കിടപ്പുമുറിയിലെ ഈ തെറ്റ് നിങ്ങളുടെ സമ്പത്തിനെ ബാധിക്കും; ഇക്കാര്യങ്ങൾ ഒഴിവാക്കണം
1 MIN READ
| AUTHOR : Web Desk PUBLISHED: JULY 03, 2026 04:18 PM IST
പ്രതീകാത്മക ചിത്രം
വീടുകളിൽ ഏറ്റവും പ്രധാനപ്പെട്ട മുറികളിലൊന്നാണ് കിടപ്പുമുറി. ഇത് എപ്പോഴും പോസിറ്റീവ് എനര്‍ജി നിറഞ്ഞതായിരിക്കണം. കിടപ്പുമുറിയിൽ പ്രധാനമായും ശ്രദ്ധിക്കേണ്ടത് കിടക്കയാണ്. കിടക്കയിലെ സ്ഥലം സാമ്പത്തിക അടിത്തറയെ നേരിട്ട് ബാധിക്കുന്ന ഒന്നാണെന്നാണ് വാസ്തുശാസ്ത്രം പറയുന്നത്.
കിടക്കയിലോ കിടക്കയ്‌ക്കടിയിലോ ഭാരമേറിയതോ, ഉപയോഗശൂന്യമായതോ ആയ സാധനങ്ങൾ സൂക്ഷിക്കുന്നത് സാമ്പത്തിക വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിശ്വാസം. ഇത്തരം സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും സാമ്പത്തിക പുരോഗതി നേടാനും വാസ്തുശാസ്ത്ര പ്രകാരം കിടക്കയിൽ നിന്നും താഴെ പറയുന്ന വസ്തുക്കൾ പൂർണമായും ഒഴിവാക്കണം.
ഒരിക്കലും കിടക്കയുടെ മുകളിൽ പഴയ ചെരുപ്പുകൾ ഇടാൻ പാടില്ല. ഇവ പൊതുവെ അധഃപതനത്തിന്റെ പ്രതീകങ്ങളാണ്. അതിനാൽ കിടക്കയിൽ ഇവ സൂക്ഷിക്കുന്നത് വരുമാന സാദ്ധ്യതകളെ ഇല്ലാതാക്കുകയും വീടിന്റെ സാമ്പത്തിക ഊർജത്തെ നശിപ്പിക്കുകയും ചെയ്യുമെന്നാണ് പറയപ്പെടുന്നത്.
പഴയതും കീറിയതുമായ വസ്ത്രങ്ങൾ ദാരിദ്ര്യത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. അതിനാൽ ഇവ കിടക്കയിൽ സൂക്ഷിക്കുന്നത് വീട്ടിലേയ്ക്ക് അഭിവൃദ്ധിയും ഐശ്വര്യവും കടന്നവരുന്നത് തടയുമെന്നാണ് പറയപ്പെടുന്നത്.
ആവശ്യമുള്ളതും ഇല്ലാത്തുമായി ബില്ലുകൾ, ഫയലുകൾ തുടങ്ങിയവ കിടക്കയുടെ അടിയിൽ വയ്ക്കുന്നത് കടബാധ്യതകൾ തലയ്ക്ക് മുകളിൽവച്ച് ഉറങ്ങുന്നതിന് തുല്യമാണെന്നാണ് വിശ്വാസം. ഇങ്ങനെ ചെയ്യുന്നത് മനസിൽ എപ്പോഴും സാമ്പത്തിക സമ്മർദ്ദവും അനാവശ്യ ചെലവുകളെക്കുറിച്ചുള്ള ചിന്തകളും നിറയുന്നതിന് കാരണമായേക്കും.
പുസ്തകങ്ങൾ ഊർജം പുറപ്പെടുവിക്കുന്നവയാണ്. ഇവ കിടക്കയിൽ സൂക്ഷിക്കുന്നത് സമാധാനപരമായ ഉറക്കത്തിന് തടസമാകുകയും പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിന് തടസങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.
സാധാരണ കിടക്കയിൽ കാണാറുള്ളവയാണ് മൊബൈൽ ഫോൺ പോലുള്ള ഇലക്ട്രോണിക് സാധനങ്ങളും ചാർജറുകളും. എന്നാൽ ഇവയിൽ നിന്നുള്ള വൈദ്യുതകാന്തിക തരംഗങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള നിങ്ങളുടെ കഴിവിനെ ബാധിക്കുമെന്ന് പറയപ്പെടുന്നു. ശ്രദ്ധക്കുറവ് ജീവിതത്തിലെ വളർച്ചയെ ബാധിക്കുകയും സാമ്പത്തിക നഷ്ടത്തിന് കാരണമാകുകയും ചെയ്യും.
ഒഴിഞ്ഞ ബാഗുകൾ അല്ലെങ്കിൽ നെയിൽപോളിഷുകൾ സൂക്ഷിക്കുന്നത് ജീവിതത്തിലെ അസ്ഥിരതയെയാണ് ചൂണ്ടിക്കാട്ടുന്നത്. ഇത് നിങ്ങളുടെ വരുമാനം നിലനിൽക്കാതെ വരാനും അനാവശ്യമായ ചെലവുകൾക്കും കാരണമായേക്കും.
പൊട്ടിയതോ കേടായതോ ആയ യാതൊരു വസ്തുക്കളും കിടക്കയിലോ കിടക്കയുടെ അടിയിലോ ഒരുകാരണവശാലും സൂക്ഷിക്കരുത്. ഇത് വീട്ടിലേക്ക് ദാരിദ്ര്യം ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാണ്.
RELATED TOPICS: BEDROOM VASTU, WEALTH VASTU TIPS, VASTU
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ