SignIn
Kerala Kaumudi Online
Monday, 06 July 2026 2.13 PM IST

ഏഴ് കുതിരകളുടെ ചിത്രം വീട്ടിലുണ്ടോ? ഇതിന്റെ സ്ഥാനം,​ ദിശ എന്നിവ ശ്രദ്ധിച്ചാൽ ദോഷങ്ങളകന്ന്​ ശുഭകാര്യങ്ങൾ സംഭവിക്കും

benefits-of-seven-horses-
പ്രതീകാത്മക ചിത്രം

വാസ്തുശാസ്ത്രമനുസരിച്ച് വീട്ടിനുള്ളിൽ എന്തൊക്കെ സൂക്ഷിക്കണം, ഒഴിവാക്കണം എന്നതിന് വലിയ പ്രാധാന്യമാണുള്ളത്. വീടിനുള്ളിൽ സന്തോഷവും സമാധാനവും നിറയ്ക്കുന്നതിന് വാസ്തുവിദ്യ പ്രധാനമാണ്. ഇതനുസരിച്ച് വീടിന്റെ ഇന്റീരിയർ ക്രമീകരിച്ചാൽ തടസങ്ങളെല്ലാം മാറി ശുഭകാര്യങ്ങൾ വർദ്ധിക്കുമെന്നാണ് വാസ്തു ശാസ്ത്രവുമായി ബന്ധപ്പെട്ട പഠനങ്ങൾ വ്യക്തമാക്കുന്നത്.

രാജഭരണകാലം മുതൽ തന്നെ കുതിരകളുടെ ചിത്രങ്ങൾ, പ്രത്യേകിച്ച് ഏഴ് കുതിരയുടെ ചിത്രങ്ങൾ ഇന്റീരിയർ ഡിസൈനിന്റെ ഒരു പ്രധാന ഘടകമായിരുന്നു. ഈ ചിത്രം വീടുകളിൽ വയ്ക്കുന്നത് വളരെ ശുഭകരമായാണ് കണക്കാക്കപ്പെടുന്നത്. വിജയം, ശക്തി, തുടർച്ചയായ പുരോഗതി, സമാധാനം എന്നിവയുടെ പ്രതീകമായാണ് വാസ്തു ശാസ്ത്രത്തിൽ കുതിരകളുടെ ചിത്രത്തെ കണക്കാക്കുന്നത്.

നമ്മുടെ വീടുകളിലേക്ക് പോസിറ്റീവ് എനർജി ആകർഷിക്കുന്നതിനുള്ള ഒരു മികച്ച മാർഗമാണ് കുതിരയുടെ ചിത്രങ്ങൾ. വീടിനുള്ളിൽ ഏതൊക്കെ ചിത്രങ്ങൾ വയ്ക്കണം, ഏത് ദിശയിൽ വയക്കണം തുടങ്ങിയ കാര്യങ്ങൾ കൃത്യമായി ചെയ്താൽ കുടുംബത്തിൽ പോസിറ്റീവ് എനർജി നിറയ്ക്കുന്നതിന് സഹായിക്കും.

ഏഴ് കുതിരകളുടെ ചിത്രം സ്ഥാപിക്കാനുള്ള ശരിയായ ദിശ

സ്വീകരണമുറിയിലോ, കിടപ്പുമുറിയിലോ, ഓഫീസിലോ ഏഴ് കുതിരകളുടെ ചിത്രം സ്ഥാപിക്കുന്നതിലൂടെ വിജയം, സന്തോഷം, പുരോഗതി എന്നിവ സ്വന്തമാക്കാമെന്നാണ് വാസ്തുശാസ്ത്രം അവകാശപ്പെടുന്നത്. എന്നാൽ ഏത് ദിശയിലാണ് സ്ഥാപിക്കേണ്ടത് എന്നത് ഏറെ പ്രാധാന്യമർഹിക്കുന്നു. തെക്ക് ദിശയിൽ ഈ ചിത്രം സൂക്ഷിക്കുന്നതാണ് ഏറ്റവും ഉത്തമം. വടക്ക്, കിഴക്ക് ദിശകളും അനുയോജ്യമാണ് എന്നാൽ ചിത്രത്തിലെ കുതിരകളുടെ മുഖം മറയുന്ന രീതിയിൽ ചിത്രം സ്ഥാപിക്കാൻ പാടില്ല. വീടിന്റെയോ,​ ഓഫീസിന്റെയോ പ്രധാന വാതിലിനുനേരെ ഈ ചിത്രം സൂക്ഷിക്കുന്നത് പ്രതികൂലഫലം നൽകാനിടയാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SEVEN HORSES PICTURE, VASTU TIPS, SEVEN HORSES VASTU, EZHU KUTHIRAKAL CHITHRAM, HOME VASTU MALAYALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL