ന്യൂഡൽഹി: രാജിയാവശ്യപ്പെട്ട് പ്രതിപക്ഷവും കോക്രോച്ച് ജനത പാർട്ടിയും പ്രതിഷേധം ശക്തമാക്കുന്നതിനിടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ മകൾ നൈമിഷ പ്രധാൻ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഡിയാക്ടിവേറ്റ് ചെയ്തു. പിതാവ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തലപ്പത്തിരിക്കെ നൈമിഷ വിദേശത്ത് ഉപരിപഠനം നടത്തിയതിൽ കടുത്ത വിമർശനം ഉയർന്നതിന് പിന്നാലെയാണ് സമൂഹമാദ്ധ്യമ അക്കൗണ്ട് മരവിപ്പിച്ചത്.
അമേരിക്കയിലെ മസാച്യുസെറ്റ്‌സിലെ ടഫ്റ്റ്‌സ് സർവകലാശാലയിൽ നിന്നാണ് നൈമിഷ എൽഎൽഎം ബിരുദം നേടിയത്. ഇതിനുശേഷം യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറത്തിൽ (യുഎസ്ഐഎസ്പിഎഫ്) സീനിയർ അസോസിയേറ്റായി പ്രവർത്തിക്കുകയാണെന്നാണ് റിപ്പോർട്ട്.
അതേസമയം, ധർമേന്ദ്ര പ്രധാന്റെ രാജിയിൽ ഉറച്ച് നിൽക്കുകയാണ് ആയിരക്കണക്കിന് വിദ്യാർത്ഥികളടക്കമുള്ള പ്രതിഷേധക്കാർ. എന്നാൽ രാജി ഒഴിവാക്കിയുള്ള അനുനയത്തിനാണ് കേന്ദ്രത്തിന്റെ ശ്രമം. വ്യവസായി വരുൺ സേത്തിന്റെ ജന്തർ മന്തർ റോഡിലുള്ള വസതിയിൽ മന്ത്രിമാരായ നദ്ദയും ജിതേന്ദ്ര സിംഗും എത്തി പാറ്റകളുമായി കഴിഞ്ഞദിവസം ചർച്ച നടത്തിയിരുന്നു.
ഇതിനിടെ പ്രതിഷേധത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു. യുവാക്കളുടെ ഭാവി തകർക്കാൻ ശ്രമിക്കുന്നവരെ ഒരു കാരണവശാലും വെറുതെ വിടില്ലെന്ന ഉറപ്പുനൽകുന്നുവെന്നായിരുന്നു നരേന്ദ്ര മോദി പ്രതികരിച്ചത്. ചോദ്യപേപ്പർ ചോർച്ചാക്കേസുകൾ അതിവേഗം തീർപ്പാക്കുന്നതിന് രാജ്യത്ത് ഫാസ്റ്റ്ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. യുവജനക്ഷേമവുമായി ബന്ധപ്പെട്ട ദേശീയ സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
Amid growing protests demanding his resignation, Union Education Minister Dharmendra Pradhan’s daughter, Naimisha Pradhan, deactivated her Instagram account after criticism over pursuing higher studies abroad while her father headed the Education Ministry. She earned an LLM from Tufts University, Massachusetts, and reportedly works as a Senior Associate at the U.S.-India Strategic Partnership Forum.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |