
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലം നിറ ആഗസ്റ്റ് 18ന് നടക്കും. രാവിലെ 8.30 മുതൽ 9.30 വരെയുള്ള ശുഭമുഹൂർത്തത്തിലാണ് ചടങ്ങുകൾ. ഇല്ലംനിറയുടെ തലേദിവസം കതിർകറ്റകൾ വെയ്ക്കുന്നതിന് ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ താത്കാലിക സ്റ്റേജ് സംവിധാനം ഒരുക്കും. ഈ വർഷത്തെ തൃപ്പുത്തരി ആഗസ്റ്റ് 30ന് ആഘോഷിക്കും. രാവിലെ 8.30മുതൽ 9.30 വരെയുള്ള മുഹൂർത്തത്തിലാണ് ചടങ്ങുകൾ നടക്കുക.
തൃപ്പുത്തരി ദിവസം ഭക്തർക്കായി 1200 ലിറ്റർ പുത്തരി പായസം തയ്യാറാക്കും. ഒരു ലിറ്ററിന് 240 രൂപയാകും നിരക്ക്. മിനിമം കാൽ ലിറ്റർ പായസത്തിന് 60 രൂപയാകും നിരക്ക്. ഒരാൾക്ക് പരമാവധി 2 ടിക്കറ്റ് അനുവദിക്കും. പുത്തരി പായസം കൂടുതൽ സ്വാദിഷ്ടമാക്കുന്നതിന് 2200 എണ്ണം കദളിപ്പഴവും 22 കിലോ നെയ്യും ഉപയോഗിച്ചാണ് പായസം തയ്യാറാക്കുക.
Guruvayur Temple will observe Illam Nira on August 18 and Thriputhari on August 30, both scheduled between 8:30 AM and 9:30 AM. For Thriputhari, 1200 liters of Puthari Payasam will be prepared using 2200 Kadali bananas and 22 kg ghee. Devotees can purchase it at Rs. 240 per liter, with a maximum of two tickets per person.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |