SignIn
Kerala Kaumudi Online
Tuesday, 14 July 2026 11.06 PM IST

നടന്നുപോകുന്ന  വഴിയിൽ വളർന്നുനിന്ന വാഴ വെട്ടിമാറ്റി; സൈനികനെയും പിതാവിനെയും ബന്ധു വെടിവച്ചുകൊന്നു

police
പ്രതീകാത്മക ചിത്രം

വൈശാലി: വാഴ വെട്ടി മാറ്റിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ സൈനികനെയും പിതാവിനെയും ബന്ധു വെടിവച്ചുകൊന്നു. ഡൽഹിയിൽ ജോലി ചെയ്യുന്ന കരസേനാ ജവാൻ ജിതേന്ദ്ര കുമാർ,​ പിതാവ് മുനാരിക് റായ് എന്നിവരാണ് കൊല്ലപ്പെട്ടത്. ബീഹാറിലെ വൈശാലിയിലാണ് സംഭവം. ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതി ജഗദീഷ് റായിയെ പൊലീസ് ഏറ്റുമുട്ടലിലൂടെ പിടികൂടി. ഇരു കാലുകൾക്കും വെടിയേറ്റ ജഗദീഷ് ആശുപത്രിയിൽ ചികിത്സയിലാണ്.

നടന്നുപോകുന്ന വഴിയിൽ വളർന്നുനിന്ന വാഴ വെട്ടിമാറ്റിയതുമായി ബന്ധപ്പെട്ട തർക്കമാണ് ഇരട്ടക്കൊലപാതകത്തിൽ കലാശിച്ചത്. വഴിയിലൂടെ കടന്നുപോകുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനെ തുടർന്നാണ് ജവാന്റെ പിതാവ് മുനാരിക് റായ് വഴിയിൽ വളർന്നുനിന്നിരുന്ന ചെടികൾ വെട്ടിമാറ്റുന്നതിനിടെ വാഴയും മുറിച്ചുമാറ്റിയത്. ഇതോടെ മുനാരികും ബന്ധുവായ ജഗദീഷും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയുമുണ്ടായി.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇരുവരെയും ശാന്തരാക്കി പ്രശ്നം പരിഹരിച്ച് മടങ്ങിയിരുന്നു. എന്നാൽ, മണിക്കൂറുകൾക്കകം ആയുധവുമായെത്തിയ ജഗദീഷ്,​ ജിതേന്ദ്ര കുമാറിനെയും പിതാവ് മുനാരികിനും നേരെ വെടിയുതിർക്കുകയായിരുന്നു. മുനാരിക് സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ജിതേന്ദ്രയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറ്റൊരു ബന്ധുവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനായി ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ജിതേന്ദ്ര നാട്ടിലെത്തിയത്.

English Summary

An Indian Army soldier, Jitendra Kumar (posted in Delhi), and his elderly father, Munarik Rai, were shot dead by their cousin, Jagdish Rai, in Vaishali, Bihar.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHOTDEAD, BIHAR, MURDER ARREST, BANANA PLANT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY