വാസ്തുശാസ്ത്ര പ്രകാരം വീടിന്റെ ഏറ്റവും പവിത്രമായ ഇടമാണ് അടുക്കള. ഒരു കുടുംബത്തിന്റെ ആരോഗ്യവും ഊർജവും നിർണയിക്കുന്ന അടുക്കളയിലെ ഓരോ വസ്തുക്കൾക്കും അതിന്റേതായ പ്രാധാന്യവുമുണ്ട്. ഇക്കൂട്ടത്തിൽ ഒന്നാണ് ചപ്പാത്തി പലകയും കോലും. അടുക്കളയിൽ പൊട്ടിയതോ മറ്റു കേടുപാടുകൾ സംഭവിച്ചതോ ആയ ചപ്പാത്തി പലക ഉപയോഗിക്കുന്നത് വലിയ ദോഷങ്ങൾക്ക് കാരണമാകുമെന്നാണ് വാസ്തുശാസത്രം പറയുന്നത്.
പൊട്ടിയ പലകയിൽ ചപ്പാത്തി പരത്തുമ്പോൾ ഉണ്ടാകുന്ന ശബ്ദം അശുഭകരമാണെന്നാണ് വിശ്വാസം. ഇത് ധനനഷ്ടത്തിനും അനാവശ്യ ചെലവുകൾക്കും കാരണമാകും. കേടായ വസ്തുക്കൾ നെഗറ്റീവ് എനർജി പുറപ്പെടുവിപ്പിക്കും.ഇത് കുടുംബത്തിൽ മാനസിക സമ്മർദത്തിനും കലഹത്തിനും വഴിവയ്ക്കും. കേടായ പാത്രങ്ങളും ചപ്പാത്തി പലകയും ഉപയോഗിക്കുന്നത് അന്നപൂർണ ദേവിയുടെയും ലക്ഷ്മി ദേവിയുടെയും അപ്രീതിക്ക് കാരണമാകുകയും കുടുംബാംഗങ്ങളുടെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുമെന്നും വിശ്വാസമുണ്ട്.
1. ചപ്പാത്തി പരത്തുമ്പോൾ പലക ആടാനോ ശബ്ദമുണ്ടാകാനോ പാടില്ല. ശബ്ദം ഉണ്ടാകാതിരിക്കാൻ പലകയുടെ അടിയിൽ വൃത്തിയുള്ല തുണിവച്ചാൽ മതി.
2. ചപ്പാത്തി പലക ഒരിക്കലും തലകീഴായി വയ്ക്കരുത്. ഇത് നേരെ നിവർത്തിയോ ചുവരിൽ ചാരിയോ വേണം സൂക്ഷിക്കാൻ.
3. ഉപയോഗം കഴിഞ്ഞയുടൻ ഇവ വൃത്തിയായി കഴുകി ഉണക്കി സൂക്ഷിക്കണം. രാത്രി മുഴുവൻ കഴുകാതെ ഇടുന്നത് രാഹു, ശനി ദോഷങ്ങൾക്ക് കാരണമാകും.
4. പുതിയ ചപ്പാത്തി പലക വാങ്ങാൻ ബുധൻ, വ്യാഴം ദിവസങ്ങളാണ് ഏറ്റവും അനുയോജ്യം. ചൊവ്വാഴ്ചയും ശനിയാഴ്ചയും ഒരിക്കലും വാങ്ങരുത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |