മൺമറഞ്ഞുപോയ പ്രിയപ്പെട്ടവരെ ആദരിക്കുന്നതിന് ഓരോ സംസ്‌കാരത്തിലും ഓരോ രീതികളാണ് പിന്തുടരുന്നത്. പ്രിയപ്പെട്ടവരുടെ ഓർമ്മദിവസങ്ങളിൽ മോക്ഷത്തിനായി നടത്തുന്ന ചടങ്ങുകൾക്കുപുറമെ അവരുടെ ചിത്രങ്ങൾ വീട്ടിലെ ചുമരുകളിൽ സ്ഥാപിക്കുന്നതും പതിവാണ്. എന്നാൽ, പൂർവികരുടെ ചിത്രങ്ങൾ വീട്ടിൽ സ്ഥാപിക്കുമ്പോൾ വാസ്‌തുശാസ്‌ത്രപരമായി ചില കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്.
വാസ്‌തുശാസ്ത്രപ്രകാരം തെക്ക്, തെക്ക്-പടിഞ്ഞാറ് ദിശകളാണ് പൂർവികരുടെ ചിത്രങ്ങൾ സ്ഥാപിക്കാൻ ഏറ്റവും അനുയോജ്യമായ ദിശകൾ. ഈ ദിശകൾക്ക് പിതൃലോകവുമായി അല്ലെങ്കിൽ അവരുടെ വാസസ്ഥലവുമായി അടുത്ത ബന്ധമുണ്ടെന്നാണ് കരുതപ്പെടുന്നത്. ഈ ദിശകളിൽ പൂർവികരുടെ ചിത്രങ്ങൾ സ്ഥാപിച്ചാൽ വീട്ടിന് ഐശ്വര്യവും പൂർവികരുടെ അനുഗ്രഹവും ലഭിക്കുമെന്നാണ് വിശ്വാസം.
According to Vastu, ancestor photos are best placed in the south or southwest direction. Avoid the northeast, east, north, Brahmasthan, and above the bed. Keep the photos clean and respectfully maintained.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |