
എപ്പിജെനറ്റിക് റീസെറ്റ്, മൈൻഡ് ഷിഫ്റ്റ് 360 നൽകുന്ന പുതിയ ആരോഗ്യ ദിശ.
മനസ്സിലെ ചിന്തകളുടെ കുത്തൊഴുക്ക് ഒരു പേമാരി പോലെയാണ്. ഒന്നിന് പുറകെ ഒന്നായി ആഞ്ഞടിക്കുന്ന ഓർമ്മകളും ആധികളും ഭാവനകളും ചേർന്ന് നമ്മുടെ ഉള്ളിലെ ശാന്തതയെ തകർത്തെറിയുന്നു. ഈ നിറുത്താതെയുള്ള ചിന്താഭാരം വെറുമൊരു മാനസികാവസ്ഥയല്ല. അത് ശരീരത്തിലെ ഓരോ കോശത്തിലും മുദ്ര പതിപ്പിക്കുന്നുണ്ട്. നമ്മുടെ ജീനുകൾ പോലും ഈ സമ്മർദ്ദത്തിന്റെ ഭാഷ കേൾക്കുന്നു. എപ്പിജെനറ്റിക് തലത്തിൽ നമ്മുടെ ആരോഗ്യത്തിന്റെ സ്വിച്ചുകൾ ഓൺ ചെയ്യുന്നതും ഓഫ് ചെയ്യുന്നതും ഈ ചിന്തകളുടെ മർദ്ദം തന്നെയാണ്. എന്നാൽ ഇതൊരു വിധിയല്ല. ചിന്തകളുടെ കടിഞ്ഞാൺ നമ്മുടെ കൈകളിലാണ്. ഒരു നദിയുടെ ഒഴുക്കിനെ ചാലുകളാക്കി തിരിച്ചുവിടുന്നത് പോലെ, ചിന്തകളെ ബോധപൂർവ്വം നിയന്ത്രിക്കുമ്പോൾ സമ്മർദ്ദത്തിന്റെ കൊടുങ്കാറ്റ് ശാന്തമാകും. ശ്വാസത്തിലേക്ക് ശ്രദ്ധ തിരിക്കുക, വർത്തമാന നിമിഷത്തിൽ ഉറച്ചു നിൽക്കുക, അനാവശ്യ ചിന്തകളെ ഒരു മേഘം പോലെ കടന്നുപോകാൻ അനുവദിക്കുക. ഈ ചെറിയ മാറ്റം തലച്ചോറിലെ രാസപ്രവാഹത്തെ മാറ്റിമറിക്കും. ജീനുകളുടെ പ്രകടനത്തെ പുനഃക്രമീകരിക്കും. ഇതാണ് പ്രായോഗിക മനഃശാസ്ത്രത്തി ന്റെ കരുത്ത്. ചിന്തയെ നിയന്ത്രിച്ച് സമ്മർദ്ദത്തെ കീഴടക്കുക എന്നത് വെറും ആശ്വാസമല്ല, അതൊരു എപ്പിജെനറ്റിക് റീസെറ്റ് ആണ്. ഉള്ളിൽ നിന്ന് നമ്മെത്തന്നെ പുതുക്കിപ്പണിയുന്ന ഒരു നിശബ്ദ വിപ്ലവം.
അമിത ചിന്ത. മാനസിക സമ്മർദ്ദം
മൈൻഡ് ഷിഫ്റ്റ് 360യുടെ പ്രധാന അടിസ്ഥാനം സ്ട്രസ് ആൻഡ് ഇംപാക്ട് മാനേജ്മെൻറാണ്. ഇന്നത്തെ കാലഘട്ടത്തിൽ പല ആരോഗ്യ പ്രശ്നങ്ങൾക്കും പിന്നിൽ പ്രവർത്തിക്കുന്നത് തോട്ട് ഓവർലോഡ്. അതായത് അമിത ചിന്തകളും അനിയന്ത്രിത മാനസിക സമ്മർദ്ദവുമാണ്. ഇത് ശരീരത്തിലെ ഹോർമോൺ സംവിധാനത്തെയും പ്രതിരോധ സംവിധാനത്തെയും ഗട്ട്-ബ്രെയിൻ ബന്ധത്തെയും ബാധിച്ച് നിരവധി രോഗാവസ്ഥകൾക്ക് വഴി തുറക്കുന്നു. ഈ അവസ്ഥയെ മരുന്നുകളില്ലാതെ നിയന്ത്രിക്കാൻ സഹായിക്കുന്ന പ്രായോഗിക സമീപനമാണ് പ്രാക്റ്റിക്കൽ സൈക്കോളജി. ഈ സംവിധാനം നാല് പ്രധാന തൂണുകളെ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത് -ന്യൂറോസയൻസ്, മെന്റൽ ടഫ്നസ്, ഡയറ്ററി മാനേജ്മെന്റ്, ഇന്റീരിയർ ആൻഡ് കോഗ്നിറ്റീവ് എർഗോണമിക്സ്. ശരിയായ ഭക്ഷണം, ഉറക്കം, മാനസിക സ്ഥിരത, ജോലി, ജീവിത സമതുലിതാവസ്ഥ, പരിസ്ഥിതി നിയന്ത്രണം എന്നിവയിലൂടെ ശരീരത്തിന്റെ സൈക്കോബയോളജിക്കൽ പ്രതികരണങ്ങൾ ക്രമീകരിക്കപ്പെടുന്നു. ഇത് വെറും ചികിത്സാ ആശയമല്ല, കുടുംബജീവിതത്തിലും കുട്ടികളുടെ വളർച്ചയിലും നേരിട്ട് ബാധകമായ ഒരു സാമൂഹിക സമീപനമാണ്. ഇന്നത്തെ മാതാപിതാക്കളുടെ ഏറ്റവും വലിയ ആശങ്ക കുട്ടികളുടെ പഠനം, ബുദ്ധിശക്തി, പെരുമാറ്റം, ആരോഗ്യകരമായ വളർച്ച എന്നിവയാണ്. എന്നാൽ ഓവർ പ്രൊട്ടക്ഷൻ കുട്ടികളുടെ മെന്റൽ ടച്നെസ്സ് കുറയ്ക്കുന്നുണ്ടെന്ന് ഡോക്ടർ ഹരീഷ് ചൂണ്ടിക്കാട്ടുന്നു. ജീവിതത്തിലെ വെല്ലുവിളികളെ നേരിടാനുള്ള മാനസിക ശേഷി വളരാതിരിക്കുക പിന്നീട് അസുരക്ഷാഭാവം, ലഹരി ഉപയോഗം, ആത്മഹത്യ ചിന്തകൾ, സമൂഹത്തോട് വിരോധം തുടങ്ങിയ പ്രശ്നങ്ങളിലേക്ക് നയിക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. ഗർഭകാലവും മാതാപിതൃത്വവും എപ്പിജെനറ്റിക് സ്വാധീനങ്ങൾ ഏറ്റവും ശക്തമായി പ്രവർത്തിക്കുന്ന ഘട്ടങ്ങളാണ്. മാതാവിന്റെ മാനസിക സമ്മർദ്ദം, ഭക്ഷണരീതി, കുടുംബാന്തരീക്ഷം എന്നിവ കുട്ടിയുടെ ഭാവിയിലെ ആരോഗ്യത്തെയും മാനസിക വളർച്ചയെയും സ്വാധീനിക്കാം. അതിനാൽ, ആരോഗ്യകരമായ കുടുംബാന്തരീക്ഷം സൃഷ്ടിക്കുന്നതും മാതാപിതാക്കളുടെ സ്ട്രെസ് നിയന്ത്രണവും ഭാവി തലമുറയുടെ ആരോഗ്യത്തിനുള്ള നിർണായക ഘടകങ്ങളാണ്.
മനസ്സിനെ മാറ്റാം, ജീവിതവും
ഇന്നത്തെ ലോകത്ത് ആരോഗ്യപ്രശ്നങ്ങൾ പലതും മരുന്നുകളാൽ മാത്രം പരിഹരിക്കാൻ കഴിയാത്ത ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. ലൈഫ് സ്റ്റൈൽ ഡിസോർഡേഴ്സ്, ഡയബറ്റിക് അവസ്ഥകൾ, ഹൃദ്റോഗങ്ങൾ, ഉറക്കക്കുറവ്, മാനസിക സമ്മർദ്ദം, ശ്രദ്ധക്കുറവ് തുടങ്ങിയ പ്രശ്നനങ്ങൾ നമ്മുടെ ജീവിതശൈലിയുമായും ദിനചര്യയുമായും അടുത്ത ബന്ധമുള്ളവയാണ്. ഈ സാഹചര്യത്തിൽ കൂടുതൽ പ്രാധാന്യം നേടുന്ന ശാസ്ത്രീയ ആശയമാണ് എപ്പിജെനറ്റിക്സ്-ജീനുകൾ മാറുന്നില്ലെങ്കിലും അവയുടെ പ്രവർത്തനം നമ്മുടെ ജീവിതരീതിയും ചിന്താശൈലിയും ഭക്ഷണക്രമവും മാനസികാവസ്ഥയും വഴി സ്വാധീനിക്കപ്പെടുന്നു എന്ന സത്യം. ഈ പശ്ചാത്തലത്തിലാണ് ഡോ. എ.എസ്.ഹരീഷ് വികസിപ്പിച്ച മൈൻഡ് ഷിഫ്റ്റ് 360 പ്രോഗ്രാമും പ്രാക്റ്റിക്കൽ സൈക്കോളജി സമീപനവും ശ്രദ്ധേയമാകുന്നത്. മനുഷ്യന്റെ മനസ്സ്, ശരീരം, പരിസ്ഥിതി തമ്മിലുള്ള ബന്ധം അടിസ്ഥാനമാക്കി ആരോഗ്യത്തെ വിലയിരുത്തുന്ന ഈ രീതിയുടെ ലക്ഷ്യം ചികിത്സ മാത്രമല്ല, മറിച്ച് ജീവിതശൈലി പരിഷ്കരണത്തിലൂടെ ആരോഗ്യ സംരക്ഷണവും മാനസിക സ്ഥിരതയും ഉറപ്പാക്കുകയാണ്.
ജീവിതശൈലിയിലെ വിപ്ലവം.
ഇന്നത്തെ യുവജനങ്ങളിൽ വർദ്ധിച്ച് വരുന്ന അരക്ഷിതഭാവം, ഡിജിറ്റൽ അടിമത്തം, സാമൂഹിക അകലം, സാമ്പത്തിക ആശങ്കകൾ എന്നിവയും ഡോ. ഹരീഷിന്റെ ഗവേഷണ വിഷയങ്ങളിലൊന്നാണ്. പ്രത്യേകിച്ച് ജെൻ ആൽഫ, ജെൻ ബീറ്റ തലമുറകളുടെ മാനസിക ഘടനയിൽ ഡിജിറ്റൽ ലോകത്തിന്റെ അമിത സ്വാധീനം ശ്രദ്ധേയമാണെന്ന് അദ്ദേഹം വിലയിരുത്തുന്നു. അതിനാൽ, വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കുമായി മാനസിക സ്ഥിരത, ശ്രദ്ധാശേഷി, ജീവിതശൈലീ ബോധം, വ്യക്തിത്വ വികസനം എന്നിവ ഉൾപ്പെടുത്തിയ പരിശീലന പദ്ധതികളും അദ്ദേഹം നടപ്പിലാക്കുന്നു. ഡോക്ടർ ഹരീഷിന്റെ പ്രവർത്തനം ഗവേഷണത്തിലും സാമൂഹിക ഇടപെടലുകളിലും വ്യാപിച്ചുകിടക്കുന്നു. ഇന്ത്യയിലെ വിവിധ മെഡിക്കൽ കോളേജ് ക്യാമ്പസുകളുമായി ബന്ധപ്പെട്ട് എപ്പിജെനറ്റിക് പഠനങ്ങളും ക്ലിനിക്കൽ നിരീക്ഷണങ്ങളും അദ്ദേഹം തുടരുകയാണ്. അതോടൊപ്പം, മംഗള ജ്യോതി ഇന്റഗ്രേറ്റഡ് സ്കൂൾ, സ്പർശ് സ്കൂൾ തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിച്ച് ഓട്ടിസം ഉൾപ്പെടെയുള്ള ന്യൂറോഡൈവേഴ്സ് കുട്ടികൾക്കായുള്ള ഇടപെടൽ പദ്ധതികൾ അദ്ദേഹം പിന്തുണക്കുന്നു. ഡയബറ്റിക് കെയർ, ഡിമെൻഷ്യ, പാർക്കിൻസൺസ്, അൽഷിമേഴ്സ്, ഓട്ടോഇമ്യൂൺ ഡിസോർഡേഴ്സ്, ഓർഗൻ ട്രാൻസ്പ്ലാന്റ് രോഗികൾ എന്നിവർക്കായുള്ള സഹായക ജീവിതശൈലി പിന്തുണകളും അദ്ദേഹം വികസിപ്പിച്ചുവരുന്നു. കോർപ്പറേറ്റ് മേഖലയിലും ഈ സമീപനം പ്രായോഗികമായി ഉപയോഗിക്കപ്പെടുന്നു. വർക്ക്-ലൈഫ് ബാലൻസ് പ്രശ്നങ്ങൾ, സാമ്പത്തിക സമ്മർദ്ദം, ജോലി സ്ഥലത്തെ മാനസിക സമ്മർദ്ദം എന്നിവ ജീവനക്കാരുടെ ഉൽപ്പാദനക്ഷമതയെ എങ്ങനെ ബാധിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി മൈൻഡ് ഷിഫ്റ്റ് 360 പ്രോഗ്രാമുകൾ നടപ്പിലാക്കപ്പെടുന്നു. ജീവനക്കാരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും സ്ഥാപനങ്ങളുടെ സ്ഥിരത വർദ്ധിപ്പിക്കുകയുമാണ് ലക്ഷ്യം.
ഇന്ന് ലോകത്തിലെ ഏറ്റവും വലിയ വെല്ലുവിളി സാങ്കേതിക വളർച്ചയല്ല, മറിച്ച് മനുഷ്യന്റെ മാനസിക സ്ഥിരതയാണ്. ആരോഗ്യകരമായ വ്യക്തി, സ്ഥിരതയുള്ള കുടുംബം, ശക്തമായ സമൂഹം എന്നീ ലക്ഷ്യങ്ങളിലേക്ക് നയിക്കുന്ന ഒരു സമഗ്ര ജീവിതശൈലി ദർശനമായി മൈൻഡ് ഷിഫ്റ്റ് 360യും പ്രാക്റ്റിക്കൽ സൈക്കോളജിയും മാറിക്കൊണ്ടിരിക്കുകയാണ്.
എപ്പിജെനറ്റിക് റീസെറ്റിനെക്കുറിച്ച് കൂടുതൽ അറിയാൻ. 9739243444
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |