SignIn
Kerala Kaumudi Online
Tuesday, 28 July 2026 9.35 AM IST

ഇഷ യോഗ സെന്ററിൽ 12 മണിക്കൂർ നീളുന്ന ശിവരാത്രി ആഘോഷം, കേരളത്തിൽ പഞ്ചമുഖ രുദ്രാക്ഷം പ്രസാദമായി സ്വീകരിക്കാം

isha

തിരുവനന്തപുരം: കോയമ്പത്തൂർ ഇഷ യോഗ സെന്ററിൽ സദ്ഗുരുവിന്റെ സാന്നിദ്ധ്യത്തിൽ നടക്കുന്ന 2026ലെ മഹാശിവരാത്രി ആഘോഷങ്ങൾ കേരളത്തിലുടനീളം വിപുലമായി ആഘോഷിക്കും. 15ന് വൈകിട്ട് 6 മുതൽ പിറ്റേന്ന് പുലർച്ചെ 6 വരെ നീണ്ടുനിൽക്കുന്ന ആത്മീയ ഉത്സവത്തിന് കേരളത്തിലെ 29 പ്രമുഖ കേന്ദ്രങ്ങളിൽ തത്സമയ സംപ്രേക്ഷണത്തിന് സൗകര്യമൊരുക്കും.

ഫെബ്രുവരി 10 മുതൽ തന്നെ കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിൽ ഇതിന്റെ ഭാഗമായുള്ള പ്രദർശനങ്ങൾ ആരംഭിച്ചിട്ടുണ്ട്. തിരഞ്ഞെടുത്ത 12 ക്ഷേത്രങ്ങളിൽ വച്ച് ഭക്തർക്ക് സൗജന്യമായി പഞ്ചമുഖരുദ്രാക്ഷം പ്രസാദമായി സ്വീകരിക്കാനുള്ള സൗകര്യവുമുണ്ടാകും. 100ലധികം ടിവി ചാനലുകളിലൂടെയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയും 24 ഭാഷകളിൽ ആഘോഷങ്ങൾ തത്സമയം സംപ്രേക്ഷണം ചെയ്യും. ലോകമെമ്പാടുമുള്ള 14 കോടിയിലധികം ആളുകൾ പരിപാടി വീക്ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തിരുവനന്തപുരം ജില്ലയിൽ ചെങ്ങല്ലൂർ ശ്രീ മഹാദേവ ക്ഷേത്രം, പൂജപ്പുര കൈലാസപുരം ശ്രീ മഹാദേവർ ക്ഷേത്രം, ചെക്കക്കോണം മണക്കാട് സദ്ഗുരു ശ്രീ രാമദാസ് സമാധി ശിവക്ഷേത്രം, കഴക്കൂട്ടം ശ്രീ മഹാദേവ ക്ഷേത്രം, കുണ്ടമൺകടവ് ശ്രീ ഈശ്വരകാല ഭൂതനാഥ ക്ഷേത്രം എന്നിവിടങ്ങളിൽ തത്സമയ സംപ്രേക്ഷണം നടക്കും.

കോയമ്പത്തൂരിലെ ആദിയോഗി പ്രതിമയുടെ സാന്നിദ്ധ്യത്തിൽ നടക്കുന്ന ചടങ്ങുകളിൽ സദ്ഗുരു നയിക്കുന്ന 'മഹാമന്ത്ര' ദീക്ഷയും പ്രത്യേക ധ്യാനങ്ങളും പ്രധാന ആകർഷണമായിരിക്കും. 112 അടി ഉയരമുള്ള ആദിയോഗി പ്രതിമയിൽ അരങ്ങേറുന്ന 'ആദിയോഗി ദിവ്യദർശനം' എന്ന അത്യാധുനിക ലൈറ്റ് ആൻഡ് സൗണ്ട് ഷോ നടക്കും ഇതിനു പുറമെ, ഇഷയുടെ സ്വന്തം മ്യൂസിക് ബാൻഡായ 'സൗണ്ട്സ് ഒഫ് ഇഷ'യ്‌ക്കൊപ്പം പൃഥ്വി ഗന്ധർവ് തുടങ്ങിയ പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന സംഗീത പരിപാടികളും ഉണ്ടാകും. ഫെബ്രുവരി 15ന് വൈകിട്ട് ധ്യാനലിംഗത്തിൽ നടക്കുന്ന പഞ്ചഭൂത ആരാധനയോടെയാണ് ഔദ്യോഗിക ചടങ്ങുകൾ ആരംഭിക്കുന്നത്. ഭൂമിയുടെ വടക്കേ പകുതിയിൽ ഗ്രഹങ്ങളുടെ പ്രത്യേക വിന്യാസം കാരണം മനുഷ്യശരീരത്തിൽ ഊർജ്ജം സ്വാഭാവികമായി മുകളിലേക്ക് ഉയരുന്ന ഈ രാത്രിയിൽ നട്ടെല്ല് നിവർത്തി ഉണർന്നിരിക്കുന്നത് ശാരീരികവും ആത്മീയവുമായ പുരോഗതിക്ക് സഹായിക്കുമെന്ന് സദ്ഗുരു വ്യക്തമാക്കുന്നതെന്ന് ഇഷ ഹഠയോഗ അദ്ധ്യാപകൻ ജയകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷന് ഔദ്യോഗിക വെബ്‌സൈറ്റിൽ ബന്ധപ്പെടാം. ഇഷ വൊളന്റിയേഴ്സ് ആയ രാഹുൽ രാജീവ്, ഡോ.പ്രശാന്ത് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RITUALS, ISHA, YOGA CENTRE, SIVARATHRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL