SignIn
Kerala Kaumudi Online
Monday, 08 June 2026 5.02 PM IST

പുതുതായി വീട് പണിയുന്നവരാണോ? ഈ ദിശയിൽ അടുക്കള വേണ്ട, ദാരിദ്ര്യം വിട്ടൊഴിയില്ല

kitchen

സ്വന്തമായി ഒരു വീടെന്നത് പലരുടെയും സ്വപ്നമാണ്. ഒരുപാടു നാളത്തെ അധ്വാനഫലം സ്വരൂക്കൂട്ടിയായിരിക്കും മിക്കവാറും പേരും വീട് പണിയുന്നത്. എന്നാൽ ആഗ്രഹിച്ചൊരു വീട് പണിതുകഴിഞ്ഞ് അതിൽക്കയറി താമസിക്കുമ്പോൾ ദാരിദ്ര്യവും കഷ്ടപ്പാടുകളും ഒഴിയുന്നില്ലെങ്കിലോ? ഇതിന് പ്രധാന കാരണം വാസ്‌തുദോഷമാകാം. വീട് പണിയുമ്പോൾ വാസ്‌തുശാസ്‌ത്രത്തിൽ നിഷ്കർഷിക്കുന്ന കാര്യങ്ങൾ പാലിക്കേണ്ടത് വളരെ പ്രധാനമാണെന്ന് വിദഗ്ദ്ധർ പറയുന്നു.

ഒരു വീടിനെ സംബന്ധിച്ച് ഏറ്റവും പ്രാധാന്യമുള്ള ഒരിടമാണ് അടുക്കള. വീട്ടിലെ ദാരിദ്ര്യവും കഷ്ടപ്പാടുകളും പ്രതിഫലിക്കുന്നത് അടുക്കളയിലാണ്. വാസ്‌തുപ്രകാരം അടുക്കള പണിയുമ്പോൾ ശ്രദ്ധിക്കേണ്ടതായ നിരവധി കാര്യങ്ങളുണ്ട്. ഇവ പാലിച്ചില്ലെങ്കിൽ വീട്ടിൽ വരവ് കുറയുകയും ചെലവ് വർദ്ധിക്കുകയും ചെയ്യും.

  • വീട്ടിലെ മറ്റ് മുറികളെക്കാളും അഞ്ച് ഇഞ്ചോ അഞ്ച് സെന്റിമീറ്ററോ എങ്കിലും കുറഞ്ഞതായിരിക്കണം അടുക്കളയുടെ വലിപ്പം. അടുക്കളയുടെ വലിപ്പം കൂടിയാൽ കൊടിയ ദാരിദ്ര്യമായിരിക്കും ഫലം.
  • വീടിന്റെ നടുഭാഗത്തെയാണ് ബ്രഹ്മസൂത്രം എന്ന് പറയുന്നത്. ഈ ഭാഗം ഒരിക്കലും അടഞ്ഞിരിക്കാൻ പാടില്ല.
  • കിഴക്ക്- തെക്കേ മൂലയാണ് അടുക്കളയ്ക്ക് പറ്റിയ ഉത്തമ സ്ഥാനം. ഈ ദിശയിൽ അടുക്കള പണിയുന്നത് സന്തോഷവും അഭിവൃദ്ധിയും പ്രദാനം ചെയ്യും. ഈശാനകോണാണ് അടുക്കളയ്ക്ക് ഉചിതമായ ദിശ.
  • അഗ്നികോണിൽ അടുക്കള പണിയുന്നത് ഉചിതമല്ല.
  • കന്നിമൂലയിലും അടുക്കള പണിയരുത്.
  • പുറത്ത് അടുക്കള പണിയുമ്പോൾ കിഴക്കോട്ട് തിരിഞ്ഞുനിന്ന് പാചകം ചെയ്യുന്ന രീതിയിലാണ് പണിയേണ്ടത്.
Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: VASTU, VASTU AND KITCHEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY