എല്ലാവരുടെയും മനസിൽ ഒരു സ്വപ്ന വീടുണ്ടാകും. ആ സ്വപ്നം പങ്കുവച്ചാൽ, സ്വപ്നത്തിലേതിനെക്കാൾ മനോഹരമായ വീട് കൊല്ലം പൂവറ്റൂരിലുള്ള കാശിനാഥൻ കൺസ്ട്രക്ഷൻസ് സമ്മാനിക്കും. കഴിഞ്ഞ പതിനെട്ട് വർഷത്തിനിടയിൽ നിരവധി വീടുകൾ കാശിനാഥൻ കൺസ്ട്രക്ഷൻസ് പൂർത്തിയാക്കി. ആ വീടുകളെല്ലാം മഴയിലും വെയിലിലും തിളങ്ങി നിൽക്കുന്നു. അതിലൊരു വീട്ടുകാർക്കും നിർമ്മാണത്തെക്കുറിച്ച് ഇന്നേവരെ പരാതികളില്ല. ഇങ്ങനെ വിശ്വാസത്തിന്റെ നേർരൂപമായി കാശിനാഥൻ കൺസ്ട്രക്ഷൻസ് മാറിയതിന് പിന്നിൽ ഒരാളുടെ കഠിനാദ്ധ്വാനമുണ്ട്. കാശിനാഥൻ കൺസ്ട്രക്ഷൻസിന്റെ മാനേജിംഗ് ഡയറക്ടർ വിജേഷിന്റെ. കാശിനാഥൻ കൺസ്ട്രക്ഷൻസ് നിർമ്മിക്കുന്ന വീടുകളുടെ സൗന്ദര്യത്തിന് പിന്നിൽ ഒരാളുടെ മനോഹര ഭാവനയുണ്ട്. വിജേഷിന്റെ ഭാര്യ സുഷന്യയുടെ.
പൂർത്തിയാക്കിയ വീടുകളിൽ സന്തോഷത്തോടെ ജീവിക്കുന്നവരാണ് കാശിനാഥൻ കൺസ്ട്രക്ഷൻസിന്റെ ഏറ്റവും വലിയ പരസ്യം. ഒരോ വീടിന്റെയും പാലുകാച്ച് ചടങ്ങ് കഴിയുമ്പോഴും കാശിനാഥൻ കൺസ്ട്രക്ഷൻസിന് ഒത്തിരി പുതിയ ക്ലെയിന്റുകളെ കിട്ടും. വീടിന്റെ ഉടമസ്ഥർ പാലുകാച്ച് ചടങ്ങിനെത്തുന്നവരോട് നിറഞ്ഞ മനസോടെ വിജേഷിനെക്കുറിച്ച് പറയും. '' വിശ്വസിച്ച് ഏൽപ്പിക്കാം. നമ്മളെപ്പോലെ, കണ്ണിൽ എണ്ണയൊഴിച്ച് നിന്ന് പണി ചെയ്യിക്കും. നമ്മൾ ഇല്ലേലും പ്രശ്നമില്ല.'' ഉപഭോക്താക്കളുടെ ഈ വിശ്വാസം വിജേഷ് തെറ്റിക്കില്ല. നിർമ്മാണ സാമഗ്രികളുടെ ഗുണനിലവാരത്തിൽ വിജേഷ്, തെല്ല് വിട്ടുവീഴ്ച കാട്ടില്ല. പറയുന്ന സമയത്ത് പണി തീർത്തു നൽകും.
സ്വപ്നം പറഞ്ഞാൽ പ്ലാൻ റെഡി
വിജേഷിന്റെ ഭാര്യ സുഷന്യയാണ് കാശിനാഥൻ കൺസ്ട്രക്ഷൻസിന്റെ ചീഫ് ആർക്കിടെക്ട്. സ്റ്റാഫുകളായി വേറെയും എൻജിനിയർമാരുമുണ്ട്. ഉപഭോക്താക്കൾ പറയുന്ന വാക്കുകളിൽ നിന്നും അവരുടെ മനസിലെ സ്വപ്നം വായിച്ചെടുക്കാനുള്ള അപൂർവ്വ സിദ്ധി സുഷന്യയ്ക്കുണ്ട്. ഇപ്പോൾ ഭൂരിഭാഗം പേരും സോഷ്യൽ മീഡിയയിലുള്ള വീടുകളുടെ ചിത്രങ്ങളും വീഡിയോകളുമായിട്ടാകും വരുക. ഇത് പോലൊരു വീട് വേണമെന്ന് അവർ പറയും. അതിനെക്കാൾ മനോഹരമായ വീടിന്റെ പ്ലാൻ സുഷന്യയും സംഘവും വരച്ചുനൽകും. പിന്നെ കൂട്ടായ ചർച്ചയിലൂടെ മാറ്റങ്ങൾ വരുത്തും.
ജോലികളെല്ലാം തീർത്ത ശേഷം പലപ്പോഴും രാത്രി സുഷന്യയും വിജേഷും ഒരുമിച്ചിരുന്നാണ് പ്ലാൻ വരയ്ക്കുന്നത്. അനുഭവ സമ്പത്തിൽ നിന്നുള്ള നിർദ്ദേശങ്ങൾ വിജേഷ് നൽകും. വലിപ്പത്തിനുമപ്പുറം ബഡ്ജറ്റിനുള്ളിനുള്ളിൽ നിറുത്തി എല്ലാ സൗകര്യങ്ങളുമൊരുക്കുന്നതിനാണ് സുഷന്യ മുൻഗണന നൽകുന്നത്. ഒപ്പം നൂതനമായ പരീക്ഷണങ്ങളും ഒരോ പ്ലാനിലും ഉണ്ടാകും. അതുകൊണ്ട് തന്നെ കാശിനാഥൻ കൺസ്ട്രക്ഷൻസിന്റെ എല്ലാ വീടുകളും വേറിട്ടതാകും. പുതുമയും ഉണ്ടാകും. സുഷന്യയുടെ ഒരോ വരയ്ക്കുമൊപ്പം വിജേഷ് വീടിന്റെ എസ്റ്റിമേറ്റ് കണക്കാക്കും. അങ്ങനെ ഉപഭോക്താക്കളുടെ ബഡ്ജറ്റിനുള്ളിൽ നിറുത്തി പ്ലാൻ തയ്യാറാക്കുന്നതിനൊപ്പം നിർമ്മാണവും പൂർത്തിയാക്കും.
ഇച്ഛാശക്തിയിൽ ഉയർന്ന കാശിനാഥൻ കൺസ്ട്രക്ഷൻസ്
വിജേഷിന്റെ ഇച്ഛാശക്തിയും കഠിനാദ്ധ്വാനവുമാണ് കാശിനാഥൻ കൺസ്ട്രക്ഷൻസിന്റെ വളർച്ചയുടെ കാരണം. പൂവറ്റൂർ ജയേഷ് ഭവനിൽ കോൺട്രാക്ടറായിരുന്ന എൻ. വിജയന്റെയും എസ്. ശോഭനയുടെയും മൂത്തമകനാണ് വിജേഷ്.
പൂവറ്റൂർ ഡി.വി.എൻ.എസ്.എസ് എച്ച്.എസ്.എസിൽ നിന്നും പത്താം ക്ലാസും കാരുവേലിൽ സ്കൂളിൽ നിന്നും വി.എച്ച്.എസ്.ഇ യും പാസായി. സിവിൽ, എ.സി മെക്കാനിക്ക് തുടങ്ങിയ ഡിപ്ലോമ കോഴ്സുകൾ പൂർത്തിയാക്കി പത്തൊൻപതര വയസിൽ ജോലി തേടി ദുബായിലേക്ക് പോയി. അവിടെ എ.സി മെക്കാനിക്കായെങ്കിലും കാര്യമായ ശമ്പളം ഇല്ലായിരുന്നു. നാട്ടിൽ വന്ന് നീ എന്നെ സഹായിക്കെന്ന് അച്ഛൻ പറഞ്ഞത് പ്രകാരം രണ്ടര വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് വിജേഷ് നാട്ടിൽ മടങ്ങിയെത്തി. തുടർന്ന് പടുത്തുയർത്തിയതാണ് കാശിനാഥൻ കൺസ്ട്രക്ഷൻസ്.
ചെറിയ വർക്കുകൾ എടുത്താണ് തുടങ്ങിയത്. പലരിൽ നിന്നും കടം വാങ്ങിയാണ് അദ്യഘട്ടത്തിൽ ഏറ്റെടുത്ത പ്രവൃത്തികൾ പൂർത്തിയാക്കിയത്. തൊഴിലാളികൾക്കൊപ്പം വിജേഷും രാപകൽ ജോലി ചെയ്തു. ഇരുപത്തിയൊന്നര വയസിൽ തുടങ്ങിയ പോരാട്ടം വിജേഷ് ഇതുവരെയും അവസാനിപ്പിച്ചിട്ടില്ല. മറ്റാരെയെങ്കിലും ചുമതലപ്പെടുത്തി ഒരു വർക്ക് സൈറ്റിൽ നിന്നും വിജേഷ് മാറിനിൽക്കില്ല. രാപകൽ വത്യാസമില്ലാതെ ഓടി കോൺട്രാക്ടുകൾക്ക് മേൽനോട്ടം വഹിക്കും. പി.ഡബ്ല്യു.ഡി കരാറുകാരനായ വിജേഷ് വിവിധ സർക്കാർ പ്രവൃത്തികളും ഇതിനിടയിൽ ഏറ്റെടുത്ത് വിജയകരമായി പൂർത്തിയാക്കി. നിർമ്മാണത്തിൽ യാതൊരു വിട്ടുവീഴ്ചയും നടത്താത്ത വിജേഷ് ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും വിശ്വസ്തനാണ്. തൊഴിലാളികളിൽ പലരും വർഷങ്ങളായി ആത്മാർത്ഥയോടെ ഒപ്പം നിൽക്കുന്നവരാണ്. നേരത്തെ പൂവറ്റൂരിൽ വാടക കെട്ടിടത്തിലാണ് കാശിനാഥൻ കൺസ്ട്രക്ഷൻസിന്റെ ഓഫീസ് പ്രവർത്തിച്ചിരുന്നത്. പൂവറ്റൂർ ജംഗ്ഷനിൽ സ്വന്തമായി സ്ഥലം വാങ്ങി അവിടെ നിർമ്മിച്ച പുതിയ ഓഫീസിന്റെയും തൊട്ടുചേർന്ന് തുടങ്ങിയ ഹാർഡ്വെയർ സ്ഥാപനത്തിന്റെയും ഉദ്ഘാടനം അടുത്തിടെയാണ് നടന്നത്. ഭാവിയിൽ വില്ല പ്രോജക്ടുകൾ ആരംഭിക്കണമെന്ന സ്വപ്നം വിജേഷിനും സുഷന്യയ്ക്കുമുണ്ട്.
കാശിനാഥന് പിന്നിൽ
ഗൾഫിൽ നിൽക്കുന്ന സമയത്ത് ലീവിന് വന്നപ്പോൾ ഒരു ടെമ്പോ വാങ്ങി. ആ വണ്ടിക്ക് ആദ്യമായി ഇട്ട പേരാണ് കാശിനാഥൻ. ആ പേരിൽ തന്നെ പിന്നീട് കൺസ്ട്രക്ഷൻ കമ്പിനിയും, എർത്ത് മൂവേഴ്സ് സ്ഥാപനവും തുടങ്ങി. കലയപുരം മാർ ഇവാനിയോസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മൂത്തമകന്റെ പേര് കാശിനാഥ് എന്നാണ്. ഇളയമകൻ ശബരിനാഥ് രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. അടുത്തിടെ ആരംഭിച്ച ഹാർഡ്വെയർ സ്ഥാപനത്തിന് ഇളയ മകന്റെ പേരാണ്.
അച്ഛനാണ് പാഠപുസ്തകം
അച്ഛൻ എൻ. വിജയനിൽ നിന്നും പഠിച്ച പാഠങ്ങളാണ് വിജേഷിന്റെ ഏറ്റവും വലിയ മൂലധനം. സിവിൽ എൻജിനിയറിംഗ് ഡിപ്ലോമ കോഴ്സ് പാസായത് കൊണ്ട് സാങ്കേതിക വശങ്ങളുമറിയാം.
ആദ്യകാലത്ത് വിജയന് മേശിരിപ്പണിയായിരുന്നു. അദ്ദേഹം വളരെ കഷ്ടപ്പെട്ടാണ് മക്കളെ വളർത്തിയത്. തുടർച്ചയായി പണിയില്ലാത്ത കാലമുണ്ടായിരുന്നു. പക്ഷെ ഒരു നേരം പോലും അദ്ദേഹം മക്കൾക്ക് ആഹാരം മുടക്കിയിട്ടില്ല. വീട്ടിൽ വലിയ പ്രതിസന്ധി ഉള്ളപ്പോഴും അദ്ദേഹം തന്നെക്കാൾ പാവപ്പെട്ടവരെ സഹായിക്കുമായിരുന്നു. അതുകൊണ്ട് തന്നെ അച്ഛന്റെ ഓർമ്മയ്ക്കായി വിജേഷ് വിജയസ്പർശം എന്ന പേരിൽ പൂവറ്റൂർ ജനകീയ വായനശാലയുമായി ചേർന്ന് കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നു. കിഡ്നി രോഗികൾക്ക് മുൻഗണന നൽകി വായനശാല വഴി ആളുകളെ കണ്ടെത്തി മാസം തോറും സഹായം ചെയ്യുന്നു. വിജേഷ് കുട്ടിക്കാലം മുതൽ പൂവറ്റൂർ ജനകീയ വായനശാലയുടെ സജീവ പ്രവർത്തകനാണ്. അച്ഛന്റെ ഓർമ്മയ്ക്കായി പുതുതായി നിർമ്മിച്ച ഓഫീസ് കെട്ടിടത്തിന് വിജയ സ്പർശം ടവർ എന്നാണ് പേരിട്ടിരിക്കുന്നത്. അനുജൻ ജയേഷ് എറുണാകുളത്ത് ജെ.സി.ബിയുടെ കമ്പിനി ഷോറൂമിൽ ജീവനക്കാരനാണ്.
കുടുംബത്തിലെ എല്ലാവരുടെയും ജന്മദിനങ്ങൾ അഗതിമന്ദിരങ്ങളിലെ അന്തേവാസികൾക്കൊപ്പമാണ് ആഘോഷിക്കുന്നത്. പാവപ്പെട്ടവർക്ക് വീട് നിർമ്മിച്ചുനൽകാനുള്ള സന്നദ്ധ സംഘടനകളുടെ പദ്ധതികൾ പലപ്പോഴും വിജേഷിനെ ഏൽപ്പിക്കും. സംഘടനകൾ സമാഹരിക്കുന്ന പണം കൊണ്ട് പലപ്പോഴും നിർമ്മാണം പൂർത്തിയാകില്ല. അങ്ങനെ വരുമ്പോൾ വിജേഷ് സ്വന്തം കൈയിൽ നിന്നും പണം മുടക്കി നിർമ്മാണം പൂർത്തിയാക്കും.
കാശിനാഥന്റെ സൗന്ദര്യത്തിന് പിന്നിൽ സുഷന്യ
സുഷന്യയുടെ ഭാവനയാണ് കാശിനാഥൻ കൺസ്ട്രക്ഷൻസ് നിർമ്മിക്കുന്ന കെട്ടിടങ്ങളുടെ സൗന്ദര്യരഹസ്യം. ബി.എ ഇംഗ്ലീഷ് ബിരുദധാരിയായ സുഷന്യ വിവാഹത്തിന് ശേഷം വിജേഷിനെ സഹായിക്കാൻ വേണ്ടി സിവിൽ എൻജിനിയറിംഗ് പഠിക്കുകയായിരുന്നു. എസ്.വി.എം.എച്ച്.എസ്.എസ് വെണ്ടാർ, കുളക്കട ജി.വി.എച്ച്.എസ്.എസ് എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. അടൂർ അമറ്റ് കോളേജിൽ നിന്നും ബി.എ ഇംഗ്ലീഷ് പാസായതിന് പിന്നാലെയായിരുന്നു വിവാഹം. സിവിൽ എൻജിനിയറിംഗ് പാസായ ശേഷം എൻ.ആർ.ഇ.ജി.എസ് ഓവർസിയറായി ജോലി ചെയ്തു. കാശിനാഥൻ കൺസ്ട്രക്ഷൻസിൽ വർക്കുകൾ ഉയർന്നതോടെ സുഷന്യ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. കൊട്ടാരക്കര കച്ചേരിമുക്ക് ഉഷസിൽ വിമുക്ത ഭടനായ സുധാകരന്റെയും ഉഷയുടെയും മകളാണ്.
വിജേഷിന്റെ ഫോൺ: 9746052244, 7593067481
കാശിനാഥൻ കൺസ്ട്രക്ഷൻസ് പൂവറ്റൂർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |