SignIn
Kerala Kaumudi Online
Thursday, 11 June 2026 6.12 PM IST

വീടിന്റെ ഈ ദിശയിലായി വാഴ നട്ടുനോക്കൂ; സമ്പത്ത് വർദ്ധിക്കും

banana

മിക്കവാറും മലയാളി വീടുകളിൽ കാണുന്ന ഒന്നാണ് വാഴ. ഒന്നോ രണ്ടോ ഇനം വാഴപ്പഴമെങ്കിലും മിക്കവരും പറമ്പുകളിൽ നട്ടുവളർത്താറുണ്ട്. വാസ്തുശാസ്ത്രം പ്രകാരം വീട്ടിൽ വാഴ നടുന്നതിനും പ്രത്യേക ദിശയുണ്ട്. വീട്ടിൽ ഐശ്വര്യവും സമൃദ്ധിയും പ്രദാനം ചെയ്യാൻ വാഴയ്ക്കാകുമെന്ന് വാസ്തുശാസ്ത്രത്തിൽ നിഷ്‌കർഷിക്കുന്നു.

വാഴയെ മഹാവിഷ്ണുവിന്റെയും വ്യാഴത്തിന്റെയും പ്രതീകമായാണ് കാണുന്നത്. വാഴ ശരിയായ ദിശയിൽ വള‌ർത്തുന്നത് വീട്ടിലെ ദാരിദ്ര്യം മാറ്റി സമ്പത്ത് കുമിഞ്ഞുകൂടാൻ സഹായിക്കുന്നു. വീടിന്റെ വടക്ക് അല്ലെങ്കിൽ കിഴക്ക് ദിശകളിൽ വാഴ നടുന്നതാണ് ഏറ്റവും ഉചിതം. ഇത് വീട്ടിൽ പോസിറ്റീവ് എനർജിയുണ്ടാകാൻ സഹായിക്കും.

വാഴയുടെ ചുവട് എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. മാത്രമല്ല ദിവസേനെ വെള്ളം നൽകുന്നത് വ്യാഴ ഭഗവാനെ തൃപ്‌തിപ്പെടുത്താൻ സഹായിക്കും. ചിലയിടങ്ങളിൽ വ്യാഴാഴ്‌ച ദിവസങ്ങളിൽ വാഴയെ ആരാധിക്കാറുണ്ട്. വാഴയിൽ മഞ്ഞൾ തൊടുന്നതും വിളക്ക് തെളിയിക്കുന്നതും സാമ്പത്തിക തടസങ്ങൾ മാറാൻ സഹായിക്കുമെന്നും വാസ്‌തുശാസ്ത്രത്തിൽ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: VASTU, BANANA AND VASTU, BANANA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL