ഇന്ന് എല്ലാവരുടെയും വീട്ടിൽ അക്വേറിയങ്ങൾ കാണാറുണ്ട്. എന്നാൽ ഇത്തരത്തിൽ അക്വേറിയം സ്ഥാപിക്കുമ്പോൾ വാസ്തുശാസ്ത്രം നോക്കണമെന്ന് പലർക്കും അറിയില്ല. പലപ്പോഴും മത്സ്യങ്ങളെ ഭാഗ്യമായാണ് കണക്കാക്കുന്നത്. ഇവ ഭാഗ്യവും സമൃദ്ധിയും ശാന്തതയും കൊണ്ടുവരുമെന്നാണ് വിശ്വാസം. എന്നാൽ എല്ലാ മത്സ്യങ്ങളും ഒരേ ഗുണമല്ല നൽകുന്നത്. വാസ്തുശാസ്ത്രത്തിൽ വീട്ടിൽ വളർത്തേണ്ട മത്സ്യങ്ങളെക്കുറിച്ചും വിവരിച്ചിട്ടുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
ഗപ്പി മത്സ്യം ഇഷ്ടമില്ലാത്തവർ വളരെ കുറവാണ്. ഗപ്പികളെ വീട്ടിൽ വളർത്തുന്നത് സമൃദ്ധിയെയും ഐശ്വര്യത്തെയും പ്രതിനിധാനം ചെയ്യുന്നുവെന്നാണ് വിശ്വാസം. ഇത് സമ്പത്ത് ഇരട്ടിയാക്കുന്നുവെന്ന് പറയപ്പെടുന്നു. കൂടാതെ ജീവിതത്തിൽ സന്തോഷം നിറയ്ക്കാനും സഹായിക്കുന്നു.
അക്വേറിയത്തിൽ ഉറപ്പായും കാണുന്ന ഒരു മത്സ്യമാണ് ഗോൾഡ് ഫിഷ്. ഇവ വീട്ടിലേക്ക് സമ്പത്ത്, വിജയം, ഐശ്വര്യം എന്നിവ കൊണ്ടുവരുന്നുവെന്നാണ് വാസ്തുവിൽ പറയുന്നത്. വീട്ടിൽ പോസിറ്റീവ് എനർജി നിറയ്ക്കാനും ഈ മത്സ്യത്തെ വളർത്തുന്നത് നല്ലതാണ്. ഒപ്പം ആരോഗ്യം, ഭാഗ്യം, സന്തോഷം, സമൃദ്ധി എന്നിവയ്ക്കും കാരണമാകുമെന്നാണ് വിശ്വാസം. വീട്ടിൽ ഒരു ഗോൾഡ്ഫിഷ് എങ്കിലും വളർത്താൻ ജ്യോതിഷികൾ നിർദേശിക്കുന്നു.
പലരും ഷിഫ്‌ടാങ്കിൽ വളർത്തുന്ന മത്സ്യമാണ് അരോവാന. കരിയറിലെ പുരോഗതി, സമൃദ്ധി, സമ്പത്ത് എന്നിവയെല്ലാം കൊണ്ടുവരുന്നതിന് ഈ മത്സ്യം സഹായിക്കുമെന്നാണ് വാസ്തുവിൽ പറയുന്നത്. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയിൽ മാറ്റം വരുത്താനും ഇതിന് കഴിയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |