SignIn
Kerala Kaumudi Online
Thursday, 16 July 2026 1.25 PM IST

തുളസിച്ചെടി ഈ ദിശയില്‍ വയ്ക്കരുത്, ദാരിദ്ര്യം ഒരിക്കലും വിട്ടൊഴിയില്ല

tulsi

തുളസിച്ചെടി കേരളത്തിലെ മിക്ക വീടുകളിലും കാണാന്‍ കഴിയുന്ന ഒന്നാണ്. വിശ്വാസത്തിന്റെ ഭാഗമായും ഔഷധ സസ്യമെന്ന നിലയിലും തുളസിച്ചെടി ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്. വീട്ടില്‍ തുളസിച്ചെടി നടുന്നത് ഐശ്വര്യകരമായ കാര്യമായി കാണാറുണ്ട്. എന്നാല്‍ ഇവ ഏത് ദിശയില്‍ നട്ട് പിടിപ്പിക്കുന്നു എന്നതിനും ഏറെ പ്രാധാന്യമുണ്ട്. വാസ്തുശാസ്ത്രം അനുസരിച്ച് ഇതിന് ഏറ്റവും മികച്ച സ്ഥാനവും നിര്‍ദേശിക്കുന്നുണ്ട്.


വീടുകളില്‍ വടക്കുകിഴക്കന്‍ മൂലയില്‍ ഒരു തുളസിച്ചെടി നടുന്നതാണ് നല്ലത്. കിഴക്ക് ദിശയിലേക്ക് തുളസിച്ചെടി നട്ടുപിടിപ്പിക്കുന്നത് പോസിറ്റീവ് എനര്‍ജിക്ക് കാരണമാകുമെന്നാണ് പറയപ്പെടുന്നത്. മുറ്റത്തും ബാല്‍ക്കണിയിലും തുളസിച്ചെടി നട്ടുപിടിപ്പിക്കുമ്പോള്‍ അവയ്ക്ക് നല്ല വെയില്‍ കിട്ടുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. തെക്ക് ദിശയില്‍ തുളസിച്ചെടി നടാതിരിക്കുന്നതാണ് നല്ലത് എന്നാണ് പറയപ്പെടുന്നത്. അതുപോലെ തന്നെ തുളസിച്ചെടി നട്ട് പിടിപ്പിക്കുന്നതിന് ചുറ്റുമുള്ള പ്രദേശം വൃത്തിയായി സൂക്ഷിക്കുന്നത് ഐശ്വര്യം കൊണ്ടുവരുമെന്നാണ് കരുതപ്പെടുന്നത്.


എല്ലാ ദിവസവും തുളസിച്ചെടിക്ക് വെള്ളം ഒഴിച്ച് കൊടുക്കുന്നത് അവയുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തും. തുളസിത്തറയില്‍ വിളക്ക് വയ്ക്കുന്നത് ശുഭകരമായി കാണപ്പെടാറുണ്ട്. തുളസിച്ചെടി ശരിയായ ദിശയില്‍ സ്ഥാപിക്കുന്നത് വീട്ടില്‍ സന്തോഷവും സമൃദ്ധിയും കൊണ്ടുവരുമെന്നും വിശ്വസിക്കുന്നവരുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VASTHU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL