SignIn
Kerala Kaumudi Online
Thursday, 22 October 2026 6.48 PM IST

എസ്.എഫ്.ഐ 'തീപ്പൊരി' ഇനി നാഗ സന്യാസി സമൂഹാദ്ധ്യക്ഷൻ

salili-
ജൂനാ അഖാഡയുടെ മഹാമണ്ഡലേശ്വരായി സ്വാമി ആനന്ദവനം ഭാരതിയെ ജൂനാ അഖാഡ പീഠാധീശ്വർ ആചാര്യ മഹാമണ്ഡലേശ്വർ സ്വാമി അവധേശാനന്ദഗിരി മഹാരാജ് അഭിഷേകം ചെയ്യുന്നു.

തൃശൂർ: സി.പി.എം അംഗവും എസ്.എഫ്.ഐ തൃശൂർ ജില്ലാ വൈസ് പ്രസിഡന്റുമായിരുന്ന തീപ്പൊരി നേതാവ് കുംഭമേളയിൽ നാഗ സന്യാസി സമൂഹത്തിന്റെ കൊടിയടയാളം. ഭാരതത്തിലെ പ്രാചീനവും വലുതുമായ നാഗസന്യാസി സമൂഹമായ ശ്രീപംച് ദശനാം ജൂനാ അഖാഡയുടെ ആദ്യ മലയാളി മഹാമണ്ഡലേശ്വരായാണ് സ്വാമി ആനന്ദവനം ഭാരതിയെ വാഴിച്ചത്.

ജൂനാ അഖാഡയുടെ കേരള ശാഖയായ കാളികാപീഠ അധീശ്വരും ആദ്യ ആശ്രമമായ കൊട്ടാരക്കര അവധൂതാശ്രമത്തിലെ ഉത്തരാധികാരിയുമാണ് സ്വാമി ആനന്ദവനം ഭാരതി. അഖാഡയുടെ പ്രവർത്തനങ്ങളെ നയിക്കുകയാണ് മഹാമണ്ഡലേശ്വരുടെ ദൗത്യം. പ്രയാഗ് രാജ് മഹാകുംഭമേളാ നഗരിയിൽ അഖാഡയുടെ സഭാപതി മഹന്ത് പ്രേംഗിരി മഹാരാജിന്റെ നേതൃത്വത്തിൽ ജൂനാപീഠാധീശ്വർ ആചാര്യ മഹാമണ്ഡലേശ്വർ സ്വാമി അവധേശാനന്ദഗിരി മഹാരാജ് അഭിഷേകച്ചടങ്ങുകൾ നിർവഹിച്ചു. കുംഭമേളയിൽ മലയാളികളുടെ സാന്നിദ്ധ്യം ഉറപ്പാക്കുന്നതിന് സ്വാമിയുടെ പ്രവർത്തനം ശ്രദ്ധ നേടിയതോടെയാണ് കേരളത്തിലെ ആദ്യ മഹാമണ്ഡലേശ്വരായത്. വാരണാസിയാണ് ജൂന അഖാഡയുടെ ആസ്ഥാനം. കുംഭമേളയിൽ സ്വാമി ഒരുക്കിയ ശിബിരത്തിലേക്ക് നൂറുകണക്കിന് പേരാണെത്തുന്നത്. പ്രതിദിനം അമ്പതോളം പേർക്ക് താമസസൗകര്യവും അന്നദാനവും സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കുന്നുണ്ട്.


അദ്ധ്യാത്മിക

പ്രഭാഷണങ്ങളിലൂടെ

പൂർവാശ്രമത്തിൽ പി.സലിലായിരുന്നു. ചാലക്കുടി സ്വദേശി. തൃശൂർ ശ്രീകേരളവർമ്മ കോളേജിലെ കരുത്തനായ എസ്.എഫ്.ഐ നേതാവ്. കോളേജിൽ യു.യു.സിയും മാഗസിൻ എഡിറ്ററുമായി. വിദ്യാർത്ഥി സമരങ്ങളിൽ മർദ്ദനമേറ്റു. നാടക സാഹിത്യ പ്രവർത്തനങ്ങളിൽ സജീവമായി. സി.പി.എം അന്നനാട് ബ്രാഞ്ചിൽ അംഗമായി. കേരള പ്രസ് അക്കാഡമിയിൽ നിന്ന് ജേണലിസം പഠിച്ച് മാദ്ധ്യമപ്രവർത്തകനായി. അദ്ധ്യാത്മിക പ്രസിദ്ധീകരണത്തിന്റെ പത്രാധിപസമിതിയിലുമെത്തി. . ഉത്തരേന്ത്യൻ തീർത്ഥാടന കേന്ദ്രങ്ങളിൽ നിത്യസന്ദർശകനായി. ഒടുവിൽ സന്യാസത്തിലെത്തി.


ധർമ്മപ്രചരണ സംരക്ഷണത്തിനായുള്ള അഖാഡയുടെ പ്രവർത്തനങ്ങൾ കേരളം കേന്ദ്രമാക്കി ദക്ഷിണ ഭാരതത്തിൽ വ്യാപിപ്പിക്കാനുള്ള നിയോഗമായാണ് ഈ സ്ഥാനത്തെ കാണുന്നത്.

-മഹാമണ്ഡലേശ്വർ സ്വാമി

ആനന്ദവനം ഭാരതി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL