SignIn
Kerala Kaumudi Online
Tuesday, 21 July 2026 7.37 AM IST

നിവേദ്യ സമയത്ത് പുറത്തിറങ്ങിയില്ലെങ്കിൽ എന്തുസംഭവിക്കും?ശിവക്ഷേത്രങ്ങളിലെ വ്യത്യസ്ത ആചാരത്തിന് പിന്നിലെ രഹസ്യം

temple
പ്രതീകാത്മക ചിത്രം

കേരളത്തിലെ ക്ഷേത്രങ്ങളിൽ സ്ഥിരമായി അനുഷ്ഠിക്കുന്ന ആചാരങ്ങളിലൊന്നാണ് നിവേദ്യ സമയമാകുമ്പോൾ ഭക്തരോട് ശ്രീകോവിലിനും നമസ്കാര മണ്ഡപത്തിനും പുറത്തേക്ക് മാറി നിൽക്കാൻ ആവശ്യപ്പെടുന്നത്. ഇത് പതിവായി കാണുന്ന കാഴ്ചയാണെങ്കിലും പലർക്കും ഇതിന് പിന്നിലെ കാരണം എന്താണെന്ന് അറിയില്ല.

ഹിന്ദു ക്ഷേത്രാചാര പ്രകാരം നിവേദ്യം എന്നത് ദേവതയ്ക്ക് ഭോജനം സമർപ്പിക്കുന്ന കർമ്മമാണ്. ഇത് വളരെ ഭക്തി ആദരവോടെയാണ് നിർവഹിക്കേണ്ടത് എന്നാണ് വിശ്വാസം. ഭക്തർ ഈ സമയത്ത് പുറത്തേക്ക് മാറിനിൽക്കുന്നത് ആചാരത്തിന്റെ ഭാഗമായാണ് കണക്കാക്കപ്പെടുന്നത്.

നിവേദ്യം സമർപ്പിക്കുന്ന സമയത്ത് തിടപ്പള്ളിക്കും ശ്രീകോവിലിനും ഇടയ്ക്കുകൂടി ആരും നടക്കാൻ പാടില്ലെന്ന് പറയുന്നതിന് പിന്നിലെ കാരണമിതാണ്. ഹൈന്ദവ ആചാര്യന്മാർ വ്യക്തമാക്കുന്നതനുസരിച്ച് ഭഗവാന്റെ നാവ് ശ്രീകോവിലിൽ നിന്നും തിടപ്പള്ളിയിലെ നിവേദ്യത്തിലേക്ക് എത്തുമെന്നാണ് സങ്കല്പം. അത് മറികടക്കാൻ പാടില്ലാത്തതിനാലാണ് നിശ്ചിത സമയത്തിന് ശേഷം മാത്രം ഭക്തരെ അകത്ത് പ്രവേശിക്കുന്നതെന്നാണ് ക്ഷേത്രാചാരം വ്യക്തമാക്കുന്നത്.

ശിവക്ഷേത്രത്തിലെ നിവേദ്യ സമയത്ത് ഭക്തർ പുറത്തിറങ്ങി നിൽക്കുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്. ശിവഭഗവാൻ എപ്പോഴും അപസ്മാരം എന്ന ഭൂതത്തെ വലതുകാൽപ്പാദത്തിന് ചുവട്ടിൽ ചവിട്ടി അമർത്തി വച്ചിരിക്കുന്നതായാണ് സങ്കല്പം. ഈ ഭൂതം സ്വതന്ത്രമാക്കപ്പെടുന്നത് നിവേദ്യ സമയത്ത് മാത്രമാണ്.

അപ്പേൾ ഈ ഭൂതത്തിന്റെ ബാധ ഏൽക്കാതിരിക്കാൻ കൂടിയാണ് ഭക്തരോട് പുറത്തിറങ്ങി നിൽക്കാൻ ആവശ്യപ്പെടുന്നത്. ഈ സമയത്ത് ശിവക്ഷേത്രത്തിന്റെ നേർനടയിൽ നിൽക്കാനും പാടില്ല. പുറത്തിറങ്ങുന്ന ഭൂതം പ്രധാനവാതിലിലൂടെയും പുറത്തുകടക്കുമെന്നതിനാലാണ് ഭക്തർക്ക് നിയന്ത്രണം ഏ‍ർപ്പെടുത്തുന്നതെന്നാണ് വിശ്വാസം.

English Summary

Devotees in Kerala temples move out during 'nivedyam' (food offering) due to beliefs surrounding the deity's meal. This custom ensures an unobstructed path for the deity's "tongue" from the Sreekovil to the offering. In Shiva temples, it is also believed to avoid the influence of the demon Apasmaram, freed during this specific time.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHIVA TEMPLE, NAIVEDYAM, KERALA TEMPLE RITUALS, SREEKOVIL, HINDU TEMPLE CUSTOMS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL