SignIn
Kerala Kaumudi Online
Wednesday, 08 July 2026 6.45 PM IST

ഒരുദിവസം പരമാവധി എത്ര ക്ഷേത്രങ്ങളിൽ പോകാം, ഒരിക്കൽ പോയിടത്ത് വീണ്ടും ചെല്ലുന്നത് ശരിയാണോ?

howmany-temples-can-we-vi
രാഷ്ട്രപതി ദ്രൗപതി മുർമ്മു ശബരിമല സന്ദർശിച്ചപ്പോൾ

ക്ഷേത്രാരാധനയിൽ വിചിത്രമായതും പ്രത്യേകതകൾ നിറഞ്ഞതുമായ പതിവുകൾ ഓരോ മനുഷ്യർക്കും ഉണ്ട്. തിങ്കളാഴ്‌ചകളിൽ ഒരിടത്ത്, ചൊവ്വാഴ്‌ചകളിൽ മറ്റൊരിടത്ത് അങ്ങനെ ദർശനത്തിൽ പതിവുകൾ പലതാണ്. ക്ഷേത്രദർശനത്തിൽ ആചാരങ്ങൾ പാലിച്ച് ചെയ്യുന്നതാണ് ശരി. എന്നാൽ ചിലർ അതിനൊപ്പം പറഞ്ഞുകേൾക്കുന്ന വിചിത്രമായ കാര്യങ്ങളും പാലിച്ചുപോകാറുണ്ട്. ഉദാഹരണത്തിന് ഒരു ക്ഷേത്രത്തിൽ പോയാൽ അതുമായി ബന്ധമുള്ള മറ്റൊരു ക്ഷേത്രത്തിൽ നിർബന്ധമായും പോകണം എന്നത്. നാലമ്പല ദർശനവും ദേവീക്ഷേത്ര ദർശനവുമെല്ലാം ഇത്തരത്തിലാണ് പലരും ചെയ്യുന്നത്. ഈ ക്ഷേത്രങ്ങളിലെല്ലാം ഒറ്റതവണ പോയിവരാൻ ദർശനത്തിന് ടൂർ പാക്കേജുകൾ പോലും ഇപ്പോൾ പതിവുണ്ട്.

ഹിന്ദു ആചാര്യന്മാർ വ്യക്തമാക്കുന്നതനുസരിച്ച് ഒരു ക്ഷേത്രങ്ങളിലും നിർബന്ധമായി പോകണമെന്നില്ല. എന്നാൽ പോകുന്നതുകൊണ്ട് തെറ്റുമില്ല. ഗുരുവായൂർ ക്ഷേത്രദർശനം നടത്തുന്നവർ മമ്മിയൂർ ക്ഷേത്രദർശനം പതിവുണ്ട്. ഒരുദിവസം തന്നെ ദർശനം നടത്താവുന്ന ദൂരമേ ഉള്ളൂ എന്നതിനാൽ തൃപ്രയാർ, ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണപെരുമാൾ ക്ഷേത്രം, പായമ്മൽ ശത്രുഘ്നസ്വാമി ക്ഷേത്രം എന്നിങ്ങനെ നാലമ്പല ദർശനത്തിനും തിരക്ക് പതിവുണ്ട്. ഇത്തരത്തിൽ ക്ഷേത്രദർശനം നല്ലതാണ്.

ഒരുദിവസം ഒരു ക്ഷേത്രത്തിലെ പ്രസാദം ധരിച്ച് മറ്റൊരിടത്ത് പൊയ്ക്കൂടാ എന്ന് ചിലർ പറയാറുണ്ട്. ഒരുദിവസം എത്രക്ഷേത്രത്തിൽ പോകാം എന്നതുപോലെ ഒരു ക്ഷേത്രത്തിലെ പ്രസാദത്തിന് പുറത്ത് മറ്റൊരു ക്ഷേത്രത്തിലെ പ്രസാദവും ധരിക്കാം. ഒരിക്കൽ കയറിയ ക്ഷേത്രത്തിൽ ഉടനെ വീണ്ടും തൊഴാൻ തോന്നിയാൽ അതും തെറ്റല്ല, രണ്ട് നേരം തൊഴുന്നതും പ്രശ്നമില്ല. യഥാർത്ഥ ഭക്തി മാത്രമാണ് ഈശ്വരനുമുന്നിൽ വേണ്ടത്. ഏത് ക്ഷേത്രത്തിലായാലും ഈശ്വരനെ ആരാധിക്കാനായുള്ള ആചാരങ്ങൾ കൃത്യമായി പാലിക്കുക.

English Summary

howmany times a devotee can visit a temple. darshan in more than a temple a day is ok says saints.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TEMPLE VISIT, NUMBERS, INDIAN PRESIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL