)​ ​മ​ർ​മ്മ​ ​ചി​കി​ത്സ​ ​വ​ഴി​ ​സാ​ധാ​ര​ണ​ ​ജീ​വി​ത​ത്തി​ലേ​ക്ക് ​തി​രി​കെ​ ​എ​ത്തി​യ​ത്.​ ​ല​ക്ഷ​ങ്ങ​ൾ​ ​മു​ട​ക്കി​യി​രു​ന്ന​ ​സ്ഥാ​ന​ത്ത് ​ഏ​തൊ​രു​ ​സാ​ധാ​ര​ണ​ക്കാ​ര​നും​ ​താ​ങ്ങാ​നാ​വു​ന്ന​ ​ചെ​റി​യ​ ​തു​ക​ ​മാ​ത്രം​ ​ഫീ​സാ​യി​ ​ഈ​ടാ​ക്കു​ന്ന​ ​അ​ജി​ ​വൈ​ദ്യ​ർ​ ​ത​ന്റെ​ ​ചി​കി​ത്സാ​രം​ഗ​ത്തെ​ ​ക്ഷേ​ത്രാ​രാ​ധ​ന​ ​പോ​ലെ​യാ​ണ് ​പ​രി​പാ​ലി​ക്കു​ന്ന​ത്.​ ​
തൊ​ട്ടാ​ൽ​ ​മ​ര​ണം​ ​പോ​ലും​ ​സം​ഭ​വി​ക്കാ​വു​ന്ന​ ​മ​ർ​മ്മ​ങ്ങ​ളെ​ ​വ​ർ​ഷ​ങ്ങ​ൾ​ ​നീ​ണ്ട​ ​പ​രി​ശീ​ല​ന​ത്തി​ലൂ​ടെ​യാ​ണ് ​അ​ജി​ ​വൈ​ദ്യ​ർ​ ​കൈ​പ്പി​ടി​യി​ലാ​ക്കി​യ​ത്.​ ​ഉ​ള്ളി​ൽ​ ​സേ​വി​ക്കാ​ൻ​ ​ഒ​രു​ ​മ​രു​ന്ന് ​പോ​ലും​ ​ന​ൽ​കാ​തെ​ ​കേ​വ​ലം​ ​തി​രു​മ്മ​ലും​ ​പൂ​ശ് ​മ​രു​ന്നും​ ​കൊ​ണ്ട് ​എ​ത്ര​ ​പ​ഴ​കി​യ​ ​രോ​ഗ​ങ്ങ​ളെ​യും​ ​പ​മ്പ​ ​ക​ട​ത്തു​ന്ന​ ​അ​ജി​ ​വൈ​ദ്യ​ർ​ ​ന​ട്ടെ​ല്ലി​ന്റെ​ ​ത​ക​രാ​റു​ക​ൾ,​ ​ഡി​സ്ക് ​പ്ര​ശ്ന​ങ്ങ​ൾ,​ ​സെ​ർ​വി​ക്ക​ൽ,​ ​തോ​ളെ​ല്ല്,​ ​കാ​ൽ​മു​ട്ടി​ന്റെ​ ​പ്ര​ശ്ന​ങ്ങ​ൾ​ ​തു​ട​ങ്ങി​യ​വ​ ​പ​രി​ഹ​രി​ക്കു​ന്ന​തി​ലാ​ണ് ​പേ​രെ​ടു​ത്തി​രി​ക്കു​ന്ന​ത്.


ഒ​ടി​വ് ​ഒ​രു​ ​നി​യോ​ഗ​മാ​യി

1991​ലെ​ ​മേ​യ് ​മാ​സം.​ ​അ​വ​ധി​ക്കാ​ല​ത്തെ​ ​പ​ന്ത് ​ക​ളി​ക്കി​ടെ​ ​വീ​ണ​ ​അ​ജി​കു​മാ​ർ​ ​എ​ന്ന​ ​പ​തി​ന​ഞ്ച് ​വ​യ​സ്സു​കാ​ര​ന്റെ​ ​കൈ​ ​ഒ​ടി​ഞ്ഞു.​ ​ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ​ ​കൈ​യി​ൽ​ ​വ​ലി​ക്കു​ക​ ​കൂ​ടി​ ​ചെ​യ്ത​തോ​ടെ​ ​വേ​ദ​ന​ ​ക​ല​ശ​ലാ​യി.​ ​രാ​ജീ​വ് ​ഗാ​ന്ധി​ ​കൊ​ല്ല​പ്പെ​ട്ട​തി​നെ​ ​തു​ട​ർ​ന്ന് ​നാ​ടാ​കെ​ ​ലോ​ക് ​ഡൗ​ണി​ന് ​സ​മാ​ന​മാ​യ​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്.​ ​ആ​ശു​പ​ത്രി​യി​ലെ​ത്താ​ൻ​ ​വാ​ഹ​നം​ ​പോ​ലും​ ​ല​ഭി​ക്കാ​ത്ത​ ​അ​വ​സ്ഥ​യി​ലാ​ണ് ​
അ​ച്ഛ​ൻ​ ​ശ​ങ്ക​ര​കൈ​മ​ളി​ന്റെ​ ​അ​ടു​ത്ത​സു​ഹൃ​ത്താ​യ​ ​പാ​ണാ​വ​ള്ളി​ ​
സു​ധീ​ർ​ ​വൈ​ദ്യ​രു​ടെ​ ​പ​ക്ക​ൽ​ ​അ​ജി​യെ​ ​ബ​ന്ധു​ക്ക​ളെ​ത്തി​ച്ച​ത്.​ ​കൈ​ ​ക​ണ്ട​പാ​ടെ​ ​വൈ​ദ്യ​ർ​ ​ചോ​ദി​ച്ചു.​ ​ഇ​തി​ൽ​ ​ആ​രോ​ ​പി​ടി​ച്ച് ​വ​ലി​ച്ച​ല്ലോ​ ​എ​ന്ന്.​ ​കൗ​മാ​ര​പ്രാ​യ​ക്കാ​ര​നാ​യ​ ​അ​ജി​യെ​ ​സം​ബ​ന്ധി​ച്ച് ​ആ​ ​ചോ​ദ്യം​ ​അ​ത്ഭു​ത​വും​ ​ആ​ശ്ച​ര്യ​വു​മാ​യി​രു​ന്നു.​
​താ​ൻ​ ​തു​റ​ന്ന് ​പ​റ​യാ​തെ​ ​ത​ന്നെ​ ​ത​നി​ക്ക് ​സം​ഭ​വി​ച്ച​ത് ​വൈ​ദ്യ​ർ​ ​എ​ങ്ങ​നെ​ ​ക​ണ്ടെ​ത്തി​യെ​ന്ന​ ​കൗ​തു​ക​ത്തി​ന് ​പി​ന്നാ​ലെ​ ​മ​ന​സ്സ് ​സ​ഞ്ച​രി​ച്ചു.​ ​ചി​ന്ത​ ​അ​തി​ലേ​ക്ക് ​മാ​ത്രം​ ​കേ​ന്ദ്രീ​ക​രി​ച്ച​തോ​ടെ​ ​ത​ന്റെ​ ​ആ​ഗ്ര​ഹം​ ​അ​ജി​ ​വീ​ട്ടി​ൽ​ ​തു​റ​ന്നു​ ​പ​റ​ഞ്ഞു.​ ​സു​ധീ​ർ​ ​വൈ​ദ്യ​രു​ടെ​ ​കീ​ഴി​ൽ​ ​ആ​യു​ർ​വേ​ദ​ ​മ​ർ​മ്മ​ ​ചി​കി​ത്സ​ ​പ​ഠി​ക്ക​ണം.​ ​വൈ​ദ്യ​ർ​ ​അ​ടു​ത്ത​ ​സു​ഹൃ​ത്താ​യ​തി​നാ​ൽ​ ​അ​ച്ഛ​ന്റെ​ ​ഭാ​ഗ​ത്ത് ​നി​ന്ന് ​സ​മ്മ​തം​ ​ല​ഭി​ക്കാ​ൻ​ ​കാ​ര്യ​മാ​യ​ ​പ്ര​യാ​സ​മു​ണ്ടാ​യി​ല്ല.​ ​തി​രു​മ്മ​ൽ​ ​പ​ഠി​ക്ക​ണ​മെ​ന്ന് ​വൈ​ദ്യ​രോ​ട് ​പ​റ​ഞ്ഞ​പ്പോ​ൾ​ ​ഉ​റു​മ്പി​നെ​ ​തി​രു​മ്മി​ ​പ​ഠി​ക്കെ​ന്നാ​യി​രു​ന്നു​ ​ആ​ദ്യ​ ​മ​റു​പ​ടി.​ ​ഒ​രു​ ​ക​ളി​യാ​ക്ക​ലി​നും​ ​അ​ജി​യു​ടെ​ ​ഉ​ള്ളി​ലെ​ ​തീ​വ്ര​ ​മോ​ഹ​ത്തെ​ ​അ​ട​ക്കാ​നാ​യി​ല്ല.​
​ആ​ഗ്ര​ഹി​ച്ച​പോ​ലെ​ ​സു​ധീ​ർ​ ​വൈ​ദ്യ​രു​ടെ​ ​ശി​ഷ്യ​ത്വം​ ​സ്വീ​ക​രി​ച്ചു.​ ​ഭൂ​വു​ട​മ​ക​ളെ​ന്നും​ ​ജ​ന്മി​ക​ളു​മെ​ന്നു​ള്ള​ ​സ​മ്പ​ത്തി​ന്റെ​ ​പാ​ര​മ്പ​ര്യം​ ​പേ​രി​ൽ​മാ​ത്ര​മൊ​തു​ങ്ങി​യ​ ​വീ​ട്ടി​ലെ​ ​ദാ​രി​ദ്ര​ത്തി​ൽ​ ​നി​ന്ന് ​പ​ഠ​ന​ശാ​ല​യി​ൽ​ ​മൂ​ന്ന് ​നേ​രം​ ​സു​ഭി​ക്ഷ​ഭ​ക്ഷ​ണം​ ​ല​ഭി​ക്കു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ലേ​ക്ക് ​മാ​റു​ക​ ​എ​ന്ന​ ​ചി​ന്ത​യും​ ​അ​ജി​യു​ടെ​ ​ഉ​ള്ളി​ലെ​ ​ക​ന​ലി​ന് ​ക​രു​ത്താ​യി.​ ​വൈ​ദ്യു​രു​ടെ​ ​ശി​ഷ്യ​നാ​യ​ ​ത​ളി​യാ​പ​റ​മ്പ് ​രാ​ജ​പ്പ​നൊ​പ്പം​ ​ത​ല​തി​രു​മ്മ​ലി​ന് ​സ​ഹാ​യി​യാ​യി​ ​പോ​കാ​നാ​യി​രു​ന്നു​ ​ആ​ദ്യ​ ​നി​യോ​ഗം.​ ​തി​രു​മ്മ​ൽ​ ​ആ​ദ്യ​മാ​യി​ ​നേ​രി​ൽ​ ​കാ​ണു​ന്ന​തും​ ​അ​പ്പോ​ഴാ​യി​രു​ന്നു.​ ​സു​ധീ​ർ​ ​വൈ​ദ്യ​രു​ടെ​ ​തൃ​പ്പൂ​ണി​ത്തു​റ​യി​ലെ​ ​കേ​ന്ദ്ര​ത്തി​ൽ​ ​വി​വി​ധ​ ​ഘ​ട്ട​ങ്ങ​ളാ​യി​ ​ആ​റ​ര​ ​വ​ർ​ഷ​ത്തോ​ളം​ ​ഗു​രു​കു​ല​സ​മ്പ്ര​ദാ​ത്തി​ലാ​യി​രു​ന്നു​ ​അ​ഭ്യാ​സം.​ ​മ​ർ​മ്മ​ ​ചി​കി​ത്സ​യു​ടെ​ ​ഏ​റ്റ​വും​ ​മ​ർ​മ്മ​ഭാ​ഗ​മാ​യ​ ​'​രോ​ഗ​പ​രി​ഹാ​ര​ ​തി​രു​മ്മ​ൽ​" ​ഘ​ട്ട​മെ​ത്തു​മ്പോ​ൾ​ ​വൈ​ദ്യ​ർ​ ​ത​ന്നെ​ ​ഒ​ഴി​വാ​ക്കു​ന്ന​താ​യി​ ​പ​ല​പ്പോ​ഴും​ ​അ​ജി​ക്ക് ​തോ​ന്നി.​ ​
ക​ട്ട​ൻ​ ​ചാ​യ​ ​ത​യാ​റാ​ക്കാ​നും,​ ​തീ​പ്പെ​ട്ടി​യും​ ​സി​ഗ​ര​റ്റും​ ​വാ​ങ്ങാ​നും​ ​തു​ടങ്ങി​ ​വി​വി​ധ​ ​കാ​ര​ണ​ങ്ങ​ൾ​ ​പ​റ​ഞ്ഞാ​യി​രു​ന്നു​ ​ഒ​ഴി​വാ​ക്ക​ൽ.​ ​എ​ന്നാ​ൽ​ ​ഒ​രി​ക്ക​ൽ​ ​ഒ​രു​ ​അ​റ​ബി​യു​ടെ​ ​ചി​കി​ത്സാ​ ​വേ​ള​യി​ൽ​ ​മ​റ്റെ​ല്ലാ​രും​ ​മ​ടി​ച്ചു​നി​ന്ന​ ​വേ​ള​യി​ൽ​ ​വി​സ​ർ​ജ്ജ്യം​ ​നീ​ക്കാ​ൻ​ ​പോ​ലും​ ​മ​ന​സ്സ് ​കാ​ണി​ച്ച​ ​അ​ജി​യു​ടെ​ ​പ്ര​വൃ​ത്തി​ ​വൈ​ദ്യ​രി​ൽ​ ​മ​നം​ ​മാ​റ്റ​മു​ണ്ടാ​ക്കി.​ ​അ​ന്ന് ​മു​ത​ൽ​ ​ചി​കി​ത്സ​യു​ടെ​ ​മ​ർ​മ്മ​ ​പ്ര​ധാ​ന​ ​ഭാ​ഗ​ങ്ങ​ൾ​ ​അ​ജി​ക്ക് ​മു​ന്നി​ൽ​ ​വൈ​ദ്യ​ർ​ ​അ​റി​വി​ന്റെ​ ​ദീ​പ​മാ​യി​ ​തെ​ളി​ച്ചു.​ ​സു​ധീ​ർ​ ​വൈ​ദ്യ​ർ​ക്ക് ​പു​റ​മേ​ ​രാ​ജാ​ക്കാ​ട് ​പൗ​ലോ​സ് ​വൈ​ദ്യ​ർ,​ ​കൊ​ണ്ട​യാ​ട് ​യോ​ഗി​നി​യ​മ്മ​ ​ആ​ശ്ര​മ​ത്തി​ലെ​ ​ദി​നേ​ശ് ​ഗു​രു​ക്ക​ൾ,​ ​ത​മി​ഴ്നാ​ട്ടി​ലെ​ ​കു​പ്രാം​ ​സ്വാ​മി​ ​തു​ട​ങ്ങി​ ​നി​ര​വ​ധി​ ​വി​​ദഗ്ധർ​ക്ക് ​കീ​ഴി​ൽ​ ​മ​ർ​മ്മ​ ​ചി​കി​ത്സ​ ​അ​ഭ്യ​സി​ച്ച​ ​അ​ജി​ ​വൈ​ദ്യ​ർ​ 2012​ലാ​ണ് ​പാ​ണാ​വ​ള്ളി​യി​ലെ​ ​വീ​ട് ​കേ​ന്ദ്രീ​ക​രി​ച്ച് ​എ​സ്.​എ​ൻ​ ​ആ​യു​ർ​വേ​ദ​ ​ക്ലി​നി​ക്ക് ​ആ​രം​ഭി​ച്ച​ത്.​ ​അ​ഗ​സ്ത്യ​മു​നി​യു​ടെ​ ​സി​ദ്ധ​വൈ​ദ്യ​ത്തി​ലെ​ ​മ​ർ​മ്മ​ ​ചി​കി​ത്സ​യാ​ണ് ​പി​ന്തു​ട​രു​ന്ന​ത്.​ ​അ​തി​ൽ​ ​വേ​ണാ​ട​ൻ,​ ​ക​ട​ത്ത​നാ​ട​ൻ,​ ​അ​രി​ങ്ങോ​ട​ൻ​ ​ക​ള​രി​ക​ളു​ടെ​ ​ശൈ​ലി​ക​ളെ​ ​സ​മ​ന്വ​യി​പ്പി​ച്ചി​രി​ക്കു​ന്നു.

കൈ​പ്പു​ണ്യം​ ​തേ​ടി

വി​ദേ​ശി​ക​ൾ,​ ​വി​ദേ​ശ​ ​മ​ല​യാ​ളി​ക​ൾ,​ ​വി​വി​ധ​ ​കോ​ട​തി​ക​ളി​ലെ​ ​‌​ജ​ഡ്ജി​മാ​ർ,​ ​സൈ​നി​ക​ർ,​ ​വ​ൻ​കി​ട​ ​വ്യ​വ​സാ​യി​ക​ൾ,​ സിനിമാ - സീരിയൽ രംഗത്തെ പ്രമുഖർ​ ​തു​ട​ങ്ങി​ ​വി​വി​ധ​ ​മേ​ഖ​ല​ക​ളി​ൽ​ ​നി​ന്നാ​ണ് ​പാ​ണാ​വ​ള്ളി​ ​അ​ജി​ ​വൈ​ദ്യ​രു​ടെ​ ​കൈ​പ്പു​ണ്യം​ ​കേ​ട്ട​റി​ഞ്ഞ് ​ആ​ളു​ക​ളെ​ത്തു​ന്ന​ത്.​ ​പ്ര​തി​ദി​നം​ ​ഇ​രു​ന്നൂ​റി​ല​ധി​കം​ ​പേ​ർ​ ​ചി​കി​ത്സ​ ​തേ​ടി​ ​എ​ത്തി​യി​രു​ന്ന​ ​ദി​വ​സ​ങ്ങ​ളു​ണ്ട്.​ ​എ​ണ്ണ​ത്തി​ൽ​ ​നി​യ​ന്ത്ര​ണം​ ​ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടും​ ​ഇ​ന്നും​ ​നൂ​റി​ല​ധി​കം​ ​പേ​രു​ണ്ടാ​വും​ ​ഓ​രോ​ ​ദി​വ​സ​വും.​ ​മു​ന്നൂ​റ് ​രൂ​പ​യാ​ണ് ​ക​ൺ​സ​ൾ​ട്ടേ​ഷ​ൻ​ ​ഫീ​സ്.​ ​പ​ല​രും​ ​ഒ​ന്ന​ര​ ​-​ ​ര​ണ്ട് ​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​ചി​കി​ത്സ​ ​ന​ട​ത്തി​ ​പ​രാ​ജ​യ​പ്പെ​ട്ടാ​ണ് ​അ​ജി​ ​വൈ​ദ്യ​രെ​ ​തേ​ടി​ ​പാ​ണാ​വ​ള്ളി​യി​ലെ​ത്തു​ന്ന​ത്.​ ​പ​ര​മാ​വ​ധി​ ​പ​ത്ത് ​സി​റ്റിം​ഗ് ​കൊ​ണ്ട്,​ ​അ​താ​യ​ത് ​കേ​വ​ലം​ ​മൂ​വാ​യി​രം​ ​രൂ​പ​ ​ചെ​ല​വി​ൽ​ ​രോ​ഗം​ ​ഭേ​ദ​മാ​യി​ ​പോ​യ​ ​ആ​യി​ര​ക്ക​ണ​ക്കി​ന് ​രോ​ഗി​ക​ളു​ണ്ട്.
​ ​ഓ​രോ​ ​രോ​ഗി​യു​ടെ​യും​ ​രോ​ഗ​ത്തി​ന​നു​സ​രി​ച്ച് ​ചി​കി​ത്സാ​ ​കാ​ല​യ​ള​വി​ൽ​ ​മാ​റ്റം​ ​വ​രും.​ 28​ ​വ​ർ​ഷം​ ​ത​ള​ർ​ന്നു​ ​കി​ട​ന്ന​ ​രോ​ഗി​യെ​ ​കേ​വ​ലം​ ​മൂ​ന്ന​ര​ ​മാ​സ​ത്തെ​ ​ചി​കി​ത്സ​ ​കൊ​ണ്ട് ​ന​ട​ക്കാ​ൻ​ ​പ്രാ​പ്ത​നാ​ക്കി.​ ​ഇ​നി​ ​ന​ട​ക്കി​ല്ലെ​ന്ന് ​ഡോ​ക്ട​ർ​മാ​രും​ ​ആ​ശു​പ​ത്രി​ക​ളും​ ​വി​ധി​യെ​ഴു​തി​യ​ ​എ​ഴു​പ​ത് ​പേ​ർ​ ​പാ​ണാ​വ​ള്ളി​ ​എ​സ്.​എ​ൻ​ ​ആ​യു​ർ​വേ​ദ​ ​ക്ലി​നി​ക്കി​ലെ​ ​ചി​കി​ത്സ​യ്ക്ക് ​ശേ​ഷം​ ​ന​ട​ന്നാ​ണ് ​ആ​ ​മു​റ്റ​ത്ത് ​നി​ന്ന് ​മ​ട​ങ്ങി​യ​ത്.​ ​ശ​സ്ത്ര​ക്രി​യ​ ​നി​ശ്ച​യി​ച്ചി​രു​ന്ന​വ​രെ​ ​പോ​ലും​ ​ദി​വ​സ​ങ്ങ​ൾ​ ​കൊ​ണ്ട് ​രോ​ഗം​ ​ഭേ​ദ​മാ​ക്കി​ ​വി​ട്ടു.​ ​എ​ക്സ​റേ,​ ​എം.​ആ​ർ.​ഐ​യോ​ ​പോ​ലു​ള്ള​ ​യാ​തൊ​ന്നും​ ​വേ​ണ്ട.​ ​ഒ​രു​ ​രോ​ഗി​ ​ന​ട​ന്നു​വ​രു​ന്ന​ത് ​കാ​ണു​മ്പോ​ൾ​ ​ത​ന്നെ​ ​രോ​ഗ​ ​ല​ക്ഷ​ണം​ ​മ​ന​സ്സി​ലാ​കും.​ ​അ​താ​ണ് ​അ​ജി​വൈ​ദ്യ​ർ​ ​എ​ന്ന​ ​വൈ​ദ്യ​നെ​ ​വേ​റി​ട്ടു​നി​റു​ത്തു​ന്ന​ത്.​ ​
പ്ര​സ​വ​ത്തെ​ ​തു​ട​ർ​ന്ന് ​കൈ​ക​ൾ​ ​പൊ​ങ്ങാ​തെ​ ​വ​ന്ന​ ​നി​ര​വ​ധി​ ​ന​വ​ജാ​ത​ ​ശി​ശു​ക്ക​ളെ​യാ​ണ് ​ആ​രോ​ഗ്യ​വാ​ന്മാ​രാ​യി​ ​മ​ട​ക്കി​ ​അ​യ​ച്ച​ത്.​ ​പ​ന്തു​ക​ളി​ ​പ്രേ​മി​യാ​യ​തി​നാ​ൽ​ ​പ​ന്ത് ​ക​ളി​ച്ച് ​പ​രി​ക്കേ​റ്റ് വ​രു​ന്ന​ ​കു​ട്ടി​ക​ളി​ൽ​ ​നി​ന്നും,​ ​പ​ത്ത് ​വ​യ​സ്സി​ൽ​ ​താ​ഴെ​യു​ള്ള​ ​കു​ട്ടി​ക​ളി​ൽ​ ​നി​ന്നും​ ​ഫീ​സ് ​ഈ​ടാ​ക്കി​യി​ട്ടി​ല്ല.

മൈ​ക്കാ​ട് ​മു​ത​ൽ​ ​ക​ഥ​ക​ളി​ ​വ​രെ​ ​;​
​റോ​ളു​ക​ൾ​ ​നി​ര​വ​ധി

തി​രു​മ്മ​ൽ​ ​ജോ​ലി​ക്കി​ടെ​ ​നി​ത്യ​വൃ​ത്തി​ക്കു​വേ​ണ്ടി​ ​സ​മാ​ന്ത​ര​മാ​യി​ ​അ​ജി​ ​ചെ​യ്യാ​ത്ത​ ​ജോ​ലി​ക​ളി​ല്ല.​ ​കാ​യ​ലി​ൽ​ ​ച​ര​ൽ​ ​വാ​ര​ൽ,​ ​ഇ​ഷ്ടി​ക​ ​ക​ള​ത്തി​ലെ​ ​ജോ​ലി,​ ​മൈ​ക്കാ​ട് ​പ​ണി,​ ​കോ​ഴി​ ​വ​ള​ർ​ത്ത​ൽ,​ ​ഡ്രൈ​വിം​ഗ് ​തു​ട​ങ്ങി​ ​വി​വി​ധ​ ​മേ​ഖ​ല​ക​ളി​ൽ​ ​അ​ന്നം​ ​തേ​ടി​ ​പ​യ​റ്റി.​ ​ഇ​തി​നി​ടെ​ ​പൂ​ജാ​വി​ധി​ക​ളും​ ​ജ്യോ​തി​ഷ​വും,​ ​വാ​സ്തു​ശാ​സ്ത്ര​വും​ ​യ​ഥാ​വി​ധി​ ​പ​ഠി​ച്ചു.​ ​നാ​ച്ചു​റോ​പ്പ​തി,​ ​സ്കി​ൽ​ ​മി​ഷ​ൻ,​ ​എ​ക്സ്റ്റേ​ണ​ൽ​ ​തെ​റാ​പ്പി​ ​തു​ട​ങ്ങി​യ​ ​കോ​ഴ്സു​ക​ൾ​ ​പൂ​ർ​ത്തി​യാ​ക്കി.​ ​അ​ടു​ത്ത​ ​വീ​ട്ടി​ലെ​ ​സു​ഹൃ​ത്തി​നെ​ ​ക​ഥ​ക​ളി​ ​ക്ലാ​സി​ലെ​ത്തി​ക്കാ​ൻ​ ​സൈ​ക്കി​ൾ​ ​ച​വി​ട്ടി​ക്കൊ​ണ്ടു​പോ​യി​രു​ന്ന​ ​അ​ജി​ ​പി​ൽ​ക്കാ​ല​ത്ത് ​അ​തേ​ ​ക​ലാ​കേ​ന്ദ്ര​ത്തി​ൽ​ ​ദ​ക്ഷി​ണ​വെ​ച്ച് ​ക​ഥ​ക​ളി​ ​പ​ഠി​ക്കാ​നും​ ​ചേ​ർ​ന്നു.​
​സു​ഹൃ​ത്ത് ​പ​ഠ​നം​ ​നി​റു​ത്തി​യ​തോ​ടെ​ ​വാ​ഹ​ന​ ​സൗ​ക​ര്യം​ ​ഇ​ല്ലാ​ത്ത​തി​നാ​ൽ​ ​അ​ജി​യു​ടെ​ ​ക​ഥ​ക​ളി​ ​പ​ഠ​ന​വും​ ​പാ​തി​വ​ഴി​യി​ൽ​ ​നി​ല​ച്ചു.​ ​എ​ന്നാ​ൽ​ ​വി​ദേ​ശി​ക​ൾ​ക്കാ​യി​ ​ന​ട​ത്തി​യ​ ​ക​ഥ​ക​ളി​ ​ഉ​ത്സ​വ​ത്തി​ൽ​ ​ഒ​രി​ക്ക​ൽ​ ​സ​ന്താ​ന​ഗോ​പാ​ല​ത്തി​ലെ​ ​സു​ദ​ർ​ശ​ന​ച​ക്ര​മാ​യി​ ​വേ​ഷ​മി​ടാ​നു​ള്ള​ ​നി​യോ​ഗ​വും​ ​അ​ജി​യെ​ ​തേ​ടി​ ​എ​ത്തി​യി​രു​ന്നു.​ ​ഇ​ട​ക്കാ​ല​ത്ത് ​പ​ഞ്ച​വാ​ദ്യ​ ​ക​ലാ​കാ​ര​നാ​യും​ ​പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.​ ​ഗു​രു​ക്ക​ന്മാ​രി​ൽ​ ​നി​ന്ന് ​പ​ക​ർ​ന്ന് ​കി​ട്ടി​യ​ ​വൈ​ദ്യം,​ ​യോ​ഗം,​ ​മാ​ന്ത്രി​കം,​ ​ജ്യോ​തി​ഷം,​ര​സ​വാ​തം,​പൂ​ജ,​ ​മ​ർ​മ്മം,​ ​ക​ൽ​പ്പം​ ​എ​ന്നീ​ ​അ​ഷ്ടാം​ഗ​ങ്ങ​ളെ​ ​കു​റി​ച്ചു​ള്ള​ ​അ​റി​വാ​ണ് ​ചി​കി​ത്സാ​വി​ധി​യു​ടെ​ ​അ​ടി​സ്ഥാ​നം.

പാ​ര​മ്പ​ര്യ​ത്തി​ന്റെ​ ​ക​രു​ത്ത്

അ​ജി​യു​ടെ​ ​മു​ത്ത​ച്ഛ​ൻ​ ​ദാ​മോ​ദ​ര​ൻ​ ​ന​മ്പൂ​തി​രി​ ​പേ​രെ​ടു​ത്ത​ ​വി​ഷ​കാ​രി​യാ​യി​രു​ന്നു.​ ​കു​ടും​ബ​ത്തി​ൽ​ ​മ​റ്റാ​രും​ ​ചി​കി​ത്സാ​ ​വ​ഴി​യി​ൽ​ ​സ​ഞ്ച​രി​ച്ചി​ല്ല.​ ​അ​തി​നു​ള്ള​ ​നി​യോ​ഗം​ ​അ​ജി​യു​ടേ​താ​യി​രു​ന്നു.​ ​ഇ​ന്ന് ​എ​ല്ലാ​ ​കാ​ര്യ​ങ്ങ​ളി​ലും​ ​പൂ​ർ​ണ​ ​പി​ന്തു​ണ​യാ​യി​ ​ഒ​പ്പ​മു​ള്ള​ത് ​ഭാ​ര്യ​ ​അ​മ്പി​ളി​യാ​ണ്.​ ​മ​ക​ൻ​ ​ശ​ങ്ക​ര​നാ​രാ​യ​ണ​ൻ​ ​ര​ണ്ടാം​ ​ക്ലാ​സ് ​വി​ദ്യാ​ർ​ത്ഥി​യാ​ണ്.​ ​മ​ക​ൻ​ ​ജ​നി​ക്കു​ന്ന​തി​നും​ ​വ​ർ​ഷ​ങ്ങ​ൾ​ക്ക് ​മു​മ്പേ​ ​ആ​രോ​ഗ്യ​ക്ലി​നി​ക്കി​ന് ​ഇ​തേ​ ​പേ​രാ​ണ് ​ന​ൽ​കി​യ​ത്.​ ​അ​ച്ഛ​ൻ​ ​ശ​ങ്ക​ര​കൈ​മ്മ​ളു​ടെ​യും​ ​അ​പ്പു​പ്പ​ൻ​ ​നാ​രാ​യ​ണ​ന്റെ​യും​ ​പേ​രു​ക​ളെ​ ​കൂ​ട്ടി​യി​ണ​ക്കി​യാ​ണ് ​എ​സ്.​എ​ൻ​ ​ആ​യു​ർ​വേ​ദ​ ​ക്ലി​നി​ക്ക് ​ആ​രം​ഭി​ച്ച​ത്.​ ​പ​രേ​ത​യാ​യ​ ​ശാ​ന്ത​കു​മാ​രി​യാ​ണ് ​അ​മ്മ.​ ​
സ​ർ​ക്കാ​ർ​ ​ജോ​ലി​ ​ഉ​ൾ​പ്പ​ടെ​ ​തേ​ടി​യെ​ത്തി​യ​ ​നി​ര​വ​ധി​ ​സൗ​ഭാ​ഗ്യ​ങ്ങ​ളെ​ ​വേ​ണ്ടെ​ന്നു​വെ​ച്ച് ​നാ​ട്ടി​ൽ​ ​ത​ന്നെ​ ​ഒ​തു​ങ്ങാ​നു​ള്ള​ ​പ്ര​ധാ​ന​ ​കാ​ര​ണം​ ​അ​ച്ഛ​നെ​ ​പി​രി​ഞ്ഞി​രി​ക്കാ​നു​ള്ള​ ​മ​ന​പ്ര​യാ​സ​വും​ ​അ​മ്മ​യു​ടെ​ ​മ​റ​വി​ ​രോ​ഗ​വു​മാ​യി​രു​ന്നു.​ ​അ​ന്ന് ​ഉ​പേ​ക്ഷി​ച്ച​ ​നേ​ട്ട​ങ്ങ​ൾ,​ ​ഇ​ന്ന് ​ല​ക്ഷ​ക്ക​ണ​ക്കി​ന് ​രോ​ഗി​ക​ൾ​ക്ക് ​നേ​ട്ട​ത്തി​ന് ​കാ​ര​ണ​മാ​യ​തും​ ​നി​മി​ത്ത​മാ​ണ്.​ ​ശോ​ഭ​ന​ ​വി​ശ്വ​നാ​ഥ​ൻ,​ ​ശു​ഭ​ ​ശി​വ​ൻ​കു​ട്ടി,​ ​ല​തി​ക​ ​ഗോ​വി​ന്ദ​ൻ​കു​ട്ടി,​ ​ലേ​ഖ​ ​ശി​വ​കു​മാ​ർ,​ ​ഷൈ​ല​ജ​ ​പ​ത്മ​കു​മാ​ർ​ ​എ​ന്നീ​ ​അ​ഞ്ച് ​സ​ഹോ​ദ​രി​മാ​രു​ടെ​ ​ഒ​രേ​യൊ​രു​ ​സ​ഹോ​ദ​ര​നാ​യാ​ണ് ​വ​ള​ർ​ന്ന​ത്.

സ്വ​പ്ന​വ​ഴി​യിൽ

ത​ന്റെ​ ​ചി​കി​ത്സാ​ ​വി​ധി​യി​ൽ​ ​ഉ​ള്ളി​ൽ​ ​ക​ഴി​ക്കാ​നു​ള്ള​ ​മ​രു​ന്നു​ക​ൾ​ ​അ​ജി​ ​വൈ​ദ്യ​ർ​ ​ന​ൽ​കാ​റി​ല്ല.​ ​എ​ന്നാ​ൽ​ ​മ​ർ​മ്മ​ ​ചി​കി​ത്സ​ ​തേ​ടി​യെ​ത്തു​ന്ന​ ​പ​ല​രും​ ​മ​റ്റ് ​രോ​ഗ​ങ്ങ​ൾ​ക്ക് ​കൂ​ടി​ ​സേ​വ​നം​ ​വേ​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ​ ​മൂ​ന്ന് ​വ​ർ​ഷം​ ​മു​മ്പ് ​ക്ലി​നി​ക്കി​ൽ​ ​ഒ​രു​ ​ഡോ​ക്ട​റെ​ ​നി​യോ​ഗി​ച്ചു.​ ​ആ​യു​ർ​വേ​ദ​ ​ക്ലി​നി​ക്കി​നെ​ ​വീ​ടി​നോ​ട് ​ചേ​ർ​ന്നു​ ​ത​ന്നെ​ ​ആ​യു​ർ​വേ​ദ​ ​ആ​ശു​പ​ത്രി​യും​ ​ഗ​വേ​ഷ​ണ​ ​കേ​ന്ദ്ര​വു​മാ​യി​ ​വി​ക​സി​പ്പി​ക്കാ​നു​ള്ള​ ​ത​യാ​റെ​ടു​പ്പി​ലാ​ണ് ​അ​ജി​ ​വൈ​ദ്യ​ർ.​ആ​ശു​പ​ത്രി​യു​ടെ​ ​നി​ർ​മ്മാ​ണ​ ​ജോ​ലി​ക​ൾ​ ​ഉ​ട​ൻ​ ​ആ​രം​ഭി​ക്കും.​ ​
മൂ​ന്ന് ​നി​ല​ക​ളി​ലാ​യി​ ​മു​പ്പ​ത്തി​നാ​ല് ​മു​റി​ക​ളു​ള്ള​ ​പ്ര​ധാ​ന​ ​കെ​ട്ടി​ട​വും,​ ​പു​റ​മേ​ ​നി​ന്നെ​ത്തു​ന്ന​വ​ർ​ക്ക് ​താ​മ​സി​ക്കാ​ൻ​ ​മൂ​ന്ന് ​ഹ​ട്ട് ​മോ​ഡ​ൽ​ ​വീ​ടു​ക​ളും​ ​ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ​ആ​ശു​പ​ത്രി​യു​ടെ​ ​രൂ​പ​രേ​ഖ.​ 2019​ൽ​ ​അ​രൂ​ർ​ ​എം.
​എ​ൽ.​എ​ ​ആ​യി​രി​ക്കേ​ ​നി​ല​വി​ലെ​ ​നി​യ​മ​സ​ഭാ​ ​ഡെ​പ്യു​ട്ടി​ ​സ്പീ​ക്ക​ർ​ ​അ​ഡ്വ.​ഷാ​നി​മോ​ൾ​ ​ഉ​സ്മാ​ൻ​ ​സ​മ്മാ​നി​ച്ച​ ​നെ​ഹ്റു​ ​ഫൗ​ണ്ടേ​ഷ​ൻ​ ​ആ​ൻ​ഡ് ​എ​ജ്യു​ക്കേ​ഷ​ണ​ൽ​ ​സൊ​സൈ​റ്റി​യു​ടെ​ ​പു​ര​സ്ക്കാ​രം​ ​മു​ത​ൽ​ ​നി​ര​വ​ധി​ ​അം​ഗീ​കാ​ര​ങ്ങ​ൾ​ ​അ​ജി​ ​വൈ​ദ്യ​രെ​ ​തേ​ടി​യെ​ത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AJI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION