SignIn
Kerala Kaumudi Online
Tuesday, 18 August 2026 12.58 PM IST

നാളെ പൂക്കളം ഒരുക്കുമ്പോൾ ഈ നാല് പൂക്കൾ മറക്കരുത്; അറിയാം പ്രത്യേകതകൾ

athapookalam
പ്രതീകാത്മകചിത്രം

ഓണനാളുകളുടെ ആഘോഷത്തിലാണ് മലയാളികൾ. അത്തം മുതൽ തിരുവോണം വരെ പത്ത് നാളുകൾക്കും അതിന്റേതായ ആചാരങ്ങളും ആഘോഷരീതികളുമുണ്ട്. അത്തം നാളിൽ തുടങ്ങി തിരുവോണത്തിൽ അവസാനിക്കുന്ന പത്തുദിവസത്തെ ഓണാഘോഷത്തിലെ നാലാമത്തെ ദിവസമാണ് വിശാഖം നാൾ. നാളെയാണ് ഇത് വരുന്നത്. ഈ ദിവസം സമൃദ്ധിയും മംഗളകരവുമാണ്. പണ്ടുകാലത്ത് കൊയ്ത്ത് വിപണികളും ധാന്യശേഖരണവും ആരംഭിക്കുന്നത് വിശാഖം നാളിലാണ്. സദ്യയ്ക്കുള്ള വിഭവങ്ങളുടെ ഒരുക്കങ്ങൾ ഈ ദിവസം മുതൽ സജീവമാകുന്നു. വിശാഖം ദിവസം ഓണം അതിന്റെ പകുതിദിവസത്തിലേക്ക് എത്തിയെന്നാണ് പഴമക്കാർ പറയുന്നത്.

വിശാഖം നാളിൽ പൂക്കളം ഒരുക്കേണ്ട രീതി

വിശാഖ നാളിൽ പൂക്കളം ഒരുക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നിലവിളക്ക് കൊളുത്തി ഗണപതിക്ക് വച്ച് ചാണകം മെഴുകിയ തറയിലാണ് പൂക്കളം ഇടാൻ തുടങ്ങുന്നത്. ആദ്യദിനമായ അത്തദിനത്തിൽ തുമ്പപ്പൂ മാത്രമാണ് പൂക്കളത്തിനായി ഉപയോഗിക്കുക. രണ്ടാമത്തെ ദിവസമായ ചിത്തിര നാളിൽ തുളസി,​ മുക്കുറ്റി എന്നിവ പൂക്കളത്തിൽ ചേർക്കുന്നു. മൂന്നാം ദിവസം മുതൽ മറ്റുനിറങ്ങളിലെ പൂക്കൾ കൂടി ഉൾപ്പെടുത്തുന്നു. നാലാദിനമായ നാളെ പൂക്കളത്തിന്റെ വലിപ്പം കൂടും. വിശാഖം നാളിൽ ശംഖുപുഷ്പം, കോളാമ്പി, ബാൾസ്യം, അരളി എന്നീ നാലിനം പൂക്കൾ ഉപയോഗിച്ചാണ് ഓണപ്പൂക്കളം ഒരുക്കേണ്ടത്. പൂക്കൾ കൊണ്ട് നാല് ലെയറായാണ് പൂക്കളം ഒരുക്കേണ്ടത്. ഈ ദിവസത്തിലും വട്ടത്തിലായിരിക്കണം പൂക്കളത്തിന്റെ ഡിസൈൻ.

English Summary

Visakham is the fourth day of the ten-day Onam celebrations, marking an important stage in the festivities. Traditionally, preparations for the Onam feast and grain collection begin on this day. The pookkalam also becomes larger, with four layers of flowers. Traditional flowers such as butterfly pea, kolambi, balsam and oleander are used to create the circular design.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VISAKHAM DAY, ONAM POOKKALAM, ONAM FESTIVAL, VISAKHAM POOKKALAM, KERALA ONAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL