SignIn
Kerala Kaumudi Online
Thursday, 17 September 2026 12.42 PM IST

വാസ്തുദോഷം ഒറ്റനോട്ടത്തിൽ തിരിച്ചറിയാം: കുടുംബത്തിൽ ഐശ്വര്യവും സമ്പത്തും ഉണ്ടാകാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

vastu
പ്രതീകാത്മക ചിത്രം

ഒരു വീടിന്റെ വാസ്തു ശരിയല്ലെങ്കിൽ അവിടെ താമസിക്കുന്നവർ എത്രയൊക്കെ പ്രാർത്ഥനകളും പൂജകളും വഴിപാടുകളും നടത്തിയാലും അതിന്റെ പൂർണഫലം ലഭിക്കില്ലെന്നാണ് വാസ്തുവിദഗ്ധർ പറയുന്നത്. വാസ്തുദോഷം നിലനിൽക്കുന്ന വീടുകളിൽ ഈശ്വരാധീനക്കുറവ് അനുഭവപ്പെടുകയും സമ്പൽസമൃദ്ധിയ്ക്ക് പകരം കഷ്ടപ്പാടും ദുരിതവും വരികയും ചെയ്യുന്നു. ഇത്തരത്തിൽ വീടിന് എന്തെങ്കിലും വാസ്തുദോഷമുണ്ടോയെന്ന് മറ്റാരുടെയും സഹായമില്ലാതെ ഒറ്റനോട്ടത്തിൽ മനസിലാക്കാൻ സാധിക്കുമെന്നാണ് ആചാര്യന്മാർ പറയുന്നത്. അവയെ ഏതൊക്കയെന്ന് പരിശോധിക്കാം.

  • വീട്ടിലേയ്ക്ക് പ്രവേശിക്കുന്ന വഴിയുടെ സ്ഥാനം ജീവിതത്തിലെ ഭാഗ്യനിർഭാഗ്യങ്ങളെ വളരെയധികം സ്വാധീനിക്കുന്നുവെന്നാണ് വാസ്തുശാസ്ത്രം പറയുന്നത്. വീടിന്റെ തെക്ക്-പടിഞ്ഞാറ് അഥവാ കന്നിമൂലയിലൂടെ വഴി വന്നുകയറുന്നത് കടുത്ത ദോഷമാണ്. ഇത് കുടുംബത്തിന്റെ സാമ്പത്തിക പുരോഗതി തടസപ്പെടുത്തുന്നു. പ്രധാന വാതിലിനോ ഗേറ്റിനോ അഭിമുഖമായി നീളത്തിൽ വഴി വന്നുകയറുന്നതും വലിയ വാസ്തുദോഷമാണ്. എപ്പോഴും വീടിന്റെ വടക്ക്-കിഴക്ക് ഭാഗത്ത് വഴി വരുന്നതാണ് ഏറ്റവും ഉത്തമവും ഐശ്വര്യപ്രദവും.

  • കിണർ, കുളം, അക്വേറിയം, വാട്ടർ ടാങ്കുകൾ എന്നിവ സ്ഥാപിക്കുന്നതിന് കൃത്യമായ സ്ഥാനങ്ങളുണ്ട്. വീടിന്റെ തെക്ക് ഭാഗത്തോ തെക്ക്-പടിഞ്ഞാറ് ഭാഗത്തോ കിണർ വരുന്നത് വലിയ ദോഷമാണ്. വടക്ക് അല്ലെങ്കിൽ വടക്ക്-കിഴക്ക് ഭാഗത്താണ് ജലാശയങ്ങൾ സ്ഥാപിക്കാൻ ഏറ്റവും അനുയോജ്യം.

  • പണം, സ്വർണം, ആധാരങ്ങൾ മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കുന്ന അലമാരയോ ലോക്കറോ വയ്‌ക്കേണ്ട സ്ഥലം കൃത്യമായിരിക്കണം. അറിയാതെ പോലും ഇവ തെക്ക്-കിഴക്ക് അഥവാ അഗ്നിക്കോണിൽ കൊണ്ടുപോയിവയ്ക്കരുത്. ഇവിടെവച്ചാൽ ധനം എരിഞ്ഞടങ്ങിപ്പോകുമെന്നാണ് വിശ്വാസം. ഏറ്റവുമധികം ഊ‌ജപ്രവാഹമുള്ള തെക്ക്-പടിഞ്ഞാറ് അഥവാ കന്നിമൂല ഭാഗത്ത് വേണം ധനം സൂക്ഷിക്കാൻ. ഇത് സമ്പത്ത് ഇരട്ടിക്കാൻ സഹായിക്കും.

  • ഒരു വീടിനുള്ളിൽ ഏറ്റവുമധികം നെഗറ്റീവ് ഊർജം ഉൽപ്പാദിപ്പിക്കപ്പെടുന്ന ഇടമാണ് ബാത്രൂം. വീടിന്റെ വടക്ക്-കിഴക്ക് അഥവാ ഈശാനകോൺ, തെക്ക്-കിഴക്ക് അഗ്നികോൺ, തെക്ക്-പടിഞ്ഞാറ് കന്നിമൂല എന്നീ മൂന്ന് പ്രധാന മൂലകളിലും ഒരു കാരണവശാലും ബാത്രൂം വരാൻ പാടില്ല.

  • മുറികൾ വേർതിരിക്കുന്ന ചുവരുകളുടെ കാര്യത്തിലും പ്രത്യേകം ശ്രദ്ധവേണം. അടുക്കളയുടെ ചുവരിനോട് ചേർന്ന് മറുപുറത്ത് ബാത്റൂം വരാൻ പാടില്ല. ഒരേ ചുവര് തന്നെ ഇത്തരത്തിൽ പങ്കിട്ടാൽ ഈ വീട്ടിൽ രോഗദുരിതങ്ങളും പ്രശ്നങ്ങളും വർദ്ധിക്കും. മാത്രമല്ല പൂജാമുറിയുടെ ചുവരിനോട് ചേർന്ന വശത്തും ബാത്റൂം വരുന്നത് ദോഷകരമാണ്.

  • അടുക്കളയുടെ സ്ഥാനം കുടുംബത്തിന്റെ പൊതുവായ ഐശ്വര്യത്തെയും വീട്ടമ്മമാരുടെ ഭാഗ്യത്തെയും സൂചിപ്പിക്കുന്നു. തെക്ക്-കിഴക്ക് ഭാഗത്ത് അടുക്കള വരുന്നത് അത്ര ശുഭകരമല്ല. മഹാലക്ഷ്മി വാസമുള്ള തെക്ക്-കിഴക്ക് ഭാഗമാണ് ഏറ്റവും ഉത്തമം. വടക്ക്-കിഴക്ക് ഭാഗത്ത് അടുക്കള വരുന്നതും വളരെ നല്ലതാണ്.

  • വീട് നിർമിക്കാനായി പുരയിടം വാങ്ങുമ്പോഴും അത് ഒരുക്കുമ്പോഴും ഭൂമിയുടെ ഉയരവ്യത്യാസം ശ്രദ്ധിക്കണം. ജീവിതത്തിൽ പൂർണ വിജയം നേടാനും കയ്യിൽ ധനം നിലനിൽക്കാനും പുരയിടത്തിന്റെ വടക്ക്-കിഴക്ക് ഭാഗം എപ്പോഴും താഴ്ന്നുകിടക്കണം. ചെറിയ സ്ഥലമാണെങ്കിൽപോലും തെക്ക്-പടിഞ്ഞാറ് ഭാഗം മണ്ണിട്ട് ഉയർത്തി നിർത്തേണ്ടത് അനിവാര്യമാണെന്നാണ് വാസ്തുശാസ്ത്രം പറയുന്നത്.

English Summary

According to Vastu Shastra, if a house has Vastu defects (Vastu dosham), the residents may face a lack of divine blessings, financial hardships, and continuous miseries, even if they perform regular prayers, pujas, or offerings. However, you can identify these Vastu defects on your own at a single glance without anyone else's help by paying attention to certain key signs in the house.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VASTU DOSHAM, VASTU TIPS FOR WEALTH, FAMILY PROSPERITY, VASTU FOR HOME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL