SignIn
Kerala Kaumudi Online
Tuesday, 22 September 2026 1.39 AM IST

അടുക്കള പണിയുമ്പോൾ മാത്രം വാസ്തു നോക്കിയാൽ പോരാ; നിറത്തിലുമുണ്ട് കാര്യം

kitchen

പലരും വീട് വയ്ക്കുമ്പോഴും വീട്ടിലെ വസ്‌തുക്കൾ ക്രമീകരിക്കുമ്പോഴും വാസ്തു ശാസ്ത്രം നോക്കാറുണ്ട്. നമ്മുടെ ജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്താൻ കഴിയുന്ന ഒന്നാണ് വാസ്തു ശാസ്‌ത്രം. അതിനാൽ തന്നെ ഇതിന് വലിയ പ്രധാന്യം ഉണ്ട്. അപ്പോൾപിന്നെ അടുക്കള പണിയുമ്പോളുള്ള കാര്യം പറയാനുണ്ടോ?​ വീട്ടിലെ പ്രധാനപ്പെട്ട സ്ഥലത്തിലെന്നാണ് അടുക്കള. അടുപ്പിന്റെയും മറ്റും സ്ഥാനം വാസ്തു പ്രകാരം നോക്കിയാണ് നിർമ്മിക്കുന്നത്.

എന്നാൽ അടുക്കള പണിയുമ്പോൾ മാത്രമല്ല അതിൽ പെയിന്റ് അടിക്കുമ്പോഴും വാസ്തു ശാസ്‌ത്രം നോക്കുന്നത് വളരെ നല്ലതാണ്. ഇത് പലർക്കും അറിയില്ല. വാസ്തു ശാസ്‌ത്രം അനുസരിച്ചുള്ള നിറം അടുക്കളയ്ക്ക് നൽകുന്നത് പോസിറ്റീവ് എനർജി നൽകുന്നു. വാസ്തു അനുസരിച്ച് അടുക്കളയ്ക്ക് ഏറ്റവും അനുയോജ്യമായ ചില നിറങ്ങൾ നോക്കാം.

red

ചുവപ്പും ഓറഞ്ചും

വാസ്തു പ്രകാരം ചുവപ്പ് എന്ന് പറയുന്നത് തീയുടെയും ഭാഗ്യത്തിന്റെയും ആഘോഷത്തിന്റെയും നിറമാണ്. അതിനാൽ അടുക്കളയിൽ ചുവന്ന നിറം ഉള്ളത് നല്ലതാണ്. ഓറഞ്ച് ശുഭകരമായ നിറമാണ്. ഇത് സന്തോഷം നൽകുന്നു.

green

പച്ച

ആകർഷണവും ഉന്മേഷദായകവുമായ നിറമാണ് പച്ച. കിഴക്ക്, തെക്ക് അല്ലെങ്കിൽ വടക്ക് ഭാഗത്തുള്ള അടുക്കളയ്ക്ക് പച്ച നിറം നൽകണം. ഇത് വളരെ നല്ലതാണെന്നാണ് വാസ്തു ശാസ്‌ത്രത്തിൽ പറയുന്നത്.

white

വെള്ള

ശുദ്ധം, പവിത്രം,​ ശുചിത്വം എന്നിവയെ സൂചിപ്പിക്കുന്ന നിറമാണ് വെള്ള. നിങ്ങളുടെ അടുക്കള വടക്ക് പടിഞ്ഞാർ ആണ് സ്ഥിതി ചെയ്യുന്നതെങ്കിൽ വാസ്തു പ്രകാരം വെള്ള നിറം നൽകുന്നതാണ് ഉത്തമം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VASTU, KITCHEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL