SignIn
Kerala Kaumudi Online
Monday, 14 September 2026 8.55 PM IST

എത്ര ആഗ്രഹിച്ചിട്ടും ഒരു കുഞ്ഞിക്കാലുകാണാൻ പറ്റുന്നില്ലേ? ഇതും ഒരു കാരണമാവാം, ഈ സ്ഥലങ്ങളിൽവച്ച് ശാരീരിക ബന്ധം അരുതെന്നാണ് വാസ്തുശാസ്ത്രം പറയുന്നത്

couples

മനുഷ്യന് ഒരിക്കലും ഒഴിച്ചുനിറുത്താൻ കഴിയാത്ത ഒന്നാണ് ലൈംഗികത അഥവാ സെക്സ്. ജീവന്റെ നിലനിൽപ്പുതന്നെ ഇതിൽ നിന്നാണ്. എന്നുകരുതി എവിട‌െവച്ചും എപ്പോഴും ചെയ്യാവുന്ന ഒന്നാണ് സെക്സ് എന്ന ചിന്ത വേണ്ട. അങ്ങനെ ചെയ്താൽ വിരുദ്ധഫലമാവും ഉണ്ടാവുക. വാസ്തുപോലുള്ള വിശുദ്ധശാസ്ത്രങ്ങളിൽ മനുഷ്യൻ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പാടില്ലാത്ത സ്ഥലങ്ങൾ വ്യക്തമായി പരാമർശിച്ചിട്ടുണ്ട്. ഈ സ്ഥലങ്ങളിൽ വച്ച് ബന്ധപ്പെടുന്നത് സ്വന്തം കുടുംബത്തിന്റെ മാത്രമല്ല ലോകത്തിന്റെ മൊത്തം ഊർജത്തെയും പ്രതികൂലമായി ബാധിക്കും. പല ദമ്പതികൾക്കും കുട്ടികൾ ഉണ്ടാകാത്തതുപോലുള്ള വിപത്തുകൾ സംഭവിക്കുന്നത് ഇത് ലംഘിക്കുന്നതുകൊണ്ടാവാം.

വിളക്കിന് മുന്നിൽ വേണ്ട

കത്തിച്ചുവച്ച നിലവിളക്കിനുമുന്നിൽ ഒരിക്കലും ലൈംഗിക ബന്ധം പാടില്ല. ബന്ധപ്പെടൽ എന്നല്ല പ്രണയസല്ലാപങ്ങൾ പോലും അരുതെന്നാണ് ശാസ്ത്രം പറയുന്നത്. ലൈംഗിക വികാരം ഉണ്ടാക്കുന്നതരത്തിൽ നോട്ടം പോലും വേണ്ട. ക്ഷേത്രത്തിന് സമീപത്തും പൂജാമുറിക്ക് സമീപത്തും ഇത്തരം പ്രവൃത്തികൾ ഒഴിവാക്കണം. അതുകൊണ്ടാണ് പൂജാമുറിക്ക് അഭിമുഖമായി ഒരിക്കലും കിടപ്പുമുറി വരരുതെന്ന് വാസ്തുശാസ്ത്രം നിഷ്കർഷിക്കുന്നത്. ക്ഷേത്രത്തിന് സമീപത്തുവച്ച് കാമചിന്ത മനസിൽ ഉയരുന്നതുപാേലും അരുത്. ഇത് ലംഘിച്ചാൽ ഗുരുതര പ്രശ്നങ്ങളാവും അഭിമുഖീകരിക്കേണ്ടിവരിക.

വെള്ളത്തിന് മുന്നിലും അരുത്

ഒഴുകുന്ന വെള്ളത്തിന് സമീപത്തുവച്ച് ബന്ധപ്പെടുന്നതും ലൈംഗികത ആസ്വദിക്കുന്നതും വാസ്തുശാസ്ത്രപ്രകാരം ഒരിക്കലും അംഗീകരിക്കാനാവില്ല. ഒഴുകുന്ന ജലത്തിന്റെ ശബ്ദം സ്വകാര്യനിമിഷം ആസ്വദിക്കുന്ന ദമ്പതികളുടെ ചെവിയിൽ പതിക്കുന്നതുപാേലും ശകുനപ്പിഴയായാണ് കരുതുന്നത്. ബ്രാഹ്മണൻ, ആദരിക്കപ്പെടുന്ന ബ്രഹ്മചാരിയായ ആളുകൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനും വിലക്കുണ്ട്. ഇതുപോലെ കുട്ടികളുടെ മുന്നിൽ വച്ചും അസുഖ ബാധിതരായ ആളുകളുടെ മുന്നിൽവച്ചും ബന്ധം വേണ്ട.

ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകൾ സന്ദർശിക്കേണ്ടിവരുന്ന അവസരത്തിലുള്ള ബന്ധപ്പെടലും പാടില്ല. അതുപോലെ ശ്മശാനത്തിലും സമീപത്തും വച്ചുള്ള ബന്ധവും വേണ്ടെന്നാണ് ശാസ്ത്രം നിഷ്കർഷിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VASTU, TIPS, FOR SEXUAL LIFE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL