പ്രിയപ്പെട്ടവരോടുള്ള സ്‌നേഹം പ്രകടിപ്പിക്കാനും അവരെ സന്തോഷിപ്പിക്കാനുമെല്ലാം സമ്മാനങ്ങൾ നൽകുന്നവരാകും പലരും. ഏതെങ്കിലും പ്രത്യേക ദിവസങ്ങളിലും, നേട്ടങ്ങളെ അംഗീകരിക്കാനുമെല്ലാം നമ്മൾ സമ്മാനങ്ങൾ നൽകാറുണ്ട്. സമ്മാനം വാങ്ങുന്ന വ്യക്തിക്ക് ഇഷ്‌ടപ്പെടുന്നതോ ഉപകാരപ്പെടുന്നതോ ആയ സമ്മാനങ്ങളാകും മിക്കവരും തിരഞ്ഞെടുക്കുന്നത്.
എന്നാൽ, വാസ്‌തുശാസ്‌ത്രം അനുസരിച്ച് സമ്മാനം നൽകുമ്പോൾ മറ്റ് പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. തെറ്റായ സമ്മാനങ്ങളാണ് നൽകുന്നതെങ്കിൽ അത് പരസ്‌പരമുള്ള സ്‌നേഹബന്ധത്തിൽ വിള്ളലുകൾ വീഴ്‌ത്താം. ശരിയായ സമ്മാനങ്ങളാണ് നൽകുന്നതെങ്കിൽ അത് ബന്ധത്തെ ശക്തിപ്പെടുത്തും. സമ്മാനത്തിന് പുറമെ അത് പൊതിയുന്ന പാക്കേജിന്റെ നിറത്തിലും പ്രത്യേകം ശ്രദ്ധിക്കണം.
പതിവായി ഉപയോഗിക്കാൻ കഴിയുന്ന വസ്‌തുക്കൾ നൽകുന്നതാണ് എപ്പോഴും നല്ലത്. എപ്പോഴും സമ്മാനമായി അലങ്കാര വസ്‌തുക്കൾ നൽകുമ്പോൾ അതുകൊണ്ട് ഉപയോഗം ഇല്ലാതെ പോകുന്നു. അടുത്ത ബന്ധമുള്ളവർക്ക് മാത്രമെ സൗന്ദര്യവസ്‌തുക്കൾ സമ്മാനമായി നൽകാൻ പാടുള്ളു. ഒരാൾ നിങ്ങൾക്ക് നൽകിയ സമ്മാനം മറ്റൊരാൾക്ക് സമ്മാനിക്കാൻ പാടില്ല.
വെള്ളി നാണയവും പാത്രവും സമ്മാനമായി നൽകുന്നത് സന്തോഷവും സമാധാനവും പ്രദാനം ചെയ്യുന്നു. കുതിച്ചു പായുന്ന ഏഴ് വെള്ളക്കുതിരകളുടെ ചിത്രവും പ്രതിമയും സമ്മാനിക്കുന്നതും ശുഭകരമാണ്. കളിമണ്ണിൽ നിർമ്മിച്ച വസ്‌തുക്കൾ സമ്മാനമായി സ്വീകരിക്കുന്നത് കെട്ടിക്കിടക്കുന്ന പണം തിരികെ കൊണ്ടുവരും. ലാഫിംഗ് ബുദ്ധയുടെ പ്രതിമ സന്തോഷവും സമാധനവും സമ്മാനിക്കുമെന്നും കരുതപ്പെടുന്നു. എന്നാൽ, കറുത്ത നിറമുള്ള പേപ്പറുകളിൽ സമ്മാനങ്ങൾ പൊതിയുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |