SignIn
Kerala Kaumudi Online
Friday, 14 August 2026 1.15 PM IST

പണം കൈയിൽ നിൽക്കണോ, ജീവിതം നന്നാകണോ? എങ്കിൽ ഇവയെല്ലാം വീട്ടിൽ നിന്നകറ്റണം, വാസ്‌തുശാസ്‌ത്രത്തിൽ പറയുന്നത്

prays-for-fortune
എഐ നിർമ്മിത ചിത്രം

ജീവിതം മെച്ചപ്പെട്ട രീതിയിൽ മുന്നോട്ടുകൊണ്ടുപോകുക എന്നത് ഏതൊരാളുടെയും ആഗ്രഹമാണ്. സ്വന്തമായൊരു ജോലി, കുടുംബം, വീട്, വാഹനങ്ങൾ, ബന്ധങ്ങളിൽ സംതൃപ്‌തി ഇവയൊക്കെ ആഗ്രഹിക്കാത്ത ആരാണുള്ളത്. എന്നാൽ പലർക്കും ഓരോ കാരണങ്ങളാൽ അവ ലഭിക്കാതെ വരും. അത്തരത്തിൽ ബുദ്ധിമുട്ടുകൾ നേരിടുന്നതിന് വാസ്‌തുദോഷം ഒരു കാരണമാകാമെന്ന് ആചാര്യന്മാർ സൂചിപ്പിക്കുന്നു.

ഏതൊരു വീടും വൃത്തിയും വെടിപ്പുമായി വയ്‌ക്കണമെന്ന് നമ്മുടെ പൂർവികർ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. എന്നാൽ എന്റെ വീട് എനിക്കിഷ്‌ടം പോലെ എന്ന തരം മനോഭാവത്തോടെ വൃത്തിയില്ലാതെ സൂക്ഷിക്കുന്നത് സാമ്പത്തിക നഷ്‌ടത്തിനും ജീവിത പ്രാരാബ്‌ദം കൂടുന്നതിനും ഇടയാക്കും എന്നാണ് പറയപ്പെടുന്നത്. അതിനാൽ ഏതൊരു വീട്ടിൽ നിന്നും ഒഴിവാക്കണ്ട ചില കാര്യങ്ങൾ ഏതെല്ലാമെന്നറിയാം.

ഉണങ്ങിപ്പോയ ചെടികളും പൂക്കളും

വീടിനുപുറത്തും അകത്തും ചെടികൾ വളർത്തുന്ന ശീലമുള്ളവരുണ്ട്. ചെടികളെ കൃത്യമായി പരിപാലിക്കുന്നതാണ് നല്ലത്. അകത്തായാലും പുറത്തായാലും ചെടികളും അവയിലെ പൂക്കളും വാടിപ്പോകുന്നത് വീട്ടിനുള്ളിലെ അന്തരീക്ഷത്തിന് നെഗറ്റീവ് എനർജിയാകും നൽകുക.

ലീക്കാകുന്ന പൈപ്പ്

ഓരോ തുള്ളി വെള്ളത്തിന്റെയും വിലയറിയുന്നവരാണ് നമ്മൾ. എന്നാൽ പലപ്പോഴും വീട്ടിൽ കുളിമുറികളിലും മറ്റും സ്ഥാപിച്ചിട്ടുള്ള ടാപ്പുകളിൽ നിന്നും വെള്ളം ചോർന്നുപോകുന്നത് നാം ശ്രദ്ധിക്കാറേയില്ല. എപ്പോഴും ജലനഷ്‌ടം വന്നാൽ സാമ്പത്തിക ചോർച്ചയുടെ ലക്ഷണമാണതെന്ന് ആചാര്യന്മാർ സൂചിപ്പിക്കുന്നു. അതിനാൽ കേടുപാടോ ചോർച്ചയോ വന്ന ടാപ്പുകൾ മാറ്റി ഭദ്രമാക്കാൻ ശ്രദ്ധിക്കുക.

ചളുങ്ങിയതും പൊട്ടിയതുമായ പാത്രങ്ങൾ

ആഹാരം കഴിക്കുന്നതിനും സാധനങ്ങൾ സൂക്ഷിക്കുന്നതിനും നമുക്ക് പാത്രങ്ങൾ കൂടിയേതീരൂ. ഓരോ വീട്ടിലും പ്രിയപ്പെട്ട പാത്രങ്ങൾവരെയുണ്ട്. ഇത്തരത്തിൽ പഴക്കം ചെന്ന ചളുങ്ങിയതും പൊട്ടിയതുമായ പാത്രങ്ങൾ ഉപയോഗിക്കുന്നത് വീട്ടിൽ പോസിറ്റീവ് എനർജിക്ക് നഷ്‌ടം വരുത്തുന്ന കാര്യമാണ്. അവ എത്രയും വേഗം മാറ്റി നല്ലത് തന്നെ ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കണം.

ദേവീദേവന്മാരുടെ തകർന്നതും പൊട്ടിയതുമായ രൂപങ്ങൾ

ഓരോ വിശ്വാസിക്കും വീട്ടിലൊരു ചെറിയ ആരാധനാ മുറിയുണ്ടാകും. ഇത്തരത്തിൽ മുറിയിൽ വിവിധ പ്രസാദങ്ങൾ, സന്ദർശിച്ചയിടത്ത് നിന്നും ലഭിച്ചതോ വാങ്ങിയതോ ആയ ഫോട്ടോകൾ, വിഗ്രഹങ്ങൾ എന്നിവയൊക്കെ കാണും. ഇവയൊന്നും പൊട്ടാനോ പൊടിയാനോ തകരാനോ പാടില്ല. അത്തരത്തിലുള്ളവ വീട്ടിൽ സൂക്ഷിച്ചാലും നെഗറ്റീവ് എനർജി ഉണ്ടാകും. അതിനാൽ അവയെ വേണ്ടവിധം മാറ്റി നല്ല ചിത്രങ്ങളും രൂപങ്ങളും പ്രാർത്ഥനക്ക് ഉപയോഗിക്കുക.

English Summary

Keeping the home clean and organized has long been considered important in Indian tradition. A cluttered and poorly maintained home is often believed to contribute to financial difficulties and increased stress in life. Here are some things that are generally recommended to be removed from the house to maintain a clean and positive environment.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WEALTH, GOOD LIFE, PRAYER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL