SignIn
Kerala Kaumudi Online
Tuesday, 06 October 2026 10.44 PM IST

സമ്പത്ത് നേടാനും ഐശ്വര്യത്തിനും വേണ്ടി വർഷത്തിലൊരിക്കൽ ചെയ്യേണ്ട ചടങ്ങ്, ദോഷഫലങ്ങളെല്ലാം അകലും

noorum-palum
എഐ നിർമ്മിത ചിത്രം

ദോഷദുഃഖ പരിഹാരാർത്ഥം ദേവതകൾക്ക് വഴിപാടുകൾ നേരുന്ന പതിവ് ഹിന്ദുക്കൾക്കിടയിലുണ്ട്. രാഹുദോഷം, സർപ്പദോഷം, കുടുംബത്തിനുള്ള ദോഷം ഇങ്ങനെ പല പ്രശ്‌നങ്ങൾ കാരണം ബുദ്ധിമുട്ടുമ്പോൾ ക്ഷേത്രദർശനവും വഴിപാട് കഴിക്കലുമാണ് പലർക്കും ആശ്വാസം. ആയില്യം നാളായ ഇന്ന് പലരും ഇത്തരം ദോഷമകറ്റാൻ ക്ഷേത്ര ദർശനം നടത്തിയിട്ടുണ്ടാകും. സർപ്പദോഷമകറ്റാൻ 'നൂറുംപാലും' നേദിക്കുന്ന ചടങ്ങാണ് കേരളത്തിൽ പതിവുള്ളത്. സർപ്പദോഷം, രാഹുദോഷം എന്നിവയുടെ ശക്തി കുറയ്‌ക്കാനും സദ്‌ഫലങ്ങൾക്കും വേണ്ടിയാണ് നൂറും പാലും കഴിക്കുന്നത്.

നാഗരാജാവിനും നാഗയക്ഷിക്കും കേരളത്തിൽ അങ്ങോളമിങ്ങളോമുള്ള ക്ഷേത്രങ്ങളിലെ കാവുകളിലും പഴയ കാവുകൾ സ്വന്തമായുള്ള തറവാടുകളിലും ആയില്യം നാളിൽ നൂറുംപാലും വഴിപാട് കഴിക്കാറുണ്ട്. മഹാഭാരത കഥ പ്രകാരം ജനമേജയ രാജാവ് തന്റെ പിതാവായ പരീക്ഷിത്തിനെ തക്ഷകൻ കടിച്ചുകൊന്നതിന് പ്രതികാരമായി സർപ്പയജ്ഞം നടത്തി നാഗങ്ങളെയാകെ ഇല്ലാതാക്കാൻ തുടങ്ങി. ദേവേന്ദ്രന്റെ സംരക്ഷണയിലായതിനാൽ തക്ഷകന് രക്ഷയായി. ഒടുവിൽ ദേവന്മാർ ഇടപെട്ടതോടെ രാജാവ് ഉഗ്രമായ സർപ്പയജ്ഞം അവസാനിപ്പിച്ചു. അപ്പോഴേക്കും നാഗങ്ങളിൽ പലർക്കും വലിയ പരിക്കേറ്റിരുന്നു. ഇവർക്ക് ആശ്വാസത്തിനായി ആദിശേഷൻ മഹാവിഷ്‌ണുവിനോട് പ്രാർത്ഥിച്ചു. വിഷ്‌ണുദേവൻ എല്ലാ നാഗങ്ങളെയും വരുത്തി മഞ്ഞൾപൊടി കരിക്കിൻ വെള്ളത്തിൽ കലക്കി അടയ്‌ക്ക പൂവിൽ മുക്കി തളിച്ചതോടെ അവരുടെ പൊള്ളലൊക്കെ മാറി. ഇതോടെയാണ് നൂറും പാലും ആചരിച്ചുതുടങ്ങിയത്.

സമ്പത്തിനും ഐശ്വര്യത്തിനും മാത്രമല്ല ഗൃഹത്തിലെ സന്തതിപരമ്പരകൾക്കും ആരോഗ്യത്തിനും വേണ്ടി കൂടിയാണ് നൂറും പാലും വർഷത്തിലൊരിക്കൽ നടത്തുന്നത്. ഓരോയിടങ്ങളിലും ആചാരത്തിൽ വ്യത്യാസമുണ്ടെങ്കിലും ഈ ചടങ്ങ് നടത്തപ്പെടുന്നു.

English Summary

Among Hindus, it is customary to offer prayers and religious offerings to deities seeking relief from difficulties and perceived doshas. When facing problems such as Rahu dosha, Sarpa dosha or family-related issues, many people find comfort in visiting temples and performing offerings.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WEALTH, GOOD FORTUNE, HINDU RITUAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL