SignIn
Kerala Kaumudi Online
Sunday, 12 July 2026 4.06 PM IST

പീഡനശ്രമത്തിനിടെ കൊലപാതകം? വയോധികയുടെ കഴുത്തിൽ കല്ലുകെട്ടി കിണറ്റിൽ താഴ്‌ത്തി

READ ENGLISH VERSION
well
മൃതദേഹം കണ്ടെത്തിയ കിണർ

ഗുരുവായൂർ: വയോധികയുടെ കഴുത്തിൽ കല്ലുകെട്ടി കിണറ്റിൽ താഴ്‌ത്തിയ നിലയിൽ കണ്ടെത്തി. ചേലക്കര സ്വദേശിനിയായ 76കാരിയുടെ മൂന്ന് ദിവസത്തോളം പഴക്കമുള്ള മൃതദേഹമാണ് കർണ്ണംകോട് റെയിൽവേ ട്രാക്കിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ നിന്ന് കണ്ടെത്തിയത്. സംഭവത്തിൽ പെരുമ്പാവൂർ സ്വദേശി സുരേഷും (55) കൂട്ടാളിയും പിടിയിലായി.


കൊല്ലത്ത് മകന്റെ ഒപ്പമായിരുന്നു വയോധിക താമസിച്ചിരുന്നത്. പെൻഷൻ സംബന്ധമായ ആവശ്യത്തിനായാണ് ഇവർ തൃശൂരിലെത്തിയത്. രണ്ട് ദിവസം ഗുരുവായൂരിൽ തങ്ങാമെന്ന് കരുതി. അതിനിടെയാണ് വയോധിക സുരേഷുമായി പരിചയപ്പെടുന്നത്. താമസസ്ഥലം ഏർപ്പാടാക്കി തരാമെന്ന് പറഞ്ഞാണ് സുരേഷ് ഇവരെ വാടകവീട്ടിലെത്തിക്കുന്നത്. തുടർന്ന് ഇവിടെവച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും സുരേഷ് ഇവരെ മർദിക്കുകയും ചെയ്തു.

പരിക്കേറ്റ വയോധിക അബോധാവസ്ഥയിലാണ്. ഇവർ മരിച്ചെന്ന് കരുതി സുരേഷ് സുഹൃത്തിന്റെ സഹായത്തോടെ കല്ലുകെട്ടി കിണറ്റിൽ താഴ്ത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സുരേഷ് മദ്യപാനത്തിനിടെ മറ്റ് ചിലരോട് കൊലപാതക വിവരം പറഞ്ഞിരുന്നു. അങ്ങനെയാണ് വിവരം പൊലീസിന് ലഭിക്കുന്നത്. ഇന്നലെ രാത്രി പതിനൊന്നോടെ നടത്തിയ പരിശോധനയിൽ കിണറ്റിൽ നിന്ന് മൃതദേഹം കണ്ടെത്തി. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. പീഡനശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പൊലീസ് സംശയിക്കുന്നത്.

English Summary

The body of 76-year-old woman was found in a well near Guruvayoor's railway track, a stone tied to her neck. Suresh (55) and an accomplice have been arrested. Police suspect Suresh assaulted her, then, believing her dead, disposed of the body with his friend's help. The murder is believed to have occurred during an attempted assault.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ELDERLY WOMAN MURDER, GURUVAYUR CRIME, THRISSUR CRIME NEWS, WOMAN FOUND DEAD IN WELL, ELDERLY WOMAN KILLED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY