SignIn
Kerala Kaumudi Online
Wednesday, 15 July 2026 7.22 AM IST

'എത്ര കൊടിയ വിഷവും ഇവിടെയെത്തിയാൽ ഇല്ലാതാകും'; ആയിരങ്ങൾ രോഗശാന്തിക്കെത്തുന്ന 'ചിലന്തി അമ്പലം'

temple-
പത്തനംതിട്ട ജില്ലയിലെ പള്ളിയറ ദേവീക്ഷേത്രം (ചിലന്തി ക്ഷേത്രം)

പത്തനംതിട്ട ജില്ലയിലെ കൊടുമണ്ണിൽ സ്ഥിതി ചെയ്യുന്ന പള്ളിയറ ദേവീക്ഷേത്രം അപൂർവമായ ഹൈന്ദവ ആരാധനാലയങ്ങളിൽ ഒന്നാണ്. ലോകത്തിലെ തന്നെ ഏകചിലന്തി അമ്പലമാണിത്. വർഷങ്ങളായി ആയിരക്കണക്കിന് വിശ്വാസികളാണ് ഇവിടെ ദർശനത്തിനായും രോഗമുക്തിക്കുമായി എത്തുന്നത്. വിഷചിലന്തികളുടെ കടിയേറ്റുള്ള അസുഖങ്ങളും വിഷബാധകളും ഭേദമാക്കുന്നതിനായി വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ ഇവിടെയെത്തുന്നു. ഈ ക്ഷേത്രത്തിലെത്തി വഴിപാട് നടത്തിയാൽ കടുത്ത ചിലന്തി വിഷബാധയും ശമിക്കുമെന്നാണ് വിശ്വാസം.


ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട് പലവിധത്തിലുള്ള ഐതിഹ്യങ്ങളൾ നിലനിൽക്കുന്നുണ്ടെങ്കിലും പ്രധാനമായി അറിയപ്പെടുന്ന കഥ ഇങ്ങനെയാണ്. 'കൊടുമണ്ണിൽ ചെന്നീർക്കര സ്വരൂപമെന്ന് പേരുകേട്ട ഒരു ബ്രാഹ്മണ കുലമുണ്ടായിരുന്നു. പള്ളിയറ ദേവീക്ഷേത്രം ഈ കുലത്തിന്റെ അധീനതയിൽ ആയിരുന്നുവെന്നാണ് കരുതപ്പെടുന്നത്. ഇവിടെ ആൺ പ്രജകൾ ഇല്ലാതാകുകയും ശക്തിഭദ്രർ സാവിത്രി, ശക്തിഭദ്രർ ശ്രീദേവി എന്നീ രണ്ട് അന്തർജനങ്ങൾ മാത്രം അവശേഷിക്കുകയും ചെയ്തു. ഇവരെ വാക്കവഞ്ഞിപ്പുഴ മഠത്തിലെ കാരണവനായ ഇരവിതായരു എന്ന ബ്രാഹ്മണൻ ദത്തെടുത്തു വളർത്തി. പിന്നീട് ഇവർ പള്ളിയറ ദേവി ക്ഷേത്രത്തിന് സമീപമുള്ള കോയിക്കൽ കൊട്ടാരത്തിലാണ് ജീവിച്ചത്.'

'വർഷങ്ങൾക്കുശേഷം ഇവരിൽ ഒരാൾ ഏകാന്തവാസത്തിലാകുകയും ആത്മീയതയിൽ ലയിച്ച് അറയ്ക്കുള്ളിൽ ആദിപരാശക്തിയായ ദുർഗാദേവിയെ തപസ് അനുഷ്ഠിക്കുകയും ചെയ്തു. തുടർന്ന് ഇവരുടെ ശരീരത്തിൽ ദേവീ ചൈതന്യമുള്ള ചിലന്തികൾ വലകെട്ടുകയും ചിലന്തികൾ ഇവരുടെ ആജ്ഞാനുവർത്തികളാകുകയും ചെയ്തു. ഈ വലയ്ക്കുള്ളിലിരുന്ന് അന്തർജനം സമാധിയായി.' തീവ്രഭക്തയായ അന്തർജനത്തിന്റെ ആത്മചൈതന്യം തൊട്ടടുത്ത ദുർഗാക്ഷേത്രത്തിൽ ലയിച്ചുചേർന്നുവെന്നാണ് വിശ്വാസം. അന്നുമുതലാണ് പള്ളിയറ ദേവീക്ഷേത്രം ചിലന്തിയമ്പലം എന്ന പേരിൽ അറിയപ്പെടുന്നതെന്നും ഭക്തർ കരുതുന്നു.

ക്ഷേത്രത്തിലെ പ്രധാന വഴിപാടായ 'ചിലന്തി വിഷഹര' പൂജയും, തീർത്ഥവും, പ്രസാദവും രോഗശാന്തി നൽകുമെന്നാണ് ഭക്തരുടെ വിശ്വാസം. മാരകരോഗങ്ങൾ ശമിക്കുന്നതിന് ക്ഷേത്രക്കുളത്തിൽ കുളിച്ച് പ്രത്യേക ചടങ്ങുകളിൽ പങ്കെടുക്കുന്നതാണ് ഇവിടത്തെ രീതി.

English Summary

The Palliyara Devi Temple in Kodumon, Pathanamthitta district, is considered one of Kerala's most unique Hindu temples and is popularly known as the "Spider Temple" (Chilandi Ambalam). Thousands of devotees visit the temple every year, believing that prayers and rituals performed here can cure spider bites, venom-related ailments, and other illnesses.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KODUMON PALLIYARA DEVI TEMPLE, PATHANAMTHITTA TEMPLE, KERALA TEMPLE, CHILANTHI AMBALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL