SignIn
Kerala Kaumudi Online
Sunday, 18 October 2026 2.52 AM IST

ഭ​​​ക്ത​​​ര​​​ക്ഷ​​​ക​​​യാ​​​യ​ ​കാ​​​ട്ടി​ൽ​​​മേ​​​ക്ക​​​തി​​​ല​​​മ്മ

kattil-mekkethil

പൊ​​​ന്മ​​​ന​​​യു​​​ടെ​ ​ഹൃ​​​ദ​​​യ​​​ഭാ​​​ഗ​​​ത്താ​​​യി​ ​അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ന്റെ​ ​തീ​​​ര​​​ത്ത് ​ഭ​​​ക്ത​​​വ​​​ത്സ​​​ല​​​യും​ ​കാ​​​രു​​​ണ്യ​​​മൂ​ർ​​​ത്തി​​​യു​​​മാ​​​യ​ ​ശ്രീ​ഭ​​​ദ്രാ​ ​ഭ​​​ഗ​​​വ​​​തി​ ​വാ​​​ണ​​​രു​​​ളു​​​ന്ന​ ​ദി​​​വ്യ​ക്ഷേ​​​ത്ര​​​മാ​​​ണ് ​കാ​​​ട്ടി​ൽ​​​മേ​​​ക്ക​​​തി​ൽ​ ​ദേ​​​വീ​​​ക്ഷേ​​​ത്രം. ആ​​​ശ്ര​​​യി​​​ക്കു​​​ന്ന​ ​ഭ​​​ക്ത​​​രെ​ ​അ​​​ഭ​​​യം​ ​ന​​​ൽ​കി​ ​അ​​​നു​​​ഗ്ര​​​ഹി​​​ച്ച് ​പാ​​​പ​​​ങ്ങ​​​ളി​ൽ​ ​നി​​​ന്ന് ​മു​​​ക്തി​ ​ന​​​ൽ​​​കി​ ​സു​​​ഖ​​​വും​ ​സ​​​ന്തോ​​​ഷ​​​വും​ ​പ്ര​​​ദാ​​​നം​ ​ചെ​​​യ്യു​​​ന്ന​ ​കാ​​​ട്ടി​ൽ​​​മേ​​​ക്ക​​​തി​​​ല​​​മ്മ​​​യു​​​ടെ​ ​അ​​​ത്ഭു​​​ത​ ​പ്ര​​​വൃ​​​ത്തി​​​ക​ൾ​ ​അ​​​ന​​​വ​​​ധി​​​യാ​​​ണ്.​ ​ക്ഷേ​​​ത്ര​​​ത്തി​​​ലെ​ ​വൃ​​​ശ്ചി​​​ക​ ​മ​​​ഹോ​​​ത്സ​​​വ​​​ത്തി​​​ന് ​കു​​​ട്ട​​​നാ​​​ട്ടി​ൽ​ ​നി​​​ന്ന് ​കൊ​​​ണ്ടു​​​വ​​​ന്ന​ ​ജ​ങ്കാ​​​റി​​​ന്റെ​ ​ഉ​​​ട​​​മ​​​യ്​​ക്ക് ​അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യു​​​ണ്ടാ​​​യ​ ​രോ​​​ഗ​​​ത്താ​ൽ​ ​ഇ​​​രു​കാ​​​ലു​​​ക​​​ളു​​​ടെ​​​യും​ ​സ്വാ​​​ധീ​​​നം​ ​ന​​​ഷ്ട​​​പ്പെ​​​ട്ട് ​ന​​​ട​​​ക്കാ​ൻ​ ​ക​​​ഴി​​​യാ​​​തെ​ ​പ്രാ​​​ഥ​​​മി​​​ക​ ​ക​ർ​​​മ്മ​​​ങ്ങ​ൾ​​​ക്ക് ​പോ​​​ലും​ ​പ​​​ര​​​സ​​​ഹാ​​​യം​ ​ആ​​​വ​​​ശ്യ​​​മാ​​​യി​വ​​​ന്ന​ ​അ​​​വ​​​സ്ഥ​​​യി​​​ലാ​​​യി​​.​ ​വി​​​ദ​​​ഗ്ദ്ധ​​​ചി​​​കി​​​ത്സ​​​ക​ൾ​ ​അ​​​ന​​​വ​​​ധി​ ​ന​​​ട​​​ത്തി​​​യി​​​ട്ടും​ ​യാ​​​തൊ​​​രു​ ​മാ​​​റ്റ​​​വു​​​മു​​​ണ്ടാ​​​യി​​​ല്ല.​ ​കാ​​​ട്ടി​ൽ​​​മേ​​​ക്ക​​​തി​ൽ​ ​ക്ഷേ​​​ത്ര​​​ത്തെ​​​ക്കു​​​റി​​​ച്ചും​ ​കാ​​​ട്ടി​​​ല​​​മ്മ​​​യു​​​ടെ​ ​ആ​​​ശ്രി​​​ത​ ​വാ​​​ത്സ​​​ല്യ​​​ത്തെ​​​ക്കു​​​റി​​​ച്ചും​ ​കേ​​​ട്ട​​​റി​​​ഞ്ഞ് ​കാ​​​ട്ടി​​​ല​​​മ്മ​​​യു​​​ടെ​ ​ഭ​​​ക്ത​​​രാ​​​യി​ ​മാ​​​റി​​​യ​ ​അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്റെ​ ​കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളു​​​ടെ​ ​പ്രേ​​​ര​​​ണ​​​യാ​ൽ​ ​അ​​​ടു​​​ത്ത​ ​വൃ​​​ശ്ചി​​​ക​ ​മ​​​ഹോ​​​ത്സ​​​വ​​​ത്തി​​​ന് ​അ​​​മ്മ​​​യു​​​ടെ​ ​ദി​​​വ്യ​സ​​​ന്നി​​​ധി​​​യി​ൽ​ ​ഭ​​​ജ​​​ന​​​മി​​​രി​​​ക്കാ​ൻ​ ​തീ​​​രു​​​മാ​​​നി​​​​​ക്കു​​​ക​​​യും​ ​വൃ​​​ശ്ചി​​​കം​ ​ഒ​​​ന്നി​​​ന്റെ​ ​ത​​​ലേ​​​ന്നാ​ൾ​ ​ഊ​​​ന്നു​​​വ​​​ടി​​​യു​​​ടെ​യും​ ​ബ​​​ന്ധു​​​ക്ക​​​ളു​​​ടെ​​​യും​ ​സ​​​ഹാ​​​യ​​​ത്താ​ൽ​ ​ക്ഷേ​​​ത്ര​​​ത്തി​​​ലെ​​​ത്തി​ 12​ ​ദി​​​വ​​​സം​ ​വ്ര​​​ത​​​ത്തോ​​​ടെ​ ​മ​​​ന​സും​ ​ശ​​​രീ​​​ര​​​വും​ ​ദേ​​​വി​​​യി​​​ല​ർ​​​പ്പി​​​ച്ച് ​ഭ​​​ജ​​​ന​​​മി​​​രി​​​ക്കു​​​ക​​​യും​ ​ചെ​​​യ്​​തു.​ ​ഭ​​​ജ​​​നം​ ​പൂ​ർ​​​ത്തി​​​യാ​​​ക്കി​ ​ഊ​​​ന്നു​​​വ​​​ടി​ ​ദേ​​​വി​​​​​ക്ക് ​സ​​​മ​ർ​​​പ്പി​​​ച്ച് ​സാ​​​ധാ​​​ര​​​ണ​ ​മ​​​നു​​​ഷ്യ​​​രെ​​​പ്പോ​​​ലെ​ ​അ​​​ദ്ദേ​​​ഹം​ ​ന​​​ട​​​ന്നു​​​പോ​​​യ​ ​കാ​​​ഴ്​​ച​ ​ക​​​ണ്ടു​​​നി​​​ന്ന​​​വ​​​രി​ൽ​ ​അ​​​ത്ഭു​​​ത​​​വും​ ​അ​​​ച​​​ഞ്ച​​​ല​​​മാ​​​യ​ ​ഭ​​​ക്തി​​​യും​ ​ജ​​​നി​​​പ്പി​​​ച്ചു.
അ​​​ല​​​റി​​​പ്പാ​​​ഞ്ഞു​​​വ​​​ന്ന​ ​സു​​​നാ​​​മി​​​ത്തി​​​ര​​​മാ​​​ല​​​ക​ൾ​​​ക്ക് ​മു​​​ന്നി​ൽ​ ​മ​​​ഹാ​​​മേ​​​രു​​​പോ​​​ലെ​ ​ശി​​​ര​​​സു​​​യ​ർ​​​ത്തി​ ​നി​​​ന്ന് ​ക്ഷേ​​​ത്ര​​​ത്തെ​​​യും​ ​പൊ​​​ന്മ​​​ന​​​യെ​​​യും​ ​സം​​​ര​​​ക്ഷി​​​ച്ച​ ​കാ​​​ട്ടി​ൽ​​​മേ​​​ക്ക​​​തി​​​ല​​​മ്മ​​​യു​​​ടെ​ ​ദി​​​വ്യ​​​ശ​​​ക്തി​​​ക്ക് ​മു​​​ന്നി​ൽ​ ​സു​​​നാ​​​മി​ ​പോ​​​ലും​ ​ശി​​​ര​സു​ന​​​മി​​​ച്ചു.സം​​​സാ​​​രി​​​ക്കാ​ൻ​ ​ബു​​​ദ്ധി​​​മു​​​ട്ടി​​​യി​​​രു​​​ന്ന​ ​ഒ​​​രു​ ​കു​​​ട്ടി​ ​അ​​​മ്മ​​​യു​​​ടെ​ ​ദി​​​വ്യ​​​സ​​​ന്നി​​​ധി​​​യി​​​ലെ​​​ത്തി​ ​നാ​​​മം​ ​ജ​​​പി​​​ച്ച​​​ത് ​ഏ​​​വ​​​രെ​​​യും​ ​അ​​​തി​​​ശ​​​യി​​​പ്പി​​​ച്ച​ ​മ​​​റ്റൊ​​​ര​​​ത്ഭു​​​ത​ ​സം​​​ഭ​​​വ​​​മാ​​​ണ്.​ ​ഏ​​​റെ​ ​വ​ർ​​​ഷ​​​ങ്ങ​ൾ​​​ക്ക് ​മു​​​മ്പ് ​തീ​​​ര​​​ദേ​​​ശ​​​ത്തേ​​​ക്കെ​​​ത്തി​​​ച്ചേ​​​രാ​ൻ​ ​വാ​​​ഹ​​​ന​​​സൗ​​​ക​​​ര്യ​​​മി​​​ല്ലാ​​​തി​​​രു​​​ന്ന​ ​കാ​​​ല​​​ത്ത് ​തൊ​​​ട്ട​​​ടു​​​ത്ത​​​ക​​​ര​​​യി​ൽ​ ​വ്യാ​​​പാ​​​ര​​​സ്ഥാ​​​പ​​​നം​ ​ന​​​ട​​​ത്തി​​​യി​​​രു​​​ന്ന​ ​പൊ​​​ന്മ​​​ന​​​യി​​​ലെ​ ​ഒ​​​രു​ ​വ്യാ​​​പാ​​​രി​ ​ഒ​​​രു​​​ദി​​​വ​​​സം​ ​ക​​​ട​​​യ​​​ട​​​ച്ച് ​തി​​​രി​​​കെ​ ​വീ​​​ട്ടി​​​ലേ​​​ക്ക് ​പോ​​​കു​​​മ്പോ​ൾ​ ​രാ​​​ത്രി​ ​ഏ​​​റെ​ ​വൈ​​​കി​​​യി​​​രു​​​ന്നു.​ ​കൈ​​​യി​ൽ​ ​പ​​​ണ​​​മ​​​ട​​​ങ്ങി​​​യ​ ​സ​​​ഞ്ചി​​​യു​​​മാ​​​യി​ ​കോ​​​വി​ൽ​​​ത്തോ​​​ട്ടം​ ​വ​​​ഴി​ ​വി​​​ജ​​​ന​​​മാ​​​യ​ ​അ​​​ഞ്ചു​​​മ​​​ന​​​യ്​​ക്ക​​​ലെ​​​ത്തി​​​യ​​​പ്പോ​ൾ​ ​ത​​​ന്നെ​ ​വ​​​ള​​​ഞ്ഞ​ ​അ​​​ക്ര​​​മി​​​ക​​​ളി​ൽ​ ​നി​​​ന്ന് ​ര​​​ക്ഷ​​​പെ​​​ട്ടോ​​​ടി​​​യ​ ​അ​​​ദ്ദേ​​​ഹ​​​ത്തെ​ ​കാ​​​ഷാ​​​യ​ ​വ​​​സ്​​ത്രം​ ​ധ​​​രി​​​ച്ച​ ​സ​​​ന്യാ​​​സി​​​നി​​​യു​​​ടെ​ ​വേ​​​ഷ​​​ത്തി​​​ലെ​​​ത്തി​​​യ​ ​കാ​​​ട്ടി​ൽ​​​മേ​​​ക്ക​​​തി​​​ല​​​മ്മ​ ​അ​​​ക്ര​​​മി​​​ക​​​ളി​ൽ​ ​നി​​​ന്ന് ​ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി​​​യ​ ​സം​​​ഭ​​​വം​ ​ഇ​​​ന്നും​ ​ബ​​​ഹു​​​മാ​​​ന​​​ത്തോ​​​ടു​​​കൂ​​​ടി​​​ ​മാ​​​ത്ര​​​മേ​ ​ഭ​​​ക്ത​​​ജ​​​ന​​​ങ്ങ​ൾ​​​ക്ക് ​ഓ​ർ​​​ക്കാ​ൻ​ ​ക​​​ഴി​​​യു​​​ക​​​യു​​​ള്ളൂ.

പൊ​​​ഴി​​​മു​​​റി​​​ഞ്ഞ് ​വെ​​​ള്ള​​​മി​​​റ​​​ങ്ങി
വ​ർ​​​ഷ​​​ങ്ങ​ൾ​​​ക്ക്​​ ​മു​​​മ്പു​​​ണ്ടാ​​​യ​ ​അ​​​തി​​​രൂ​​​ക്ഷ​​​മാ​​​യ​ ​വെ​​​ള്ള​​​പ്പൊ​​​ക്ക​​​ത്തി​ൽ​ ​പൊ​​​ന്മ​​​ന​ ​മു​​​ങ്ങി​​​പ്പോ​​​കു​​​ന്ന​ ​സ്ഥി​​​തി​​​വ​​​ന്ന​​​പ്പോ​ൾ​ ​പെ​​​ട്ടെ​​​ന്ന് ​ക്ഷേ​​​ത്ര​​​ത്തി​​​ന് ​തെ​​​ക്കു​​​വ​​​ശം​ ​പൊ​​​ഴി​​​മു​​​റി​​​ഞ്ഞ് ​വെ​​​ള്ള​​​മി​​​റ​​​ങ്ങി.​ ​ഗോ​​​വ​ർ​​​ദ്ധ​​​ന​​​ഗി​​​രി​​​യു​​​യ​ർ​​​ത്തി​ ​ഭ​​​ഗ​​​വാ​ൻ​ ​ശ്രീ​​​കൃ​​​ഷ്​​ണ​​​നെ​​​പ്പോ​​​ലെ​ ​പൊ​​​ന്മ​​​ന​​​യെ​ ​ര​​​ക്ഷി​​​ച്ച​​​ത് ​കാ​ട്ടി​ൽ​​​മേ​​​ക്ക​​​തി​​​ല​​​മ്മ​​​യാ​​​ണെ​​​ന്നാ​​​ണ് ​ഇ​​​ന്നും​ ​ഇ​​​വി​​​ട​​​ത്തു​​​കാ​ർ​ ​വി​​​ശ്വ​​​സി​​​ക്കു​​​ന്ന​​​ത്. രോ​​​ഗ​​​മു​​​ക്തി,​ മം​​​ഗ​​​ല്യ​ഭാ​​​ഗ്യം,​ ഉ​​​ദ്യോ​​​ഗ​​​ല​​​ബ്​​ധി​​​ തുടങ്ങി ഭക്തരുടെ ആ​​​ഗ്ര​​​ഹ​​​ങ്ങ​ൾ​ ​സ​​​ഫ​​​ലീ​​​ക​​​രി​​​ച്ചും​ ​ദാ​​​രി​​​ദ്ര്യ​​​ദുഃ​​​ഖ​​​മ​​​ക​​​റ്റി​​​യും​ ​അ​​​ത്ഭു​​​ത​ ​പ്ര​​​വൃ​​​ത്തി​​​ക​ൾ​ ​തു​​​ട​​​രു​​​ന്ന​ ​കാ​​​ട്ടി​ൽ​മേ​​​ക്ക​​​തി​​​ല​​​മ്മ​ ​വാ​​​ഴു​​​ന്ന​ ​ദി​​​വ്യ​ക്ഷേ​​​ത്രം​ ​പൊ​​​ന്നൊ​​​ളി​​​തൂ​​​കു​​​ന്ന​ ​പൊ​​​ന്മ​​​ന​​​യി​ൽ​ ​വെ​​​ണ്ണി​​​ലാ​​​വു​​​പോ​ൽ​ ​തി​​​ള​​​ങ്ങി​​​നി​​​ൽ​​​ക്കു​​​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KATTIL MEKAKTHIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL