SignIn
Kerala Kaumudi Online
Wednesday, 22 July 2026 5.34 PM IST

വീട്ടിലെ അലമാരയുടെ നിറം ഇതാണോ? എങ്കിൽ പണം തേടിയെത്തും

wardrobe
പ്രതീകാത്മക ചിത്രം

വീട് എന്നത് താമസിക്കുന്നതിനുള്ള ഒരിടം മാത്രമല്ല,​ കുടുംബത്തിന്റെ സന്തോഷവും സമാധാനവും നിറഞ്ഞ ഇടം കൂടിയാണ്. അതുകൊണ്ടുതന്നെ വീടിന്റെ നിർമ്മാണത്തിലും ക്രമീകരണത്തിലും വാസ്തു ശാസ്ത്രത്തിന് വലിയ പ്രാധാന്യമുണ്ട്. എന്നാൽ വീട് വയ്ക്കുമ്പോൾ മാത്രമല്ല വീട്ടിലെ ഓരോ സാധനങ്ങൾക്കും വാസ്തു നോക്കുന്നത് നല്ലതാണെന്ന് ജ്യോതിഷികൾ പറയുന്നു.

നമ്മുടെ വീട്ടിൽ മിക്ക മുറികളിലും അലമാരകൾ ഉണ്ട്. വാസ്തു ശാസ്ത്രമനുസരിച്ച് അലമാരകൾ നമ്മുടെ ജീവിതത്തെയും സ്വാധീനിക്കുന്നു. അലമാരകൾ സാധനങ്ങൾ സൂക്ഷിക്കാനുള്ള ഇടങ്ങൾ മാത്രമല്ല സമ്പാദ്യം, സുരക്ഷ, സന്തോഷം, സമൃദ്ധി എന്നിവയെയും പ്രതിനിധികരിക്കുന്നു.

അലമാരകൾ ശരിയായ ദിശയിൽ സ്ഥാപിച്ചില്ലെങ്കിൽ അത് നെഗറ്റീവ് ഫലങ്ങളാണ് നൽകുന്ന എന്നാണ് വിശ്വാസം. അലമാര എപ്പോഴും വൃത്തിയായും ചിട്ടയായും സൂക്ഷിക്കുന്നത് വീട്ടിൽ സന്തോഷവും സമൃദ്ധിയും നിറയ്ക്കുന്നതിനൊപ്പം പോസിറ്റീവ് ഊർജവും കൊണ്ടുവരും. കബോർഡുകളിൽ വസ്ത്രങ്ങൾ മാത്രമേ സൂക്ഷിക്കാൻ പാടുള്ളൂ. പണമോ ആഭരണങ്ങളോ അതിൽ സൂക്ഷിക്കാൻ പാടില്ലെന്ന് വാസ്തുവിൽ പറയുന്നു. പ്രധാനപ്പെട്ട രേഖകളോ പേപ്പറുകളോ അതിൽ സൂക്ഷിക്കാം. കൂടാതെ ഇത് എപ്പോഴും വൃത്തിയായും ചിട്ടയായും സൂക്ഷിക്കണമെന്ന് ജ്യോതികൾ പറയുന്നു.

പണവും ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും സൂക്ഷിക്കുന്ന അലമാര വീടിന്റെ തെക്ക് പടിഞ്ഞാറ് ദിശയിൽ വേണം സ്ഥാപിക്കാൻ. ഇത് ശുഭകരമായി കണക്കാക്കപ്പെടുന്നു. അലമാരയുടെ വാതിൽ വടക്കോ കിഴക്കോ ദിശയിലേക്ക് തുറക്കുന്നതാണ് നല്ലത്. കൂടാതെ പണം സൂക്ഷിക്കുന്ന അലമാരയുടെ നിറം കറുപ്പായിരിക്കണം. ഇത് വീട്ടിൽ സന്തോഷം, സമാധാനം, സമ്പത്ത് എന്നിവ നിലനിർത്തുന്നു.

English Summary

According to Vastu beliefs, the placement and maintenance of wardrobes and cupboards can influence the positive energy of a home. Keeping wardrobes clean and organized is considered auspicious.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VASTU TIPS, WARDROBE COLOUR, VASTU MALAYALAM, VASTU FOR WEALTH, VASTU ALAMARA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL