SignIn
Kerala Kaumudi Online
Sunday, 12 July 2026 11.25 AM IST

വീട്ടിൽ ഈ നിറത്തിലെ ഉറുമ്പുകൾ കൂട്ടത്തോടെ വന്നോ? ലക്ഷണങ്ങൾ അവഗണിക്കരുത്

home

വീട്ടിൽ പല തരത്തിലെ ഉറുമ്പുകൾ കൂട്ടമായും ഒറ്റയ്ക്കും വരുന്നത് പതിവാണല്ലേ? സാധാരണയായി ഭക്ഷണം കഴിക്കുന്ന സ്ഥലങ്ങളിലും അടുക്കളയിലുമാണ് ഉറുമ്പുകളെ കാണാറുള്ളത്. ഈ കുഞ്ഞൻ ജീവികൾ വീട്ടിൽ വരുന്നതിന് വാസ്‌തുശാസ്ത്രത്തിൽ കാരണങ്ങൾ പറയുന്നുണ്ട്. നിറങ്ങൾ, ദിശ, എണ്ണം തുടങ്ങിയവ അനുസരിച്ച് വാസ്തുശാസ്ത്രത്തിൽ പ്രത്യേകം കാരണങ്ങൾ വിവരിക്കുന്നുണ്ട്.

കറുത്ത ഉറുമ്പ് വീട്ടിൽ വരുന്നത് ഭാഗ്യമായാണ് കരുതുന്നത്. കറുത്ത ഉറുമ്പുകൾ സമ്പത്ത്, ഐശ്വര്യം, ഭാഗ്യം എന്നിവ കൊണ്ടുവരുമെന്ന് കരുതപ്പെടുന്നു. ചുവന്ന ഉറുമ്പ് വീട്ടിൽ വരുന്നത് അശുഭമാണെന്നാണ് വിശ്വാസം. ഇത് സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് കാരണമാകുന്നു. ഇവയെ കൊല്ലാൻ പാടില്ല. വഴന ഇല, നാരങ്ങ, കുരുമുളക് എന്നിവ ഉപയോഗിച്ച് ഓടിച്ചുവിടണം.

വീട്ടിൽ ഉറുമ്പുകൾ കൂട്ടത്തോടെ ചുറ്റിത്തിരിയുന്നത് സമാധാനം, സന്തോഷം, സമൃദ്ധി, സമൂഹത്തിൽ ബഹുമാനം എന്നിവ വർദ്ധിക്കുമെന്നതിന്റെ സൂചനയാണ്. വീടിന്റെ മേൽക്കൂരയിൽ കറുത്ത ഉറുമ്പുകൾ സഞ്ചരിക്കുന്നത് സാധനങ്ങളിൽ നിന്ന് സന്തോഷം ലഭിക്കുമെന്നതിന്റെയും പണവരവ് വർദ്ധിക്കുമെന്നതിന്റെയും സൂചനയാണ്.

കറുത്ത ഉറുമ്പുകൾ അരി സൂക്ഷിക്കുന്ന പാത്രത്തിൽ കാണുന്നത് ജോലി സംബന്ധമായ ഉയർച്ചയുടെയും പുതിയ തൊഴിലവസരങ്ങളുടെയും ബിസിനസ് വിപുലപ്പെടുത്തുമെന്നതിന്റെയും അടയാളമാണ്.

ഉറുമ്പുകൾ വടക്കോ തെക്കോ നിന്നാണ് സഞ്ചരിക്കുന്നതെങ്കിൽ സന്തോഷം വർദ്ധിക്കുമെന്ന് കരുതപ്പെടുന്നു. കിഴക്കുനിന്നാണ് സഞ്ചരിക്കുന്നതെങ്കിൽ അശുഭവാർത്ത കേൾക്കാനിടയുണ്ട്. പടിഞ്ഞാറുനിന്നാണ് ഉറുമ്പുകൾ സഞ്ചരിക്കുന്നതെങ്കിൽ അനാവശ്യ യാത്രകൾ നടത്തേണ്ടി വരുമെന്നാണ് അർത്ഥം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VASTU, ANTS AT HOME, ANTS AND VASTU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ