സമൂഹത്തിൽ പലതരത്തിൽ ഇടപെടുന്നവരാണ് ഓരോ മനുഷ്യരും. അത്തരത്തിൽ ഇടപെടൽ കൊണ്ട് പലപ്പോഴും അകാരണമായ എതിർപ്പുകൾ, ചെയ്യുന്ന കാര്യങ്ങളിൽ തടസങ്ങൾ എന്നിവയും പലരും നേരിടുന്നു. അടുത്തറിയുന്നവർ ശത്രുസ്ഥാനത്തേക്ക് മാറി അവരിൽനിന്നും എതിർപ്പുകളും ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്‌നങ്ങളെ അകറ്റി ജീവിതത്തിൽ ആശ്വാസമേകാൻ ഓരോ വിശ്വാസിയും ചില പ്രത്യേക സാധനകൾ അച്ചടക്കത്തോടെ ചെയ്യണമെന്ന് ആചാര്യന്മാർ പറയാറുണ്ട്. ജോലിയിലോ ഭൂമി സംബന്ധമായോ പണം കൈമാറ്റം കാരണമോ ഉണ്ടാകുന്ന ശത്രുദോഷം അകറ്റാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതൊക്കെയാണ്.
ശത്രുദോഷം കൊണ്ട് ബുദ്ധിമുട്ടുന്നവർ ആദ്യം ചെയ്യേണ്ടത് സ്വന്തം കുടുംബക്ഷേത്രത്തിലെത്തി കുടുംബദേവതയുടെ പ്രീതി നേടിയെടുക്കുക എന്നതാണ്. വഴിപാടുകൾ കൃത്യമായി മനസർപ്പിച്ച് ചെയ്യണം. ഭദ്രകാളിക്ക് വഴിപാട് കഴിക്കുന്നതാണ് മറ്റൊരു ആചാരം. തുടർച്ചയായി 12 വെള്ളിയാഴ്ചകളിൽ ഭദ്രകാളി ക്ഷേത്രത്തിൽ കുളിച്ചുതൊഴുത് ദർശനം നടത്തണം. ദേവിക്ക് രക്തപുഷ്പാഞ്ജലി ഈ ദിവസങ്ങളിലെല്ലാം കഴിക്കണം. മാത്രമല്ല ഒന്നാം ദിവസവും 12-ാം ദിവസവും ദേവിക്ക് കടുംപായസം വഴിപാട് കഴിച്ച് നന്നായി പ്രാർത്ഥിക്കുകയും വേണം.
ശത്രുദോഷമകറ്റാനും അകാരണമായ ഭയം മാറാനും എപ്പോഴും മനസിന് ധൈര്യം കിട്ടാനുമായി നരസിംഹമൂർത്തിയെ ഭജിക്കുന്നതും നല്ലതാണ്. നരസിംഹ ഗായത്രി മന്ത്രം 41 ദിവസം തുടർച്ചയായി സന്ധ്യാസമയത്ത് ജപിക്കണം. ഒരുദിവസം 27 തവണ ജപിക്കുകയും ചെയ്യണം. ഇത് കൃത്യമായി ജപിച്ചാൽ ശത്രുഭയം, ശത്രുദോഷം ഇവ അകറ്റാം.
how to end shatru dosha? hindu gurus explains three ways to end shatru dosha
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |